Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ദുരൂഹതകള്‍ അവസാനിക്കാത്ത കെന്നഡിവധം...??????

    ലോകം മുഴുവന്‍ അമേരിക്കയ്ക്ക് ചാരക്കണ്ണുകളുണ്ട് എന്നാണ്പറച്ചില്‍ പഷേ സ്യന്തം രാജ്യത്തെ ഏറ്റവും ജനകിയനായിരുന്ന പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയെ പട്ടാപകല്‍ വെടിവെച്ചുകൊന്ന ശക്തികളെക്കുറിച്ച് അരനൂറ്റാണ്ടിനുശേഷവും ക്രിത്യമായ ഒരു ഉത്തരം പറയാന്‍ ഇന്നും അമേരിക്കയ്ക്ക് കഴിയുന്നില്ല. അമേരിക്കന്‍ രാഷ്ട്രീയത്തില്‍വലിയ സ്യാധിനമുള്ള കെന്നഡി കുടുംബത്തില്‍1917-ലാണ് ജോണ്‍ എഫ് അഥവാ ജോണ്‍ ഫിറ്റ്സ്ഗോറാള്‍ഡ് ജാക് കെന്നഡി ജനിച്ചത് രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനഘട്ടത്തില്‍ അമേരിക്ക പങ്കെടുത്തപ്പോള്‍ സൈനികസേവനത്തിന് ഇറങ്ങിയ സാഹസികനാണ്

John F Kennedy
    കെന്നഡി നാവികവിഭാഗത്തിലായിരുന്നു സേവനം 1945ല്‍ സൈന്യത്തില്‍ നിന്ന്‍ വിരമിച്ചത് മൂത്ത സഹോദരന്‍ ജോയുടെ മരണത്തെതുടര്‍ന്ന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ കെന്നഡി 1960-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ റിച്ചാര്‍ഡ്‌നിക്സണെ തോല്‍പ്പിച് പ്രസിഡന്റാകുമ്പോള്‍ പ്രായം 43 വയസ്സ് 1961 ജനുവരി 20ന് അമേരിക്കയുടെ 35-മത് പ്രസിഡന്റായി കെന്നഡി സത്യപ്രതിജ്ഞ ചെയ്തു സോവിയറ്റ്യുണിയനുമായുള്ള അമേരിക്കയുടെ ബന്‍ധം വഷളാവുകയും യുദധത്തിന്‍റെ വക്കോളം എത്തുകയും ചെയ്ത സമയ മായിരുന്നു അത് 1961-ല്‍ ഫിദല്‍കാസ്ട്രോയെ തകർക്കാൻ  അമേരിക്കയുടെ പദധതി നടന്നതും ഇക്കാലത്താണ് പഷെ പ്രത്യേകം പരിശിലനം നല്‍കി അയച്ച 1,500 അംഗസംഘത്തെ ക്യുബന്‍ സൈന്യം ദിവസങ്ങള്‍ക്കുള്ളില്‍ കീഴ്പ്പെടുത്തി
വിയറ്റ്നാമില്‍ സൈനികശക്തി വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളും കെന്നഡിയുടെ
കാലത്തായിരുന്നു.
  അമേരിക്കയില്‍ കറുത്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ഇല്ലാതാക്കാന്‍ കര്‍ശന നിയമം കെന്നഡി ആലോചിച്ച സമയത്താണ് അദേഹം
കൊല്ലപ്പെടുന്നത് ടെക്സാസിലെ ഗവര്‍ണറായിരുന്ന ജോണ്‍ കോണല്ലി യോടൊപ്പം 1963-നവംബര്‍ 23-ന് തുന്നകാറില്‍ സഞ്ചരിക്കുകയായിരുന്നു കെന്നഡി ഡള്ളസില്‍ വെച് കെന്നഡിയുടെ കാറിനുനേരെ വെടിവെപ്പുണ്ടായി രണ്ടരലക്ഷത്തോളം വരുന്ന ജനാവലി വീഥിക്കിരുവശ്വും നോക്കിനില്‍ക്കെയാണ് തൊട്ടടുത്ത കൌണ്ടി അഡ്മിനിസ്ട്രേഷന്‍ ബില്‍ടിങ്ങിന്റെ മുകള്‍നിലയില്‍നിന്ന് കെന്നഡിക്ക് നേരെ വെടിയുണ്ടകള്‍ ചീറിവന്നത്. വെടിയേറ്റ കെന്നഡി ആശുപത്രിക്ക് കൊണ്ടുപോകുന്ന വഴി ഭാരൃയുടെ കൈകളില്‍ കിടന്നുമരിച്ചു.
    ടെക്സാസ് സ്കൂള്‍ ബുക്ക് ഡിപ്പോയിലെ ജീവനക്കാരനായിരുന്ന ലീ ഹാര്‍വി ഓസള്‍ഡാണ് വെടിവെച്ചത് ഇയാളെ ഉടന്‍തന്നെ അറസ്റ്റുചെയ്തു. പഷെ നവംബര്‍ 24-ന് ഡള്ളസിലെ പോലിസ് ആസ്ഥാനത്തു നിന്ന്‍ ജയിലിലേക്ക് മാറ്റാന്‍ ശൃമിക്കവേ ഓസാള്‍ഡിനെ ജാക് റൂബി എന്ന ഒരാള്‍ വെടിവച്ചുകൊന്നു. വര്‍ണവിവേചനത്തിന് എതിരെയുള്ള കെന്നഡിയുടെ നയങ്ങളോടുള്ള എതിര്‍പ്പുണ്ടായിരുന്ന ഓസാള്‍ഡ് സൃയം ഗൂഡാലോചന നടത്തി കെന്നഡിയെ
കൊല്ലുകയായിരുന്നുവെന്നും അതിലുള്ള ദുഖഠ സഹിക്കവയ്യാതെ ജാക് റൂബി അയാളെ വകവരുത്തുകയായിരുന്നു എന്നുമാണ് കേസന്യേഷിച്ച എഫ്,ബി.ഐയും വാര്‍ന്‍ കമ്മിഷനും കണ്ടെത്തിയത് പഷെ ജനങ്ങള്‍ ഇന്നും
ഇത് അന്നും ഇന്നും വിശ്യസിക്കുന്നില്ല.
    സ്യാതന്ത്ര എജന്‍സികളും മാധൃമങ്ങളും സ്യന്തം നിലയ്ക്ക് അന്വേഷണം നടത്തി സംശയത്തിന്റെ മുന സി.ഐ,എയുടെ നേര്‍ക്കും നീണ്ടു കെന്നഡിയുടെ വധത്തിന് പിന്നിലെ രാഹസ്യങ്ങള്‍ പുറംലോകമറിയരുതെന്ന അജ്ഞാത ശക്തികളുടെ ആഗ്രഹമായിരിക്കണം ഓസാള്‍ഡിന്‍റെ വധത്തിന് പിന്നിലെന്നാണ് ജനം കരുതിയത് ജാക് റൂബി ജയിലില്‍ കിടന്ന്‍ രോഗംമൂലം മരിച്ചതോടെ അവശേഷിച്ച തെളിവുകളും ഇല്ലാതായി. ഇന്നും വാര്‍ത്തകളില്‍ നിന്ന്‍ അപ്രത്യക്ഷമായിട്ടില്ല കെന്നഡിവധം സംബനധിച്ച ദുരുഹതകള്‍ കെന്നഡിയുടെ വധവുമായി ബന്‍ധപ്പെട്ട സുപ്രധാന രേഖ യു.എ.സ് സെന്‍ട്രല്‍ ഇന്റലിജന്‍സ് എജന്‍സി പുറത്തു വിടുകയുണ്ടായി രേഖപ്രകാരം ഘാതകന്‍ ലീ ഹാര്‍വി ഓസ്യാള്‍ഡ് വധത്തിനു മുന്പ് ക്യുബ ,സോവിയറ്റ്യുണിയന്‍ എന്നീരാജ്യങ്ങളുടെ എംബസികള്‍ സന്ദര്‍ശിച്ചിരുന്നതായി വാഷിംഗ്‌ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു കെന്നഡിയെ വധിച്ചശേഷം റഷ്യയില്‍ അഭയം തേടാന്‍ ആയിരിന്നു എന്നായിരുന്നു റിപ്പോര്‍ട്ട് സോവിയറ്റ് യുണിയാണ് വധത്തിന് പിന്നില്‍ എന്ന രിതിയിലായിരുന്നു ഈ റിപ്പോര്‍ട്ട്. മറ്റൊരു സംശയം തെക്കെ അമേരിക്കയിലെ കമ്മ്യുണിസ്റ്റ് രാഷ്ട്രമായ ക്യുബയ്ക്ക് നേരെയാണ് ക്യുബയിലെക്ക് 1500 അംഗ സംഘത്തെ പരിശിലനം നല്‍കി അയച്ചത് ഫിദല്‍കാസ്ട്രോയെ വക വരുത്താന്‍ കെന്നഡി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നു എന്ന്‍ ഒരു നിരിഷണമുണ്ട് അതിനാലാണ് കെന്നഡി വധത്തിനു പിന്നില്‍ ക്യുബയാണ് എന്ന്‍ സംശയിക്കുന്നത്. 1979ല്‍ ഹൌസ്‌ കമ്മറ്റി നടത്തിയ അന്വേഷണം വന്‍ ഗൂഡാലോചന കെന്നഡി വധത്തിനു പിന്നിലുണ്ടെന്ന്‍ കണ്ടെത്തി ലീ ഹാര്‍വി ഒസ്സാല്ട്കൂ ടാതെ ഒരാള്‍ കു‌ടി വെടി ഉതിര്‍ത്തതായി ഈ സമിതി അഭിപ്രായപ്പെട്ടു ക്യുബഅയച്ച കൊലയാളി സംഘമാണ് ഇതിന് പിന്നിലെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ യു.എ.സ് രഹസ്യ അന്യേഷണ ഏജന്‍സികള്‍ തന്നെയാണ്എ ന്ന്‍ ചിലര്‍ അഭിപ്രായപ്പെടുന്നു ഏതായാലും കെന്നഡി വധിക്കപ്പെട്ടിട്ട് 52 വര്‍ഷം പിന്നിട്ടെങ്കിലും ഇതു സംബനധമായ വാര്‍ത്തകള്‍ ഇന്നുംചുടാറാതെ നില നില്‍ക്കുന്നു.....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം