പോസ്റ്റുകള്‍

europe എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ദുർമന്ത്രവാദ നഗരം

ഇമേജ്
രണ്ടാം ലോക മഹായുദ്ധ സമയം യൂറോപ്പിനെ പിടിച്ചു കുലുക്കിയ ഹിറ്റ്ലറുടെ നാസിപ്പട പോലും കാലുകുത്താന്‍ മടിച്ചിരുന്ന ഒരു നഗരമുണ്ട് മധ്യയൂറോപ്പില്‍, അതിന്‍റെ പേരാണ് കാര്‍വാഷ്‌ക്ക. ക്രോയേഷ്യയുടെയും, സെര്‍ബിയുടെ ഭാഗങ്ങള്‍ ചേര്‍ന്നുണ്ടായ ക്രക്കോഷ്യ എന്ന തര്‍ക്ക രാജ്യത്തിലാണ് കാര്‍വാഷ്‌ക്ക നഗരം സ്ഥിതി ചെയ്യുന്നത്. ബോസ്നിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഈ നഗരം പക്ഷെ അധികമാര്‍ക്കും അറിയാത്ത ലോകത്തിലെ ഏറ്റവും നിഘൂടമായ സ്ഥലങ്ങളില്‍ ഒന്നാണ്. ഒരു ഷോപ്പിങ്ങ് മാളും, ആശുപത്രിയും, പാര്‍ക്കും, സ്കൂളും, റോഡുകളും ഒക്കെയുള്ള, ആയിരത്തില്‍ താഴെ മാത്രം ആളുകള്‍ പാര്‍ക്കുന്ന ഒരു സാധാരണ നഗരമാണ് കാര്‍വാഷ്‌ക്ക. പക്ഷെ ഇവിടെങ്ങും പകല്‍ സമയം ഒരു മനുഷ്യനെപ്പോലും കാണാന്‍ സാധിക്കില്ല എന്നതാണ് ഏറ്റവും രസകരമായ സത്യം. കൂടാതെ കാര്‍വാഷ്‌ക്കയില്‍ ബസ്സുകളോ, കാറുകളോ, മറ്റു വാഹനങ്ങളോ ഇല്ല. പോസ്റ്റ്‌ ഓഫീസ് അടക്കം, സ്കൂളുകളും ആശുപത്രിയും ഒക്കെ വെറും നോക്ക്കുത്തികള്‍ മാത്രമാണ്. ലോകത്തിന് മുന്നില്‍ ഇവര്‍ക്കായി എല്ലാം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട് എന്ന് കാണിക്കാനുള്ള ഒരു ശ്രമം മാത്രം. ഇതൊന്നും കാര്‍വാഷ്‌ക്കയിലെ ജനങ്ങള്‍ക്ക് ആവശ്യവുമില്ല, അവരൊ