Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

യതി സങ്കല്പ്പം യാഥാര്ത്ഥ്യമാകുന്നു

മോസ്കോ: ഭാരതീയര് യതിയെന്നും പാശ്ചാത്യര് ബിഗ്ഫൂട്ട്‌ എന്നും വിളിക്കുന്ന ഭീമന് ഹിമമനുഷ്യന് സാങ്കല്പ്പിക കഥാപാത്രമാണെന്നത്‌ പഴങ്കഥയാകുന്നു. യതിയുടെ സാന്നിധ്യം തെളിയിക്കുന്ന രേഖകളുമായി റഷ്യക്കാരായ ഒരു സംഘം ഗവേഷകരാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌.റഷ്യയിലെ കെമറോവ പ്രവിശ്യയിലുള്ള ഫോറിയ മലനിരകളില് താമസിക്കുന്നവര് ഏഴടിയിലധികം ഉയരമുള്ള മഞ്ഞുജീവി വളര്ത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുന്നുവെന്ന്‌ നിരന്തരം പരാതിയുയര്ത്തിയ സാഹചര്യത്തിലാണ്‌ നരവംശ ശാസ്ത്രജ്ഞനായ ഇഗോര് ബര്സ്താപിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഷോറിയ മലനിരകളിലെത്തിയത്‌. തുടര്ന്ന്‌ ഇവര് നടത്തിയ അന്വേഷണത്തില് യതി താമസിച്ചിരുന്നുവെന്ന്‌ കരുതപ്പെടുന്ന ഗുഹയും ഇതിന്റെ കൂറ്റന്കാല്പ്പാടുകളും രോമങ്ങളും കണ്ടെത്തുകയായിരുന്നു. നിയാണ്ടര്ത്താല് മനുഷ്യനില്നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പ്രവാഹത്തിനിടയില് വേര്പിരിഞ്ഞ ഒരു കണ്ണിയാണ്‌ യതിയെന്ന്‌ ഡോ.ഇഗോര് അഭിപ്രായപ്പെടുന്നു.
ഹിമ മനുഷ്യനെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്ക്കായി റഷ്യന് സര്ക്കാര് സംഘത്തിന്‌ ധനസഹായവും നല്കിയിരുന്നു. രോമാവൃതമായ കുറുകിയ കഴുത്തുമുള്ള നീണ്ട കരങ്ങളുമുള്ള ഭീമനാണ്‌ യതിയെന്ന്‌ ഗവേഷകര് പറയുന്നു. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി നടത്തിവരുന്ന ഗവേഷണങ്ങള്ക്കിടയില് യതിയുടെ ഏറ്റവും വ്യക്തമായ ദര്ശനം ലഭിച്ചത്‌ 2007ലായിരുന്നുവെന്നും ഇവര് ഓര്മിച്ചു. മോസ്കോയില് നടത്തിയ ഒരു മാധ്യമ സമ്മേളനത്തിലാണ്‌ യതിയുടേതെന്ന്‌ കരുതപ്പെടുന്ന ചില വസ്തുക്കള് ഗവേഷക സംഘം പ്രദര്ശിപ്പിച്ചത്‌. അസാകായ മേഖലയിലെ ഒരു ഗുഹയില്നിന്നും ലഭിച്ച ഏഴു സെ.മീ. നീളമുള്ള യതിയുടെ രോമമാണ്‌ ഇവയില് ഏറ്റവും ശ്രദ്ധേയം. ഇതിന്റെ ഡിഎന്എ ഘടനമനുഷ്യന്റേതിന്‌ തുല്യമാണെന്ന്‌ പിന്നീട്‌ തെളിയിക്കപ്പെട്ടു. ഇതിനിടെറഷ്യയിലെ മഞ്ഞുമലകളില് പിക്നിക്കിന്‌ പോയിരുന്നപ്പോള് ചില ഭീമന് ഹിമമനുഷ്യരെ കാണാനിടയായിട്ടുണ്ടെന്ന്‌ സമ്മേളനത്തിനെത്തിയ ചില സഞ്ചാരികളും അവകാശപ്പെട്ടു.ഭാരതത്തിലെ ഹിമാലയന് മലനിരകളിലും യതിയുടെ സാന്നിധ്യമുണ്ടെന്ന വാദം ശക്തമാണ്‌. വിദേശീയരായ പര്വതാരോഹകരില്പലരും ഇവയുടെ ചിത്രങ്ങള് പകര്ത്തിയിട്ടുണ്ട്‌. എന്നാല് മാംസഭുക്കുകളല്ലാത്ത ഹിമമനുഷ്യരാണ്‌ ഹിമാലയത്തിലുള്ളതെന്നാണ്‌ നിഗമനം. യതിയെക്കുറിച്ചുള്ള പഠനത്തിനായി ഹിമാലയത്തിലെത്തിയ ഗവേഷകര്ക്കും അവയുടേതെന്ന്‌ കരുതപ്പെടുന്ന കാല്പ്പാടുകള് ദൃശ്യമായിരുന്നു. എന്നാല് യതി, ബിഗ്ഫുട്ട്‌ എന്നീ പേരുകളില് ഇന്റര്നെറ്റില് പ്രചരിക്കുന്ന വീഡിയോകളിലും ചിത്രങ്ങളിലും മുക്കാലും വ്യാജമാണെന്ന്‌ വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം