പോസ്റ്റുകള്‍

wildlife എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

വെരുക്

ഇമേജ്
ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് , എ​ഴു​പ​തു​ക​ൾ​ക്കും മു​മ്പ്....​പെ​ൺ​കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ൾ​ക്ക് ഒ​രു പ്ര​ത്യേ​ക സൗ​ര​ഭ്യ​മാ​യി​രു​ന്നു!   "ഞെ​ട്ട​ണ്ട" ....​പ​രി​ഹ​സി​ക്കാ​നും വ​ര​ട്ടെ...ഇ​തൊ​രു വാ​സ്ത​വ​മാ​ണ്.കാ​ര​ണ​മു​ണ്ട് കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ര​ഭ്യ​വും സ​മ്പ​ത്തും അ​ന്നു നൽകിയിരുന്നത് പ്ര​കൃ​തി​യു​ടെ സു​ഗ​ന്ധ​വാ​ഹി​നി​ക​ളാ​യ വെരുകു കളായിരുന്നു. അ​വ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു പ​ല ത​രം . ഇ​ന്നും വെ​രു​കു​ക​ളു​ണ്ട് കേ​ര​ള​ത്തി​ൽ. എ​ന്നാ​ൽ, വം​ശ​നാ​ശ​ത്തി​ന്‍റെ  വ​ക്കി​ലാ​ണ്. അ​തു മാ​ത്ര​മ​ല്ല, വ​നം​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം സൃ​ഷ്ടി​ച്ച​തോ​ടെ സ​മ്പൂ​ർ​ണ​മാ​യും വം​ശ​നാ​ശം സം​ഭ​വി​ച്ചൊ​രു പാ​വം വി​ശി​ഷ്ട ജീ​വി​യാ​ണ് മ​ല​ബാ​റി വെ​രു​ക്. വെ​രു​കു​ക​ൾ നാലു കി​ലോ​യോ​ളം മാ​ത്രം തൂ​ക്കം വ​രു​ന്ന മാ​ർ​ജാ​ര​വ​ർ​ഗ​മാ​ണ്. എ​ന്നാ​ൽ മ​ല​ബാ​റി സി​വെ​റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ​യി​നം എ​ട്ടു​കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന​വ​യാ​യി​രു​ന്നു. ഇ​വ​യെ പ​ണ്ടു കാ​ല​ത്ത് വീ​ടു​ക​ളി​ൽ സ്ത്രീ​ക​ൾ വളർ​ത്തി​യി​രു​ന്നു . വെ​രു​കി​നെ ഇ​ണ ചേ​ർ​ത്തേ അ​വ​ർ വ​ള​ർ​ത്തി​യി​രു​ന്നു​ള്ളു .