Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഡൊറോത്തി ഈഡി: പുനർജനിച്ച ഫറവോ കന്യക

 ഡൊറോത്തി. ഈ പേര് പലയിടത്തും കേട്ടിട്ടുണ്ടാവും എല്ലാരും. ഇതും ഒരു ഡൊറോത്തിയുടെ കഥയാണ്. വെറും കഥയല്ല.
    1904 ൽ ലണ്ടൻ നഗരത്തിനു അടുത്താണ് ഡൊറോത്തി ജനിച്ചത്. മൂന്നു വയസ്സു വരെ ഏതൊരു കുട്ടിയെയും പോലെ അവളും ജീവിച്ചു. മൂന്നാം വയസിൽ അവൾക് ഒരു അപകടം ഉണ്ടായി. അപകടമെന്നു പറഞ്ഞാൽ പടിക്കെട്ടുകളിൽ നിന്നു അവൾ താഴെ വീണു. പക്ഷെ അത് നിസാരം ആയിരുന്നില്ല. അച്ഛനും അമ്മയും നിലവിളിയോടെ വന്നു അവളെ കോരി യെടുത്തപ്പോഴേക്കും ശ്വാസം നിലച്ചിരുന്നു. എങ്കിലും അവർ ഡോക്ടറെ വിളിച്ചു. ഡോക്ടർ എത്തി. പക്ഷെ ഒന്നും ചെയ്യാനില്ലായിരുന്നു. മരണം സ്ഥിരീകരിച്ചു. മൃതദേഹം അടക്കം ചെയ്യാനുള്ള ഒരുക്കങ്ങൾക്കായി ഡോക്ടർ ഒരു നഴ്‌സിനെ വിളിക്കാൻ പോയി. നഴ്സുമായി തിരിച്ചെത്തിയ ഡോക്ടർ പകച്ചു പോയി. അല്പം മുൻപ് താൻ മരിച്ചു പോയെന്നു കണ്ടു ബോധ്യപ്പെട്ടു വിധിയെഴുതിയ കുഞ്ഞ് ഒന്നും സംഭവിക്കാത്ത പോലെ കട്ടിലിൽ എഴുന്നേറ്റ് ഇരിക്കുന്നു! പക്ഷെ അവിടം മുതൽ കാര്യങ്ങൾ മാറി മറിയുകയായിരുന്നു.                 ഡൊറോത്തി ആളാകെ മാറി തുടങ്ങി. ആർക്കും മനസിലാകാത്ത കാര്യങ്ങൾ പറയുക, ചെറിയ ശബ്ദങ്ങൾ കേട്ടാൽ പോലും പേടിക്കുക, ഉൾവലിഞ്ഞു കഴിയുക. അങ്ങനെ വിചിത്ര സ്വഭാവങ്ങൾ അവൾ കാണിച്ചു തുടങ്ങി. രാത്രിയിൽ മാതാപിതാക്കൾക്കു പോലും മനസിലാകാത്ത എന്തോ ഭാഷയിൽ അട്ടഹസിച്ചു കൊണ്ട് ഞെട്ടി ഉണരുക പതിവായി. പക്ഷെ മാതാപിതാക്കളെ ഏറ്റവും ഭയപ്പെടുത്തിയത്ഇതൊന്നുമായിരുന്നില്ല. പലപ്പോഴും സ്വന്തം വീട്ടിലിരിക്കുമ്പോഴും "എനിക്ക് വീട്ടിൽ പോകണം " എന്നു ഡൊറോത്തി പറയാൻ തുടങ്ങി. അങ്ങനെ ഇരിക്കെ ഒരിക്കൽ ഒരു ബാല പ്രസിദ്ധീകരണത്തിൽ പഴയ ഈജിപ്തിന്റെ ചിത്രം കണ്ട ഡൊറോത്തി അതിൽ ഏറെ നേരം കണ്ണു നട്ടിരുന്നു. അവസാനം പറഞ്ഞു. "എനിക്കവിടെ പോകണം. അതാണെന്റെ വീട്." ആയിരക്കണക്കിന് മൈലുകൾ അകലെ ഈജിപ്തിലേക്ക്! ഇത് കേട്ട മാതാപിതാക്കളുടെ അവസ്ഥ ഊഹിക്കാമല്ലോ.? പക്ഷെ അതൊക്കെ തുടക്കം മാത്രം ആയിരുന്നു. 
   കുറച്ചു നാളുകൾക്കു ശേഷം, ലണ്ടനിലെ ബ്രിട്ടീഷ് മ്യുസിയത്തിൽ ഡൊറോത്തിയുടെ കുടുംബം ഒരു സന്ദർശനത്തിനു പോയി. മ്യുസിയത്തിൽ എത്തിയപ്പോഴേ അവൾക് എന്തൊക്കമെയോ മാറ്റങ്ങൾ അനുഭവപ്പെട്ടു. പക്ഷെ പലപ്പോഴും സംഭവിക്കുന്നത് ആയതു കൊണ്ട് അവർ കാര്യമാക്കിയില്ല. അങ്ങനെ അവർ പഴയ ഈജിപ്തിലെ പുരാവസ്തുക്കളും പെയിന്റിങ്ങുകളും ദൈവങ്ങളുടെ പ്രതിമകളും ഒക്കെ വെച്ചിരിക്കുന്ന ഭാഗത്തെത്തി. അവിടെ എത്തിയതും എല്ലാവരെയും ഞെട്ടിച്ചു, ഭയപ്പെടുത്തിക്കൊണ്ടു അവൾ എന്തൊക്കെയോ വിചിത്ര സ്വരത്തിൽ പുലമ്പാനും ദൈവ പ്രതിമകളുടെ കാലുകളിൽ ഭ്രാന്തമായി ചുംബിക്കാനും തുടങ്ങി. കണ്ടു നിന്നവരെല്ലാം ഒന്നും പിടി കിട്ടാതെ അമ്പരന്നു. അവസാനം വീട്ടുകാർ അവളെ പിടിച്ചു വലിച്ചു കൊണ്ടു പോകുമ്പോഴും അവൾ വിളിച്ചു പറഞ്ഞിരുന്നത് "എനിക്ക് ഇവിടെ എന്റെ ആൾക്കാരുടെ കൂടെ നിൽക്കണം" എന്നാണ് . അവിടം മുതൽ അവളുടെ ഈജിപ്ത് സ്നേഹം വളർന്നു. സൺഡേ സ്കൂളിൽ മിസ്രയീമിനെ (ഈജിപ്ത്) പറ്റി പഠിപ്പിക്കുമ്പോൾ ഉള്ള സന്തോഷം, മിസ്രയീമിനെ ശപിക്കുന്ന ബൈബിൾ ഭാഗങ്ങൾ വായിക്കാൻ ഉള്ള വിമുഖത, എല്ലാം പ്രകടമാക്കി അവൾ. ആ മ്യുസിയത്തിൽ അവൾ പോക്ക് പതിവാക്കി. 10-12 വയസ്സിനുള്ളിൽ വീട്ടുകാർ അറിയാതെ പോലും പല തവണ അവൾ അവിടം സന്ദർശിച്ചു. ഇതു കണ്ട ഒരു മ്യുസിയം ജീവനക്കാരൻ അവളെ കൂടുതൽ പഠിക്കാൻ സഹായിച്ചു. വളരെ ബുദ്ധിമുട്ടേറിയ ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിക്സ് ഭാഷ ആ കൊച്ചു കുട്ടി അനായാസം പടിച്ചെടുക്കുന്നത് കണ്ടു അയാളും അന്തം വിട്ടു. അതിനെപ്പറ്റി ചോദിച്ചപ്പോൾ അവൾ പറഞ്ഞത് താൻ പഠിക്കുകയല്ല, പണ്ടെന്നോ മറന്നു പോയ തന്റെ സ്വന്തം ഭാഷ ഓര്മിച്ചെടുക്കുക മാത്രം ആണെന്നാണ്. 


    15 വയസ്സോളം ആയപ്പോഴേക്കും നല്ല രീതിയിൽ അവൾ ഈജിപ്ത് സംസ്കാര പഠനം തുടങ്ങി.. ഏകദേശം ഈ സമയത്താണ് അവളുടെ സ്വപ്നങ്ങളിൽ ഹോർ-റ എന്ന ആത്മാവ് പ്രത്യക്ഷപ്പെടുന്നതായി അവൾക് അനുഭവപ്പെട്ടു തുടങ്ങുന്നത്. ആ ആത്മാവിൽ നിന്നു അവൾ അറിഞ്ഞെന്നു പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവരെ അമ്പരപ്പിക്കുന്നതായിരുന്നു. അതായത് പുരാതന ഈജിപ്തിൽ 'സേതി ഒന്നാമൻ' ഫറവോയുടെ സദസ്സിലെ ഒരു അംഗവും കൊട്ടാര ക്ഷേത്രത്തിലെ കന്യകാ പൂജാരിണിയുമായിരുന്ന 'ബെന്ദ്രഷൈത്' എന്നൊരു സ്ത്രീ ജീവിച്ചിരുന്നു. ബെന്ദ്രേ ആജീവനാന്തം കന്യകയായി നേദിക്കപ്പെട്ടവൾ ആയിരുന്നു. എന്നാൽ പ്രണയത്തിനു കണ്ണില്ല എന്നാണല്ലോ. അവൾ സേതി ഒന്നാമനുമായി പ്രണയത്തിലായി. തന്റെ ജീവിതശപഥം ലംഘിച്ചു അദ്ദേഹത്തിൽ നിന്നു ഗർഭവും ധരിച്ചു. എന്നാൽ ചെയ്‌ത തെറ്റിനു ഫലമായി ഈജിപ്തിനും ഫറവോനും മേൽ വൻ ശാപ ശിക്ഷകൾ വരുമെന്നും, ഉയർന്ന പുരോഹിതർ തനിക്ക് വിധിക്കുന്ന ശിക്ഷകൾ അതി ക്രൂരം ആയിരിക്കുമെന്നും മനസിലാക്കിയ ബെന്ദ്രേ ആത്മാഹുതി ചെയ്തു. ആ ബെന്ദ്രേയുടെ പുനർ ജൻമം ആണത്രേ ഡൊറോത്തി !!! ഇക്കാര്യങ്ങളെല്ലാം ഡൊറോത്തി എഴുതി വെച്ചു. കാരണം കണ്ടു മറക്കുന്ന സ്വപ്നങ്ങളെക്കാൾ, വ്യക്തതയുള്ള ദർശനങ്ങൾ ആയിരുന്നു ഇവയെല്ലാം.. എല്ലാം എഴുതി വന്നപ്പോൾ ഏകദേശം 70 പേജുകളോളം ഉണ്ടായിരുന്നു-അതും കടുകട്ടി ഹൈറോഗ്ലിഫിക്സിൽ- വെറും 15 വയസ്സിൽ!. അങ്ങനെ വിവാഹത്തിന് ശേഷം ഭർത്താവിനോടൊപ്പം 1930 കളുടെ തുടക്കത്തിൽ ഡൊറോത്തി ഈജിപ്തിൽ എത്തി. വന്നിറങ്ങിയ ഡൊറോത്തി മണ്ണിനെ ചുംബിച്ചുവത്രെ.. ആദ്യമായി അവൾക് വീട്ടിലെത്തിയ അനുഭവം ലഭിച്ച നിമിഷം. എന്തു വന്നാലും ഇവിടുന്നൊരു മടക്കം ഇനിയില്ലെന്ന് ഡൊറോത്തി മനസിൽ ഉറപ്പിച്ചു. അവൾക് ഒരു മകനും ജനിച്ചു. മകന് അവൾ പേരിട്ടു : 'സേതി' ! അതോടെ ഡൊറോത്തി 'ഓം സേത്തി' (സെത്തിയുടെ അമ്മ) എന്നറിയപ്പെടാൻ തുടങ്ങി. ഈജിപ്തിൽ അവർ താമസിച്ചിരുന്നിടത്തും ഡൊറോത്തിയുടെ സിദ്ധി/ കഴിവ് അറിയപ്പെട്ടു തുടങ്ങി. ഓം സേത്തി ആയ ഡൊറോത്തിയുടെ കഴിവ് അറിഞ്ഞ പല ചരിത്ര ഗവേഷകരുടെയും പുരാവസ്തു ഗവേഷകരുടെയും ഒപ്പം അവര്ക് പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഒരിക്കൽ ചില പുരാവസ്തു വകുപ്പിലെ ചില ഉന്നതർ അവരെ പരീക്ഷിക്കാൻ തീരുമാനിച്ചു. അതിനായി പുറം ലോകത്തു ആരെയും കാണിച്ചിട്ടില്ലാത്ത, അവർ അല്ലാതെ ഇന്ന് ജീവിച്ചിരിക്കുന്ന മറ്റാരും കണ്ടിട്ടില്ലാത്ത ചില ശില്പങ്ങളെക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചും അവരോട് ചോദിച്ചു. അതും അവയെ ഡൊറോത്തിക്ക് മുൻപിൽ മങ്ങിയ വെളിച്ചത്തിൽ കാണിച്ചുകൊണ്ട്. അവരെയെല്ലാം അത്ഭുതപ്പെടുത്തി കൊണ്ട് ഡൊറോത്തി തന്റെ ഓർമയിൽ നിന്ന് അവയെപ്പറ്റി വിശദീകരിച്ചു. മാത്രമല്ല.. പുരാവസ്തു വകുപ്പ് അന്ന് വരെ കണ്ടെത്തിയിട്ടില്ലാത്ത വസ്തുക്കളെക്കുറിച്ചും അവർ പറഞ്ഞു കൊടുത്തു.! പല പുരാവസ്തു സൈറ്റുകളും അവർ ഗവേഷകർക്ക് പറഞ്ഞു കൊടുത്തു ! 'നിഫെർഥിതി ' എന്ന രാജ്ഞിയുടെ കല്ലറ കണ്ടെത്താൻ ഗവേഷകൻ നിക്കോളാസ് റീവ്‌സിനെ സഹായിച്ചത് ഡൊറോത്തിയുടെ നിർദേശങ്ങൾ ആണത്രേ. അതിനു മുൻപ് എത്ര ശ്രമിച്ചിട്ടും ആർക്കും സാധിച്ചിരുന്നില്ല.. കാരണം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സ്‌ഥലത്ത്‌ ആയിരുന്നു ആ കല്ലറ. അതു ഡൊറോത്തി പറഞ്ഞു. കണ്ടെത്തി. 
   എല്ലാ ദിവസവും ഡൊറോത്തി ക്ഷേത്രത്തിൽ പോകുമായിരുന്നു.. തന്റെ കഴിഞ്ഞ ജന്മത്തിൽ ചെയ്തിരുന്നത് പോലെ വിശേഷ ദിവസങ്ങളിൽ കർമങ്ങളും ആചാരങ്ങളും ചെയ്യാനും തുടങ്ങി. ഒരിക്കൽ അവർ പറഞ്ഞു. പണ്ട് ഈ ക്ഷേത്രം മരങ്ങളാലും പൂന്തോട്ടത്താലും ചുറ്റപ്പെട്ടതായിരുന്നു എന്നു. പിന്നീട് അവിടെ പൂന്തോട്ടവും മരങ്ങളും ഉണ്ടായിരുന്നതിന്റെ തെളിവും ഗവേഷകർ കണ്ടെത്തി !
   1981 ഏപ്രിൽ 21ന് ഡൊറോത്തി നിഗൂഢതകളും അൽഭുതവും അവശേഷിപ്പിച്ചു നിര്യാതയായി. ഈ അസാമാന്യ പ്രതിഭാസം പലരെയും പുനർജന്മത്തിൽ വിശ്വസിക്കാൻ നിര്ബന്ധിതരാക്കി. എന്നാൽ ഇത് മറച്ചു വെക്കാനും ശ്രമം നടന്നിട്ടുണ്ട്. എന്തായാലും ഇതൊരു ചുരുളഴിയാത്ത രഹസ്യം ആയി അവശേഷിക്കുന്നു. പുനർജന്മം സത്യമോ? മിഥ്യയോ? അതിനുറപ്പില്ല. പക്ഷെ ഒന്നുറപ്പുണ്ട്.ആയിറക്കണക്കു വർഷങ്ങൾക്കു മുൻപ് താൻ ജീവിചിരുന്നു എന്നു പറയാനും തെളിയിക്കാനും കഴിഞ്ഞ ഒരു സ്ത്രീ ജീവിച്ചിരുന്നു.

ഡൊറോത്തി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ 
"A Dream of the Past", 1949, Egyptian State Tourist Board
"A Question of Names", 1970, American Research Centre in Egypt, Newsletter 71, p. 10–15
"Some Miraculous Wells and Springs of Egypt", 1970, American Research Centre in Egypt, Newsletter 75, p. 17–22
"Warding off an Eclipse" 1972, American Research Centre in Egypt, Newsletter 80-, p. 25–27
"Omm Sety's Abydos", 1979–80, 1982, Journal of the Society for the Study of Egyptian Antiquities
"Abydos: Holy City of Ancient Egypt", 1981, with H. El Zeini
"Survivals from Ancient Egypt"
"Pharaoh: Democrat or Despot", with Hanny El Zeini, unpublished as of 2011. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം