പോസ്റ്റുകള്‍

wood എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

സ്വർഗീയ സുഗന്ധം

ഇമേജ്
സ്വര്‍ണ്ണത്തെക്കാള്‍ വിലയുള്ള മരക്കഷ്ണമുണ്ടന്ന് സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ടോ? എങ്കില്‍ ഉണ്ട്. ആ മരമാണ് ഊദ്... വിശുദ്ധവും ദൈവികവുമായ ഒരു ഗന്ധമാണ് ഊദ്. എന്നാല്‍, ആ ഗന്ധം അറിയണമെങ്കില്‍ സ്വര്‍ണ്ണം പുകക്കുന്ന ചെലവുവരും. കോഴിക്കോട് നഗരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ 'ഊദും ഊദിന്റെ അത്തറും' എന്ന ബോര്‍ഡ് കാണാത്തവരില്ല. ഒരു സുഗന്ധദ്രവ്യം എന്നാശ്വസിച്ച് കടന്നുപോകുന്നവര്‍ പക്ഷെ കൗതുകത്തിന്റെ കലവറയായ ഊദ് എന്താണെന്ന് അറിയുന്നതേയില്ല. കിലോക്ക് ഒരു ലക്ഷം രൂപ വരെ വിലയുള്ള ഊദ് കോഴിക്കോട്ടെ ചില കടകളില്‍നിന്നു ലഭിക്കും. Agar Tree ഊദ് അഥവാ അഗര്‍ ഒരു സുഗന്ധദ്രവ്യ മരമാണ്. ഈ മരങ്ങള്‍ സാധാരണയായി കാണപ്പെടുന്നത് സൗത്ത് ഏഷ്യന്‍ കാടുകളിലാണ്. ഇന്ന് കേരളത്തിലും ഈ മരങ്ങള്‍ വ്യാപകമായി കൃഷി ചെയ്തു വരുന്നു. അക്വിലേറിയ (Aquilaria malaccensis) മരത്തില്‍ നിന്നാണ് ഊദ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. അസമില്‍ നിന്നാണ് ഇതിന്റെ ഉല്‍ഭവം എന്നു പറയപ്പെടുന്നു. ഫിയാലോഫോറ പാരസൈറ്റിക്ക എന്ന ഒരു പൂപ്പല്‍ അക്വിലേറിയ മരത്തില്‍ പറ്റിപ്പിടിക്കുമ്പോള്‍ അത് സുഗന്ധമുള്ള ഒരു പദാര്‍ഥം ഉല്‍പാദിപ്പിക്കുന്നു. അതാണ് ഊദ് ആയി രൂപാന്ത