Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത...

റെഡ് സ്ട്രീറ്റ് : ഇന്ത്യയുടെ ചുവന്ന തെരുവ് - PART-2

ഇന്ത്യയുടെ ആത്മീയ തലസ്ഥാനം, വിശുദ്ധ നഗരം, പുണ്യപാവനമായ ഗംഗ നദീതീരത്തെ സാംസ്കാരിക നഗരം എന്നിങ്ങനെ വാരാണാസിക്ക് വിശേഷണങ്ങൾ അനവധിയുണ്ട്. എന്നാൽ ഇപ്പോൾ ഈ മഹത്വപൂര്ണമായ നഗരത്തിന് വിശുദ്ധവേശ്യാലയം എന്ന പേര് കൂടി നൽകേണ്ടിയിരിക്കുന്നു. പുണ്യവും പാപവും ഒരേ നഗരത്തിൽ വസിക്കുമ്പോൾ ഉണ്ടാകുന്ന വൈരുദ്ധ്യം ഇപ്പോൾ  വാരാണാസിക്ക് സ്വന്തം.
ഗുഡിയ എന്ന ഡോക്യുമെന്ററി കാമഭ്രാന്തൻമാരുടെ കൈകളിലെ പാവക്കുട്ടിയായി മാറുന്ന വാരണാസിയിലെ പെൺകുട്ടികളുടെ ജീവിതത്തെ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കുകയാണ്. ബ്ലഷ് ഒർജിനൽസ് അവതരിപ്പിക്കുന്ന ഈ യഥാർത്ഥ വെളിപ്പെടുത്തലുകൾ മാംസക്കച്ചവടക്കാർക്ക് അടിയുറവ് വെച്ച പിഞ്ചോമനകളുടെയും പെൺകുട്ടികളുടെയും ജീവിതമാണ് . ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ ചോരയുടെ മനം മാറുന്നതിന് മുൻപ് തന്നെ കൊണ്ട് വന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ഇരയാക്കുകയും ഹോർമോൺ കുത്തിവെച്ച് അവരുടെ ബുദ്ധി നശിപ്പിച്ച് വെറും ലൈംഗീക ഉപകാരണങ്ങളാക്കി മാറ്റുകയും ചെയ്യുന്നു.കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നാണല്ലോ? ഈ കാമഭ്രാന്തൻമാരുടെ കൈയൂക്കിന് മുന്നിൽ ഈ കുട്ടികളുടെ മാതാപിതാക്കളും പോലീസുകാരും നിസഹായരായി നിൽക്കുകയാണ്.

ഇന്ത്യയുടെ ഏറ്റവും വലിയ റെഡ് ലൈറ്റ് സ്ട്രീറ്റ് ആയ കൊൽക്കത്തയിലെ സോനാഗച്ചി എന്ന വേശ്യ തെരുവിലെ സ്ത്രീകൾ അവിടെ എത്തുന്നവകാർ അവരെ വാങ്ങുന്നതിനായി അവരുടെ ശരീരഭാഗങ്ങൾ ഒരു മടിയും കൂടാതെ തുറന്നു പ്രദർശിപ്പിക്കുന്നു. തങ്ങളുടെ കുട്ടികൾക്കും ആ ലോകത്തിന് പുറത്തൊരു ജീവിതമുണ്ടാകില്ല എന്ന് അറിയാമെന്നുള്ളത് കൊണ്ട് തന്നെ കുട്ടികളെയും അത്തരത്തിൽ പ്രദർശന വസ്തുക്കളാക്കി മാറ്റുന്നു. ഇത് കാണുന്നവരിൽ വെറുപ്പും അറപ്പും തോന്നിപ്പിക്കുമെങ്കിൽ ഇതിനായി അവിടെ എത്തുന്ന പുരുഷപ്രജാപതികൾക്ക് തങ്ങളുടെ കാമക്രീഡകൾ തീർക്കുന്നതിന് അതൊന്നും വലിയ തടസമല്ല.
‘ബോൺ ഇന്റു ബ്രോത്തൽസ്’ എന്ന സന ബ്രിസ്‌കിയുടെ സോനാഗച്ചിയിലെ ജനതയെ കുറിച്ചെടുത്ത ഡോക്യുമെന്ററിയിൽ കൊൽക്കത്തയുടെ ലൈംഗീക തൊഴിലാളികളും അവരുടെ കുട്ടികളും അനുഭവിക്കുന്ന ദരിദ്രത്തിന്റെയും അപമാനത്തിന്റെയും കഥയാണ് പറയുന്നത്. ഡോക്യുമെന്ററിക്ക് 2015 ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കാർ അവാർഡ് വരെ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിലെ കഥാപാത്രങ്ങൾക്കറിയാം ഇന്നും സമൂഹം അവരുടെ പാതയ്ക്ക് അതിർവരമ്പുകൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന്. ഇതിലൂടെ  അവരുടെ കുട്ടികളുടെ ഭാവിയെന്താകുമെന്നും ഊഹിക്കാവുന്നതാണ്.  വളർന്നു വരുന്ന ഒരു സോനാഗച്ചിയായി മാറുമോ വാരാണാസിയും?
ഓരോ കാമത്തെരുവുകളിലും ചുണ്ടിൽ ചായവും പുരട്ടി പൂവും ചൂടി വഴിയരികിൽ കാത്തുനിന്നു തന്റെ ശരീരാവയവങ്ങൾ കാട്ടി ഓരോ പുരുഷന്മാരെ മാടിവിളിച്ച് തന്റെ കൂടെ അന്തിയുങ്ങാൻ ക്ഷണിക്കുന്നത് ഒരു സ്ത്രീയും ആഗ്രഹിച്ചിട്ടല്ല. അവരെ സമൂഹത്തിലെ കാമകച്ചവടക്കാർ അങ്ങനെ ആക്കി തീർക്കുന്നതാണ്. മറ്റൊരു പ്രതിവിധിയുമില്ലാത്തതുകൊണ്ട്   ഇത്തരം സ്ത്രീകളുടെ പരമ്പര തന്നെ ഇങ്ങനെ കെട്ടടങ്ങി പോകുന്നു.
അങ്ങനെ അറിയുന്നതും അറിയാത്തതുമായ എത്രയെത്ര വേശ്യാതെരുവുകളും അവിടുത്തെ ജീവിതങ്ങളുമാണ് വിഭാഗീകരിച്ച് ഒറ്റപെടുത്തുന്നത്. വെളിച്ചത്തിൽ ഒറ്റപെടുത്തുന്നവരെ ഇരുട്ടിൽ  കെട്ടിപുണരുന്നു എന്നതാണ് സത്യം. മുംബൈയിലെ റെഡ് സ്ട്രീറ്റിലും കൊൽക്കത്തയിലെ സോനാഗാച്ചിയിലും കുട്ടികൾ തന്റെ മാതാപിതാക്കളുടെ കുലത്തൊഴിലിന്റെ വിധിയിൽ ഇരയാക്കപ്പെടുകയാണെങ്കിൽ മറിച്ച് വാരണാസിയിൽ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ അവിടുത്തെ  കാമഭ്രാന്തന്മാർ നൽകുന്ന ദുരന്തമായാണ് ഈ വിധി വേട്ടയാടുന്നത്

റെഡ് സ്ട്രീറ്റ് : ഇന്ത്യയുടെ ചുവന്ന തെരുവ് - PART-1

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബിറ്റ് കോയിൻ - അറിയേണ്ടതെല്ലാം

ആരാണ് “കരിന്തണ്ടന്‍” ?

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം