Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

എന്താണ് അല്ലെങ്കില്‍ ആരാണ് introverts ?

കടപ്പാട്: ആരോ 



എല്ലാ introvertകളും വായിക്കുക 16 കഴിയാത്ത പിള്ളേർക്ക് ഒക്കെ താൻ introvert ആണെന്ന് തിരിച്ചറിയുമ്പോൾ ജീവിതം തന്നെ അവസാനിപ്പിക്കാൻ തോന്നും. മറ്റൊരു ജന്മത്തിനുള്ള ചെറിയ സാധ്യത എങ്കിലും കണ്ടിരുന്നെങ്കിൽ ഞാൻ 15 തികയ്ക്കുകയില്ലായിരുന്നു. അങ്ങനെ ഉള്ളവർക്ക് ഒരു ഹെൽപ്പ് ആവും ഈ പോസ്റ്റ്

ആദ്യമേ introvert എന്താണ് എന്ന് വിശദീകരിക്കാം. ചിലർ കരുതുന്നത് ലൈഫ് പാളി ഒരു പാട് നഷ്ടങ്ങൾ വന്നു കാമുകി പോയി, ജോലി ഇല്ലാതെ പല ഭാരങ്ങൾ കൊണ്ട് ഡിപ്രെഷൻ അടിച്ചിരിക്കുന്നത് ആണ് ഇൻട്രോവേർട്ട് എന്നാണ്. എന്നാൽ അ. അല്ല അത് നിങ്ങളുടെ ഒരു താത്കാലിക അവസ്‌ഥ മാത്രം ആണ് കുറേ പണം ആഗ്രഹിച്ച നേട്ടങ്ങൾ ഒക്കെ വന്നുകഴിഞ്ഞാൽ ഇത് പാടെ മാറും സോ അങ്ങനെ ഉ.ള്ളവർ പോസ്റ്റ് സ്കിപ്പ് ചെയ്തോളൂ, ഏതെങ്കിലും തരത്തിൽ intros മായി അടുത്ത ബന്ധം പുലർത്തുന്നവർ നിർബന്ധമായും പോസ്റ്റ് വായിക്കുക.

സാധാരണ എല്ലാവരും തികഞ്ഞ introvert ഓ exoverto അല്ല രണ്ടിന്റെയും മിഡിലിൽ ഒക്കെ വരുന്നവർ ആണ് .

ചിലർകരുതന്നത് അവർ shy യും anxiety യും ഉള്ളവർ ആണ് ആയതിനാൽ അവരും introvert ആണ് എന്നാണ്. അതും തെറ്റായ ധാരണ ആണ് അവർ shy യും anxiety യും ഉള്ളവർമാത്രമാണ്. introvert സ്ന് ചിലപ്പോൾ ഇത് ഇല്ലാതെയും ഇരിക്കാം എനിക്ക് ഒക്കെ വ്യകതമായി അറിയാവുന്ന കാര്യത്തെ കുറിച്ചു വേദിയിൽ സംസാരിക്കാനോ അറിയുന്ന കാര്യം (ഞാൻ അത്യാവിശ്യം നല്ല ആക്ടർ ആണ് ) ചെയ്യാനോ വലിയ പരിഭ്രമം ഒന്നുമില്ല. ഇൻട്രോവേർട്ട് എന്നാൽ സമൂഹത്തിൽ സാധാരണ ആൾക്കാരെ പോലെ ഇടപഴകാൻ കഴിയാത്ത, എല്ലായിടത്തും മാറ്റി നിർത്തപ്പെടുന്ന അഥവാ മാറി നിൽക്കുന്ന തരത്തിലുള്ള ആൾക്കാരാണ്.

കൂട്ടുകാരുടെ കൂടെ സാധാരണ എല്ലാവരും തമാശകൾ പറയും പൊട്ടിച്ചിരിക്കും തന്റേതായ അഭിപ്രായങ്ങൾ പറയും, എതിർ  ലിംഗത്തില്‍പ്പെട്ടവരോട് വലിയ പരിഭ്രമം ഇല്ലാതെ ഇടപഴകും, അവർക്കും താല്പര്യമെങ്കിൽ എത്രനേരം വേണം എങ്കിലും സംസാരിച്ചിരിക്കും. എന്നാൽ ഇതൊന്നും introverts ന് സാധിക്കില്ല. ഒരു ഒറ്റയാനെ പോലെ അവർ മറിനിൽക്കും
ഞാൻ ഒരു അസ്സൽ introvert ആണ് (ഇന്ററോവേർട്സിന് ഉള്ള കുറവുകൾ പരമാവധി ഞാൻ നികത്തിയിട്ടുണ്ട്). ഇങ്ങനെ ആവാൻ പലകാരണങ്ങൾ ഉണ്ട്, ജനിട്ടിക്കലി (Geneticaly) അങ്ങനെ ആവാം, വളർന്നു വന്ന സാഹചര്യം കൊണ്ടും ആവാം. സ്വന്തം കുറവുകൾ കൊണ്ട് സമൂഹത്തിൽ മാറ്റി നിർത്തപ്പെടു ന്നതിനാലും ആവാം. എന്റെ കേസിൽ ഈ മൂന്നു കാരണങ്ങൾക്കും പങ്കുണ്ട് എന്ന് തോന്നുന്നു. വേറെയും ഒരുപാട് റീസൻ ഇങ്ങനെ ആവാൻ ഉണ്ടാകാം... രസകരമായ കാര്യം ഞാൻ ശ്രദ്ദിച്ചത് എനിക്ക് നേരിട്ട് പരിചയമുള്ള അസ്സൽ ഇന്ററോവേർട്ട് ആൾക്കാരുടെ എല്ലാം അച്ചന്മാർ കട്ട റഫ് ആണ്. കുട്ടിക്കാലത്തു മറ്റു കുട്ടികളുമായി ഇടപഴകാൻ അനുവദിക്കാതെ തെല്ലും ഫ്രീഡം കൊടുക്കാതെ വളർത്തിയവർ ആണ് ഞാനും അങ്ങനെആണ് അതിൽ അച്ഛനോട് എനിക്ക് നന്ദിയും ദേഷ്യവും എല്ലാം ഉണ്ട്. ക്രിക്കറ്റ് കളിക്കാൻ അറിയാത്ത സൈക്കിൾ ചവിട്ടാൻ അറിയാത്ത കുട്ടിക്കാലം. അതത്രയും എനിക്ക് സമ്മാനിച്ചത് എന്റെ അച്ഛനാണ്. എന്നിട്ട് ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന ടൈമിൽ ഫാമിലിയിൽ എല്ലാരുടെയും മുന്നിൽവച്ച് പുള്ളി പറഞ്ഞു എനിക്ക് ആരോടും സംസാരിക്കാനോ ഇടപഴകാനോ അറിയില്ലാ പൊട്ടൻ ആണെന്ന്. 
അത് നിങ്ങൾ അങ്ങനെ എന്നെ പോറ്റിയതിനാലാണ് എന്ന് ഞാനും.
അപ്പൊ പുള്ളി പറയുവാ അങ്ങനെ നിന്നെ ചിട്ടയോടെ വളർത്തിയതിനാലാണ് മറ്റു പിള്ളേരെ പോലെ നീ നശിച്ചു പോകാത്തത്. ഒരു ദുർശീലവുമില്ലാതെ നാട്ടുകാരുടെ ചീത്തപ്പേര് കേൾപ്പിക്കാത്തത് പോലും. ഏത്, നമ്മൾ ബോയ്സിനെ അറിയൂ നമ്മൾ എത്ര കഷ്ടപ്പെട്ട് ആണ് ഇതെല്ലാം വേണ്ട എന്നു വയ്ക്കുന്നത് എന്ന് എന്നിട്ട് അതിന്റെ ക്രെഡിറ്റ് അങ്ങേർക്കോ ? പിറ്റേന്നു തന്നെ പോയി ഒരു ഗോൾഡ്‌ വാങ്ങി കത്തിച്ചു (ഒറ്റയ്ക്ക്)

കൗമാരം, ആയപ്പോൾ കുട്ടിക്കാലത്ത് ഉണ്ടായിരുന്ന മൊഞ്ചു എല്ലാം പോയി പരമ വൃത്തികേടിൽ രണ്ട് കൊന്ത്രൻ പല്ല് യക്ഷിയെ പോലെ ഫ്രണ്ടിൽ വന്നു, നാല് വർഷം ഞാൻ ആരുടെയും മുൻപിൽ ചിരിക്കാറില്ലായിരുന്നു. കുട്ടിക്കാലത്തു ഉണ്ടായിരുന്ന സൗഹൃദങ്ങൾ കൂടി തകർന്നു തീർത്തും ഞാൻ ഒരു ഒറ്റയാനായി. നമ്മൾ ഭാഷ പഠിക്കുന്നത് പോലെ കൊച്ചുപ്രായത്തിൽ തലച്ചോർ വളരുന്നതിനൊപ്പം സമൂഹത്തിൽ ഇടപഴക്കേണ്ടതും പേടിക്കേണ്ടതാണ്. ക്യാരക്ടർ ഡെവലപ്മെന്റിന്റെ അടിത്തറ പാകപ്പെട്ടു കഴിഞ്ഞാൽ അതിളക്കി മാറ്റുക അസാധ്യമാണ്. മറ്റൊരു പ്രധാന കാര്യം സാധാരണ ആൾക്കാർ ചിന്തിക്കുന്ന ലെവലും ചില intro ചിന്തിക്കുന്ന ലെവലും തമ്മിൽ മാച്ച് ചെയ്യാതെ വരും. താഴ്ന്ന ലെവലിൽ ഉള്ള ആൾക്കാർ സംസാരിക്കുന്ന ആവർത്തന വിരസത ഉള്ള കാര്യങ്ങളിൽ interested അല്ലാത്തതിനാൽ സ്വയം മാറിനിൽക്കുന്നതുമാവാം.  Introvertsന് ഒരു വലിയ ആൾക്കൂട്ടത്തിന്റെ ഇടയിൽ നിൽക്കുമ്പോൾ പോലും ഒറ്റയ്ക്ക് നിൽക്കുന്ന ഫീൽ ആണ് ഉണ്ടാവുക. ടൗണിൽ, ക്ലാസ് റൂമിൽ,കല്യാണ വീട്ടിൽ,സുഹൃത്തുക്കളുടെ വലിയ കൂട്ടത്തിൽ മറ്റുപൊതുസ്ഥലത്ത് എല്ലാം ഏകനായി ഇരിക്കുന്ന ഫീൽ.

ഇനി ടിപ്സ് പറയാം.

ആദ്യം തന്നെ നിങ്ങൾ ഒരു introvert ആണ് എന്നകാര്യം സ്വയം തിരിച്ചറിയുകയും അത് അംഗീകരിക്കുകയുമാണ് വേണ്ടത്. നിങ്ങൾക്ക് exovert -നെ പോലെ ഒരിക്കലുമാകാൻ കഴിയില്ല എന്ന് തിരിച്ചറിയുക. അതിലുപരി അത് കയ്യിലുള്ള മുത്ത് ഓവുചാലിൽ ഏറിയുംപോലെയാണ്. ഒരു കൂട്ടത്തിൽ ആക്റ്റിവായി സംസാരിച്ചു എല്ലാവരുടെയും ശ്രെദ്ധപിടിച്ചുപറ്റുക എന്നത് ഒരു സ്വപ്നം മാത്രമായിരിക്കും നമുക്ക്. അങ്ങനെ ഉള്ളവർ അങ്ങനെ തന്നെ പോട്ടെ നമുക്ക് നമ്മുടേതായ ഒരുപാട് പ്രവത്യേകതകളും ഗുണങ്ങളും ഉണ്ട് അത് ഈ ഊളകളെക്കാൾ അംഗീകാരം കിട്ടാൻ സാധ്യതയുള്ളവയാണ്.

ജോക്കർ അണ്ണൻ പറഞ്ഞത് കേട്ടിട്ടില്ലേ

" സാധാരണ ജനങ്ങൾ ആട്ടിൻപറ്റത്തെ പോലെയാണ് മുൻപേ നടന്നവരുടെ പിന്നാലെ നടക്കുക മാത്രമാണ് അവർ ചെയ്യുന്നത് "

നമ്മൾ അങ്ങനെ അല്ല ദൂരെ മാറി ഒറ്റയ്ക്ക് നിൽക്കുന്നു നമ്മൾ നമ്മുടേതായ താൽപര്യങ്ങളിലാണ്. അങ്ങാടി കിളികൾ കലപിലകൂട്ടും അത് ശല്യമല്ലാതെ മറ്റൊന്നുന്നുമായി എനിക്ക് തോന്നാറില്ല. ഇൻട്രോവേർട്സിന്റെ പൊതുവെ ഉള്ള ഗുണങ്ങൾ പറയാം, ലോകത്തുള്ള മഹാന്മാരിൽ ബഹുഭൂരിഭാഗവും introverts അല്ലെങ്കിൽ സമൂഹത്തിൽ കുറച്ചു നിന്ന് ഉൾവലിഞ്ഞ സ്വഭാവം ഉള്ളവരാണ് (മൈക്കിൾ ജാക്സൻ, ബിൽഗേറ്റ്‌സ്, മാർസ് സുക്കൻബർഗ്, മഹാത്മാ ഗാന്ധി, ആൽബർട്ട് ഐൻസ്റ്റീൻ, ഐസക് ന്യൂട്ടൻ അങ്ങനെ നീണ്ടുകിടക്കുന്ന ഒരു നിരതന്നെ pure inroverts ആണ് ). ബാക്കി ഉള്ളവർ സോഷ്യൽ ആയ സ്കിൽസ് കൊണ്ട് താൻ എന്തോ വലിയ സംഭവം ആണ് എന്ന് ലോകത്തെ തെറ്റിദരിപ്പിച്ചു നേതൃസ്ഥാനം കയ്യാളിയവരാണ്, അങ്ങനെ ഉള്ളവരെ മഹാൻമാർ എന്ന് വിളിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല, (അല്ലെങ്കിൽ പിന്നെ സ്പോർട്സ് പോലെ വല്ല മേഖലയും ആവണം).

ചിന്തിക്കാൻ ഒരുപാട് സമയം കിട്ടാത്തവർ എങ്ങനെ ആണ് ലോകത്തെ മാറ്റിമറിക്കുന്ന പുതിയ ഒരു ഐഡിയ കണ്ടെത്തുന്നത് ? ബാഹ്യമായ സാമൂഹിക ജീവിതത്തെ കുറിച്ചു ചിന്തിച്ചു തെല്ലും സമയം കളയാത്തവർ. എന്ത് നേടാൻ ആഗ്രഹിക്കുന്നോ അത് മാത്രമായിരിക്കും ചിന്തകളിൽ. അതുകൊണ്ട് introverts നോട് കടപിടിക്കാൻ exroverts നന്നേ പാഡ് പെടും. എന്തെങ്കിലും കഴിവ് ഉള്ളവരാകും സാധാരണ introverts , കഥ, കവിത, ഡ്രോയിങ്, ഡാൻസ്, സിങിങ്, ട്രോളിങ് പോലെ എന്തെങ്കിലും ഒന്ന് കൈവശം ഉള്ളവരാകും. എല്ലായിടത്തും ഒഴിവാക്കപെടുമ്പോൾ പാഴാവുന്ന സമയം ചെറിയ അംഗീകാരങ്ങൾ കിട്ടുന്ന കാര്യങ്ങളിൽ ചിലവിടുന്നതിനാലാണ് ഇത്.
വാ കൊണ്ട് പറയുന്നതിനെക്കാൾ ഇവർ എഴുതാൻ താത്പര്യപ്പെടുന്നു. പ്രണയിക്കുമ്പോൾ പോലും കോളിംങ് പാടെ ഒഴിവാക്കി ചാറ്റ് ചെയ്യാൻ താല്പര്യപ്പെടും. എഴുത്തിലൂടെ പറയാനുള്ളത് പൂർണമായും എക്സ്പ്രെസ് ചെയ്യാൻ കഴിയും എന്നതിനാലാണ്.

നല്ല ക്ഷമശീലവും നീതിബോധവും ഉള്ളവരാണ് ഇക്കൂട്ടർ. ഭൂമിയോളം ക്ഷമിക്കും എടുത്തുചാടി ഒരു കാര്യവും ചെയ്യില്ല. എത്ര വേദനയും സങ്കടവും വന്നാലും ഏതൊക്കെ തരത്തിലുള്ള കഷ്ടപ്പാട് നേരിടേണ്ടി വന്നാലും അതൊക്കെ നിസ്സാരമായി നേരിടും, പക്ഷെ എങ്ങാനും ദേഷ്യം വന്നാൽ, സകല കൻഡ്രോളും പോയി സ്വയം നിയന്ത്രിക്കാൻ കഴിയാതെ അപകടകരമായ രീതിയിൽ തനി ഭ്രാന്തന്മാരായി മാറും. തല്ലുന്ന ശൈലി പോലും വ്യത്യസ്‌തമാണ്‌ കൈകൊണ്ട് കവിളത്ത് അടിക്കുക ആണെങ്കിൽ അതുതന്നെ അൻപത് അറുപത് വട്ടം ചെയ്യും ആ മൂടിൽനിന്ന് പുറത്തുവരുന്നത് വരെ. അതിന് എന്തെങ്കിലും എക്‌സ്ടേർണൽ ഫാക്ടർ വേണ്ടിവരും. 

ജോണ് വിക് ഒരു എക്സാമ്പിൾ ആണ് എന്ന് പറയാം വീട് കത്തിച്ചാലും നിങ്ങളോട് വന്നു മാന്യമായി സംസാരിക്കും പക്ഷെ hurt ചെയ്യുന്ന ഒരു ചെറിയ കാര്യം ചെയ്താൽ പോലും അവനെ പെറുക്കി എടുക്കേണ്ടി വരും. ഒരു introയെ നിങ്ങൾ പൊതിരെ തല്ലിയിട്ടും അവൻ പ്രതികരിക്കുന്നില്ല എങ്കിൽ അവൻ പേടിത്തൊണ്ടൻ ആണ് എന്ന് കരുതരുത്, നിങ്ങൾക്ക് അവനെ hurt ചെയ്യാൻ സാധിച്ചില്ല എന്നാണ് അർത്ഥം, ദേഷ്യം അവൻ എത്രമാത്രം ഡിപ്രെഷൻ അടിച്ചിരിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും.

ഒരുപാട് സ്നേഹം ഉള്ളിലുള്ളവർ ആവും. എല്ലാവരോടും ചാടിക്കയറി കമ്പിനി ഉണ്ടാക്കാറില്ല അങ്ങനെ ഒരു ബോൻഡിങ് തോന്നുന്നവരെ സ്നേഹിച്ചു കൊല്ലും അതുകൊണ്ടുതന്നെ നല്ല കട്ട ബന്ധങ്ങൾ ഉണ്ടാകും കുറച്ചാണ് എങ്കിലും. അടുത്തിടപഴകിയാൽ ഏത് തരത്തിലുള്ള ആൾക്കാർക്കും ഇത്തരക്കാർ വല്ലാത്ത കംഫർട്ട് ആയി തോന്നും മറ്റാരോടും പറയാത്ത രഹസ്യങ്ങൾ വരെ ഇവരോട് share ചെയ്യാൻ തോന്നും. അങ്ങനെ എല്ലാം ചൂണ്ടി എടുക്കാൻ ഉള്ള പ്രത്യേക കഴിവ് ഇക്കൂട്ടർക്ക് ഉണ്ട് അത് മറ്റുമണ്ടന്മാർക്ക് അറിയില്ല. നന്നായി സംസാരിക്കുന്നവനേക്കാൾ നല്ല കേൾവിക്കാരനെയാണ് ആൾക്കാർക്ക് സത്യത്തിൽ ഇഷ്ടം. Extroverts ന് ഒരുപാട് ബന്ധങ്ങൾ ഉണ്ടാകും എന്നാൽ ബോണ്ടിങ് കുറവാരിയിക്കും. Introverts ന് വളരെ കുറച്ചേ കാണൂ എന്നാൽ നല്ല കട്ട ബോണ്ടിങ് ആവും. Quality is better than quantity അങ്ങനെ അല്ലെ ?

എല്ലാ introverts നും ഒരൊറ്റ solumate ഉണ്ടാകും ഒരേ ഒരു പേഴ്സൻ, എന്ത് ദുഃഖം വന്നാലും അത് പോയി പറയാൻ ആഗ്രഹിക്കുന്ന share ചെയ്യുന്ന ഒരാൾ. അവർ തമ്മിലുള്ള കണ്കഷൻ വിവരിക്കാൻ വാക്കുകളില്ല. അവനെ കണ്ടെത്തിയാൽ ഒരു introvertന്റെ പകുതി ലൈഫ് സാറ്റിസ്ഫൈഡ് ആണ്. പ്രഹസനവാദികളായ ഒരു exovert നും അതുപോലെ ഒരു സൗഹൃദം അവകാശപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല. മികച്ച ഒബ്സർവേഴ്‌സ് ആണ് intros എല്ലാവരുടെയും സ്വഭാവം അളക്കാൻ എളുപ്പമാണ് ഇവർക്ക്. അതുപോലെതന്നെ എല്ലാ കാര്യങ്ങളും എളുപ്പം പഠിക്കാനുള്ള കഴിവ് ഉണ്ട്. അതിബുദ്ധിമന്മാരുടെ ലക്ഷണങ്ങളിൽ ഒന്ന് തന്നെ ഉൾവലിഞ്ഞ സ്വഭാവം ആണ് എങ്കിലും എല്ലാ introvertഉം ബുദ്ധിമാന്മാർ ആണ് എന്ന അഭിപ്രായം എനിക്ക് ഇല്ല.

കരുണ,ദയ സഹാനുഭൂതി ഇതൊക്കെ വളരെ കൂടുതൽ ആവും, ഒരാളെയും വേദനിപ്പിക്കുന്നത് താൽപര്യമില്ലാത്ത കൂട്ടം കാരണം അത് ഒരുപാട് അനുഭവിച്ചതിന്റെ എക്സ്പീരിയാൻസാണ്. ഉദാഹരണം പറഞ്ഞാൽ ഒരാളെ കൂട്ടുകാർ തമ്മിൽ തമാശക്ക് കളിയാക്കും എന്നാൽ ഇക്കൂട്ടർ അത് ചെയ്യില്ല കാരണം എത്ര ഒക്കെ ആണെങ്കിലും ഉള്ളിന്റെ ഉള്ളിൽ അത് കൊള്ളും എന്ന് അറിയാം.

ഇതിൽ കുറച്ചു പ്രശ്നം ഉണ്ട് intros വരുദ്ധ്യം നിറഞ്ഞ സ്വഭാവക്കാർ ആണ് ജീവിതം വല്ലാതെ അവരെ hurt ചെയ്തിട്ടുണ്ടെങ്കിൽ സമൂഹത്തോടുള്ള കാഴ്ചപ്പാട് തന്നെമാറും. ലോകം കണ്ട ഏറ്റവും വലിയ ക്രൂരന്മാരായ ഹിറ്റ്‌ലറെ പോലെ ഉള്ളവർ ഒരു introvert ആണെന്ന് പറയുമ്പോൾ ഊഹിക്കാൻ പറ്റുന്നുണ്ടോ introsന്റെ range. എല്ലാവർക്കും കൃത്യമായ സ്പേസ് കൊടുക്കും എവിടെയും ഇടിച്ചുകയറിച്ചെന്നു ശല്യമുണ്ടാക്കില്ല. ഒരാളോട് സംസാരിക്കുമ്പോൾ അയാൾ
തൽപ്പരനാണോ എന്ന് ഓരോ വാക്ക് വായിൽ നിന്ന് വീഴുമ്പോഴും ചിന്തിച്ചു
കൊണ്ടിരിക്കും. അതുകൊണ്ട് ഒരു intro യോട് നിങ്ങൾ വല്ലതും ചോദിക്കുന്നതിന് മുൻപ് നിങ്ങൾ അത് കേൾക്കാൻ interested ആണ് എന്ന് ഉറപ്പ് വരുത്തുക. 

ആർക്കും അത്ര എളുപ്പം മനസിലാക്കാൻ കഴിയാത്ത പ്രകൃതമാണ് intros

ഉദാഹരണം

Introsന് ഒരു പെണ്ണിനെ വല്ലാതെ ഇഷ്ടമായാൽ അവളെ പാടെ അവോയ്ഡ് ചെയ്യുകയാണ് ചെയ്യാറ് അങ്ങനെ ഒരാൾ ഉണ്ട് എന്ന് കൻസിഡർ ചെയ്യാത്ത പോലെ പെരുമാറും.

ഞാൻ ലൈഫിൽ ഒരു പെണ്കുട്ടിയോടും അങ്ങോട്ട് പോയി മിണ്ടിയിട്ടില്ല. കമ്പിനി ഉള്ളവർ എല്ലാം ഇങ്ങോട്ട് വന്നു സംസാരിച്ചവർ മാത്രം പണ്ട് ഇഷ്ടം തോന്നിയ പെണ്ണ് പോലും ഇങ്ങോട്ട് വന്നാണ് സംസാരിച്ചത്. അന്ന് അവൾ ചോദിച്ചു എന്നോട് നിനക്ക് വല്ല ദേഷ്യവും ഉണ്ടോ എന്ന് എന്റെ പെരുമാറ്റം കണ്ടാൽ അങ്ങനെ തോന്നുമത്രെ

ആർക്കും പിടികൊടുക്കാത്ത സ്വഭാവം തന്നെയാണ് ഇന്ന് ജീവിക്കാൻ ഏറ്റവും അത്യാവശ്യം. അൽപാസിനോ പറഞ്ഞത് പോലെ

 "Never let others know what you are thinking" 

ഇങ്ങനെ ഉള്ളു പൊള്ളയായ exovert കളെക്കാൾ വിവരിച്ചാൽ തീരാത്ത അത്ര പ്ലസ് പോയിന്റ്സ് ഉണ്ട് introverts ന് എങ്കിലും ഒരു pure ഇൻട്രോവേർട്ടിന്റെയും ജീവിതം ആനന്തകരമാവില്ല. 

ഐസക് ന്യൂട്ടൻ മരിക്കുംവരെ വെർജിൻ ആയിരുന്നത്രെ, ലോകം കൈവരിച്ച എല്ലാ നേട്ടങ്ങളുടെയും അടിത്തറ പാകിയവന്റെ പേർസണൽ ലൈഫ് ഇതാണ് എങ്കിൽ സാധാരണക്കാരായ നമ്മുടെ അവസ്‌ഥ ഓർത്തുനോക്ക്. സമൂഹം അവരെ മരപാഴുകൾ എന്ന് കാണുമ്പോഴേ മുദ്രകുത്തും. ആയതിനാൽ നമ്മൾ നമ്മളിൽ തന്നെ ഒരുപാട് മാറ്റങ്ങൾ വരുത്തണം സാമൂഹിക ജീവിതം കൂടി ഇല്ലാതെ മനുഷ്യൻ പൂർണനാവില്ല,

വർക്ക് ആവുന്ന കുറച്ചു കാര്യങ്ങൾ പറയാം

ഒരു മനുഷ്യന്റെ സമൂഹത്തിൽ അളക്കപ്പെടുന്ന first quality എന്നത് confidence ആണ്. അത് build ചെയ്യുക. വെറും നിസ്സാരമാണ് അത്.

തല ഉയർത്തിപ്പിടിച്ചു നടക്കുക നെഞ്ചു വിരിച്ചുതന്നെ വയ്ക്കുക നിങ്ങളെ കാണാൻ മോശം ലുക്ക് ഒക്കെ ആയിക്കൊള്ളട്ടെ അതൊന്നും വിഷയമേ അല്ല.

കൈകൾ പോക്കറ്റിൽ തിരുകാതിരിക്കുക കൈ വീശി ചുറ്റുപാടും എല്ലാം നിരീക്ഷിച്ചു മെല്ലെ നടക്കുക.

ഒരാളോട് സംസാരിക്കുമ്പോൾ അയാളുടെ മുഖത്തു, കണ്ണിൽ തന്നെ നോക്കുക, ആരെയും നിങ്ങളെ ഒന്നിൽക്കൂടതൽ തവണ ഇൻസൾട്ട് ചെയ്യാൻ അനുവദിക്കാതിരിക്കുക.

ആരെങ്കിലും ഓവർ കോണ്ഫിഡന്റ് ആയി തോന്നിയാൽ അയാൾ നിങ്ങളുടെ കോണ്ഫിഡൻസ് തകർക്കുന്നു എന്നു തോന്നിയാൽ പിന്നെ അയാളുടെ മുഖത്ത് നോക്കുക പോയിട്ട് മൈൻഡ് ചെയ്യുകപോലും ചെയ്യരുത്.

Anxiety തോന്നുമ്പോൾ ഒക്കെ "മൈര് ആണ് " എന്ന് മനസിൽ പറയുക ഇത് തമാശ ആയി തോന്നും പക്ഷെ എന്നെ വിശ്വസിക്ക് ശെരിക്കും വർക്ക് ചെയ്യും. (മൈര് എന്ന വാക്കിന് അത്ര പവർ ഉണ്ട് സോ അത് പോസ്റ്റിൽ ഉപയോഗിക്കാൻ നിർബന്ധിതൻ ആണ് ക്ഷമിക്കുക).

ലുക്ക്, ക്യാഷ്, ഒരുപാട് ഫ്രണ്ട്സ് ഒക്കെ ഉണ്ടായിട്ട് കോണ്ഫിഡന്റ് ആവാൻ ഏത് പൊട്ടനെ കൊണ്ടും പറ്റും ഇതൊന്നുമില്ലാതെ കോണ്ഫിഡന്റ് ആയി നടക്കാൻ പഠിച്ചാൽ പിന്നെ നിങ്ങളെ തകർക്കാൻ ഒന്നിനും കഴിയില്ല .

വള്ളിചെരുപ്പിട്ടു ലുങ്കി ഉടുത്തു തലയുയർത്തി ഒരു കല്യാണ വീട്ടിലൂടെ ഒരു വട്ടം നടക്ക് ഒരുത്തനെയും മൈഡ് ചെയ്യാതെ, നൂറുശതമാനം ഞാൻ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് ഫീൽ ചെയ്യും.

സ്പീഡിൽ മനോഹരമായി സംസാരിക്കുന്നതിനെക്കാൾ നല്ലത് മെല്ലെ വ്യെകതമായി കഴമ്പ് ഉള്ള കാര്യം പറയുന്നതാണ് എന്ന് മനസിലാക്കുക (വേദിയിൽ സംസാരിക്കുമ്പോൾ പോലും).

സാധാരണ intros വ്യെക്തമായ ധാരണ ഇല്ലാതെ വായ തുറക്കാറില്ല എന്നാൽ extrovert എങ്ങനെ അവസാനിപ്പിക്കണം എന്ന് പോലും ചിന്തിക്കാതെ സംസാരം തുടങ്ങി വയ്ക്കും.

സോഷ്യൽ കമ്യൂണിക്കേഷൻ സ്കിൽസ് ഡവലപ്പ് ചെയ്യുക. 

ഞാൻ അച്ഛന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ കോളേജ് കുറച്ചു ദൂരെ ആണ് തിരഞ്ഞെടുത്തത്, ചെന്നുകയറിയത് പിള്ളേർ പൊളിച്ചെടുക്കുന്ന മെൻസ് ഹോസ്റ്റലിൽ.

Introസ് ന് ഒരു പ്രത്യേകത ഉണ്ട് അവർക്ക് ആൾക്കൂട്ടത്തിൽ അധികനേരം ചിലവിട്ടാൽ വല്ലാത്ത ക്ഷീണം തോന്നും പിന്നീട് അത് മാറാൻ ഒറ്റക്ക് ഇരിക്കുകതന്നെ വേണം. ഹോസ്റ്റലിൽ ആണേൽ രാത്രിയും പകലും ഒന്നുമില്ല ഫുൾ ടൈം ഒച്ചപ്പാടും ബഹളവും ഞാൻ ആകെ വെട്ടിലായി. പിന്നെ ബാത്റൂമിലെ കുളിക്കാൻ ഒക്കെ കേറിയാൽ 2 മണിക്കൂർ ഒക്കെ കഴിഞ്ഞേ പുറത്ത് ഇറങ്ങൂ, ടെറസിലും മറ്റും വാക്കി ടൈം അഡ്ജസ്റ്റ് ചെയ്തു പക്ഷെ പിന്നീട് ഇതെല്ലാം മാറി ഞാൻ കംഫർട്ട് ആയി മാറിതുടങ്ങി, വലിയ മാറ്റം. പിന്നെ ഫുൾടൈം പിള്ളേരുടെ ഒപ്പം ആയി എങ്കിലും ദിവസം ഒരു മൂന്നുമണിക്കൂർ ഞാൻ എവിടെ എങ്കിലും ഒറ്റയ്ക്ക് ഇരിക്കും ഇപ്പോഴും അങ്ങനെ ആണ്. ആ ടൈമാണ് എന്നിൽ പ്രകടമായ മാറ്റങ്ങൾ വരുത്തിയത് ഒട്ടും സംസാരിക്കാത്തതിൽ നിന്ന് അവിശ്യത്തിന് സംസാരിക്കുന്ന വലിയ കോമഡികൾ പറഞ്ഞു ആൾക്കാരെ ചിരിപ്പിക്കാൻ കഴിവില്ലാത്ത എങ്കിലും ആക്ടറ്റീവ് ആയി ചർചകളിൽ പങ്കെടുക്കുന്ന ഒരുപാട് തർക്കിക്കുന്ന ഞാൻ ആയി മാറി. പിന്നീട് എന്നെ ആരും ഒരു പ്രത്യേകത ഉള്ളവനായി നോക്കിക്കാണുന്നതായി തോന്നിയിട്ടില്ല.

എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ് അതുപോലെ ഏതെങ്കിലും ഒരു ചുറ്റുപാടിൽ ചെന്നുപെടുക വലിയ മാറ്റം അത് ഉണ്ടാക്കും

അഭിനയിക്കുക, ഞാൻ ഒരു inteovert അല്ല എന്ന രീതിയിൽ മറ്റുള്ളവർക്ക് മുന്നിൽ അഭിനയിക്കുക പതിയെ അത് ക്യാരക്ടറിൽ അലിഞ്ഞു ചേരും. ഇത് ഏത് കാര്യത്തിനും ബാധകം ആണ് ഇപ്പോൾ നിങ്ങൾക്ക് കലിപ്പൻ ആവാൻ ആഗ്രഹം ഉണ്ടേൽ അങ്ങനെ അഭിനയിക്കുക കുറച്ചു കഴിയുമ്പോൾ അത് ക്യാരക്ടർ ആയി മാറും. 

Introsന് "എന്തൊക്കെ ഉണ്ട് മുത്തെ സുഗം അല്ലെ", " ഹേ മാൻ എന്തെല്ലാ " പോലെ ഉള്ള ഉപരിതല സംസാരം ഇഷ്ടമല്ല നേരിട്ട് കാര്യത്തിലേക്ക് വരാൻ താൽപര്യപ്പെടുന്നു, എന്നാൽ അത് ശീലമാക്കുക.

നിങ്ങൾ intro ആവാൻ ഉള്ള റീസൻ കൃത്യമായി കണ്ടെത്തുക. ജോലി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക intros ന് ചേരുന്ന ജോലികൾ artist, software developer, film director, designer, mechanic ഇങ്ങനെ ഉള്ളവയാണ്. Extrovert ന് ചേരുന്നവ police officer, രാഷ്ട്രീയക്കാരൻ, sales man എന്നിങ്ങനെ ഉള്ളജോലികളുമാണ്. ഇത് മാറിപ്പോയാൽ ലൈഫ് വെട്ടിലാവും

പ്രധാനപ്പെട്ട കാര്യം, ഇണയെ തിരഞ്ഞെടുക്കുമ്പോൾ നന്നേ സൂക്ഷിക്കുക, intro exo തമ്മിൽ ഒരിക്കലും ചേരില്ല. ഒരു exovert ആയ ആൾ തന്റെ ഇണയെ മറ്റുള്ള വരുമായി കമ്പയർ ചെയ്യും, "അയ്യേ, ഇവൻ or ഇവൾ എന്ത് ഊളയാണ് ആരോടും സംസാരിക്കാൻ അറിയില്ല " എന്ന് കരുതും മാത്രമല്ല മാത്രമല്ല അവരെ പൊതുസമൂഹത്തിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്യും അത് ഒരിക്കലും നടക്കാതെ വരികയും മാനസികമായി രണ്ടാളും അകലുകയും ചെയ്യും.
intros ആഗ്രഹിക്കുന്ന ഒരു space extro കൾ കൊടുക്കില്ല അത് introസിന് മടുപ്പ് ഉണ്ടാക്കും. "ഇവൻ or ഇവൾ എന്ത് ഊളയാണ് ഏത് നേരവും വായിട്ടലച്ചു എന്തൊരു വെറുപ്പിക്കൽ ആണ്" എന്ന് കരുതും intros. അല്ലായെങ്കിൽ intros നെ വല്ലാതെ ഇഷ്ടം തോന്നി ഇണയാക്കുന്നതാവണം അത്തരം കേസിൽ അവരെ മനസിലാക്കി കൃത്യമായ സ്‌പേസ്, care നൽകാൻ extroസിന് കഴിഞ്ഞാൽ വലിയ കുഴപ്പമില്ല .

Exovert ആവാൻ ശ്രമിക്കുന്നത് നിർത്തി ഒരു ambivert ആവാൻ ശ്രമിക്കുക introvert ന്റെ എല്ലാ ഗുണങ്ങളും ഉള്ള എന്നാൽ ആരും മോശം പറയാത്ത ഒരു personality ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക. Introvert ന് മാത്രമേ ambivert ആയി മാറാൻ കഴിയൂ exovert ന് ഒരിക്കലും introvert ന്റെ ഗുണങ്ങൾ നേടിയെടുക്കാൻ കഴിയില്ല.  
Introverted ആണ് ജീവിതം മടുത്തു എന്നൊക്കെ പറഞ്ഞു ഇനിയും, കരഞ്ഞു നടന്നു മറ്റുള്ളവരെ കൊണ്ട് ചിരിപ്പിക്കാതിരിക്കുക. വായ്‌താളം മാത്രമുള്ള exovert പാഴ്ജന്മങ്ങളെക്കാൾ എത്രയോ ഭേദമാണ് നിങ്ങൾ എന്ന് സ്വയം തിരിച്ചറിയുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം