Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

'Sleeping Beauty'- റൊസാലിയ ലംബാർഡോ

'Sleeping Beauty'- Rosalia Lombardo(1918-1920) ഇറ്റലി

    1920-ൽ, അസുഖം ബാധിച്ച് പെട്ടെന്നുള്ള കുഞ്ഞ് റൊസാലിയായുടെ മരണം ആ കുടുംബത്തെ വല്ലാതെ തകർത്ത് കളഞ്ഞു. അവളോടുള്ള അടങ്ങാത്ത സ്നേഹവും അവളെ എന്നും അതു പോലെ തന്നെ കാണുന്നതിന് വേണ്ടി അവളുടെ അച്ഛനായ ജനറൽ ലംബാർഡൊ ആ കുഞ്ഞു ശരീരം 'എംബാം' ചെയ്ത് സൂക്ഷിയ്കാൻ തീരുമാനിച്ചു. അതിനായ് അദ്ദേഹം ഇറ്റാലിയൻ എംബാമിംഗ് വിദഗ്ദ്ധനായ ഡോക്ടർ Alfredo Salafiya യുടെ സഹായം തേടി. അങ്ങനെ സലാഫിയ ,കുഞ്ഞ് റൊസാലിയായുടെ ശരീരം 'എംബാം' ചെയ്തു. അതിനായ് അദ്ദേഹം കെമിക്കൽ മിശ്രിതങ്ങൾ ചേർത്ത്- ബാക്ടീരിയയെ കൊല്ലുന്നതിനായ് Formalin, പിന്നെ ശരീരവും ഉള്ളിലെ അവയവങ്ങളും ചീഞ്ഞ് പോകാതിരിയ്കുന്നതിനായ് Salicylic Acid, Zinc, Salt, Glycerin തുടങ്ങിയ മിശ്രിതങ്ങൾ ചേർത്ത് ആ കുഞ്ഞു ശരീരം ' എംബാം' ചെയ്തു.
   ഇന്നും ആ കുഞ്ഞു റൊസാലിയ അതു പോലെ തന്നെ ഉറങ്ങുകയാണ് ഒന്നുമറിയാതെ. ഒരു കേട് പോലും സംഭവിയ്കാതെ. ആ കുഞ്ഞു മാലാഖയെ ലോകം വിളിച്ചു "Sleeping Beauty" എന്ന്.
ചരിത്രത്താളുകളിൽ ഇടം നേടിയ 'എംബാമിംഗ്'
   ലോകത്തിലെ ഏറ്റവും സുന്ദരമായ 'Mummy' യായ് റൊസാലിയായുടെ ഈ കുഞ്ഞ് ശരീരം അറിയപ്പെടുന്നു.'Child Mummy' യായും ഇത് അറിയപ്പെടുന്നു. ദിവസവും നൂറു കണക്കിനാളുകൾ ഇറ്റലിയിലെ 'Sicilian Catacombs' ൽ എത്തുന്നു കുഞ്ഞു റൊസാലിയ ഉറങ്ങുന്നത് ഒന്ന് കാണുവാൻ ... വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും കേടാകാതിരിയ്കുന്ന ആ അത്ഭുതം നേരിട്ട് കാണുവാൻ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore