Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

മായൻ സംസ്കാരം

മനുഷ്യരുടെ ഏറ്റവും ബുദ്ധിമാന്മാരായ പൂർവ്വികർ ആയിരുന്നു മായൻ സിവിലൈസേഷൻ.AD 900ൽ അഞ്ജാതമായ കാരണത്താൽ അവർ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാവുകയാണൂണ്ടായത്.

മായൻസംസ്കാരത്തിന്റെ എഞ്ചിനീയറിങ്ങ് വൈദഗ്ധ്യം ഇന്നും ലോകമഹാ ത്ഭുതങ്ങളിലൊന്നായി നമുക്ക് മുന്നിൽ നിൽ‌പ്പുണ്ട്..താരതമ്യേന അപരിഷ്ക്യതർ എന്ന് ആധുനിക സമൂഹം കണക്കാക്കുന്ന ഇവർക്ക് എവിടെ നിന്ന് ഇത്രയും അറിവുകൾ പകർന്ന് കിട്ടി..ഗോത്രസംസ്കാരത്തിന്റെ ഇരുണ്ടകാലഘട്ടങ്ങളിൽ എങ്ങനെ ഇവർ നഗരങ്ങൾ പടുത്തുയർത്തി ഒരു സംസ്കാരമായി ജീവിച്ചു.അവിടെയും ഏലിയൻസിന്റെ സാന്നിദ്ധ്യം പ്രകടമാണ്.

Mayan Pyramid

ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് മായൻ സിവിലൈസേഷന്റെ ശേഷിപ്പുകളിൽ നിന്ന് ഗവേഷകർക്ക് ലഭിച്ചത്..അവർ ബഹിരാകാശ സഞ്ചാരം വരെ ചെയ്തവരാണ്. അല്ലെങ്കിൽ ബഹിരാകാശസഞ്ചാരികളുമായി സമ്പർക്കം പുലർത്തിയിരുന്നവരാണ്. മനുഷ്യർ ബഹിരാകാശപേടകത്തിൽ സഞ്ചരിക്കുന്നതിന്റെ മായൻ ചുവർചിത്രങ്ങൾ, സ്പേസ് സ്യൂട്ടണിഞ്ഞ മനുഷ്യർ എന്നിവ വ്യക്തമായി ഈ ചിത്രങ്ങളിൽ നിന്നും ഗവേഷകർക്ക് ലഭിക്കുകയുണ്ടായി.

അന്റാർട്ടിക്ക എന്ന അഞ്ജാതമായ ഭൂപ്രദേശം മനുഷ്യൻ അറിഞ്ഞിട്ട് അധികം കാലം ആകുന്നില്ല. എന്നാൽ ഭൂമിയുടെ സുവ്യക്തമായ ഭൂപടം മായൻ ശേഷിപ്പുകളിൽ നിന്ന് ലഭിച്ചു.. അതിൽ മനുഷ്യർക്ക് പുരാതനകാലത്ത് ഒരുതരത്തിലും ചെന്നെത്താൻ സാധ്യമല്ലാത്ത അന്റാർട്ടിക്കയും ഉൾപെട്ടിട്ടുണ്ട് എന്നത് അത്ഭുതകരമാണ്.

ഒരുപക്ഷേ അവർ പൂർണ്ണമായും മനുഷ്യരായിരിക്കില്ല..മനുഷ്യരോട് സാദ്യശ്യമുള്ള അന്യഗ്രഹജീവികൾ അല്ലെങ്കിൽ ഏതാനും ഏലിയൻസ് നിയന്ത്രിക്കുന്ന അതീവബുദ്ധിയുള്ള ഒരു കൂട്ടം മനുഷ്യർ….

മെക്സിക്കോയിലെ ടോർട്ടുഗുരോയിൽ മായൻ സംസ്കാരത്തിന്റെ പിരമിഡുകളും ക്ഷേത്രങ്ങളും ധാരാളമുണ്ട്.അവിടെ നിന്നാണ് പ്രശസ്തമായ മായൻ കലണ്ടർ കണ്ടെത്തിയത്. 3114 ബി.സി മുതലാണ് ഈ കലണ്ടർ ആരംഭിക്കുന്നത്.പക്ഷേ ആ കാലഘട്ടത്തിൽ മായൻ സംസ്കാരം നിലവിൽ ഇല്ല.അത് കൊണ്ടുതന്നെ ഈ കലണ്ടർ മായൻ ജനത ഉണ്ടാക്കിയതല്ല…ഒന്നുകിൽ അതിബുദ്ധിമാന്മാരായ മറ്റാരോ മായൻ സംസ്കാരത്തിനു മുൻപേ രചിച്ചു അവർക്ക് കൈമാറിയ കലണ്ടറാണെന്നാണ് വിദഗ്ദമതം.

മായൻ ജനതയ്ക്ക് പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവുകൾ ഇവിടെയും ഒതുങ്ങുന്നില്ല. പ്രശസ്തമായ “ ടിക്കാൽ “ മായൻ ക്ഷേത്രനഗരിയുടെ ആകാശ ചിത്രമെടുത്താൽ ഒരു പ്രത്യേക അളവുകളിലുള്ള ഒരു ജ്യാമതീയ രൂപം കിട്ടും. ഇതും ഈ സ്ഥലത്തിനു നേരെ മുകളിൽ വരുന്ന ഒരു നക്ഷത്ര സമൂഹത്തിന്റെ അളവുകളും തുല്യമാണ്…

Tikal city Arial View


തീർന്നില്ല…ഈ അടുത്ത് മാഴ്സിൽ ടിക്കാൽ നഗരത്തിന്റെ ക്യത്യമായും അതേ അളവുകളിലുള്ള ജ്യാമതീയ നിർമ്മിതികൾ കണ്ടുപിടിക്കുകയുണ്ടായി…

പ്രപഞ്ചത്തിൽ രണ്ട് സ്ഥലങ്ങളിൽ ഒരേ പോലത്തെ രൂപങ്ങളുള്ള രണ്ട് നിർമ്മിതികൾ അവ മാത്യകയാക്കിയിരിക്കുന്നത് ഭൂമിക്കു പ്രകാശവർഷങ്ങൾക്ക് അകലെ സ്ഥിതിചെയ്യുന്ന, അതിശക്തമായ റേഡിയോ ടെലിസ്ക്കോപ്പുകൾ കൊണ്ട് മാത്രം ദ്യശ്യമാകുന്ന ഒരഞ്ജാത നക്ഷത്രസമൂഹത്തെയും..ഒരേ പോലെയുള്ള മൂന്ന് ലേഔട്ടുകൾ യാദ്യശ്ചികമാകാൻ തരമില്ലല്ലോ..

The Great Pacal (The Mayan)
*****************************

Mayan Calender
D 250 മുതൽ AD 900 വരെയായിരുന്നു മായൻ സംസ്കാരത്തിന്റെ കാലയളവ്.കൃഷിയിൽ ഉപജീവനം നടത്തിയിരുന്ന അവർ ഉപയോഗിച്ചിരുന്നത് ഹീറോഗ്ലിഫിക്ക് ലിപികളായിരുന്നു.ഇന്ത്യയോട് സാമ്യമുള്ള സംസ്കാരമായിരുന്നു മായൻ.സ്പാനിഷ് അധിനിവേശവും പട്ടിണിയും ആകാം മായൻ സംസ്കാരം തകരുവാനുള്ള കാരണം എന്ന് പറയപ്പെടുന്നു.ലോകാത്ഭുതങ്ങളിൽ ഒന്നായ "ചിച്ചൻ ഇറ്റ്സ" യാണ് ആദ്യമായി കണ്ടെത്തിയ മായൻ നഗരം.പച്ചക്കറികൾ കൊണ്ടുള്ള പേപ്പറിലും കല്ലുകളിലും ഇവർ സാഹിത്യം എഴുതി. കണക്കുകളിൽ അവർക്കുണ്ടായിരുന്ന അറിവ് അവർ ഉണ്ടാക്കിയ കെട്ടിടങ്ങൾ അന്നത്തെ എഞ്ചിനീയറിംങ് വൈവിദ്യത്തിൽ നിന്ന് വ്യക്തമാണ്.കൃഷിയിലെ ഇവരുടെ പ്രാവീണ്യം കൊണ്ടു തന്നെ അവർ സ്വന്തമായി കാലാവസ്ഥാ പ്രവചനത്തിനുള്ള കലണ്ടർ ഉപയോഗിച്ചു.കലണ്ടർ തുടങ്ങുന്നത് BC 3114 മുതലാണ്.ആ കാലയളവിൽ മായൻമാർ ഉള്ളതിന് തെളിവില്ല.അത് കൊണ്ട് തന്നെ കലണ്ടർ അവർക്ക് പൗരാണികമായി കിട്ടിയതോ അല്ലെങ്കിൽ  ഇന്നും നാം തേടിക്കൊണ്ടിരിക്കുന്ന അദൃശ്യരാകാം (അന്യഗ്രഹ ജീവികൾ) ഇതിനു പിന്നിൽ.പുരാതനകാലത്ത് അന്റാർട്ടിക്കയേക്കുറിച്ച് അറിയണം എങ്കിൽ നടപ്പുള്ള ഒരു കാര്യമല്ല.മായൻമാരുടെ മാപ്പിൽ അന്റാർട്ടിക്ക ഉൾപ്പെടുന്ന ഭൂമിയുടെ വിശദമായ രൂപരേഖ ഉണ്ടായിരുന്നു. മായൻ കലണ്ടർ പ്രകാരം 2012 ൽ ലോകാവസാനം എന്ന് പലരും പറഞ്ഞിരുന്നു,എന്നാൽ അവരുടെ കലണ്ടർ 2012-ൽ അവസാനിക്കുന്നതാണ്.അടുത്ത കലെണ്ടറിന്റെ തുടക്കം ആകാം 2013.



AD 600 കളോടെ ആണ് മായൻ സംസ്കാരം അതിന്റെ അത്യുന്നതിയിൽ എത്തുന്നത്."Pacal", മായൻ രാജാവായിരുന്ന ഇദ്ദേഹമാണ് ചിത്രത്തിൽ ഉള്ളത്.603 AD യിൽ "Palanque"-ൽ ആണ് "Pacal" ജനിച്ചത്.ഏകദേശം 80 വയസ്സ് വരെ ജീവിച്ചിരുന്നതായി പറയപ്പെടുന്നു."Pacal"ന്റെ ജനന സമയത്താണ് "Kaan","palanque" ആക്രമിക്കുന്നത്.രണ്ട് വർഷത്തിന് ശേഷം "Kaan"," Palanque" വിട്ട് പോകുകയും,"Pacal"ന്റെ അമ്മ പുതിയ നിയമം കൊണ്ടുവരികയും ചെയ്തു."Pacal" വളർന്നപ്പോൾ ശക്തനായ ഭരണാധികാരി ആയി മാറുകയായിരുന്നു.നമ്മുടെ ഷാജഹാൻ എന്ന പോലെ "Pacal" ന്റെ കാലഘട്ടം ആയിരുന്നു മായൻമ്മാരുടെ വസന്തകാലഘട്ടം.ഈ കാലഘട്ടത്തിലാണ് മായൻ എഞ്ചിനീയറിംങ് പച്ചപിടിച്ചത്."Pacal" ഒരു ബഹിരാകാശ സഞ്ചാരി ആണെന്നും പറയപ്പെടുന്നു.മുകളിലെ ചിത്രങ്ങൾ ഒറ്റ നോട്ടത്തിൽ നോക്കിയാൽ എന്ത് തോന്നുന്നു.? അതിൽ കാണുന്നത് "Pacal" ആണ്."Pacal"ന്റെ ശവക്കല്ലറയുടെ മൂടിയിൽ ഉള്ള ചിത്രമാണിത്.അയാൾ ഒരു യന്ത്രം ഓപറേറ്റ് ചെയ്യുന്നതായി തോന്നുന്നില്ലേ?ചിത്രത്തിൽ മുന്നിലേക്കാഞ്ഞുകൊണ്ട് ഇരിക്കുന്ന ആൾ.മൂക്കിന് എന്തോ മാസ്ക്ക് ഇട്ടിരിക്കുന്നതായും,അയാളുടെ കൈകൾ എന്തെല്ലാമൊ Control ചെയ്യുന്നതായും,കാലുകൾ ആക്സിലേറ്റർ പോലുള്ള എന്തിലോ ചവിട്ടുന്നതായും കാണാം.സങ്കീർണമായ ഒരു ഇരിപ്പിടത്തിലാണയാൾ ഇരിക്കുന്നത്.അയാൾ ഇരിക്കുന്നതിന് താഴേ ഇപ്പോഴുള്ള റോക്കറ്റുകളിലെപ്പോലെ Exhaust സംവിധാനവും കാണാം………….

King Pacal
മായൻമ്മാരുടെ മാപ്പിൽ അന്നത്തെ ഭൂമിയേ വ്യക്തമായി വരച്ചിരിക്കുന്നു.ഒരു പക്ഷേ ഇത് ഒരു ബഹിരാകാശ വാഹനമായിരുന്നു എങ്കിൽ ഈ മാപ്പ് വരച്ചതിലും കാലാവസ്ഥ പ്രവചനത്തിലും അവർക്ക് തെറ്റ് പറ്റാഞ്ഞത് ശരിവക്കാം.പിന്നീട് ഈ Technology എല്ലാം എവിടേപ്പോയി?എന്ന ഒരു ചോദ്യം മാത്രം ഇനിയും ബാക്കി.വിവരിക്കാൻ മായൻ സംസ്കാരത്തിൽ ഒട്ടനവധി കാര്യങ്ങളുണ്ട്.ഒരു സിനിമാ Dialogue പോലേ ”കാണ്ഡം കാണ്ഡം ആയിട്ട് കിടക്കുകയാണ്‌ “.നിഗൂഡതയുടെയും അത്ഭുതങ്ങളുടേയും മറ്റൊരു താഴ്വരയാണ് മായൻ സംസ്കാരം………..
പിന്നേ…..,
"Tikal" എന്ന മായൻ ക്ഷേത്രനഗരിയുടെ ആകാശചിത്രമെടുത്താൽ കിട്ടുന്ന ജ്യാമിതീയ രൂപം മാഴ്സിലും(cydonia) കണ്ട് പിടിച്ചിരിക്കുന്നു.പ്രപഞ്ചത്തിൽ രണ്ടിടങ്ങളിലായ് ഒരേ ജ്യാമിതീയ രൂപങ്ങൾ,ഇവ കൈ ചൂണ്ടുന്നതോ ലക്ഷക്കണക്കിന് പ്രകാശവർഷം അകലേയുള്ള ഒരു നക്ഷത്ര സമൂഹത്തെയും("pleiades")..എന്താവും ഇതിന്റെ രഹസ്യം!?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം