പോസ്റ്റുകള്‍

war history എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

മൂന്നാം ലോകമഹായുദ്ധം എപ്പോൾ..? | Reason of iraq under attack

ഇമേജ്
Bretton Woods Conference      രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1944-ൽ അമേരിക്കയിൽ ബ്രെറ്റൺ വുഡ്സിൽ United Nations Monetary and Financial Conference എന്നൊരു സമ്മേളനം നടന്നു (Bretton Woods Conference). ആ സമ്മേളനത്തിൽ അമേരിക്കൻ ഡോളറിനെ വേൾഡ് റിസർവ് കറൻസിയായി പ്രഖ്യാപിക്കുകയുണ്ടായി. ലോകരാജ്യങ്ങൾക്ക് പൊതുവായി ഒരു കറൻസി എന്നതാണ് വേൾഡ് റിസർവ് കറൻസി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അക്കാലത്ത് ലോക-ത്തിലെ 80% സ്വർണ്ണവും അമേരിക്കയുടെ പക്കലുണ്ടായിരുന്നു. അതുകൊണ്ട് അമേരിക്ക ഡോളർ അച്ചടിച്ചിരുന്നത് സ്വർണത്തിന്റെ മൂല്യത്തെ അടിസ്ഥാന -മാക്കിയായിരുന്നു. 35 ഡോളറിന് ഒരു ഔൺസ് സ്വർണ്ണം എന്ന നിരക്കി-ലായിരുന്നു അമേരിക്ക ഡോളർ അച്ചടിച്ചിരുന്നത്. ബ്രെറ്റൺ വുഡ്‌സ് എഗ്രിമെന്റ് പ്രകാരം അമേരിക്ക അവരുടെ പക്കലുള്ള സ്വർണ്ണത്തെക്കാൾ കൂടുതൽ ഡോളർ അച്ചടിക്കില്ലെന്ന വിശ്വാസത്തിൽ പല ലോകരാജ്യങ്ങളും ആ ഉടമ്പടിയിൽ ഒപ്പുവെച്ചു.      പക്ഷെ 1960 കളിലെ വിയറ്റ്നാം യുദ്ധത്തിലെ അളവറ്റ ചെലവുകൾക്കായി അമേരിക്ക രഹസ്യമായി അവരുടെ പക്കലുള്ള സ്വർണ്ണത്തിന്റെ അളവി-നേക്കാൾ കൂടുതൽ ഡോളർ നോട്ടുകൾ അച്ചടിക്കാൻ തുടങ്ങി. അമേരിക്ക-യുടെ ധാരാളിത്തത്ത

തേൻ കൊണ്ടു ഒരു സാമ്രാജ്യത്തെ തോൽപ്പിച്ചപ്പോള് | മാഡ് ഹണി

ഇമേജ്
BC 67-ൽ റോമൻ ജെനെറൽ ആയിരുന്ന പോമ്പി പോണ്ടസിലെ (കരിങ്കടലിന്റെ തീരത്തുള്ള ഇന്നത്തെ തുർക്കിയുടെ ഭാഗങ്ങൾ) രാജാവായിരുന്ന മിത്രിഡാറ്റസുമായി യുദ്ധത്തിലായിരുന്നു. റോമാ സാമ്രാജ്യം കണ്ട എക്കാലത്തെയും മികച്ച സൈനിക നേതാക്കളിൽ ഒരാളായിരുന്നു പോമ്പി. അദ്ദേഹം നേരിട്ട് നയിച്ചിരുന്ന റോമൻ ലീജിയൻ ആകട്ടെ അക്കാലത്തെ ഏറ്റവും മികച്ചതും യുദ്ധപരിചയമുള്ളതും ഏറ്റവും മികച്ച ആയുധങ്ങൾ ഉപയോഗിക്കുന്നവരുമായിരുന്നു. റോമാ സാമ്രാജ്യത്തിനെതിരെ തന്റെ സേനയ്ക്ക് യാതൊരു സാധ്യതയും ഉണ്ടാവില്ലെന്ന് മിത്രിഡാറ്റസി-നറിയാമായിരുന്നു, രണ്ടു സേനകളും തമ്മിൽ ട്രബസോണിൽ വച്ച് ഏറ്റു-മുട്ടുകയും റോമൻ സേനയോട്പിടിച്ചു നിൽക്കാൻ ആകാതെ മിത്രിഡാറ്റസിന്റെ സൈന്യം പിന്തിരിഞ്ഞോടുകയും ചെയ്തു. എന്നാൽ യുദ്ധഭൂമിയിൽ കണ്ട ഒരു കാഴ്ച മിത്രിഡാറ്റസിന്റെ സേനയെ പിന്തുടരുന്നതിൽ നിന്ന് സൈന്യത്തെ തടഞ്ഞു. നൂറ് കണക്കിന് ഭരണികളിൽ യുദ്ധഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ധാരാളം തേൻ അവർ കണ്ടെത്തുകയുണ്ടായി. വിഷം കലർത്തിയ കെണിയല്ലെന്ന് ബോധ്യപ്പെട്ടതോടെ റോമൻ സൈന്യം തേൻ കുടിക്കാൻ ആരംഭിച്ചു (അക്കാലത്ത് തേൻ സമ്പന്നർ മാത്രം ആസ്വദിച്ചിരുന്ന ഒരു അപൂർവ വസ്തു ആയിരുന്നു). വിഷം കല

രണ്ടാം ലോക മഹായുദ്ധ കാല കണ്ടുപിടുത്തങ്ങള്‍

ഇമേജ്
രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു . രണ്ടാം ലോക യുദ്ധം നിരവധി ശാസ്ത്ര ഗവേഷണത്തിന് വഴിവെച്ചു. യുദ്ധ രാജ്യങ്ങൾ ബഡ്ജറ്റിന്റെ മുഴുവൻ ഭാഗവും ശാസ്ത്ര ഗവേഷണങ്ങള്ക്ക്, അതായത് സൈനിക ഗവേഷണങ്ങള്ക്ക് മാറ്റി വെക്കുകയും മികച്ച റിസൾട്ടുകൾ അതിൽ നിന്നും ഉണ്ടാവുകയും ചെയ്തു. സൈനിക ഗവേഷണങ്ങൾ അവസാനം സിവിലിയൻ കാര്യങ്ങൾക്കും ഉപയോഗപ്പെട്ടു. മിസൈൽ  V-2 Rockets രണ്ടാം ലോകമഹായുദ്ധം യുദ്ധത്തിനായി ഉപയോഗിക്കുന്ന ഒരായുധമാണ്‌ മിസൈൽ. പുരാതനകാലത്ത് യുദ്ധത്തിന്‌ ചൈനക്കാർ ഉപയോഗിച്ച റോക്കറ്റുകളുടെ പരിഷ്കരിച്ച രൂപമാണിത്. അടിസ്ഥാനപരമായി റോക്കറ്റുക