Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഗുഹാചിത്രങ്ങളിലെ മത്സ്യകന്യകമാര്‍!



കടല്‍യാത്ര നടത്തിയിരുന്ന നാവികരെ അതിമനോഹരമായ ഗാനങ്ങള്‍കൊണ്ടും ദേവതാസമാനമായ ആകാരഭംഗികൊണ്ടും വശീകരിച്ചു ചുംബിച്ചു കടലിലേക്ക് ആഴ്ത്തി ജീവനെടുക്കുന്ന മത്സ്യസുന്ദരിമാരുടെ കഥകള്‍ പതിനാറാം നൂറ്റാണ്ടു മുതലേ പ്രചരിച്ചിരുന്നു. The Little Mermaid പോലുള്ള വിശ്വവിഖ്യാതമായ കൃതികള്‍ അവരുടെ സൗന്ദര്യത്തെയും മായികശക്തിയേയും കുറിച്ചുള്ള മനുഷ്യസങ്കല്‍പ്പങ്ങള്‍ക്ക് വീണ്ടും ഉദ്ദീപനമായി.

പത്തൊമ്പതാം നൂറ്റാണ്ട് ഇത്തരം കഥകള്‍ ഉപയോഗപ്പെടുത്തിയുള്ള ധാരാളം മുതലെടുപ്പിനും സാക്ഷ്യം വഹിച്ചിരുന്നു. ക്യാപ്റ്റന്‍ ഈഡ്സിന്‍റെ തട്ടിപ്പായിരുന്നു ഇതില്‍ ശ്രദ്ധേയം. ഇദ്ദേഹം കടലില്‍ നിന്നു ലഭിച്ചതാണെന്ന് അവകാശപ്പെട്ടു ഒരു മത്സ്യകന്യകയുടെ ജഡം ബ്രിട്ടനില്‍ ഉടനീളം വര്‍ഷങ്ങളോളം പ്രദര്‍ശിപ്പിച്ചു. താമസിയാതെ ഈ പ്രദര്‍ശനങ്ങള്‍ക്ക് വാര്‍ത്താപ്രാധാന്യമേറിയതോടെ ജഡം പരിശോധനാവിധേയമാക്കി. പരിശോധിച്ചപ്പോഴോ?!  ജഡത്തിന്‍റെ തലയോട് ഒരു മനുഷ്യകുരങ്ങിന്‍റെത്... അതിന്‍റെ തലയിലെയും മുഖത്തെയും ചര്‍മ്മം കൃതിമമായി കൂട്ടിചേര്‍ത്തിരിക്കുന്നു. അരയ്ക്ക്കീഴോട്ടുള്ള ഭാഗം ഒരു വലിയ മത്സ്യത്തിന്‍റെത്... ചുരുക്കത്തില്‍ ഒരു മനുഷ്യകുരങ്ങിന്‍റെ അരയ്ക്ക് മീതെയുള്ള ഭാഗം മത്സ്യത്തിന്‍റെ അരയ്ക്ക് കീഴ്പോട്ടുള്ള ഭാഗത്തില്‍ തുന്നിചേര്‍ത്തതായിരുന്നു അദ്ദേഹത്തിന്‍റെ ‘മത്സ്യകന്യക’!


ഇപ്പോഴും യൂടൂബിലും ഇന്‍റര്‍നെറ്റിലും പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജചിത്രങ്ങള്‍ ഒഴിച്ചാല്‍ ഇന്നുവരെ ഒരു മത്സ്യകന്യകയെ പോലും ജീവനോടെയോ അല്ലാതെയോ ആരും കണ്ടെത്തിയിട്ടില്ല എന്നതാണ് സത്യം. പിന്നെ ഇത്രയും നാവികര്‍ ഇങ്ങനെ പറയാന്‍ കാരണം എന്തായിരിക്കാം?! തീര്‍ത്തും കള്ളകഥകളായിരുന്നില്ല അതൊന്നും. അവര്‍ ‘മത്സ്യകന്യക’യെ കണ്ടിരുന്നു. എന്നാല്‍ കണ്ടത് രാത്രിയില്‍ ചന്ദ്രനിലാവിന്‍റെ പരിമിതമായ വെളിച്ചത്തിലായിരുന്നുവെന്നു മാത്രം. കരയില്‍ പാറക്കൂട്ടങ്ങളില്‍ ഇരിക്കുന്നതായിട്ടും, സമുദ്രത്തിന്‍റെ ഓളപരപ്പില്‍ തെന്നിനീങ്ങുന്നതായിട്ടും അവര്‍ കണ്ട നിഴല്‍രൂപങ്ങള്‍ മത്സ്യകന്യകമാരുടേതായിരുന്നില്ല. മറിച്ചു മനുഷ്യനോടു വിദൂര സാദ്ധിര്‍ശ്യമുള്ള കടല്‍പശുക്കളുടെതായിരുന്നു. അവര്‍ കേട്ട പാട്ടുകള്‍ കടല്‍പശുവിന്‍റെ കരച്ചിലുകളുമായിരുന്നു! വൃത്താകൃതിയിലുള്ള മുഖവും പിളര്‍ന്ന വാലുമൊക്കെ ഉള്ളതിനാല്‍ ദൂരകാഴ്ചയില്‍ അങ്ങനെ കടല്‍പ്പശു മത്സ്യകന്യകയായി. ബാക്കിയുള്ള കഥകളൊക്കെ ഓരോരുത്തരുടേയും സൃഷ്ടികളായിരുന്നു. മിക്ക അര്‍ബന്‍ ലജന്‍ററും അങ്ങനെയാണുതാനും. ഡ്രാക്കുള എന്ന പേരില്‍ ജീവിച്ചിരുന്ന ഒരു പ്രഭു രക്തദാഹിയായ രക്ഷസ്സായതും സെന്‍റ്റ് നിക്കോളാസ് എന്ന വിശുദ്ധന്‍ ക്രിസ്മസ്‌രാത്രിയില്‍ സമ്മാനങ്ങളുമായി എത്തുന്ന ക്രിസ്മസ്അപ്പൂപ്പനായതും നാം സത്യത്തിന്‍റെയും സങ്കല്‍പ്പത്തിന്‍റെയും ചേരുവകള്‍ വേണ്ടരീതിയില്‍ ചേര്‍ത്തു ഇതിഹാസങ്ങള്‍ മെനഞ്ഞെടുത്തതു കൊണ്ടായിരുന്നെല്ലോ.




ഇനി വിഷയത്തിലേക്ക് കടക്കാം. 

ആഫ്രിക്കയില്‍ ഇപ്പോഴും പിന്‍മുറക്കാരുള്ള ഒരു ആദിമവംശമുണ്ട്. ‘ബുഷ്മെന്‍’ എന്നും വിളിക്കപ്പെടുന്ന സാന്‍ വര്‍ഗക്കാര്‍ ആദിമനുഷ്യസംസ്കാരത്തില്‍ നിര്‍ണായകമായ സാന്നിധ്യമായിരുന്നു എന്ന് ഭൂമിശാസ്ത്രക്ലാസുകളില്‍ നാം പഠിച്ചിട്ടുമുണ്ട്. ചരിത്രാതീതകാലത്ത് അവര്‍ Kelin Karoo എന്ന ജലാശയമുഖരിതമായ പ്രദേശത്തായിരുന്നു ജീവിച്ചിരുന്നത് (ഇന്നു Kelin Karoo  ഒരു വരണ്ടമരുഭൂമിയാണ്).

Bushmen

ക്യാന്‍കോ ഗുഹകള്‍ എന്നു പില്‍ക്കാലത്ത് അറിയപ്പെട്ടിരുന്ന ഗുഹകള്‍ ആയിരുന്നു അവരുടെ അക്കാലത്തെ വാസസ്ഥലം. ആദിമമനുഷ്യരുടെ സംസ്കാരത്തേയും ജീവിതരീതിയെയുംപ്പറ്റി നമുക്ക് മനസിലാക്കാന്‍ വലിയൊരു അളവുവരെ നമ്മെ സഹായിച്ചവയാണല്ലോ ഗുഹാചിത്രങ്ങള്‍. ബുഷ്മെനും ഗുഹാചിത്രങ്ങള്‍ ധാരാളം വരച്ചിട്ടുണ്ട്. അവരുടെ ചിത്രങ്ങള്‍ക്ക് മറ്റുള്ളവരില്‍നിന്ന് ഒരു പ്രത്യേകതയുണ്ട്. മറ്റുഗുഹാചിത്രങ്ങള്‍ പലതും സങ്കല്‍പ്പത്തില്‍നിന്നും ഗുഹാ മനുഷ്യരുടെ വിശ്വാസങ്ങളില്‍ നിന്നുമൊക്കെ  ബന്ധപ്പെടുത്തിയാണ് വരച്ചിട്ടുള്ളതെങ്കില്‍ ബുഷ്മെന്‍റെതു അവരുടെ ജീവിതത്തില്‍ അവര്‍ നേരിട്ടിട്ടുള്ള അനുഭവങ്ങളില്‍ നിന്നാണെന്നാണ് ഗവേഷകര്‍ പറയുന്നുന്നത്. അതിലൊരു ഗുഹാചിത്രമാണ് താഴെകൊടുത്തിരിക്കുന്നത്. 

Image result for bushmen cave mermaid paintings
Cave painting

ഈ ജീവികളെ സംബന്ധിച്ചുള്ള കഥകള്‍ ഇന്നും ബുഷ്മെന്‍ വര്‍ഗക്കാരില്‍ വാമൊഴിയായി ജീവിക്കുന്നു. ജലാശയത്തിന്‍റെ അരികിലൂടെ സഞ്ചരിച്ചിരുന്ന അവരുടെ പൂര്‍വികന്മാരെ സ്ത്രീരൂപധാരികളായ ഇത്തരം ജലപിശാചുകള്‍ വശീകരിച്ചു ജലാശയത്തിലേക്ക് ഇറക്കി അടിത്തട്ടിലേക്ക് വലിച്ചുതാഴ്ത്തി കൊന്നിരുന്നത്രേ! 


താഴെയുള്ള രണ്ടാമത്തെ ഗുഹാചിത്രം സഹാറമരുഭൂമിയുടെ ലിബിയന്‍ ഭാഗത്തെ Gilf Kebir പര്‍വ്വതത്തിന്‍റെ സമതലത്തില്‍ നിന്നു കണ്ടെത്തിയതാണ്.
അവിടെ ‘നീന്തല്‍വിദഗ്‌ദ്ധരുടെ ഗുഹ’ എന്നറിയപ്പെടുന്ന ഒരു ഗുഹയുണ്ട്. അവിടെയും ഇത്തരത്തില്‍ വന്മല്‍സ്യങ്ങള്‍ക്കൊപ്പം നീന്തിതുടിക്കുന്ന അനേകം മത്സ്യകന്യകമാരുടെ ചിത്രങ്ങള്‍ ശിലാഭിത്തിയില്‍ കോറിയിട്ടിട്ടുണ്ട്. അവയെ അമ്പും വില്ലും കൊണ്ടു വേട്ടയാടുന്ന പുരാതന ഗുഹാമനുഷ്യരേയും അതില്‍ ചിത്രീകരിച്ചിരിക്കുന്നു.

Related image

10,000 വര്‍ഷങ്ങള്‍ പഴക്കമുള്ള, അതായത് അവസാന ഹിമയുഗ കാലഘട്ടത്തില്‍ നിര്‍മിതമായ ഇത്തരം ചിത്രങ്ങള്‍ ഒരു കാലത്തു മത്സ്യകന്യകമാര്‍ എന്ന സങ്കല്‍പ്പം ഒരു യാഥാര്‍ത്ഥ്യമായി നമ്മുടെ പൂര്‍വികര്‍ക്കിടയില്‍ ജീവിച്ചിരുന്നോ എന്നൊരു സംശയം ആധുനിക യുഗത്തില്‍ ഉയര്‍ത്തുന്നുണ്ട്. ആര്‍ക്കറിയാം...! ചിലപ്പോള്‍ അന്നു വംശനാശം സംഭവിച്ച മാമ്മത്തുകളും ഇന്നത്തെ ആനകളും തമ്മിലുള്ള അതേ ബന്ധം തന്നെയായിരുന്നിരിക്കാം നാമും ഈ ‘മത്സ്യകന്യക’കളും തമ്മില്‍! :-) കാലാന്തരത്തില്‍ അവരും മാമ്മത്തുകളെപോലെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതാണെങ്കിലോ?!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം