Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകം

        രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, സൈനിക സഖ്യങ്ങളുടെയും , രാജ്യാ തിർത്തികളുടെയും, ഭരണകൂടങ്ങളുടെയുമൊക്കെ തലവരകൾ മാറ്റിമറിച്ച ഒരു കാലഘട്ടമാണ് 1990-2000. ഇരുപതാം നൂറ്റാണ്ടിന്റെ ഈ അന്ത്യ ദശകത്തിൽ, ചരിത്രം ചലിച്ചത് അസാമാന്യമായ ഗതിവേഗത്തിലാണ്…ലോകത്തിന്റെ ഒരു ചേരിയെത്തന്നെ കൂടെ നിർത്തി അടക്കിവാണ സോവിയറ്റ് യൂണിയന്റെ പതനം, ഒരു ജനതയുടെ ഹൃദയങ്ങളെ കീറിമുറിച്ച് പണിത ജർമൻ മതിലിന്റെ തകർച്ച, ചീട്ടുകൊട്ടാരങ്ങൾ പോലെ തകർന്നടിഞ്ഞ കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ആധിപത്യങ്ങൾ, നാല്പത് കൊല്ലങ്ങൾ ലോകത്തിനെ മുൾമുനയിൽ നിർത്തിയ ശീതയുദ്ധത്തിന്റെ അന്ത്യം. അങ്ങിനെയങ്ങിനെ ഒരു തലമുറയുടെ ബൌദ്ധിക വ്യാപാരങ്ങളെ തന്നെ ദിശ തിരിച്ച് വിട്ട സംഭവ പരമ്പരകളുമായിട്ടാണ്, ഇരുപതാം നൂറ്റാണ്ട് വിടവാങ്ങിയത്. അതിലെ, എറ്റവും ജ്വലിക്കുന്ന ഒരു എടാണ് 1990-91 കാലത്തെ, ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും, തുടർന്നുണ്ടായ ഗൾഫ് യുദ്ധവും.



          1982-88 കാലത്ത് നടന്ന ഇറാൻ -ഇറാഖ് യുദ്ധം കുറച്ചൊന്നുമല്ല ഇറാഖിനെ ക്ഷീണിപ്പിച്ചത്. ശീതയുദ്ധം പാരമ്യത്തിൽ നിന്ന സമയമായത് കൊണ്ട്, അമേരിക്കയും ,സോവിയറ്റ് യൂണിയനും, ഇരു രാജ്യങ്ങളെയും ആയുധങ്ങളാൽ നിറച്ചു. യുദ്ധകാലത്ത്, ഇസ്രായേലിനും പാകിസ്ഥാനും പോലും കൊടുക്കാത്ത ആയുധങ്ങളാണ് അമേരിക്ക സദ്ദാമിനു നൽകിയത്. ഫലമോ, യുദ്ധാനന്തരം തീർത്തും തകർന്ന ഇറാഖ് ലോകത്തിലെ നാലാമത്തെ സൈനിക ശക്തിയായി. റിസർവ് സേനയടക്കം 15 ലക്ഷത്തോളം സൈനികരും , 5000 ടാങ്കുകളും, ആയിരത്തോളം യുദ്ധവിമാനങ്ങളുമടങ്ങുന്ന ഈ വമ്പൻ സൈന്യത്തെ തീറ്റിപ്പോറ്റാൻ സദ്ദാമിന്റെ കൈയ്യിൽ മാന്ത്രിക വടിയോന്നും ഇല്ലായിരുന്നു. ഇതിനിടയിൽ, പണ്ട്തന്നെ തങ്ങളുടെ പ്രദേശമെന്ന് ഇറാഖ് അവകാശപ്പെട്ടിരുന്ന കുവൈറ്റ്, പെട്രോളിയം മാർക്കറ്റിൽ ചില കളികളുമാരംഭിച്ചു. ഒപെക് രാജ്യങ്ങൾ തമ്മിലുള്ള ധാരണക്ക് വിരുദ്ധമായി , മാർക്കറ്റിലെ ആധിപത്യത്തിന് വേണ്ടി അവർ എണ്ണയുത്പാദനം കുത്തനെ കൂട്ടി. അതിന്റെ ഫലമായി, ബാരലിന് 17 ഡോളർ എന്ന നിലയിൽ സ്ഥിരമായി നിന്ന ക്രൂഡ് ഓയിൽ, 10 ഡോളർ എന്നാ നിലയിലേക്ക് താണു. ഇതിന്റെ ഫലമായി 7 ബില്ല്യൺ ഡോളറിന്റെ നഷ്ടമാണ് ഇറാഖിനുണ്ടായത്. നട്ടെല്ല് തകർന്ന് നിന്ന ഇറാഖിനു സംഭവിച്ച കനത്ത ആഘാതം തന്നെയായി ഇത്. ഇതിനിടെ, തങ്ങളുടെ കടം എഴുതിത്തള്ളാനുള്ള അഭ്യർഥന സൗദി നിരാകരിക്കുകയും ചെയ്തതോടെ , ഇറാഖ് നിലയില്ലാക്കയത്തിലായി .
          1990 ഓഗസ്റ്റ് 2 , അർദ്ധരാത്രി ഇറാഖിന്റെ വൻ പട, കുവൈറ്റിലെക്ക് ഇരച്ച് കയറി. കണ്ണിൽ കണ്ടതെല്ലാം ചതച്ചരച്ച്, കൊന്ന് തള്ളി ഒറ്റരാത്രി കൊണ്ട്, ലോകത്തെ എറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നിനെ ഒരു വലിയ ശവപ്പറമ്പാക്കി. നേരം ഇരുട്ടി വെളുത്തപ്പോഴേക്കും, കുവൈറ്റ് എന്ന ചെറുരാജ്യം ഭൂഗോളത്തിൽ നിന്ന് തന്നെ തുടച്ച് മായ്ക്കപ്പെട്ടു . ഇത്ര നാളും പിന്തുണച്ച അമേരിക്ക മാറി നിൽക്കും, ഇസ്രയെലിനെതിരെയെടുത്ത നിലപാടുകളും തങ്ങളുടെ സൈനിക ശക്തിയുമൊക്കെ ചേർന്ന് അറബ് ലോകത്തെ കൂടെ നിർത്താം. അത് വഴി, ഗൾഫ് മേഖലയിലെ ക്രൂഡ് ഓയിലിന്റെ സാമ്പത്തിക വ്യാപനം എന്നന്നേക്കുമായി കൈപ്പിടിയിലൊതുക്കാം എന്നൊക്കയാായിരുന്നു സദ്ദാമിന്റെ കണക്ക് കൂട്ടൽ. പക്ഷേ, അറബ് ലോകത്തെ കൈയ്യാങ്കളികളേക്കാൾ ഒരു പാട് വലുതാണ് നയതന്ത്ര ബന്ധങ്ങളുടെ നീതിശാസ്ത്രം എന്ന് സദ്ദാം മനസ്സിലാക്കുന്നത് വളരെ വൈകിയാണ്.
    സദ്ദാമിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് കൊണ്ട് ,അമേരിക്ക ,കുവൈറ്റിനു പിന്തുണ പ്രഖ്യാപിച്ചു. എല്ലാ പ്രതീക്ഷകളെയും തകർത്ത് കൊണ്ട്, സൗദി അമേരിക്കയെ സ്വാഗതം ചെയ്തു. USS നിമിറ്റ്സും, കാൾവിൻസനുമടക്കമുള്ള വമ്പൻ വിമാനവാഹിനികൾ ചേർന്ന അമേരിക്കൻ നാവിക സേന, പേർഷ്യൻ ഗൾഫിൽ നങ്കൂരമിട്ടു. പടുകൂറ്റൻ വിമാനങ്ങളിൽ, ആയിരക്കണക്കിന് ഭടന്മാർ സൌദിയിൽ ഇറങ്ങി, ടാങ്കുകളും, കവചിത വാഹനങ്ങളുമൊക്കയായി, സൗദി അറേബ്യ, മാസങ്ങൾക്കകം അമേരിക്കയുടെ, ലോകത്തിലെ എറ്റവും വലിയ സൈനികത്താവളങ്ങളിലൊന്നായി മാറി. സൌദിയിൽ അമേരിക്ക നിർമിച്ച വ്യോമതാവളത്തിലെ റൺവേയുടെ നീളം 40 കിലോമീറ്ററായിരുന്നു. ഒരു വൻ യുദ്ധത്തിന്റെ കാർമേഘങ്ങൾ ,പേർഷ്യൻ ഗൾഫിൽ ഉരുണ്ട് കൂടി .
   വൻ ഭരണ പ്രതിസന്ധി നേരിട്ട് കൊണ്ടിരുന്ന സോവിയറ്റ് യൂണിയന്, അന്താരാഷ്ട്ര കാര്യങ്ങളിലെ നിയന്ത്രണം ഏതാണ്ട് നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നത് കൊണ്ട് അമേരിക്കക്ക് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമായി. ബ്രിട്ടനും, ഫ്രാൻസും കൂടി സഖ്യ സേനയിൽ ചേർന്നതോടെ യുദ്ധം ആസന്നമാകാൻ തുടങ്ങി. അപ്പോഴും, സദ്ദാമിനു വിശ്വാസമില്ലായിരുന്നു, തങ്ങൾ ആക്രമിക്കപ്പെടുമെന്ന്. പ്രതിസന്ധി പരിഹരിക്കാനുള്ള പലതരം വിലപേശൽ ഫോർമുലകൾ ഇറാഖ് മുൻപൊട്ട് വെച്ച് കൊണ്ടേയിരുന്നു. ഒന്നൊന്നായി എല്ലാം നിരസിക്കപ്പെട്ടു. ഒടുവിൽ, കുവൈറ്റിൽ നിന്ന് നിരുപാധികം പിന്മാറാനുള്ള അവസാന ദിവസമായി 1991 ജനുവരി 16 നിശ്ചയിച്ച്, ഐക്യരാഷ്ട്ര സഭ അവസാന അന്ത്യ ശാസനം നൽകി. പ്രതിസന്ധി പരിഹരിക്കാൻ, അമേരിക്കൻ ഫോറിൻ സെക്രട്ടറി ജയിംസ് ബേക്കറും, ഇറാഖ് വിദേശകാര്യ മന്ത്രി താരിഖ് അസീസും തമ്മിൽ സ്വിറ്റ്സർലാന്റിൽ അവസാന വട്ട കൂടിക്കാഴ്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.

    അന്ത്യശാസന സമയം കഴിഞ്ഞ ജനുവരി 16 നു തന്നെ, ഓപ്പറേഷൻ ഡസർട്ട് സ്റ്റോം എന്ന് പേരിട്ട വ്യോമാക്രമണം, സഖ്യ സേന ആരംഭിച്ചു. പിന്നീടുള്ള 45 ദിവസം, ഇറാഖിന്റെ മുക്കും മൂലയും വരെ സഖ്യസേന തീമഴ തന്നെ പെയ്യിച്ചു. തുടർച്ചയായി ആക്രമിക്കുക, കിടിലം കൊള്ളിക്കുക എന്നതായിരുന്നു ആക്രമണ രീതി. മുഖ്യ പട്ടണവും, തലസ്ഥാനവുമായ ബാഗ്ദാദിന്റെ രാത്രികൾ, ബോംബുമഴകളാൽ നിറഞ്ഞു. ജനവാസ കേന്ദ്രങ്ങളെ കൃത്യമായി മനസ്സിലാക്കി, പരമാവധി സിവിലിയൻ ദുരന്തങ്ങൾ കുറച്ച് കൊണ്ട് കൃത്യമായ ആക്രമണം. അതായിരുന്നു രീതി. എങ്ങിനെയെങ്കിലും, ഇസ്രയേലിനെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച് അറബ് ലോകത്തെ പ്രതിസന്ധിയിലാക്കുക എന്ന തന്ത്രമായിരുന്നു പിന്നീട് സദ്ദാം പയറ്റിയതു. ഇതിന് വേണ്ടി, നൂറ് കണക്കിന് സ്കഡ് മിസൈലുകൾ ടെൽ അവീവിലെക്ക് തൊടുക്കപ്പെട്ടു. കണ്ണിനു കണ്ണ്, ചോരക്ക് ചോര എന്ന രീതിക്ക് പേര് കേട്ട ഇസ്രയേൽ, ചാടി വീഴണം എന്നതായിരുന്നു ഈ ആക്രമണ ലക്ഷ്യം. പക്ഷെ, ഇസ്രായേൽ ഈചൂണ്ടയിൽ കൊത്തിയില്ല. അത്യാധുനികമായ, മിസൈൽ വേധ സംവിധാനം, പേട്രിയറ്റ് ഉപയോഗിച്ച്, തങ്ങൾക്കു നേരെ വന്ന ഓരോ മിസൈലിനെയും അവർ ആകാശത്ത് വെച്ച് തന്നെ തകർത്തു.

F-16 Fighting Falcon
അമേരിക്കയെ സംബന്ധി ച്ചിടത്തോളം, നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന അവസ്ഥ യിലായിരുന്നു. ഗൾഫിലെ എണ്ണയുടെ നിയന്ത്രണം കൂടാതെ, ഇക്കണ്ട കാലം മുഴുവൻ കോടികൾ വാരി യെറിഞ്ഞു നിർമിച്ച ആയുധ ങ്ങളുടെയും, വിമാനങ്ങ ളുടെയും ഒരു ലൈവ് ഡെമോൺസ്ട്രെഷൻ കൂടിയായിരുന്നു അത്. അത്യന്താധുനികമായ F-16, സ്റ്റെൽത്, അവാക്സ് വിമാനങ്ങൾ ആദ്യമായി, യുദ്ധരംഗത്ത് പരീക്ഷിച്ചത് ഗൾഫ് യുദ്ധത്തിലാണ്. മാരകമായ Blue -53 ,ഡെയ്സി കട്ടർ തുടങ്ങിയ ബോംബുകളും നിർബാധം ഉപയോഗിക്കപ്പെട്ടു. ഒരു ദിവസം യുദ്ധത്തിന്റെ ചെലവ് 35000 കോടി രൂപയായിരുന്നു.
    ഒരു മാസത്തോളം നീണ്ട വ്യോമാക്രമണ പരമ്പരയ്ക്ക് ശേഷം, നട്ടെല്ല് തകർന്ന ഇറാഖ് കരസേനയെ തുരത്താൻ വലിയ സമയമൊന്നും വേണ്ടി വന്നില്ല. യുദ്ധവീര്യത്തിന് കേൾവികേട്ട, ഇറാഖിന്റെ സൈനിക വിഭാഗമായിരുന്ന, റിപ്പബ്ലിക്കൻ ഗാർഡുകൾ ഇയ്യാം പാറ്റകളെപ്പൊലെയാണ് തകർന്ന് പോയത്. പിൻവാങ്ങാൻ മടിച്ച സൈനിക വ്യൂഹങ്ങൾ, ജീവനോടെ കുഴിച്ച് മൂടപ്പെട്ടു. ഒടുവിൽ, കുവൈറ്റിലെ, നൂറു കണക്കിന് എണ്ണപ്പാടങ്ങൾക്ക് തീകൊളുത്തി, ഇറാഖ് സേന അധിനിവേശം അവസാനിപ്പിച്ചു.
   യുദ്ധം തകർത്ത കുവൈറ്റിനെ പുനർനിർമ്മിക്കുക, എണ്ണപ്പാടങ്ങളിലെ തീയണക്കുക എന്നതായിരുന്നു എറ്റവും വലിയ വെല്ലുവിളി. അന്നോളം നേടിയ, എല്ലാ സാങ്കേതിക വൈദഗ്ധ്യവും ഉപയോഗിച്ച് അമേരിക്ക ഇത് സാധിക്കുക തന്നെ ചെയ്തു. മുഴുവൻ കോണ്ട്രാക്ടുകളും അമേരിക്കൻ കമ്പനികൾക്ക് ലഭിച്ചു. അങ്ങിനെ യുദ്ധത്തിനിറക്കിയ മുതലും, പലിശയും, ലാഭവും ഏതാനും വർഷങ്ങൾ കൊണ്ട് അവർ തിരിച്ച് പിടിച്ചു. അന്ന്, സൌദിയിൽ തമ്പടിച്ച അമേരിക്കൻ സേന, ഇന്നുമവിടെയുണ്ട്. 2003 ലെ, ഇറാഖ് യുദ്ധത്തിൽ, നിർണായക പങ്ക് വഹിച്ചത് അമേരിക്കയുടെ ഈ സൗദി താവളമാണ്.
    ഗൾഫ് യുദ്ധം കാരണം എറ്റവും നട്ടം തിരിഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ന്യൂനപക്ഷ സർക്കാരുകളുടെ അസ്ഥിരതയിൽ വീർപ്പ് മുട്ടിക്കഴിയുംപോഴാണ് ഗൾഫിലെ ഈ പ്രതിസന്ധി. നിരാലംബരായ ലക്ഷക്കണക്കിന്‌ പ്രവാസികൾ, കുതിച്ചുയർന്ന ഇന്ധനവില മൂലം നട്ടെല്ല് തകർന്ന സാമ്പത്തിക രംഗം. അങ്ങിനെയങ്ങിനെ. എങ്കിലും, എല്ലാം നഷ്ടപ്പെട്ട ഇന്ത്യക്കാരെ തിരികെ യെത്തിക്കാൻ എയർ ഇന്ത്യയും, വിദേശകാര്യ വകുപ്പും ചേർന്ന് നടത്തിയ നീക്കം ചരിത്രമായി. രണ്ട് മാസം നീണ്ടുനിന്ന എയർ ലിഫ്റ്റിംഗിലൂടെ 170000 ഇന്ത്യക്കാർ സൗജന്യമായി നാട്ടിലെത്തി. 488 വിമാനങ്ങൾ രാവും പകലും, ബോംബു മഴ പെയ്യുന്ന യുദ്ധമേഖലയിലൂടെ പറന്നാണ് ഇത് സാധിച്ചത്. ഈ എയർ ലിഫ്റ്റിംഗ് ഒരു സർവ കാല റെക്കോർഡും ആണ്.
  ഇരുപതാം നൂറ്റാണ്ട് കണ്ട മറ്റ് യുദ്ധങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ് ഈ യുദ്ധം. രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയാണ് മറ്റ് യുദ്ധങ്ങളുടെ കാരണമെങ്കിൽ, ഇവിടെ അത് സാമ്പത്തികമാണ്. ഒരു യുദ്ധം എന്നതിനേക്കാൾ, ഇത് ഒരു വലിയ സാമ്പത്തിക, ബിസിനസ് പ്രദർശനം എന്ന് പറയുന്നതാകും കൂടുതൽ ഉചിതം. CNN, അൽ ജസീറ എന്ന ചാനൽ ഭീമന്മാർ ഉദയം കൊണ്ടത് തന്നെ ഗൾഫ് യുദ്ധം റിപ്പോർട്ട് ചെയ്ത് കൊണ്ടാണ്. കാര്യക്ഷമത തെളിയിച്ച അമേരിക്കൻ ആയുധങ്ങളുടെ, വമ്പൻ വിപണിയാണ് പിന്നീട് മലർക്കെ തുറന്നത്. ഗൾഫിലെ എണ്ണ സമവാക്യങ്ങൾ മുഴുവൻ മാറി മറിഞ്ഞതും, ഈ യുദ്ധത്തോടെ തന്നെ.
ഗൾഫ് യുദ്ധത്തിന്റെ അടിസ്ഥാന കാരണം എണ്ണയാണങ്കിൽ ..ഭാവിയിലെ യുദ്ധം വെള്ളത്തിനു വേണ്ടിയാകും എന്ന വലിയ ഒരു മുന്നറിയിപ്പ് കൂടി ഇവിടെ ഓർക്കുക.

#COPYPASTE

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം