Latest Post
ആരാണ് ബോധിധർമൻ ?
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ലോകത്ത ഏറ്റവും മികച്ച ആയോധനകലകളിൽ ഒന്നായ ഷാവോലിൻ കുങ്ഫു വിന്റെ സൃഷ്ടാവ് ആയ ഒരു ബുദ്ധ സന്യാസിയായിട്ടാണ് ബോധിധർമൻ അറിയപ്പെടുന്നത് ..എന്താണ് ഷാവോലിൻ കുങ്ഫു ? കൈരളിയുടെ തനതു ആയോധനകലയായ കളരിപ്പയറ്റിൽ നിന്നും ആൺ കുങ്ഫുവിന്റെ ഉത്ഭവം...വേദങ്ങളുടെ ഉപവേദമായ ധനുർവേദത്തിലെ ആയോധന മുറകൾ ആണ് കളരി ,മർമ കലൈ ചിലമ്പാട്ടം തുടങ്ങിയവ ...ശിവൻ പരശുരാമൻ അഗസ്ത്യൻ തുടങ്ങിയവരെ ആണ് കളരിയുടെ ആചാര്യന്മാരായി കണക്കാക്കുന്നത് ..കേരള ത്തിന്റെ കളരി സമ്പ്രദായം പരശുരാമ കല്പിതം ആണ് ...തമിഴ്ദേശത്തു മർമ കലൈ എന്നറിയപ്പെടുന്ന കളരി അഗസ്ത്യ സമ്പ്രദായമാണ് ,...64 കുലഭ്യാസ മര്മങ്ങളെകുറിച്ച കേരള ശൈലിയിൽ പറയുന്നു മനുഷ്യ ശരീരത്തിലെ 108 മർമ്മങ്ങളെ കുറിച്ചും മർമ്മ ക്ഷതത്തിനുള്ള ചികിത്സകളെക്കുറിച്ചും അഗസ്ത്യ സമ്പ്രദായത്തിൽ പറയുന്നു ...അത്ഭുതകരമായ ആയോധന വിദ്യകളും ചികിത്സയും അടങ്ങിയത് ആണ് കളരി ...സ്വാർത്ഥന്മാരായ ഗുരുക്കന്മാർ ഇതിലെ പല വിദ്യകളും ശിഷ്യന്മാർക്കു പകർന്നു നൽകാതെ കാലക്രെമേണ ക്ഷയിച്ചുപോയ നമ്മുടെ മഹത്തായ ആയോധനകല ...
കഴിഞ്ഞ തലമുറയിൽ പ്പെട്ട മഹാനായ ഒരു കളരി ആചാര്യനുമായി സംസാരിക്കാനുള്ള ഒരു ഭാഗ്യം ഉണ്ടായി അദ്ദേഹം അന്ന് പറഞ്ഞു കളരിയിലെ ഒരു മർമ്മ പ്രയോഗം ഉണ്ടത്രേ അത് പ്രയോഗിച്ചാൽ ശത്രു 40 അടി ദൂരം നടക്കുന്ന സമയം കൊണ്ട് കുഴഞ്ഞു വീഴുമത്രെ(സമയത്തെയാണ് സൂചിപ്പിക്കുന്നത്) ..ഇത്തരം പ്രയോഗങ്ങൾ അദ്ദേഹം ശിഷ്യന്മാർക്കു ആർക്കും പകര്‍ന്നു നൽകിയിട്ടില്ലത്രേ അതിനു യോഗ്യനായ ശിഷ്യനെ ലഭിച്ചിട്ടില്ല എന്നായര്ന്നു അദ്ദേഹത്തിന്റെ വിശദീകരണം ..ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് കയ്യോങ്ങുന്ന സത്യത്തിനു വിലയില്ലാത്ത ഈ കാലത്തിൽ വാഴേണ്ട കലയല്ല ഇതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം . ഇനി ബോധിധർമനിലേക്കു വരാം ...
ബോധിധർമൻ എന്ന പിൽ്കാലത് അറിയപ്പെട്ട വ്യക്തി ഒരു കളരി അഭ്യാസി ആയിരുന്നു ഇപ്പോഴത്തെ കൊടുങ്ങല്ലൂരിൽ ആയിരുന്നു വസിച്ചിരുന്നത് എന്ന പറയപ്പെടുന്നു ...ആയത്കൊണ്ട് അദ്ദേഹം കേരള സമ്പ്രദായത്തിലുള്ള കളരി അഭ്യാസി ആയിരുന്നെന്ന് അനുമാനിക്കാം ..അഗസ്ത്യ സമ്പ്രദായ വും പഠിച്ചിട്ടുണ്ടവാം എന്നത് നിഷേധിക്കാനാവില്ല...ബുദ്ധമതം സ്വീകരിച്ച ഇദ്ദേഹം കളരിയെ ഷാവോലിൻ എന്ന ആയോധന കലയാക്കി ചിട്ടപ്പെടുത്തി ബുദ്ധ സന്യാസിമാർക്കിടയിൽ പ്രചരിപ്ച്ചു ... ബുദ്ധ സന്യാസിമാർ വനാന്തരങ്ങളിൽ വസിക്കുമ്പോൾ വന്യ മൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് ആയിരുന്നു കുങ്ഫു ആയോധന മുറകൾ വന്യ ജീവികളായ കുരങ്ങ് പാമ്പു തുടങ്ങുയവയുടെ ആക്രമണ പ്രേത്യാക്രമണങ്ങളെ അടിസ്ഥാന പെടുത്തിയിട്ടുള്ളവയാണ് ..ഏഴാം അറിവ് എന്ന സിനിമയിൽ സംവിധായകൻ ബോധിധർമൻ ഒരു തമിഴൻ ആണെന്ന് വരുത്തിത്തീർക്കാൻ ശ്രെമിക്കുന്നു .. ഇതിൽ തമിഴനെന്നോ മലയാളിയെന്നോ വിവേചനത്തിന്റെ അവശ്യമുണ്ടെന്നുതോന്നുന്നില്ല അതിലെല്ലാത്തിലുമുപരി ഷാവോലിൻ കുങ്ഫു എന്ന ലോകപ്രശസ്തമായ ആയോധനകല ഒരു ഇന്ത്യക്കാരന്റെ സൃ ഷ്ടിയാണെന്നുള്ളതിൽ നമുക്ക് അഭിമാനിക്കാം
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ