Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

****നിഗൂഡതകളുടെ മേച്ചില്‍പ്പുറങ്ങള്‍ ***

UFO capital of the world ” എന്ന  വിശേഷണം  ചാര്‍ത്തിക്കിട്ടിയ സ്ഥലമാണ് ചിലിയിലെ San Clemente.  കാരണം  മറ്റൊന്നുമല്ല, തൊണ്ണൂറുകളുടെ മധ്യത്തില്‍ നൂറുകണക്കിന്  ആളുകളുടെ റിപ്പോര്‍ട്ടുകളാണ്  പറക്കും  തളികകളെ  കണ്ടു എന്ന്  അവകാശപ്പെട്ട്  ഇവിടെ നിന്നും  അധികൃതര്‍ക്ക്  ലഭിച്ചത്. സാന്റ്റിയാഗോയില്‍  നിന്നും  ഏകദേശം 240 km തെക്ക്  മാറിയാണ് മഞ്ഞുമൂടിയ  ആണ്ടീസ് പര്‍വ്വത നിരകളുടെ  ചെരുവില്‍  സാന്‍  ക്ലമെന്റ്റെ സ്ഥിതിചെയ്യുന്നത് . 

ഹിമാവൃതമായ  ഗിരിശൃംഗങ്ങളും  തണുത്ത്  കെട്ടടങ്ങിയ  അഗ്നിപര്‍വ്വതങ്ങളും   ചിലിയിലെ  ഏറ്റവും  വലിയ  കൃത്രിമ  തടാകമായ Colbún Lake ന്‍റെ  സാന്നിധ്യവും  കൂടെയാകുമ്പോള്‍  സാന്‍  ക്ലമന്റെയുടെ   നിഗൂഡ  സൗന്ദര്യം  സന്ദര്‍ശകരുടെ  മനസ്സിനെ ലഹരി പിടിപ്പിക്കും .  എന്തായാലും  ചിലിയന്‍  ടൂറിസം  വിഭാഗം  വെറുതെയിരുന്നില്ല .  ആളുകള്‍ പറക്കും തളികകളെ  കണ്ടു  എന്നവകാശപ്പെടുന്ന  സ്ഥലങ്ങളെ  എല്ലാം  കോര്‍ത്തിണക്കി  ഒരു  ടൂറിസം  റൂട്ട്  തന്നെ  അവര്‍  ഉണ്ടാക്കിയെടുത്തു .  UFO trail എന്ന്  പേരിട്ടിരിക്കുന്ന  ഈ  പാതയ്ക്ക്  ഏകദേശം  മുപ്പത്  കിലോമീറ്ററുകളോളം  നീളമുണ്ട് . Colbún തടാകവും , തീരങ്ങളും  പുണര്‍ന്ന് മുകളിലേയ്ക്ക്  കയറുന്ന പാത ചെറു  കുന്നുകളെയും  പുല്‍മേടുകളെയും തഴുകിയാണ്   ആണ്ടീസ്  നിരകളിലേക്ക്  മെല്ലെ  കയറുന്നത് .  കുതിര  മാത്രമാണ്  ലഭ്യമായ  ഏക  വാഹനം .

UFO Trial MAP
    ഏകദേശം  നാല് മണിക്കൂറുകളോളം  കുതിര സവാരി ചെയ്ത്  സന്ദര്‍ശകര്‍  അവസാനം  എത്തുന്നത്‌  ഏഴായിരം   അടി  മുകളില്‍  ഉള്ള   El Enladrillado എന്ന  സ്ഥലത്താണ് .  യാത്രയിലെ  ഏറ്റവും  വിചിത്രമായ സ്ഥലമാണ്   El Enladrillado.  കാരണം  മറ്റൊന്നുമല്ല  ,  ഇത്  മല  മുകളിലെ  നിരപ്പായ  ഭൂമിയാണ്‌ . 

El Enladrillado
അവിടെയാകട്ടെ  ആരോ  നിരപ്പായി  കല്ലുകള്‍  പാകിയിരിക്കുന്നു ! .  233 കല്ലുകളാണ്  വശങ്ങള്‍  ചെത്തിമിനുക്കി  ഈ മലമുകളില്‍  നിരപ്പായി ഇടവിട്ട്‌  പാകിയിരിക്കുന്നത്‌ . ഇതിലെന്താ  ഇത്ര  അത്ഭുതം  എന്നല്ലേ ?  ഇതില്‍  ഓരോ കല്ലിനും  പത്തു  ടണ്ണോളം  ഭാരമുണ്ടന്നു പറഞ്ഞാലോ !!! .
Stones on El Enladrillado
സത്യത്തില്‍ യാത്രയുടെ  ക്ലൈമാക്സില്‍  സഞ്ചാരികള്‍  ഈ കല്ലുകള്‍  കണ്ടു അന്തംവിടും .  ഏതോ  അതിപുരാതന  മനുഷ്യവംശം  ആണ്  ഈ വിചിത്ര  നിര്‍മ്മിതികളുടെ  പിറകില്‍  എന്ന്  സ്ഥലവാസികള്‍  ആരോപിക്കുമ്പോള്‍  അതല്ല  വോള്‍ക്കാനിക്ക്  ആക്റ്റിവിറ്റിയുടെ പരിണിതഫലമാണ്  ലാവ  തണുത്തുറഞ്ഞുണ്ടായ  ഈ  കല്ലുകള്‍  എന്ന്  മറുഭാഗം  വാദിക്കുന്നു .  എന്നാല്‍  രണ്ടുമല്ല  ,  ഇത്  പറക്കും തളികകളുടെ  ലാണ്ടിംഗ്  പാഡ്  ആണെന്നും ഇത് നിര്‍മ്മിചത്  അന്യഗ്രഹജീവികള്‍  ആണെന്നും ആണ്  മൂന്നാമതോരുകൂട്ടര്‍  വാദിക്കുന്നത് . സത്യത്തില്‍   മൂന്നുകൂട്ടര്‍ക്കും  അവരുടെ  വാദഗതികള്‍ സ്ഥാപിച്ചെടുക്കുവാന്‍  പറ്റിയ  തെളിവുകള്‍  ഇല്ലാ  എന്നതാണ്  സത്യം .

Cerro Azul - Volcano
എന്തൊക്കെയാണെങ്കിലും  ഇവിടെ നിന്നുള്ള  കാഴ്ച  അവിസ്മരണീയമാണ് .പടിഞ്ഞാറ്  മേഘങ്ങള്‍ക്ക്  മീതെ  തല  ചെത്തി  വിട്ടതുപോലെയൊരു  മല ! അതാണ്‌   Volcán Descabezado. എന്ന് വെച്ചാല്‍ ‘Headless Volcano’ എന്നാണ്  അര്‍ഥം .  ഇത് ഒരു അഗ്നിപര്‍വ്വതത്തിന്‍റെ  ലാവാ  ഗര്‍ത്തമാണ്. തൊട്ടടുത്ത്‌  പന്ത്രണ്ടായിരം  അടി  മുകളില്‍  സജീവ  അഗ്നിപര്‍വ്വതമായ  Cerro Azul . യാത്രക്കിടയില്‍  UFO യെ  കാണാം  എന്നുള്ള  ഉറപ്പൊന്നും ചിലിയന്‍   സര്‍ക്കാര്‍  സന്ദര്‍ശകര്‍ക്ക്  നല്‍കുന്നില്ല  എങ്കിലും  ഈ സഞ്ചാരം  യാത്രികരെ  മറ്റൊരു  തലത്തില്‍  എത്തിക്കും  എന്നുറപ്പാണ് .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം