Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഹിമാലയത്തിലെ ഏതന്‍സ്



Malana , Himachal Pradesh



ഹിമാലയത്തിന്റെ ഏതൻസ് എന്നറിയപ്പെടുന്ന ഈ ഗ്രാമം. പുറംലോകത്തിനു പരിചിതമായ മലാനക്രീം എന്ന ലഹരിയുടെ പേരിലാണ് നൂറ്റാണ്ടുകളായി ഹിമാലയത്തിന്റെ മഞ്ഞുപുകകളെ ലഹരി കലര്‍ത്തുന്ന ഒരു ഗ്രാമം. 2700 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍പ്രദേശിലെ കുളു താഴ് വരയിലെ ഈ ഗ്രാമമാണ്. ഈ ഗ്രാമത്തിനടുത്തുള്ള ഒരു റോഡില്‍ എത്തിപ്പെടണമെങ്കില്‍ നാലു ദിവസത്തെ മലകയറ്റമുണ്ട്. കഞ്ചാവും മരുജുവാനയുമില്ലാതെ ഈ ഗ്രാമത്തിന് നിലനില്‍പ്പില്ല. കാരണം ഈ ഗ്രാമത്തിലെ ദൈവം ജമലൂ-വാണ്. നിയമങ്ങളും പരമ്പരാഗത സംസ്‌കാരവും പകര്‍ന്നു നല്‍കിയ കഞ്ചാവുവലി അവര്‍ക്ക് ഒരു അനുഷ്ഠാനമാണ്. ഹിമാലയൻ മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമം. പുറംലോകത്തിൽ നിന്ന് അകലം സൂക്ഷിക്കുന്ന മനുഷ്യർ. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ ഗ്രാമങ്ങളിലൊന്ന്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ. ജാംബ്‌ലു എന്ന ശക്തനായ ദേവതയാണ് മലാന നിവാസി(മലാനികൾ)കളുടെ ദൈവം. ജാംബ്‌ലു ദേവതയുടെ പ്രതിനിധികളായ ഗ്രാമസഭയാണ് മലാനയെ ഭരിക്കുന്നത്. രൂപത്തിൽ പോലും മറ്റു ഹിമാചൽ സ്വദേശികളിൽ നിന്നു വ്യത്യസ്തരായ മലാനികൾ വിശ്വസിക്കുന്നത് അവർ മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ സൈനികരുടെ പിൻഗാമികളാണെന്നാണ്. അവരുടെ ഗ്രാമസഭയുടെ സ്വഭാവം മലാനയ്ക്ക് ‘ഹിമാലയത്തിന്റെ ഏതൻസ്’ എന്ന വിശേഷണം നൽകുന്നു. മഞ്ഞ് പെയ്യാത്ത ആറ് മാസങ്ങളിലാണ് മലാനയിലുള്ളവര്‍ സ്വാഭാവിക ജീവിതം നയിക്കുന്നത്. കിലോ മീറ്ററുകള്‍ താണ്ടി വിറക് ശേഖരിക്കുകയും ശൈത്യം വരുമ്പോള്‍ വീടിനുള്ളില്‍ ചടഞ്ഞുകൂടുന്നതുമാണ് ഇവരുടെ രീതി. തണുപ്പു കാലത്ത് മഞ്ഞ് വീണ് ഗ്രാമം തന്നെ മൂടിപ്പോകും. ആട്ടിടയന്മാരാണ് മലാനികൾ. അതിരാവിലെ ആട്ടിൻപറ്റങ്ങളുമായി അവർ മല കയറും.‘ഗ്രാമത്തിലും പരിസരങ്ങളിലുമായിട്ടെ ജോലി ചെയ്യാറുള്ളൂ. പുറംനാടുകളില്‍ ജോലിക്കു പോകുന്നത് ആചാരങ്ങൾക്ക് എതിരാണ്’ സ്ത്രീകളിൽ അധികം പേരും വീട്ടുജോലികളിലേർപ്പെട്ടിരിക്കുന്നു. ചിലർ കൂട്ടം കൂടിയിരുന്നു തണുപ്പിനെ മറികടക്കാനുള്ള കുപ്പായങ്ങൾ തുന്നുന്നു. ചിലര്‍ കാട്ടു തേനും മറ്റ് ഗ്രാമവിഭവങ്ങളും വിൽക്കാൻ വച്ചിട്ടുണ്ട്. കാട്ടുതേൻ ശേഖരിക്കുന്നതു ഗ്രാമത്തിലെ കുട്ടികളാണ്. ഗ്രാമത്തിൽ ഒരു സ്കൂളുണ്ടെങ്കിലും കാട്ടുതേൻ വിറ്റും മുതിർന്നവരെ ജോലിയിൽ സഹായിച്ചും മലാനയിലെ ബാല്യങ്ങൾ വളരുന്നു. കനാഷിയാണു മലാനികളുടെ ഭാഷ. കുളുവിലോ മറ്റു ഗ്രാമങ്ങളിലോ ഭാഷയുമായി കനാഷിക്ക് സാമ്യമില്ല. ആയിരത്തി എഴുനൂറോളം വരുന്ന മലാനികളുടെ മാത്രം ഭാഷ. ‘വിലക്കപ്പെട്ട ഗ്രാമ’ത്തിന്റെ രഹസ്യം പുറംലോകത്തിന് അന്യമായ ഈ ഭാഷയിൽ കാത്തുസൂക്ഷിക്കപ്പെടുന്നു. തടിയിൽ നിർമിച്ച വീടുകളാണ് മലാനയിലേത്. കുന്നിൻ ചെരിവിൽ, മറ്റൊരു കുന്നിലേക്കു തുറക്കുന്ന ജനലുകളുള്ള ഈ വീടുകൾ ഏതു നിമിഷവും താഴേക്കു പതിക്കുമെന്നു തോന്നും. പക്ഷേ ഏതു കാലാവസ്ഥയെയും മറികടക്കുന്ന രീതിയിലാണ് നിർമാണം. കല്ലുചെത്തി, ഒരുക്കിയെടുക്കുന്ന മേൽക്കൂരയും, തറനിരപ്പിൽ നിന്ന് ഉയരത്തിലുള്ള കിടപ്പുമുറികളുമെല്ലാം മലാനയിലെ വീടുകൾക്ക് ടൂറിസ്റ്റ് ബംഗ്ലാവുകളുടെ സൗന്ദര്യം പകരുന്നു.നൂഡിൽസും പാസ്തയുമുണ്ടെങ്കിലും ചോറു തന്നെയാണ് മലാനികളുടെ പ്രധാനഭക്ഷണം. ആട്ടിറച്ചി സുലഭമായതിനാൽ കറികള്‍ക്കും കൂട്ടുവിഭവങ്ങൾക്കുമെല്ലാം മൊത്തത്തിൽ ഒരു ‘മട്ടൺ ടച്ച്’. വെജിറ്റബിൾ സാലഡുകളും എഗ്ഗ് ബുർജിയുമാണ് മറ്റു വിഭവങ്ങൾ. 1985ല്‍ ഇന്ത്യ സര്‍ക്കാര്‍ കഞ്ചാവ് നിരോധിച്ചതാണ്. ഒരു കിലോഗ്രാം കഞ്ചാവ് കയ്യില്‍ സൂക്ഷിച്ചാല്‍ പത്ത് വര്‍ഷം തടവ് ആണ് ഇന്ത്യയില്‍ ശിക്ഷ. അതിഥികളെ സംശയത്തോടെയാണു മലാനികൾ നോക്കുന്നത്. തങ്ങളുടെ സംസ്കാരത്തിലേക്ക് ഒന്നും ഇടകലരാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു. പുറംനാട്ടുകാരെ അവര്‍ വീടുകളിൽ പ്രവേശിപ്പിക്കാറില്ല. പുറംനാട്ടുകാർ തൊട്ടാൽ, വീടും ക്ഷേത്രങ്ങളും അശുദ്ധമാവും. അതിനു കാരണമാവുന്നവർ ശുദ്ധീകരണക്രിയകൾക്കു വലിയൊരു സംഖ്യ പിഴ ഒടുക്കേണ്ടി വരും. മലാന ക്രീം' എന്നാണ് ഇവിടുത്തെ കഞ്ചാവ് അറിയപ്പെടുന്നത്. ഉയര്‍ന്ന ഗുണമേന്മയാണ് ഈ വിഭാഗത്തിന്. ആംസ്റ്റര്‍ഡാമിലെ കോഫിഷോപ്പുകളിലേക്കാണ് ഇവിടെ നിന്ന് കഞ്ചാവ് പോകുന്നത്. ഗുണമേന്മക്കുള്ള കനാബിസ് കപ്പ് പുരസ്കാരം രണ്ട് തവണ നേടിയിട്ടുമുണ്ട് മലാന ക്രീം. തണുപ്പില്‍ ഉറക്കം തൂങ്ങുന്ന മലാനയില്‍ കഞ്ചാവ് ചെടി പ്രകൃത്യാ വളരുന്നതാണ്. നൂറ്റാണ്ടുകളായി വളരുന്ന ചെടികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകള്‍ നോക്കി പൂക്കുകയും കായ്ക്കുകയും ചെയ്യാനാകുമോ?. പ്രാദേശിക ഭരണകൂടങ്ങള്‍ക്കും കഞ്ചാവിനോട് എതിര്‍പ്പില്ല. ഇത് അവര്‍ക്ക് പാരമ്പര്യത്തിന്‍റെ ഭാഗമാണ്. കുത്തനെയുള്ള ഹിമാലയന്‍ പ്രകൃതിയില്‍ അവര്‍ക്ക് വളര്‍ത്താനും വില്‍ക്കാനും പണം വാങ്ങാനും കഴിയുന്ന ഏക നാണ്യ വിളയാണ് കഞ്ചാവ്. ഇന്ത്യയില്‍ നിയമം വരുന്നതിന് മുന്‍പു വരെ കഞ്ചാവ് സമൃദ്ധമായി വളര്‍ത്തുകയും വിപണി വിലയ്ക്ക് വില്‍ക്കുകയും ചെയ്‍തിരുന്നു.

Image result for malana village
ഗ്രാമത്തില്‍ നിന്ന് അല്‍പ്പം ദൂരെ കാടിനോട് ചേര്‍ന്നാണ് ഇവരുടെ കഞ്ചാവ് കൃഷി. കഞ്ചാവ് ചെടികളില്‍ നിന്ന് ഊറ്റിയെടുക്കുന്ന ഹാഷിഷ്, 20 ഗ്രാമിന് 150 ഡോളര്‍ (10,000 രൂപ) വരെ ഇവര്‍ക്ക് വരുമാനം ലഭിക്കുന്നുണ്ട്.ഇവിടുത്തെ പ്രാദേശിക ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍ അനുസരിച്ച് 2016ല്‍, 240 ഹെക്ടറില്‍ ഇവിടെ കഞ്ചാവ് കൃഷിയുണ്ട്. ഏകദേശം 12,000 കിലോഗ്രാം ഹാഷിഷും ഉല്‍പ്പാദിപ്പിക്കുന്നു. മലാന ഗ്രാമത്തില്‍ പോയാല്‍ അവരുടെ കഞ്ചാവ് തോട്ടം കാണാന്‍ കഴിയില്ല. കഞ്ചാവ് കൃഷി ഉള്‍കാട്ടില്‍ എവിടെയോ ഗ്രാമീണര്‍ക്ക് മാത്രം അറിയാവുന്ന ഇടത്താണ്. മലാനാ ഗ്രാമത്തില്‍ എത്തിപ്പെടമെങ്കില്‍ കിലോമീറ്ററുകളോളം വനത്തിലൂടെ സഞ്ചരിക്കണം. പുറമെ നിന്ന് വലിയ തോതില്‍ ചരക്കുകള്‍ എത്തിക്കണമെങ്കില്‍ റോപ്പ് വേ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇപ്പോഴും ഈ ഗ്രാമീണ്‍ പ്രകൃതിയെയാണ് അവരുടെ ആവിശ്യങ്ങള്‍ക്കായി ആശ്രേയിക്കുന്നത്. ഈ ഗ്രാമത്തില്‍ ചിലര്‍ കഞ്ചാവിനെ പല രൂപത്തിലാക്കി കുളുവിലെ സഞ്ചാരികള്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്.
കനാഷിയാണു മലാനികളുടെ ഭാഷ. കുളുവിലോ മറ്റു ഗ്രാമങ്ങളിലോ ഭാഷയുമായി കനാഷിക്ക് സാമ്യമില്ല. ആയിരത്തി എഴുനൂറോളം വരുന്ന മലാനികളുടെ മാത്രം ഭാഷ. ‘വിലക്കപ്പെട്ട ഗ്രാമ’ത്തിന്റെ രഹസ്യം പുറംലോകത്തിന് അന്യമായ ഈ ഭാഷയിൽ കാത്തുസൂക്ഷിക്കപ്പെടുന്നു. തടിയിൽ നിർമിച്ച വീടുകളാണ് മലാനയിലേത്. കുന്നിൻ ചെരിവിൽ, മറ്റൊരു കുന്നിലേക്കു തുറക്കുന്ന ജനലുകളുള്ള ഈ വീടുകൾ ഏതു നിമിഷവും താഴേക്കു പതിക്കുമെന്നു തോന്നും. പക്ഷേ ഏതു കാലാവസ്ഥയെയും മറികടക്കുന്ന രീതിയിലാണ് നിർമാണം. കല്ലുചെത്തി, ഒരുക്കിയെടുക്കുന്ന മേൽക്കൂരയും, തറനിരപ്പിൽ നിന്ന് ഉയരത്തിലുള്ള കിടപ്പുമുറികളുമെല്ലാം മലാനയിലെ വീടുകൾക്ക് ടൂറിസ്റ്റ് ബംഗ്ലാവുകളുടെ സൗന്ദര്യം പകരുന്നു. നൂഡിൽസും പാസ്തയുമുണ്ടെങ്കിലും ചോറു തന്നെയാണ് മലാനികളുടെ പ്രധാനഭക്ഷണം. ആട്ടിറച്ചി സുലഭമായതിനാൽ കറികള്‍ക്കും കൂട്ടുവിഭവങ്ങൾക്കുമെല്ലാം മൊത്തത്തിൽ ഒരു ‘മട്ടൺ ടച്ച്’. വെജിറ്റബിൾ സാലഡുകളും എഗ്ഗ് ബുർജിയുമാണ് മറ്റു വിഭവങ്ങൾ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം