ഇസ്രായേലിന്റെ മൊസാദ് എന്ന ചാരസംഘടനയെക്കുറിച്ചറിവില്ലാത്തവര്‍ ചുരുക്കമായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമവും ശക്തവുമായ ചാരസംഘടനയാണത്. അമേരിക്കയുടെ സി ഐ ഏ, റഷ്യയുടെ കെജിബി, ബ്രിട്ടന്റെ എം16 തുടങ്ങിയ പല വിഖ്യാത ചാരസംഘടന കളെക്കാളും സുശക്തവും കണിശമാര്‍ന്നതും പ്രഹരശേഷിയുള്ളതുമായ സംഘടനയാണ് മൊസാദ്. മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു റസ്ക്യൂ മിഷൻ ആയിരുന്നു #ഓപ്പറേഷൻ_എന്റബെ അഥവാ #തണ്ടർബോള്ട്ട് Entebbe Airport ➡തിയതി :- 1976 ജൂലൈ 4 ➡സ്ഥലം :- എന്റബെ വിമാനത്താവളം, ഉഗാണ്ട ➡ഫലം :- വൻവിജയം 1976 ജൂണ്‍ 27 ഞായറാഴ്ച . എയര്‍ ഫ്രാന്‍സിന്‍റെ 139 ആം നമ്പര്‍ വിമാനം ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്നും 246 യാത്രക്കാരുമായി പറന്നുയര്‍ന്നു. Air France 139 പിന്നീട് പാരീസില്‍ ഇറങ്ങിയ വിമാനം ഉച്ചക്ക് 12.30 നു വീണ്ടും 58 യാത്രകരെയും കൂട്ടി ആകാശ വിതാനത്തില്‍ എത്തി .എന്നാല്‍ ഇരുപത്തി ഒന്ന് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയം ഉണ്ടായിരുന്ന ക്യാപ്റ്റന്‍ മഷേല്‍ ബാകോസയും മറ്റ് 12 ജീവനക...