പോസ്റ്റുകള്‍

India history എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

താജ് മഹല്‍ മൂന്നുവട്ടവും, റെഡ് ഫോര്‍ട്ട് രണ്ടുവട്ടവും, വിറ്റ ആ ആള്‍

ഇമേജ്
രണ്ടുതരം തട്ടിപ്പുകാരുണ്ട് ഈ ലോകത്ത്. ഒന്ന്, തട്ടിപ്പിനെ ഉപജീവനമാക്കിയവര്‍. രണ്ട്, തട്ടിപ്പ് ഒരു കലയാക്കി അതിനെ ഉപാസിച്ചു ജീവിക്കുന്നവര്‍. രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ്, ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും വലിയ തട്ടിപ്പുകാരനായ, മിഥിലേഷ് കുമാര്‍ ശ്രീവാസ്തവയുടെ സ്ഥാനം. പേര് കേട്ടിട്ടില്ല എന്നാണോ? ഇത് ആ മനുഷ്യന്റെ വീട്ടുകാര്‍ ഇട്ട പേരാണ്. അത് തികയില്ല എന്ന് ബോധ്യപ്പെട്ട അയാള്‍ ഇടയ്ക്കിടെ പുതിയ പേരുകള്‍ സ്വീകരിച്ചുകൊണ്ടിരുന്നു. ഓരോതവണ പേരുമാറ്റുമ്ബോഴും അതിനെ സാധൂകരിക്കാനുള്ള രേഖകളും അയാള്‍ സ്വയം ചമച്ചുകൊണ്ടിരുന്നു. അതില്‍ ഒരു പേര് പൊലീസുകാര്‍ പറഞ്ഞു പ്രസിദ്ധമാക്കി, അതാണ് ഇന്ത്യയിലെ തട്ടിപ്പിന്റെ പര്യായമായ ശ്രീമാന്‍ നട്‌വര്‍ലാല്‍. ബിഹാറിലെ സിവാന്‍ ജില്ലയിലെ ബാംഗ്‌റാ ഗ്രാമത്തില്‍ ജനിച്ച ശ്രീവാസ്തവ അഭിഭാഷകനാകാന്‍ വേണ്ടി ബിരുദപഠനമൊക്കെ പൂര്‍ത്തിയാക്കിയ ആളാണ്. അതിനുശേഷമാണ്, അയാള്‍ ആളെപ്പറ്റിക്കാന്‍വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. ഇരുപത്തൊന്നാമത്തെ വയസ്സില്‍ ഇന്ദ്രപ്രസ്ഥ ഓട്ടോമൊബൈല്‍സ് എന്ന കമ്ബനിയിലൂടെ പ്രൊപ്രൈറ്ററാണ് താനെന്നും പറഞ്ഞുകൊണ്ട് ശ്രീവാസ്തവ, കമ്ബനിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നി

ആരാണ് ഇന്ത്യയെ വിറ്റ ആ ചാരന്‍ ?

ഇമേജ്
എസ്. നമ്പിനാരായണന്‍ S.Nambi Narayanan 1994 നവംബര്‍ 30      തീവ്രവാദിയുടെ വീട്ടിലേക്കെന്നപോലെ പൊലീസുകാര്‍ എന്‍െറ വീട്ടിലേക്ക് വന്നുകയറി. നിമിഷാര്‍ധത്തില്‍ ഞാന്‍ അറസ്റ്റു ചെയ്യപ്പെട്ടു. മനസ്സില്‍ വേദന മുള്ളുകള്‍ പോലെ കുത്തിനോവിക്കാന്‍ തുടങ്ങി. പുറപ്പെടും മുന്നേ ഒന്നു തിരിഞ്ഞുനോക്കി, തളര്‍ന്ന് നിലത്തൂര്‍ന്നുവീഴുന്ന ഭാര്യയെയാണ് കണ്ടത്. പിന്നെ ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കാന്‍ ധൈര്യം അനുവദിച്ചില്ല. വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ചാരക്കേസിലെ പ്രതിയായി നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ മാറ്റപ്പെട്ടു.     പൂജപ്പുര ഗെസ്റ്റ് ഹൗസിലേക്കാണ് അവരെന്നെ കൊണ്ടുപോയത്. അവിടത്തെ പ്രകാശംകുറഞ്ഞ മുറിയിലായിരുന്നു ചോദ്യംചെയ്യല്‍. ലോക്കപ്പില്ലാ ത്തതിനാല്‍ മനസ്സിന് കുറച്ച് സമാധാനം തോന്നി. പക്ഷേ, വൈകാതെ ആ സമാധാനം അവര്‍തന്നെ തകര്‍ത്തു. നാലഞ്ചുപേര്‍ ഒരുമിച്ച് മുറിയിലേക്ക് കയറിവന്നു. അവര്‍ ആവുന്നത്ര ശക്തിയില്‍ എന്നെ പൊലീസ് ഭാഷ പഠിപ്പിച്ചു. മര്‍ദനമേറ്റ് ശരീരം ചുവന്നു തടിച്ചു. അവരില്‍ ആരുടെയും പേരുകള്‍ എനിക്കറിയില്ല. അവര്‍ പൊലീസുകാരാണോ ഐ.ബി ഉദ്യോഗസ്ഥരാണോ ഗുണ്ടകളാണോ എന്നറിയില്ല. അവര്‍ ആരാണെന്നുള്ള എന്‍െറ

റെഡ് സ്ട്രീറ്റ് : ഇന്ത്യയുടെ ചുവന്ന തെരുവ് - PART-1

ഇമേജ്
പ്രണയമാണ് യാത്രയോട് സമയം രാത്രി 11 മണി, ഇനി ഒരിക്കലും ഈ മണ്ണിലേക്കില്ല, ഹൃദയം തകരുന്നത് പോലെ, നെഞ്ചിൻ കൂടിനകത്ത്‌ ആരോ ശക്തമായി മര്ധിക്കുന്നത് പോലെ ചൗധരിയുടെ ടാക്സി ഇന്ത്യയുടെ ആ ചുവന്ന തെരുവോരത്തിലൂടെ നീങ്ങി കൊണ്ടേ ഇരുന്നു. കണ്ണ് നിറയുന്നുണ്ട് , ശരീരമാകെ ഒരു തരിപ്പ്. ചൗധരി എന്തൊക്കയോ വിവരിക്കുന്നുണ്ട് ഒന്നും കേൾക്കാൻ ഞാൻ കൂട്ടാക്കിയില്ല, എന്റെ കണ്ണുകൾ ആ തെരുവോരത്തെ വലയം വെച്ചു. ഒരായിരം കെട്ടിടങ്ങൾ തിങ്ങി നിൽക്കുന്നു, എല്ലാ കെട്ടിടങ്ങൾളും മുഷിഞ്ഞിരിക്കുന്നു അഴുക് പറ്റി പിടിച്ചിരിക്കുന്നു, മഞ്ഞ നിറമാണ് മിക്കതിനും. അടി വസ്ത്രങ്ങളും മറ്റും ഉണ്ണാക്കനായി കെട്ടിടങ്ങളുടെ ജനാലയിലും, മറ്റും തൂക്കിയിട്ടിരിക്കുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ പ്രകാശത്തെ കീറി മുറിച്ചു കൊണ്ട് ചൗധരി വളയം തിരിച്ചു കൊണ്ടേ ഇരുന്നു. എങ്ങും പുകയും പൊടിയും, വണ്ടികളുടെ ഹോർണടി ശബ്ദവും, വഴി വീഥികളിൽ നിന്നുമുള്ള ഒച്ചയേറിയ സംഭാഷണങ്ങളാലും അന്തരീക്ഷം ആകെ ശബ്ദ നിബിഡമാണ്. എങ്ങും കൊച്ചു കടകളും, വഴി വാണിഭക്കാരും, അതിൽ പ്രധാനികൾ പാനിപൂരി വില്പനക്കാരും, പാൻ വാലകളുമാണ് . എങ്ങു നിന്നോ നേർത്ത ശബ്ദത്തിൽ പഴയ കാല ഹിന്ദി പാട്ടുകൾ ഒഴു