Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഓര്‍മ്മകള്‍ കൊണ്ടൊരു കൊട്ടാരം

ഷെര്‍ലോക്ക് ഹോംസിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? ശരിക്കും അയാള്‍ ഒരു അമാനുഷികനായിരുന്നോ ? അയാള്‍ പറയുന്നതും ചെയ്യുന്നതുമൊക്കെ ഒരു സങ്കല്‍പ്പികകഥാപാത്രത്തിനു മാത്രം സാധിക്കുന്ന കാര്യങ്ങള്‍ ആണോ?! ഒരിക്കലുമല്ല. ഷെര്‍ലോക്ക് ഹോംസ് എന്ന ബേക്കര്‍ സ്ട്രീറ്റിലെ ബുദ്ധി രാക്ഷസനെ നോവലിസ്റ്റ്‌ സൃഷ്ടിച്ചതുതന്നെ അക്കാലത്ത് ജീവിച്ചിരുന്ന ഒരു യഥാര്‍ത്ഥ വ്യക്തിയില്‍ നിന്നു പ്രചോദനമുള്‍കൊണ്ടായിരുന്നു. ഷെര്‍ലോക്ക് ചെയ്യുന്നതില്‍ 70%-വും ഒരു സാധാരണ മനുഷ്യനു നിരന്തര പരിശീലന-ത്തിലൂടെ ചെയ്യാവുന്നതേയുള്ളൂ. പക്ഷേ ദീര്‍ഘനാളത്തെ പരിശ്രമത്തിനുള്ള ക്ഷമ നമുക്കാര്‍ക്കുമില്ല. അതുകൊണ്ടാണ് ആര്‍ക്കും അതു സാധി-ക്കാത്തതും. ഷെര്‍ലോക്കിന്‍റെ എണ്ണമറ്റ അസാധാരണകഴിവുകളില്‍ ഒന്നാ-യിരുന്നു അപാരമായ അദ്ദേഹത്തിന്‍റെ ഓര്‍മശക്തി. ഒരു കൗതുകകരമായ വിദ്യ ഉപയോഗിച്ചാണ് ഷെര്‍ലോക്ക് നൂറുകണക്കിനു കേസുകളുടെ ഓരോ ചെറിയ വിവരങ്ങളും ഓര്‍ത്തുവെച്ചിരുന്നത്. ‘Method of Loci’ എന്ന ആ ‘മാന്ത്രിക’ വിദ്യ ആദ്യമായി അവതരിപ്പിച്ചത് ബി.സി അഞ്ചാം നൂറ്റാണ്ടില്‍ സിമോണിഡീസ് എന്ന ഒരു ഗ്രീക്ക് കവിയാണ്‌.





ഇന്നു അസാധാരണമായ ഓര്‍മ്മശക്തിയുടെ പേരില്‍ അറിയപ്പെടുന്ന 90% മഹാഹൃദിസ്ഥരും ആയിരക്കണക്കിനു കാര്യങ്ങള്‍ ഓര്‍മയില്‍ ഒരു തെറ്റും കൂടാതെ അടുക്കും ചിട്ടയോടെയും വയ്ക്കുന്നത് ഈ വിദ്യ ഉപയോഗിച്ചാണ്. മിക്ക മെന്‍റ്റലിസ്റ്റുകളുടെയും പ്രിയപ്പെട്ട വിദ്യ. അതാണ്‌ Mind Palace! മെമ്മറി പാലസ് എന്നും ഇതറിയപ്പെടുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഓര്‍മ്മകള്‍ കൊണ്ടൊരു കൊട്ടാരം മനസ്സില്‍ സൃഷ്ടിക്കുകയാണ് ഈ വിദ്യയില്‍ലൂടെ ചെയ്യുന്നത്. നിരന്തരപരിശീലനം മൂലം ആര്‍ക്കുമിത് ചെയ്യാവുന്നതെയുള്ളൂ. ഒരിക്കല്‍ നിര്‍മിച്ച കൊട്ടാരം തന്നെ പിന്നീടു മറ്റു കാര്യങ്ങള്‍ സൂക്ഷിക്കാന്‍ പുനരുപയോഗിക്കുകയും ആവാം. എങ്ങനെയാണ് Mind Palace അഥവാ മാനസ്സകൊട്ടാരം നിര്‍മിക്കുന്നതെന്നു നോക്കാം.

ആദ്യം നിങ്ങള്‍ മനസ്സില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കൊട്ടാരത്തിന്‍റെ ഒരു രൂപരേഖ സങ്കല്‍പ്പത്തില്‍ കാണുക. യഥാര്‍ത്ഥലോകത്തെ സ്ഥലം തന്നെയാണെങ്കില്‍ ഒന്നുകൂടി എളുപ്പം. കുറച്ചു കാര്യങ്ങള്‍ മാത്രമേ ഓര്‍മയില്‍ സൂക്ഷിക്കാനുള്ളുവെങ്കില്‍ നിങ്ങളുടെ കിടപ്പുമുറിതന്നെ ധാരാളം. ഇനി സൂക്ഷിക്കേണ്ട കാര്യങ്ങളുടെ വലിപ്പം കൂടുതലാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വീടോ സ്ഥിരമായി പോകാറുള്ള അമ്പലമോ പള്ളിയോ ഒക്കെ സങ്കല്‍പ്പിക്കാം.

ഇനി നിങ്ങള്‍ ആ മുറിലാകമാനം നടന്നു നിരീക്ഷിക്കുന്നതായി മനസ്സില്‍ സങ്കല്‍പ്പിക്കുക. ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രം, നിങ്ങള്‍ സ്ഥിര-മായി ഇരിക്കാറുള്ള കസേര, എന്തിനു വസ്ത്രങ്ങള്‍ തൂക്കിയിടുന്ന അയ പോലും സങ്കല്‍പ്പത്തില്‍ കാണാം! ഒന്നോര്‍ക്കേണ്ടത് ഒരുപോലെയുള്ള വസ്തുക്കളാവരുത് നിങ്ങള്‍ മനസ്സില്‍ പ്രതിഷ്ടിക്കുന്നത്. അതായത് ഒരേ പോലെയുള്ള രണ്ടു കസേരയുണ്ടെങ്കില്‍ അതില്‍ ഒന്നുമാത്രമേ മനസ്സില്‍ കാണാവൂ. അല്ലെങ്കില്‍ പിന്നീടു നിങ്ങള്‍ അതിനെ ഡീകോഡ് ചെയ്യുമ്പോള്‍ ചെറിയ ആശയകുഴപ്പത്തിനു കാരണമാവും.

ഇത് മനസ്സില്‍ പതിപ്പിക്കുകയാണ് അടുത്തപടി. നിങ്ങള്‍ നിങ്ങളുടെ മുറിയില്‍ കടക്കുമ്പോള്‍ ആദ്യം കാണുന്നത് എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കുക. ഓരോന്നും ഇരിക്കുന്ന കൃത്യമായ ഇടവും മനസ്സില്‍ കാണുന്നതിനായി ലാന്‍ഡ്‌മാര്‍ക്കുകള്‍ ഉപയോഗിക്കാം. ഉദാഹരണത്തിന് കസേരയുടെ തൊട്ടടുത്ത് മേശ. മേശയുടെ താഴെ വേസ്റ്റ്ബിന്‍...അങ്ങനെ.

മനസ്സില്‍ നിങ്ങള്‍ കൊട്ടാരം നിര്‍മിച്ചുകഴിഞ്ഞാല്‍ പിന്നീടു ചെയ്യേണ്ടത് നിങ്ങള്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഓരോ ചെറിയ ഭാഗങ്ങളായി ഓരോ വസ്തുകളിലും പ്രതിഷ്ടിക്കുക എന്നുള്ളതാണ്. ഉദാഹരണത്തിനു നിങ്ങള്‍ ഒരു പ്രസംഗം നടത്താന്‍ പോകുന്നു എന്നു കരുതുക. പറയാ-നുദ്ദേശിക്കുന്ന കാര്യങ്ങളിലെ ആദ്യഖണ്ഡിക ക്രമപ്രകാരം മുറിയിലേക്ക് കടക്കുന്ന ചവിട്ടുമെത്തയില്‍ ‘സ്ഥാപിക്കുക’. അടുത്ത ഖണ്ഡിക വാതിലിന്‍റെ താക്കോല്‍ദ്വാരത്തില്‍ വയ്ക്കുക. അങ്ങനെ നിങ്ങള്‍ ഓരോ ഖണ്ഡികയും പോകുന്ന വഴിയില്‍ ആദ്യം കാണുന്ന മുറയ്ക്കുള്ള വസ്തുക്കളില്‍ പ്രതിഷ്ടിക്കുക. ഒരുപാടു വിവരങ്ങള്‍ ഒരേ വസ്തുവില്‍ വച്ചാല്‍ അത് പിന്നീടു ഓര്‍ത്തെടുക്കാന്‍ വിഷമമായിരിക്കും.

നിങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്ന എല്ലാ വരികളും ഒരു വസ്തുവില്‍ കുത്തിനിറയ്ക്കണം എന്നല്ല ഈ പറഞ്ഞതിന്‍റെ അര്‍ത്ഥം. അങ്ങനെ ചെയ്‌താല്‍ മനപാഠമാക്കുന്നതിനെക്കാള്‍ സങ്കീര്‍ണ്ണമാവുകയേയുള്ളൂ. അതിനേക്കാള്‍ നല്ലത് യഥാര്‍ത്ഥആശയത്തിലേക്ക് നയിക്കുന്ന പ്രതീകങ്ങള്‍ വസ്തുകളില്‍ കണ്ടാല്‍ മതിയാകും. ഒരു കപ്പലിനെപ്പറ്റിയുള്ള വിവരങ്ങള്‍ ഓര്‍ക്കണമെങ്കില്‍ ഒരു നങ്കൂരം മനസ്സില്‍ കണ്ടു അതിന്‍റെ ഓരോ ഭാഗങ്ങളില്‍ ആ വിവരങ്ങള്‍ ക്രോടീകരിപ്പിച്ചുവച്ചിട്ട് നങ്കൂരം കസേരയില്‍ കണ്ടാല്‍ മതിയാവും. സ്വപ്നത്തിനകത്തുള്ള സ്വപ്നം എന്നു കേട്ടിട്ടില്ലേ? അതേ ആശയം.

ചില അവസരത്തില്‍ യഥാര്‍ത്ഥവസ്തുകള്‍ അല്ലാതെ സങ്കല്‍പ്പികവസ്തുക്കളും നിര്‍മിക്കുന്നതും ഫലപ്രദമായിരിക്കും. മനസ്സില്‍ കാണുന്നതൊക്കെ രസകരമായി ഓര്‍ത്തെടുക്കാന്‍ പറ്റുന്ന രീതിയില്‍ പ്രതീകങ്ങള്‍ നിര്‍മിച്ചാല്‍ മൈന്‍ഡ് പാലസിന്‍റെ മുഴുവന്‍ സാധ്യതയും ഉപയോഗപ്പെടുത്താം. ഉദാഹരണത്തിനു ‘124’ എന്ന സംഖ്യ ഓര്‍ക്കാന്‍ നമ്മള്‍ കസേരയില്‍ ഒരു അരയന്നത്തെ കാണുന്നു. 1നു സമാനമായ ആകൃതിയിലുള്ള ഒരു അമ്പ് 2പോലെ വളഞ്ഞിരിക്കുന്ന അരയന്നത്തെ തുളച്ച് 4 ഭാഗങ്ങളാക്കുന്നു. ഇതേരീതിയില്‍ ഓരോ സംഖ്യയും മനസ്സില്‍ കണ്ടാല്‍ മതിയാവും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം