Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

മുത്തലാഖും ഇന്ത്യയും ചരിത്രവും



■ നിരോധിച്ചത് - സുപ്രീം കോടതി Aug 22-2017

■എന്താണ് തലാഖ് ?
☆ ഒരു അറബി പദമാണ് തലാഖ്
☆ ഒരു മുസ്ലീം സമുദായത്തില്‍ പെട്ട വ്യക്തി തന്‍റെ ഭാര്യയെ '' ഞാന്‍ നിന്നെ വിവാഹ മോചനം ചെയ്തിരിക്കുന്നു '' എന്ന് മൂന്ന് തവണ ആവര്‍ത്തിച്ചു പറയുന്നതിലൂടെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നതിനെ മുത്തലാഖ് എന്നു പറയുന്നു

■ഇസ്ലാം ആചാരപ്രകാരം ഒരു പുരുഷന്‍ തന്‍റെഭാര്യയെ വിവാഹമോചനം ചെയ്യും മുന്‍പ് തങ്ങള്‍ തമ്മിലുള്ള പ്രശ്നം മുതിര്‍ന്നവരേയും മറ്റും അറിയിക്കേണ്ടതും അനുരഞ്ജനത്തിന് ശ്രമിക്കേണ്ടതുമാണ് . ഇതിനു ശേഷം വൈവാഹിക ബന്ധം തുടരാന്‍ സാധ്യമല്ലെങ്കില്‍ മൂന്ന് മാസം കാലാവധിക്ക് ശേഷമാണ് മൊഴി ചൊല്ലേണ്ടത് . ആദ്യ തവണ മൊഴി ചൊല്ലിയിരുന്ന ശേഷം ഒരു മാസം കാത്തിരുന്ന് രണ്ടാം തവണ മൊഴി ചൊല്ലും ,തുടര്‍ന്ന് ഒരു മാസത്തിനു ശേഷം മൂന്നാം തവണ മൊഴി ചൊല്ലാം . പക്ഷേ ദമ്പതികള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യത്തെ തലാഖ് അസാധുവാകും .
ഈ കാലയളവില്‍ ഭാര്യക്ക് ഭര്‍ത്താവിന്‍റ് വീട്ടില്‍ താമസിക്കാനും കഴിയും. എന്നാല്‍ ഭാര്യാഭര്‍തൃബന്ധം പുലര്‍ത്താന്‍ പാടുള്ളതല്ല.പക്ഷേ മുത്തലാഖ് ഈ നിബന്ധനകള്‍ പാലിക്കാതെ ഒരേ സമയം മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം ചെയ്യുന്നതാണ് . രണ്ട് സാക്ഷികളുടെ മുന്നില്‍ വെച്ച് വാക്കാലോ,എഴുതിയോ ആണ് തലാഖ് ചെയ്യുന്നത് ,എന്നാല്‍ ഇപ്പോ മൊബൈല്‍ സന്ദേശം വഴിയോ ,ഈമെയിലിലൂടെയോ തലാഖ് ചൊല്ലുന്ന സാഹചര്യം വന്നതിനാലാണ് കോടതി സമീപിക്കേണ്ട ആവശ്യം വന്നത് .

■മുത്തലാഖിക്കെ ചരിത്രം
മുത്തലാഖ് സമ്പ്രദായം ആദ്യമായി നടപ്പിലാക്കപ്പെട്ടത്, പ്രവാചകന്റെ രണ്ടാമത്തെ അനുയായിയായി അറിയപ്പെടുന്ന ഖലീഫ ഉമറിന്റെ ഭരണകാലത്താണ് എന്നാണ് ചരിത്രം. പ്രവാചകനുമായി സൗന്ദര്യപ്പിണക്കത്തിൽ ഏർപ്പെട്ട ഭാര്യമാരെ മൊഴി ചൊല്ലി ഒഴിവാക്കാം എന്ന ധ്വനിയിൽ, ഖലീഫാ ഉമർ ഒരിക്കൽ പ്രവാചകനോടുള്ള തന്റെ സ്‌നേഹം ചൊരിഞ്ഞ സന്ദർഭത്തിൽ, പ്രവാചക പത്നിമാരുടെ കാര്യത്തിൽ ഇടപെടാൻ ആരാണ് താങ്കളെ നിയോഗിച്ചത് എന്ന് നബിയുടെ പത്‌നി ആയിശാബീവി ഖലീഫ ഉമറിനോട് ദേഷ്യപ്പെടാൻ ഇടവന്നതായി ചില ഹദീസുകളിൽ കാണുന്നു. പ്രവാചകന്റെ കാലത്ത് ഒരാൾ മൂന്നു തലാഖും ഒറ്റയിരിപ്പിൽ ചൊല്ലിയതറിഞ്ഞപ്പോൽ നബി ക്ഷോഭിച്ചുകൊണ്ടു ചോദിച്ചുവത്രേ ‘ഞാൻ നിങ്ങൾക്കിടയിലുള്ളപ്പോൾ നിങ്ങൾ ദൈവത്തിന്റെ ഗ്രന്ഥം കൊണ്ട് കളിക്കുന്നോ?’ മറ്റൊരു സന്ദർഭത്തിൽ മൂന്നു തലാഖും ചൊല്ലി എന്നറിയിച്ച അനുയായിയോട് നബി ചോദിച്ചായി പറയപ്പെടുന്നു ‘മൂന്നു തലാഖും ചൊല്ലിയത് ഒരേ സദസ്സിൽ വെച്ചാണോ?’ അതെ എന്നായിരുന്നു അനുയായിയുടെ മറുപടി. നബി വിധി ഇങ്ങനെയായിരുന്നു: ‘എങ്കിൽ ഒന്ന് ആയതായി കണക്കു കൂട്ടിയാൽ മതിയാകും, നിങ്ങൾ അവളുമായി രമ്യതപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവളെ മടക്കിയെടുക്കുന്നതാണ് ഉത്തമം’.

■ പഴയ തലാഖ്
☆ കാലങ്ങൾക്കു മുമ്പു മുത്തലാക്ക് നിലനിന്നിരുന്നത് സ്ത്രീകൾക്ക് സഹായമെന്ന നിലയിൽ ആയിരുന്നു എന്ന് കണുന്നു. വിവാഹമോചനത്തിന് കാലതാമസം വരുത്തുമ്പോൾ, ഭാര്യമാരോട് വളരെ ക്രൂരമായി പെരുമാറുകയും ചെയ്യുന്ന അവസരത്തിൽ പെട്ടെന്ന് വിവാഹമോചനം ലഭിക്കുന്നതിനുവേണ്ടി ആയിരുന്നത്ര മുത്തലാഖ് ഉപയോഗിച്ചിരുന്നത്. ഇന്നത് ദുരുപയോഗം ചെയ്തു തുടങ്ങി

■മുത്തലാഖ് ഇന്ത്യയില്‍
1937 ൽ ശരിയത്ത് നിയമങ്ങളെ അടിസ്ഥാമാക്കി രൂപപ്പെടുത്തിയതാണ് ഇന്ന് നിലവിലുള്ള മുസ്ലീം വ്യക്തിനിയമങ്ങൾ. ഇതിലെ വിവാഹബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ‌ 1937 നു ശേഷം യാതൊരു പരിഷ്‌കരണവുമില്ലാതെ നിൽക്കുന്ന മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ്. തലാഖ് ചൊല്ലി വിവാഹ മോചിതയാകുന്ന സ്ത്രീകൾക്ക് ചിലവിനു കൊടുക്കാൻ ശരിയത്ത് നിയമം പറയുന്നില്ല. അവർക്ക് വസ്തുക്കളിൽ അവകാശവുമില്ല. ഈ നിയമത്തെ സുപ്രീം കോടതി 1985 ൽ ഖണ്ഡിക്കുകയും ഭാര്യയ്ക്കും മക്കൾക്കും വയസ്സായ മാതാപിതാക്കൾക്കും ചിലവിനുകൊടുക്കേണ്ടത് ഭർത്താവിന്റെയോ മക്കളുടേയോ കടമയാണെന്ന് ചൂണ്ടിക്കാണിക്കുയും ചെയ്തിരുന്നു. വ്യക്തി നിയമം തിരുത്തിയാൽ സമുദായ വ്യക്തിത്വം നഷ്ടമാകുമെന്നൊരു പൊതു ധാരണ ഉടലെടുത്തിരിക്കുന്നു. മുസ്ലിം വ്യക്തിനിയമം ഖുറാൻ അനുശാസിക്കുന്നതും അതിൽ മാറ്റം വരുത്താൻ വ്യക്തികൾക്കോ കോടതികൾക്കോ അധികാരമില്ല എന്നാണ് വയ്പ്പ്. ഏകികൃത സിവിൽ കോഡിനെതിരെ മുസ്ലിം സംഘടനകളുടെ ശക്തമായ എതിർപ്പു നിലനിൽക്കുന്നു. രാജ്യത്തെ മുസ്‌ലിം സ്ത്രീകളെല്ലാം മുത്തലാഖിന്റെ ഇരകളാണെന്നും മുസ്‌ലിംങ്ങളിലെ ബഹുഭൂരിപക്ഷവും ബഹുഭാര്യാത്വം ആചരിക്കുന്നവരാണെന്നുമുള്ള ഒരു പ്രചരണവും ഇതിനിടെയുണ്ട് എന്നുള്ളതും ഒരു വാസ്തവമാണ്. പരിഷ്കാരങ്ങൾ മുത്തലാഖ് പ്രശ്‌നത്തിൽ മാത്രമായൊതുങ്ങാതെ മുസ്‌ലിം ജനവിഭാഗങ്ങളുടെ പൊതു ജീവിത ശൈലിയിൽ കാതലായ പല പരിഷ്‌കാരങ്ങളും ആവശ്യമാണെന്ന് പുരോഗമനചിന്താഗതിക്കാർ കാലങ്ങളായി വാദിച്ചുകൊണ്ടിരിക്കുന്നു

■നേരത്തെ മുത്തലാക്ക് ഭരണഘടനാവിരുദ്ധവും ക്രൂരവും പൈശാചികവുമാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു.

■മുസ്ലിം വ്യക്തിനിയമവും ഖുറാനും മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതി ശരിവെക്കുന്നതാണെന്നും മുത്തലാഖ് അനുവദിക്കാതിരിക്കുന്നത് ഖുറാന്‍ തിരുത്തിയെഴുതുന്നതിന് തുല്യമാണെന്നും മുത്തലാഖിന് നിയമസാധുത ഇല്ലാതാക്കരുതെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു
എന്നാല്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനെയും അലഹബാദ് ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. ഭരണഘടനക്ക് മുകളിലല്ല വ്യക്തിനിയമ ബോര്‍ഡെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രവാചകനും വിശുദ്ധ ഖുറാനും പറഞ്ഞതിന് വിരുദ്ധമായാണ് ഇന്ത്യയില്‍ മുസ്ലിം വ്യക്തിനിയമം നടപ്പാക്കുന്നത്. സ്ത്രീകളുടെ വിവാഹ മോചനത്തിനുള്ള അവകാശം സംബന്ധിച്ചും നിയമത്തില്‍ പിശകുണ്ട്. ഒരു മതവിഭാഗത്തിന്റെ വ്യക്തിനിയമവും ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന് മുകളിലല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

■മുത്തലാഖിനെതിരെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി. മുന്നു തവണ തലാഖ് ചൊല്ലിയാല്‍ വിവാഹബന്ധം വേര്‍പെടുത്താമെന്ന നിയമം ഖുറാനില്ലെന്നും വിഷയത്തില്‍ ഇസ്ലാമിക്ക് പണ്ഡിതന്മാരെ മാത്രം ആശ്രയിക്കാതെ സ്ത്രീകള്‍ ഖുറാന്‍ വായിക്കണമെന്നുമാണ് അവര്‍ പറഞ്ഞത്. ഒരു പൊതു ചടങ്ങിലാണ് സല്‍മ അന്‍സാരി മുത്തലാഖുമായി ബന്ധപ്പെട്ട തന്റെ നിലപാട് വ്യക്തമാക്കിയത്.

■ നിയമത്തിനു മുന്നില്‍
☆മുത്തലാഖിനെതിരെ 5 സ്ത്രീകള്‍ കോടതിയെ സമീപിച്ചു., ആറു പെറ്റീഷനുകൾ ആണ് കോടതി പരിഗണിച്ചത്

☆കേസ് 1 }--->
  .            ഉത്തരാഖണ്ഡ് സ്വദേശിയായ ശയ റ ബാനു ആണ് മുത്തലാക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്  2001 റിസ് വാൻ അഹമ്മദ് എന്നയാളെ വിവാഹം കഴിക്കുകയും സ്ത്രീധന പീഡനത്തിന് ഇരയാക്കുകയും  തുടന്ന് വീട്ടിലേയ്ക്ക് മടങ്ങിപ്പോവുകയും ചെയ്തു 2015ൽ ഭർത്താവ് തലാഖ് ചെയ്തിരിക്കുന്നുവെന്ന് കാണിച്ചുകൊണ്ട് ഒരു കത്ത് ലഭിച്ചു ഇതേത്തുടർന്ന് തന്നെ ആചാരപ്രകാരം അല്ലാതെ ഉപേക്ഷിച്ച ഭർത്താവിനെതിരെ ഇവർ പരാതി നൽകുകയായിരുന്നു

☆കേസ് 2 }--->
.               2014 -ല്‍ വിവാഹിതയുമായ അഫ്റീന്‍ റഹ്മാന്‍ ഒരു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനിടയിൽ സ്ത്രീ പീഡനത്തെ തുടർന്ന് ഭർതൃവീട്  ഉപേക്ഷിക്കാൻ നിർബന്ധിതരായി. തന്നെ വിവാഹമോചനം ചെയ്തിരിക്കുന്നതായി അറിയിച്ച് സ്പീഡ് പോസ്റ്റിലൂടെ ലഭിച്ച ഒരു കത്താണ് ഇവരെ മുത്തലാഖിനെതിരെ കോടതിയിലെത്തിച്ചത്.

☆കേസ് 3 }--->
  .             ഉത്തർപ്രദേശ് കാരിയായ ഗുല്‍ഷൻ പർവീൻ ആണ് കേസിലെ മറ്റൊരു കക്ഷി .10 രൂപയുടെ മുദ്രപത്രത്തിൽ  വിവാഹമോചന അറിയിപ്പ് കിട്ടിയ ഇവർ മുത്തലാഖിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു

☆ കേസ് 4  }--->
.                  ബംഗാൾ സ്വദേശിനിയായ ഇസ്രത്ത് ജഹാനെ ഭര്‍ത്താവ് മുര്‍ത്താസ പതിനഞ്ച് വർഷത്തോളം നീണ്ടു നിന്ന ദാമ്പത്യ ബന്ധത്തിന് ശേഷം ദുബായിയിൽ നിന്നും ഫോണിലൂടെ മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിക്കുകയായിരുന്നു എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാതെ ഇവർ കോടതിയെ സമീപിച്ചു
                
☆  കേസ് 5  }--->
.                ആതിയ സാബ്രി പെൺകുട്ടികളെ പ്രസവിച്ചതിന്റെ പേരിൽ പീഡനത്തിനിരയാക്കുകയും ഒരു കഷ്ണം കടലാസിൽ മുത്തലാഖ് എഴുതി നൽകിക്കൊണ്ട് ഭർത്താവ് ഇവരെ വിവാഹമോചനം ചെയ്യുകയായിരുന്നു

☆കേസ് 6    }--->
.               ഇവരുടെയെല്ലാം കേസുകൾ കൂടാതെ സ്വയം  എടുത്ത ഒരു പരാതി കൂടി മുത്തലാഖിനെതിരെ കേസ് പരിഗണിക്കുമ്പോൾ ഉണ്ടായിരുന്നു

■ ഈ പരാതികൾ വാദം കേൾക്കുന്നതിനായി കോടതി കേന്ദ്ര സർക്കാരിന്റെയും അഖിലേന്ത്യ  മുസ്ലീം വ്യക്തി നിയമ ബോർഡിന്റെയും അഭിപ്രായം തേടി, കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട ഒരു പുതിയ നിയമനിർമ്മാണം നടത്താൻ തയ്യാറാണെന്നും കോടതിയെ അറിയിയിച്ചു.അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡും ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍  തയാറാണെന്ന് വ്യക്തമാക്കി.

■ഭരണഘടന ലംഘനകള്‍

☆ ആര്‍ട്ടിക്കിള്‍ 14- നിയമത്തിനു മുന്നിൽ തുല്യതയും .എല്ലാവർക്കും നിയമത്തിന്റെ തുല്യ സംരക്ഷണവും ഉറപ്പു നൽകുന്ന അനുച്ഛേദം . നിയമവാഴ്ച (rule of law )എന്ന് അറിയപ്പെടുന്നു
☆ആര്‍ട്ടിക്കിള്‍ 21 - ഒരു വ്യക്തിയുടെ ജീവനും,വ്യക്തി സ്വാതന്ത്രവും സംരക്ഷിക്കുന്നു
☆ ആര്‍ട്ടിക്കിള്‍ 25 - മത സ്വാതന്ത്രത്തിനുള്ള അവകാശം

■ ഭരണഘടന ബെഞ്ച്
☆ ചീഫ് ജസ്റ്റിസ് ജെ. എസ്. ഖേഹാര്‍ അധ്യക്ഷനായിട്ടുള്ള ബെഞ്ചില്‍ വിത്യസ്ത മത വിഭാഗങ്ങള്‍ നിന്നുള്ള 5 പേരടങ്ങിയിരുന്നു 

1)ചീഫ് ജസ്റ്റിസ് J S ഖാഹര്‍ - സിഖ്
2)ജസ്റ്റിസ് CR നരിമാന്‍ - പാഴ്സി
3)ജസ്റ്റിസ് കുര്യന്‍ ജോസഫ് - ക്രസ്ത്യന്‍
4) ജസ്റ്റിസ് S അബ്ദുള്‍ നാസീര്‍ - ഇസ്ലാം
5)ജസ്റ്റിസ് U U ലളിത് - ഹിന്ദു

☆ ഇതില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്ന മലയാളി കൂടി ഉണ്ട് എന്നതൊരു പ്രത്യേകതയാണ്

■ കോടതി പരിഗണിച്ച വിശയങ്ങള്‍
☆ മുസ്ലീങ്ങൾക്കിടയിൽ വിവാഹമോചനം.

☆ ഖുർആനിലെ വിവാഹമോചനം
☆ മുസ്ലീം വ്യക്തി  നിയമങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഉള്ള നിയമങ്ങൾ. മുത്തലാക്കുമായി ബന്ധപ്പെട്ട് മുസ്‌ലിം രാജ്യങ്ങളിലും, മുസ്ലിം ഇതര രാജ്യങ്ങളിലും ഉള്ള നിയമങ്ങൾ
☆ അറബ് രാഷ്ട്രങ്ങൾ , തെക്കുകിഴക്കനേഷ്യയിലെ രാഷ്ട്രങ്ങൾ ,സബ് കോണ്ടിനെന്റൽ രാഷ്ട്രങ്ങൾ എന്നിവിടങ്ങളിൽ നിയമങ്ങൾ
☆ മുത്തലാഖിന്‍റെ ഭരണഘടനാ സാധ്യത.
☆ വ്യക്തി നിയമങ്ങളിലെ പരിഷ്കരണങ്ങൾ.

■വിധി പ്രസ്താവന

☆ഈ അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര്‍ മുത്തലാഖിനെ എതിരായിസംസാരിച്ചു എങ്കില്‍ 2 അംഗങ്ങള്‍ മുത്തലാഖിനെ അനുകൂലിച്ചു..
☆ വിധിയെഴുതിയപ്പോൾ ഭൂരിപക്ഷാഭിപ്രായപ്രകാരം മുത്തലാഖ് നിരോധിച്ചു.

★ മുത്തലാഖ് എതിര്‍ത്ത അംഗങ്ങള്‍

1)ജസ്റ്റിസ് CR നരിമാന്‍
2)ജസ്റ്റിസ് കുര്യന്‍ ജോസഫ്
3)ജസ്റ്റിസ് U U ലളിത്
         ( ഇവരുടെ വാദങ്ങള്‍ )
☆മുസ്ലീങ്ങൾക്കിടയിൽ വിവാഹമോചന രീതികളിൽ മുത്തലാക്ക് ഖുർആനിൽ അംഗീകരിച്ചിട്ടില്ലാത്തതിനാൽ അത് ശരിയത്ത് പ്രകാരവും തെറ്റാണെന്നും  മൗലികാവകാശത്തിന്റെ ലംഘനമാണെന്നും
☆ മുത്തലാക്ക് ഏകപക്ഷീയമായ ഒരു രീതിയാണെന്നും തുല്യ നീതിക്കു നിരക്കുന്നതല്ലെന്നും വിധിയുണ്ടായി വ്യക്തിനിയമത്തെ  അടിസ്ഥാനമാക്കി മൗലികാവകാശങ്ങൾ ലംഘിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
☆ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള മത സ്വാതന്ത്രം മുത്തലാഖിനെ സംരക്ഷണം നൽകുന്നില്ലെന്നും ഭൂരിപക്ഷ വിധിയിൽ പറയുന്നു.
☆ ഇസ്ലാമിക വിവാഹ മോചന പ്രകാരം മുത്തലാക്ക് ഏറ്റവും മോശമായ വിവാഹമോചന രീതിയാണെന്ന് പറയുന്നു ഇതിൽ ഖുർആന്റെയും ഹദീസിന്റെയും അംഗീകാരമില്ല പാകിസ്ഥാൻ അടക്കമുള്ള മുസ്ലീം രാഷ്ട്രങ്ങൾ മുത്തലാഖ് നിരോധിച്ചിരുന്ന തായി കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

★മുത്തലാഖ് അനുകൂലിച്ച അംഗങ്ങള്‍
1) ചീഫ് ജസ്റ്റിസ് JS ഖേഹര്‍
2) ജസ്റ്റിസ് S അബ്ദുള്‍ നസീര്‍

(ഇവരുടെ വാദങ്ങള്‍ )
☆ ന്യൂനപക്ഷ ബെഞ്ചിന്റെ വിധി പ്രകാരം  ലിംഗപരമായ  നീതി ഉറപ്പാക്കുന്നില്ലെങ്കിലും ഭരണഘടനാ വിരുദ്ധമല്ലെന്നും ഇവർ പറഞ്ഞു. ആറ് മാസക്കാലത്തേക്ക് മുത്തലാക്ക് പ്രകാരം വിവാഹമോചനം പാടില്ലെന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട പുതിയ നിയമം കൊണ്ടുവരണമെന്നും നിർദ്ദേശിച്ചു.

■നിയമത്തിന്‍റെ ഭാവി

☆ വിവാഹമോചനത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കുവാൻ സഹായിക്കുന്ന ഒരു വിധിയാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. അതേസമയം മുത്തലാക്ക് പൂർണമായും നിരോധിക്കുകയും ഇത് ഒരു കുറ്റകൃത്യമായി കണക്കാക്കുകയും ചെയ്താല്‍ മാത്രമേ മുത്തലാക്ക് നിരോധനത്തിന്റെ ശരിയായ പ്രയോജനം മുസ്ലിം സ്ത്രീകൾക്ക് ലഭിക്കുകയുള്ളൂ.

☆ തലാഖിന് ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കുള്ള സംരക്ഷണവും കൂടി ഈ നിയമത്തിന്റെ ഭാഗമാകേണ്ടതുണ്ട്. മുത്തലാഖിന് പുറമെ ബഹുഭാര്യത്വവും ,നിക്കാഹ് ഹലാല എന്നിവ നിരോധിക്കണം എന്നുകൂടി ഹർജിയിൽ ആവശ്യമുണ്ടായിരുന്നു എന്നാൽ ഇവയെക്കുറിച്ച് യാതൊന്നും  തന്നെ വിധിയിൽ പറഞ്ഞിട്ടില്ല.

■ മുത്തലാഖ് നിരോധിച്ച രാജ്യങ്ങൾ
☆ അൾജീരിയ
☆ ബ്രൂണൈ
☆ ബംഗ്ലാദേശ്
☆ സൈപ്രസ്
☆ഇറാന്‍
☆ ഇറാക്ക്
☆ ജോർദാൻ
☆ ഇന്തോനേഷ്യ
☆ UAE
☆ ഖത്തർ
☆ സുഡാൻ
☆ തുർക്കി
☆ പാക്കിസ്ഥാൻ
☆ ടുണീഷ്യ
☆ ശ്രീലങ്ക
☆ മലേഷ്യ
☆ മൊറോക്കോ
☆ ഈജിപ്ത്

ThE eND

റെഫറന്‍സ്
★wiki
★മാത്യഭൂമി കറന്‍റെ അഫിയേഴ്സ്
★മുത്തലാഖ് വാര്‍ത്ത ലേഖനങ്ങള്‍ ,
★ഇന്‍റര്‍നെറ്റ് sources

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം