പോസ്റ്റുകള്‍

alexander എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

മഹാനായ ആലേക്സാണ്ടര്

ഇമേജ്
അലക്സാണ്ടറുമായി ബന്ധപ്പെട്ട ചില സംഭവകഥകൾ പ്രചാരത്തിലുണ്ട്.മിക്കവയും സോഫോക്ലീസിന്റെ നാടകത്തിൽ നിന്നും പ്ലൂട്ടാർക്കിന്റെ രചനകളിൽ നിന്നുമാണ്‌ അവ ലഭിച്ചിട്ടുള്ളത്. അനേകം രാജ്യങ്ങൾ കീഴടക്കി വിജയശ്രീലാളിതനായ അലക്‌സാണ്ടർ ചക്രവർത്തി ഭാരതത്തെ ആക്രമിക്കാനുള്ള തയ്യാറെടുപ്പിൽ,യുദ്ധത്തിനു പോകുന്നതിനു മുമ്പ് അദ്ദേഹം തന്റെ ഗുരുവായ അരിസ്റ്റോട്ടിലിനെ സന്ദർശിച്ചുകൊണ്ടു താൻ ഭാരതത്തെ കീഴടക്കുവാൻ നീങ്ങുകയാണെന്നും. ജയിച്ചു വരുമ്പോൾ അങ്ങേയ്ക്ക് എന്താണ് കൊണ്ടുവരേണ്ടണെന്നും ചോദിച്ചു.കുട്ടികൾ കളിപ്പാട്ടം ആവശ്യപ്പെടുന്ന ലാഘവത്തോടെ അരിസ്റ്റോട്ടിൽ പെട്ടെന്നു പറഞ്ഞു.'ഇവിടെ കിട്ടാത്തതെന്താണോ, അത് കൊണ്ടുവരിക.'എന്താണ് ഉദ്ദേശിച്ചതെന്ന് അലക്‌സാണ്ടർക്ക് മനസ്സിലായില്ല. നീരസ്സമുണ്ടാകുമെന്നു കരുതി രണ്ടാമത് ചോദിച്ചുമില്ല. മരണസമയത്താണ്‌ അത് എന്താണെന്ന് അലക്സാണ്ടറിന്‌ മനസ്സിലാതായി വെളുപ്പെടുത്തിയത്.  Alexander the Great മരിച്ചു കഴിഞ്ഞാൽ മൂന്നു കാര്യങ്ങൾ തനിക്ക് വേണ്ടി ചെയ്യാൻ അലക്സാണ്ടർ സൈനികർക്ക് ഉത്തരവ് നല്കിരുന്നു. ഒന്ന്, തന്റെ ശവമഞ്ചം ചുമക്കുന്നത് തന്നെ ചികിൽസിച്ച ഡോക്ടർമാരാവണമെന്നും. ഡോക്ടർമാരുടെ സഹാ