രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു .
രണ്ടാം ലോക യുദ്ധം നിരവധി ശാസ്ത്ര ഗവേഷണത്തിന് വഴിവെച്ചു. യുദ്ധ രാജ്യങ്ങൾ ബഡ്ജറ്റിന്റെ മുഴുവൻ ഭാഗവും ശാസ്ത്ര ഗവേഷണങ്ങള്ക്ക്, അതായത് സൈനിക ഗവേഷണങ്ങള്ക്ക് മാറ്റി വെക്കുകയും മികച്ച റിസൾട്ടുകൾ അതിൽ നിന്നും ഉണ്ടാവുകയും ചെയ്തു. സൈനിക ഗവേഷണങ്ങൾ അവസാനം സിവിലിയൻ കാര്യങ്ങൾക്കും ഉപയോഗപ്പെട്ടു.
ഉയർന്ന വേഗത്തിൽ വാതകങ്ങൾ പുറന്തള്ളി തള്ളൽ ബലം അഥവാ ത്രസ്റ്റ് സൃഷ്ടിക്കുന്ന തരം എൻജിനുകളെ ജെറ്റ് എൻജിൻ എന്നു പറയുന്നു. ന്യൂട്ടന്റെ മൂന്നാം ചലനനിയമം അടിസ്ഥാനമാക്കിയാണ് ജെറ്റ് എൻജിനുകൾ പ്രവർത്തിക്കുന്നത്. ജര്‍മ്മനിയാണ് ആദ്യമായി ജെറ്റ് എഞ്ചിന് നിര്‍മ്മിക്കുന്നത്. Hans Von Ohain ആണ് ഇത് നിര്‍മിച്ചത്. ജെറ്റ് എഞ്ചിന് ഉപയോഗിച്ചു പറന്നിരുന്ന ജര്‍മ്മന്‍ വിമാനങ്ങള്‍ യുദ്ധ വിജയികളായ അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നിരന്തര പഠനത്തിന് വിധേയമാക്കപ്പെടുകയും ഈ രാജ്യങ്ങളിലെ വ്യോമയാന മേഖലക്ക് അടിസ്ഥാനമായി മാറുകയും ചെയ്തു.
റഡാർ
|
Type 80 Radar in 1950 |
റഡാറുകളുപയോഗിച്ചുള്ള നിരീക്ഷണവും ശത്രുവിമാനങ്ങളുടെ കണ്ടു പിടിത്തവും ഒക്കെ ഈ ലോകമഹായുദ്ധത്തിന്റെ സംഭാവനകളായിരുന്നു. വൈദ്യുത കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് നിശ്ചലമോ ചലിക്കുന്നതോ ആയ ഒരു വസ്തുവിലേക്കുള്ള ദൂരം, ഉയരം, ദിശ, വേഗം എന്നിവ കണ്ടെത്തുന്നതിനുപയോഗിക്കുന്ന യന്ത്രമാണ് റഡാർ. റേഡിയോ ഡിറ്റെക്ഷൻ ആൻഡ് റേഞ്ചിങ്ങ് (Radio Detection And Ranging) എന്നതിന്റെ ചുരുക്കമാണ് റഡാർ.
ജീപ്പ്
|
Jeep |
ജീപ്പിന്റെ ഉത്ഭവം രണ്ടാം ലോക മഹായുദ്ധ സമയത്ത് അമേരിക്കയിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1941-ല്‍. ജനറല്‍ പര്‍പ്പസ് (General Purpose) എന്നതിന്റെ ചുരുക്ക രൂപമാണ് ജി.പി. യുദ്ധത്തില്‍ ജനറല്‍ പര്‍പ്പസിനായി ഉപയോഗിക്കുന്ന വാഹനം ജി.പി എന്ന് അറിയപ്പെട്ടു. തുടര്‍ന്ന് അത് ജീപ്പ് ആയും മാറി. യുദ്ധത്തില്‍ ഏതു കാലാവസ്ഥ- -യിലും ഉപയോഗിക്കാനുള്ള വാഹനമായാണ് ജീപ്പ് നിര്‍മിക്കപ്പെട്ടത്. പൂര്‍ണ്ണമായും യുദ്ധ ആവശ്യങ്ങള്‍ക്കായി മാത്രം പിറവികൊണ്ട വാഹനം. അമേരിക്കയിലെ വില്ലീസ് ഓവര്‍ലാന്‍ഡ് മോട്ടോഴ്സായിരുന്നു അമേരിക്കന്‍ പട്ടാളത്തിന്റെ ആവശ്യാനുസരണം ആദ്യമായി ജീപ്പ് നിര്‍മിക്കുന്നത്. ബെന്‍താം ബി.ആര്‍.സി 40-ന്റെ ഒരു പ്രൊട്ടോടൈപ്പായ വില്ലിസ് എം.ബി അയിരുന്നു ആദ്യ ജീപ്പ് വാഹനം. 1945-വരെ വിവിധ സൈനിക ആവശ്യങ്ങള്‍ക്കായി കമ്പനി ഈ മോഡല്‍ നിര്‍മിച്ചു. പിന്നീട് ജീപ്പ് സിവിലിയൻ കാര്യങ്ങൾക്കു ഉപയോഗിച്ചു വരുന്നു.
പെന്‍സിലിന്‍
|
Alexander Fleming |
ലോകത്തെ മാറ്റിമറിച്ച കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് അണുബാധ തടയാനായി വ്യാപകമായി ഉപയോഗിക്കുന്ന ഔഷധമായ പെന്‍സിലിന്റെ കണ്ടെത്തല്‍. വൃത്തിയാക്കാന്‍ മറന്ന ജാറില്‍ വളര്‍ന്ന പൂപ്പലുകള്‍ ബാക്ടിരിയകളെ നശിപ്പിച്ചതു കണ്ടെത്തി നിരീക്ഷിച്ച അലക്‌സാണ്ടര്‍ ഫ്‌ളമിംഗ് ആണ് 1928-ല്‍ പെന്‍സിലിന്‍ കണ്ടത്തിയത്.
1928-ൽ മെഡിക്കൽ ഗവേഷണ കൗൺസിലിൻറെ പ്രസിദ്ധീകരണത്തിനുവേണ്ടി ഒരു പ്രബന്ധം തയാറാക്കാനുള്ള പ്രവൃത്തിലായിരുന്നു ഫ്ലെമിങ്. സ്റ്റെഫലോകോക്കസ് (Staphylococcus) എന്നയിനം ബാക്ടീരിയയെ കുറിച്ചാണ് ലേഖനമെഴുതേണ്ടത്. ധാരാളം രോഗങ്ങൾക്കു കാരണമായ ബാക്റ്റീരിയയാണ് സ്റ്റെഫലോകോക്കസ്. പരീക്ഷണങ്ങൾക്കായി അദ്ദേഹം അത്തരം ബാക്ടീരിയകളെ വളർത്തിയെടുക്കാൻ തുടങ്ങി. ഒരു ദിവസം ഈ പാത്രങ്ങളിലൊന്ന് അടച്ചുവെക്കാൻ മറന്നുപോയി. ജനാലക്കരികിലിരുന്ന ഈ പാത്രത്തിൽ ഒരുതരം പൂപ്പൽ വളർന്നിരിക്കുന്നതായി ഫ്ലെമിങ്ങിൻറെ ശ്രദ്ധയിൽപ്പെട്ടു. പൂപ്പൽ ബാധിച്ച ബാക്ടീരിയൽ കൾച്ചർ എടുത്തുകളയുന്നതിനു പകരം അദ്ദേഹം അതു നിരീക്ഷിക്കുകയാണു ചെയ്തത്. ചുറ്റുമുള്ള ബാക്ടീരിയകൾ നശിച്ചുപോയതായി അദ്ദേഹം കണ്ടു. ബാക്ടീരിയെ നശിപ്പിച്ച പൂപ്പലിനെ കൂടുതൽ പരിശോധനക്കായി വേർതിരിച്ചെടുത്തു. പെൻസിലിയം ഇനത്തിൽപ്പെട്ട (Pencillium notatium) ഒന്നായിരുന്നു ഈ പൂപ്പൽ അവയിൽനിന്നു വേർതിരിച്ചെടുത്ത പദാർത്ഥങ്ങൾക്ക് ബാക്ടീരിയകളുടെ വളർച്ച തടയാനുള്ള ശേഷിയുള്ളതായി അദ്ദേഹം മനസ്സിലാക്കി. പുതിയ പദാർഥത്തിന് പെൻസിലിൻ എന്ന പേരുനൽകി.
യന്ത്രത്തോക്ക്(എ കെ 47 )
രണ്ടാം ലോകമഹായുദ്ധകാലത്ത് കണ്ടുപിടിച്ച മറ്റൊരു മാരകായുധ-മായിരുന്നു എ-കെ 47 എന്ന യന്ത്രത്തോക്ക്. ജർമ്മൻകാരാണ് അസോൾട്ട് റൈഫിൾ എന്ന ആശയം പ്രാവർത്തികമാക്കിയത്. റഷ്യൻ കരസേനയിലെ ടാങ്ക് കമാൻഡറായിരുന്ന മിഖായേൽ കലാഷ്‌നികോവ് 1941-ൽ നാസികൾക്കെതിരെ പടനയിച്ചുകൊണ്ടിരിക്കേ കമാൻഡറായിരുന്ന കലോനിഷ്കോവിന് മാരകമായ മുറിവ് പറ്റി. ആശുപത്രിയിൽ വെച്ച്, അന്നോളം നിർമ്മിച്ചവയിൽ വെച്ച് ഏറ്റവും മെച്ചപ്പെട്ട തോക്ക് എങ്ങനെ ഉണ്ടാക്കാം എന്ന ചിന്തയിലായി കമാൻഡർ. ചെളിയും മഞ്ഞും ഉള്ളടത്ത് ഉപയോഗിക്കാൻ പറ്റിയതായിരിക്കണം എന്നതായിരുന്നു ലക്ഷ്യം. രണ്ട് വർഷത്തിന് ശേഷം കലോനിഷ്കോവും സംഘവും തങ്ങളുടെ പുതിയ റൈഫിൾ അവതരിപ്പിച്ചു. മുപ്പത് റൗണ്ട് തിരയുപയോഗിക്കുന്ന ബ്രീച്ച് ബ്ലോക്ക് മെക്കാനിസമുള്ള ഗ്യാസ് പ്രവർത്തക തോക്കായിരുന്നു അത്. കലോനിഷ്കോവിന്റെ റൈഫിളുകൾ കൂടുതൽ മികച്ചവയാണെന്ന് തെളിയിക്കപ്പെട്ടു.
അണുബോംബ്
അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി ആയിരുന്നു 'മൻഹാട്ടൻ പ്രോജക്ട്' (Manhattan Project) . ഇതിന്റെ തലവനായിരു്ന്നു റോബർട്ട് ഓപ്പൺഹെയ്മറിനെ 'ആറ്റം ബോംബിന്റെ പിതാവ് എന്ന് വിളിക്കപെടുന്നു. ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ടത് ജപ്പാനിലെ ഹിരോഷിമയിൽ 1945 ആഗസ്റ്റ് 6-ന് രാവിലെ 8.15 നാണ്. 'ലിറ്റിൽ ബോയ് " എന്ന പേരിലുള്ള ബോംബാണ് ഇവിടെ പ്രയോഗിച്ചത്. ആഗസ്റ്റ് 9ന് നാഗസാക്കിയിൽ. പതിച്ച അണു ബോംബിന്റെ പേരാണ് ഫാറ്റ്മാന്‍.
ടാങ്ക്
വളരെ രഹസ്യമായിട്ടായിരുന്നു ആദ്യ ടാങ്കുകളുടെ നിർമ്മാണം. അത് നിർമ്മിച്ച തൊഴിലാളികൾക്ക് അത് വെള്ളം കൊണ്ട് ഓടിക്കുന്ന വണ്ടി എന്നാണ് അവരോട് പറഞ്ഞത്. പിന്നീട് അവയെ പ്രത്യേക പേടകങ്ങളിലാക്കി ഫ്രാൻസിലേക്ക് കൊണ്ട് പോയപ്പോൾ പുറത്ത് ടാങ്ക് എന്നെഴുതിയിരുന്നു. ജർമ്മൻകാരുടെ കണ്ണുവെട്ടിക്കാനായിരുന്നു ഇത്. അതുവരെ ലാൻഡ് ഷിപ്പ് എന്നറിയപ്പെട്ട ഈ വാഹനത്തിന് പിന്നീട് ടാങ്ക് എന്നുതന്നെ പേരായി.
മാർക്ക് 1 എന്നപേരിൽ ബ്രിട്ടൻ ടാങ്ക് നിർമ്മാണമാരംഭിച്ചു. 1916 സെപ്തംബർ 15-ന് നടന്ന സോം യുദ്ധത്തിലാണ് ടാങ്കുകൾ ആദ്യമായി യുദ്ധ രംഗത്തിറക്കിയത്. ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിലെ സോമിലാണ് അവ ശത്രുക്കൾക്ക് നേരെ വെടിയുണ്ടകൾ ഉതിർത്തത്. 49 ടാങ്കുകൾ യുദ്ധത്തിൽ പങ്കെടുത്തെങ്കിലും ഒരു പരിധി വരെ മാത്രമേ വിജയം കൈവരിക്കാൻ അവയ്ക്കു കഴിഞ്ഞുള്ളു. എന്നാൽ 1917 ന. 20-ന് 474 ബ്രിട്ടിഷ് ടാങ്കുകൾ കംബ്രായി (Cambraie) കേന്ദ്രീകരിച്ചു നടത്തിയ ആക്രമണത്തിൽ ബ്രിട്ടിഷ് സേനയ്ക്കു ശത്രുവുമായിട്ടുള്ള കിടങ്ങു യുദ്ധത്തിൽ ഉജ്ജ്വലവിജയം കൈവരിക്കാൻ കഴിഞ്ഞു. ശത്രുവിന്റെ നിരകളെ ഭേദിച്ചു കടക്കാൻ ടാങ്കുകൾക്കാവും എന്ന് ഇതോടെ മനസ്സിലാക്കപ്പെട്ടു. കൂടുതൽ ആയുധങ്ങൾ വഹിക്കാനുള്ള കഴിവുള്ളതും മികച്ച എഞ്ചിനുമുള്ള മാർക്ക് 2 മുതൽ മാർക്ക് 5 വരെയുള്ള ടാങ്കുകൾ പിന്നീട് നിർമ്മിക്കപ്പെട്ടു. കൃഷി ജോലികൾക്കുള്ള ട്രാക്ടറിലിൽ തോക്കുകൾ ഘടിപ്പിച്ചാണ് ഫ്രഞ്ച്കാർ ആദ്യടാങ്കുകൾ രൂപപ്പെടുത്തിയത്. 1915-ൽ ആയിരുന്നു ഇത്. എന്നാൽ അവ ശരിയായി വിജയിച്ചില്ല. അതിനുശേഷം അവിടെ ശരിയായ ടാങ്കുകൾ രൂപകൽപ്പന ചെയ്തെങ്കിലും നിർമ്മാണം നീണ്ടുപോയി. 1917-ലാണ് ഫ്രാൻസിന്റെ ആദ്യ ടാങ്കുകൾ യുദ്ധരംഗത്തെത്തിയത്. കൂടുതൽ പരിഷ്കരിച്ച ടാങ്കുകൾ അവർ രണ്ടാം ലോകമഹായുദ്ധത്തിൽ അണിനിരത്തി. FT 17 എന്നായിരുന്നു അതിന്റെ പേര്. A7V എന്നറിയപ്പെട്ട, ജർമ്മനിയുടെ ആദ്യ ടാങ്കുകൾ 1918 ഫെബ്രുവരിയിൽ പുറത്തുവന്നു. ലോകയുദ്ധ-ങ്ങൾക്കിടയ്ക്കുള്ള കാലയളവിൽ ജർമ്മനി ഭാരം കുറഞ്ഞതും വേഗത കൂടിയതുമായ പുതിയതരം ടാങ്കുകൾ വികസിപ്പിച്ചെടുത്തു. ബ്ളിറ്റ്സ്ക്രീഗ് എന്നായിരുന്നു ഇതിന്റെ പേര്.
ഇന്ന് ടാങ്കുകൾ കരസേനയുടെ ഏറ്റവും ശക്തികൂടിയ ആണവേതര യുദ്ധോപകരണമാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ കവചിതസേന ഉപയോഗിച്ചിരുന്നത് ബ്രിട്ടീഷ്, ഫ്രഞ്ച്, അമേരിക്കൻ നിർമിതമായ ടാങ്കു-കളായിരുന്നു. 1965 ൽ ബ്രിട്ടണിലെ വിക്കേഴ്സ് ആംസ്ട്രോങ് കമ്പനിയുടെ 'വിക്കേഴ്സ് മാർക്ക് 1' എന്ന ടാങ്ക് അവരുടെ ലൈസൻസോടെ ഇന്ത്യയിൽ "വിജയാന്ത" എന്ന പേരിൽ നിർമ്മിക്കാൻ തുടങ്ങി. ഇതിനെതുടർന്നു 1972 ലാണ് സ്വന്തമായ ടാങ്ക് പദ്ധതി ആരംഭിച്ചത്. എഞ്ചിൻ ഒഴികെ മറ്റ് ഭാഗങ്ങൾ ഡിആർഡിഓ (DRDO) യുടെ ഉപ വിഭാഗമായ സിവിആർഡിഇ രൂപകൽപന ചെയ്തു. 'ക്രൌസ്സ് മഫ്ഫീ' എന്ന ജർമൻ കമ്പനിയുടെ സഹകരണവും ഉണ്ടായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിർമിത മെയിൻ ബാറ്റിൽ ടാങ്ക് ആണ് അർജുൻ. ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ്, ഇന്ത്യൻ കരസേനക്ക് വേണ്ടി ഈ മൂന്നാം തലമുറ ടാങ്ക് വികസിപ്പിച്ചത്. മഹാഭാരത ഇതിഹാസത്തിലെ പോരാളിയായ അർജുനന്റെ പേരാണ് ടാങ്കിനു നൽകിയിരിക്കുന്നത്. 120 മില്ലീമീറ്റർ റൈഫിൾഡ് തോക്ക് , അതിനോടു ചേർന്ന് ഘടിപ്പിച്ച 7.62 മില്ലീമീറ്റർ യന്ത്രത്തോക്ക്, മറ്റൊരു 12.7 മില്ലീമീറ്റർ വിമാനവേധതോക്ക് എന്നിവയാണ് പ്രധാന ആയുധങ്ങൾ. കമാണ്ടർ, ഗണ്ണർ, ലോഡർ, ഡ്രൈവർ എന്നിങ്ങനെ നാലു പേരാണ് ടാങ്ക് പ്രവർത്തിപ്പിക്കുന്നത്. ഈ ടാങ്കിനു സംരക്ഷണം നൽകുന്നത് 'കാഞ്ചൻ' എന്നു പേരുള്ള ഡിആർഡിഓ വികസിപ്പിച്ച കവചം ആണ്. 1400 എച്ച്പി ജർമൻ എംടിയു എഞ്ചിൻ ആണ് ടാങ്കിനെ ചലിപ്പിക്കുന്നത്. പരമാവധി റോഡ് വേഗത മണിക്കൂറിൽ 70 കിമീയും (43 മൈൽ) മറ്റിടങ്ങളിൽ (ക്രോസ് കൺട്രി) മണിക്കൂറിൽ 40 കിലോമീറ്ററുമാണ് (25 മൈൽ). ഈ ടാങ്കിന്റെ ഏറ്റവും പുതിയ പതിപ്പ് തയ്യാറായി വരുന്നുണ്ട്. അത്യാധുനികമായ പടിഞ്ഞാറന്‍ ടാങ്കുകളില്‍ കാണുന്ന സവിശേഷതകള്‍ പലതും ഈ ടാങ്കിലുമുണ്ട്. ഗൈഡഡ് മിസൈലുകളെ വെടിവെച്ച് വീഴ്ത്താന്‍ ശേഷിയുള്ള 120 എംഎം മെയിന്‍ ഗണ്‍ അര്‍ജുന്‍ എംകെ 2-വില്‍ ഘടിപ്പിച്ചിരിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ