Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

അകാലത്തിൽ പൊലിഞ്ഞ വഴിവിളക്കുകൾ - 1

ഹോമി ജെഹാംഗീർ ഭാഭ 

പത്തൊൻപത് ഇരുപത് നൂറ്റാണ്ടുകളിൽ  ഭാരതം ജന്മം നൽകിയ ശാസ്ത്ര പ്രതിഭകൾ അനവധിയാണ് ..ശ്രീനിവാസ രാമാനുജൻ, ജഗദീഷ് ചന്ദ്രബോസ്, സുബ്രമണ്യം ചന്ദ്രശേഖർ ,വിക്രം സാരാഭായ് ,സി .വി.രാമൻ, ഇസിജി സുദർശൻ  അങ്ങിനെ ധാരാളം .... പക്ഷേ ,ഈ മഹാരഥന്മാരുടെ പ്രതിഭയുടെ ഫലം രുചിക്കാനൊ, വേണ്ട രീതിയിൽ അത് പ്രയോജനപ്പെടുത്താനോ നമുക്ക് കഴിഞ്ഞില്ല .....സുബ്രമണ്യം ചന്ദ്രശേഖരിനെയും , ഹര ഗോവിന്ദ് ഖുരാനയെയും  അമേരിക്ക സ്വന്തമാക്കി ... അവരുടെ നോബൽ സമ്മാനങ്ങൾ, അമേരിക്കയുടെ അക്കൌണ്ടിൽ ചേർക്കപ്പെട്ടു.... നോബൽ സമ്മാന നിർണയത്തിൽ, അമേരിക്കക്ക് സ്വാധീനം ഉണ്ടാകുന്നതിനു മുൻപായത് കൊണ്ട് സി.വി.രാമന് ഫിസിക്സിനുള്ള സമ്മാനം കിട്ടി... ടാകിയോനുകളുടെ ഗവേഷണത്തിൽ നിർണായക മുന്നെറ്റം നടത്തിയ ജോർജ് സുദർശന്, അമേരിക്കൻ പൌരത്വം സ്വീകരിക്കാതിരുന്നത് കൊണ്ട് മാത്രം നോബൽ നിഷേധിക്കപ്പെട്ടു. അതുപോലെ ,നമുക്ക് നിഷേധിക്കപ്പെട്ട ഒരു ശാസ്ത്ര നോബൽ സമ്മാനമാണ്  ഹോമി ജഹാംഗീർ ഭാഭയുടെത്. മാത്രവുമല്ല, ഇന്നും അജ്ഞാതമായി തുടരുന്ന, മറ്റൊരു  ദുരൂഹ മരണത്തിലെ ദുരന്തനായകനായി ആ ജീനിയസ് നമ്മെ വേട്ടയാടുന്നു...


സമ്പന്നമായ ,പാഴ്സി കുടുംബത്തിൽ പിറന്ന ഭാഭ ,ആദ്യം മുതൽ വഴിമാറിയാണ് സഞ്ചരിച്ചത്...പരമ്പരാഗതമായി ,ബിസിനസ്സിലും ,ഉയർന്ന  സർക്കാർ പദവികളിലും വിരാജിച്ചിരുന്ന ,പാഴ്സി വിഭാഗത്തിൽ നിന്ന് വ്യത്യസ്തനായി ഇദ്ദേഹത്തിന്റെ മനസ്സ് സഞ്ചരിച്ചത് ശാസ്ത്ര വിഷയങ്ങളിലാണ് ..ആൽബെർട്ട് ഐൻസ്റ്റീൻ ,മാക്സ് പ്ലാങ്ക് തുടങ്ങിയ ഇതിഹാസ വ്യക്തിത്വങ്ങൾ പൂർണശോഭയോടെ ജ്വലിച്ച് നിന്ന കാലഘട്ടം കൂടിയായിരുന്നു അത്...കേവലം പതിനഞ്ച് വയസ്സുള്ളപ്പോൾ തന്നെ, സീനിയർ കേംബ്രിഡ്ജ് പരീക്ഷ ജയിച്ച അദ്ദേഹത്തെ ഇംഗ്ലണ്ടിൽ അയക്കാൻ, പിതാവിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല ....അങ്ങിനെ ഐസക് ന്യൂട്ടൻ ,വിരാജിച്ച കേംബ്രിട്ജിലെയും ,റോയൽ സൊസൈറ്റിയിലെയും ,ഇടനാഴികൾ ഭാഭക്കും സ്വന്തമായി ...ഇംഗ്ലണ്ടിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗ് ബിരുദം നേടി വരുന്ന ജഹാംഗീർ ഭാഭയെ, ജംഷദ്പൂരിലെ ടാറ്റാ സ്റ്റീലിൽ മെറ്റലർജിസ്റ്റായി ചേർക്കാൻ കാത്തിരുന്ന ഹൊർമുസ്ജി ഭാഭ, മകന്റെ തീരുമാനം അറിഞ്ഞ് ആദ്യം തകർന്ന് പോയി . പക്ഷെ, ജഹാംഗീറിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ആ പിതാവ് ,ഗണിതശാസ്ത്രത്തിൽ പഠനം തുടരാനുള്ള മകന്റെ ആഗ്രഹത്തെ പിന്തുണക്കുക തന്നെ ചെയ്തു. പ്രശംസനീയമായ വിജയത്തോടെ ,അദ്ദേഹം അത് തെളിയിക്കുകയും ചെയ്തു ..

1933 ൽ ,ഭാഭ തന്റെ ഗവഷണ മണ്ഡലം ,ന്യൂക്ലിയർ ഫിസിക്സിലെക്ക് മാറ്റി ...കോസ്മിക് റേഡിയെഷനുകൾ ,ഉയർന്ന അന്തരീക്ഷ നിലകളിൽ ഉണ്ടാക്കുന്ന ഇലക്ട്രോൺ പ്രവാഹത്തെപ്പറ്റി, ഇന്നുമുള്ള ആധികാരിക റഫറൻസാണ് അദ്ദെഹത്തിന്റെത് ...ന്യൂക്ലിയർ ടെക്നോളജി പിച്ച വെക്കുന്ന ആ കാലഘട്ടത്തിൽതന്നെ ,ആ മഹാവിജ്ഞാനത്തിന്റെ നിർണായക അറിവുകൾ സ്വന്തമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു ...ന്യൂക്ലിയർ ടെക്നോളജിയിലെ ലെജൻഡുകളായ ,നീൽസ് ബോർ, ദിരാക് എന്നിവരുമായുള്ള സഹവാസം ,വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തെ ഒരു പൂർണ ശാസ്ത്രജ്ഞാനാക്കി. ഇലക്ട്രോൺ-പോസിട്രൺ് സ്കാറ്റരിംഗിനെ, ആദ്യമായി ഒരു സമവാക്യ ത്തിലാക്കി നിർവചിച്ചത് അദ്ദേഹമാണ്. പിന്നീട് ഇതിനെ BHABHA SCATTERING എന്ന പേര് നല്കിയാണ് ശാസ്ത്ര ലോകം ആദരിച്ചത് ...പക്ഷെ രാമൻ എഫക്ടിനെ തേടി നോബൽ സമ്മാനം എത്തിയപ്പോൾ ,റോയൽ സൊസൈറ്റിയിലെ ഉച്ചനീചത്വങ്ങൾ ഭാഭയെ ക്രൂരമായി അവഗണിച്ചു ... 

1939 ൽ ,ഒരു ചെറിയ അവധിക്കാലം ചിലവഴിക്കാൻ ഇന്ത്യയിലെത്തിയ ,ഭാഭ , സി.വി.രാമനെ കണ്ടുമുട്ടിയത് അദ്ദേഹത്തെ സംബന്ധിച്ചും ,രാജ്യത്തെ സംബന്ധിച്ചും വലിയൊരു വഴിത്തിരിവായി. ഇവിടുത്തെ പരിമിതമായ സൌകര്യങ്ങളിൽ നിന്ന് കൊണ്ട്, സ്വയം നിർമിച്ച സ്പെക്ട്രോസ്കൊപ്പിൽ ,ആകാശ നീലിമയുടെ മഹാരഹസ്യം കണ്ടെത്തി ,നോബൽ കീഴടക്കിയ ആ ലെജൻഡിനെ വിട്ടുപോകാൻ അദ്ദേഹത്തിനു മനസ്സ് വന്നില്ല. ലണ്ടനിലെ ജീവിത സൌകര്യങ്ങളും, ഉയർന്ന വരുമാനവും ,കിട്ടിയേക്കാവുന്ന ഒരു നോബൽ സമ്മാനം തന്നെയും ഉപേക്ഷിച്ച്, ഭാരതത്തിന്റെ ചൂടിലെക്കും പൊടിയിലെക്കു മിറങ്ങാൻ ആ മുപ്പത്കാരന്, രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങിനെ, അദ്ദേഹം, ബാന്ഗ്ലൂറിലെ, രാമൻ ഡയറക്ടറായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ചേർന്നു. 1945 ൽ ,ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ച് ആരംഭിക്കുമ്പോൾ, ആദ്യ ചെയർമാൻ ആരായിരിക്കണം എന്നാ കാര്യത്തിൽ ദൊരാബ്ജി ടാറ്റക്ക് ഒരു സംശയവുമുണ്ടായില്ല .

1940 കളിൽ തന്നെ, ആണവ ഊർജത്തിന്റെ ഭാവിയെക്കുറിച്ചും,നാം അത് സ്വായത്തമാക്കേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം രാഷ്ട്രീയ നേതൃത്വങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. പക്ഷെ ,ഹിരോഷിമയുടെ കരിമേഘങ്ങൾ മൂടിക്കെട്ടി നിന്ന അന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ ,അത് കണ്ണടച്ച് സ്വീകരിക്കാൻ ആരും ഒരുക്കമല്ലായിരുന്നു. എങ്കിലും, ആണവ സാങ്കേതികയുടെ സമാധാനപരമായ ഉപയോഗങ്ങൾക്കായി, 1949 ൽ ആണവ കമ്മീഷൻ രൂപീകരിച്ചപ്പോൾ ഭാഭ ആദ്യ ചെയർമാനായി. വൻ ശക്തികൾ ,ആണവായുധ ഗവേഷണങ്ങളും പരീക്ഷണങ്ങളുമായി മുന്നേറിയപ്പോഴും, ഭാഭയുടെ ഉപദേശം ചെവിക്കൊള്ളാൻ സർക്കാർ തയ്യാറായില്ല...ഇന്ത്യക്ക് ,വലിയ സൈനിക ശക്തിയോ, ആണവായുധങ്ങളോ ആവശ്യമില്ല ...ജനാധിപത്യ, സമാധാന ഭാരതത്തെ ആരും ആക്രമിക്കില്ല എന്ന വികലമായ വീക്ഷണമായിരുന്നു അവരെ നയിച്ചത് ....

എങ്കിലും ,അനുവദിക്കപ്പെട്ട ഫണ്ടും ,വിഭവശേഷിയും വെച്ച് ഭാഭ മുൻപൊട്ട് പോയി ,ബോംബെക്കടുത്ത് ട്രോംബെയിൽ 1956 ൽ ആദ്യത്തെ ഫിഷൻ റിയാക്ടർ, അപ്സര കമ്മീഷൻ ചെയ്തു.
അപ്സര ഫിഷൻ റിയാക്ടര് 
പക്ഷെ ,ഇന്ത്യയെ സംബന്ധിച്ച് ,യുറേനിയം ഫിഷൻ റിയാക്ടർ കൊണ്ട് നടക്കുക എളുപ്പമല്ല. നമ്മുടെ ആവശ്യത്തിനുള്ള ,യുറേനിയം ഇവിടെ ലഭ്യമല്ല എന്നത് തന്നെ കാര്യം ...ലോകത്തിലെ ,തോറിയം നിക്ഷേപങ്ങളിലെ ,നല്ലൊരു പങ്ക് ഇന്ത്യയിലായതിനാൽ, തോറിയം കൊണ്ട് പ്രവർത്തിക്കുന്ന റിയാക്ടറുകളിലാണ് നമ്മുടെ ഊർജ ഭാവി കിടക്കുന്നതെന്ന് തിരിച്ചറിഞ്ഞ ആ ദീർഘദർശി, അന്ന് തന്നെ, തോറിയത്തെ ഫിഷന് വഴങ്ങുന്നതാക്കാനുള്ള ഗവേഷണങ്ങൾ ആരംഭിച്ചു. അങ്ങിനെയായാൽ ,ഊർജാവശ്യങ്ങൾ തോറിയം കൊണ്ടും ,സൈനികാവശ്യങ്ങൾ യുറേനിയം-പ്ലൂട്ടോണിയം  കൊണ്ടും സാധിക്കും .

1962 ലെ ചൈനീസ് ആക്രമണത്തിലെ നാണം കെട്ട തോൽവിയോടെയാണ്, ആണവായുധത്തിന്റെ പ്രാധാന്യത്തെ പറ്റി സർക്കാർ തിരിച്ചറിയുന്നത്. ആണവ നിർവ്യാപനത്തിന്റെ പേരിൽ, ഇന്ത്യ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ വശക്തികൾ അപ്പോഴേക്കും ഒരു ന്യൂക്ലിയർ ഡെഡ്  ലൈൻ ,ഐക്യ രാഷ്ട്ര സഭയെക്കൊണ്ട് അംഗീകരിപ്പിച്ചു ...1967..,അങ്ങിനെ ഡെഡ് ലൈനായി തീരുമാനിച്ചു ....ആ സമയം വരെ അണുപരീക്ഷണം നടത്തുന്ന രാജ്യങ്ങൾ  മാത്രമേ ,ഔദ്യോഗിക ആണവ ശക്തികളായി അംഗീകരിക്കപ്പെടൂ ....

നെഹ്രുവിന്റെ മരണത്തെ തുടർന്ന്, ലാൽ ബഹദൂർ ശാസ്ത്രി അധികാര മെറ്റതൊടെ, നമ്മുടെ ആണവ സ്വപ്നങ്ങൾ വീണ്ടും ചിറകുകൾ വിരിച്ചു ...സൈനിക ശക്തിയുടെ പ്രാധാന്യം നല്ലത് പോലെ മനസ്സിലാക്കിയ പ്രധാനമന്ത്രിയായിരുന്നു ശാസ്ത്രി. ജയ്‌ ജവാൻ ,ജയ്‌ കിസാൻ എന്ന എക്കാലത്തെയും ജനകീയമായ ആഹ്വാനത്തിലൂടെ അദ്ദേഹം പെട്ടന്നാണ്, രാജ്യത്തിന്റെ ആത്മാവിനെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചത്....ന്യൂക്ലിയർ ഡെഡ് ലൈൻ അടുത്ത് വരുന്ന സാഹചര്യത്തിൽ, എത്രയും പെട്ടന്ന് ആണവ പരീക്ഷണം നടത്താൻ ശാസ്ത്രിജി,ഭാഭക്ക് അനുമതി നൽകി ....

അങ്ങിനെ, രാജസ്ഥാൻ മരുഭൂമിയിൽ, ഭാരതം ആദ്യത്തെ ആണവസ്ഫോടനം നടത്താൻ തയ്യാറെടുത്തു. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ ആവശ്യമുള്ളതാണ് ആണവ പരീക്ഷണം. വായുവിൽ നടത്തുന്ന പരീക്ഷണങ്ങൾ അപ്പോഴേക്കും, ഐക്യരാഷ്ട്ര സഭ നിരോധിച്ചിരുന്നു. നൂറു കണക്കിന് മീറ്റർ ആഴത്തിൽ ഷാഫ്റ്റുകൾ കുഴിക്കണം, പൊതുജനങ്ങളെ അറിയിക്കാതെ ഒഴിപ്പിക്കണം ,ഇന്ധനവും വൻ യന്ത്ര സാമഗ്രികളും എത്തിക്കണം ,സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം ...ഇതെല്ലാം അതീവ രഹസ്യമായി ചെയ്യണം ...

അതിടയിലാണ് 1966 ജനുവരി 11 നു ,താഷ്കെന്റിൽ വെച്ച് ശാസ്ത്രിജിയുടെ ദുരൂഹ മരണം. ഒരു തരത്തിലുള്ള, ഹൃദയ രോഗങ്ങളുമില്ലാതിരുന്ന അദ്ദേഹം, വിദേശമണ്ണിൽ വെച്ച് ഹ്രദയസ്തംഭനം മൂലം മരണപ്പെട്ടു എന്നത് വിശ്വസിക്കാൻ, ഇന്നും സാമാന്യ ബുദ്ധി അനുവദിക്കുന്നില്ല ...

ശാസ്ത്രിജിയുടെ മരണം ഞെട്ടിച്ചെങ്കിലും, അദ്ദേഹം അനുമതി നല്കിയ ആണവപരീക്ഷണത്തിന്റെ  ഒരുക്കങ്ങൾ, അതിവേഗം മുന്നേറിക്കൊണ്ടു തന്നയിരുന്നു. അതിനിടെ, 1966 ജനുവരി 11 ന്, ജനീവയിൽ നടക്കുന്ന ഒരു അന്താരാഷ്‌ട്ര ആണവ സമ്മേളനത്തിൽ പങ്കെടുക്കാൻ, ഭാഭ 101 എയർ ഇന്ത്യ വിമാനത്തിൽ യാത്ര തിരിച്ചു...സ്വിറ്റ്സർലന്ടിലെ ,ആൽപ്സ് പർവത നിരകൾക്ക് സമീപമെത്തിയപ്പോൾ ,എല്ലാം നിയന്ത്രണ വിധേയം, ഉപകരണങ്ങളെല്ലാം നന്നായി പ്രവർത്തിക്കുന്നു എന്ന് പൈലറ്റ്‌ ATC യെ അറിയിച്ചു ...അത് തന്നയായിരുന്നു ,ആ വിമാനത്തിൽ നിന്നുള്ള അവസാന സന്ദേശവും ...ആൽപ്സിലെ എറ്റവും വലിയ കൊടുമുടികളിലൊന്നായ മൗണ്ട് ബ്ലാങ്കിലെക്ക് ആ വിമാനം കൂപ്പ് കുത്തി എന്നാണു കഥ ...യാതൊരു യന്ത്രത്തകരാറുകളും ഇല്ലാതെ, 20000 അടി ഉയരത്തിൽ ,ആല്പസിന് മുകളിലെ സ്വഛസുന്ദരമായ ആകാശത്തിൽ പറന്നു കൊണ്ടിരുന്ന ആ പടുകൂറ്റൻ  യന്ത്രപ്പക്ഷിക്ക് എന്താണ് സംഭവിച്ചത് എന്ന് ഇന്നും അജ്ഞാതം .... അന്ന് മൌണ്ട് ബ്ലാങ്കിൽ ഇടിച്ചിറങ്ങിയത് ആ ബോയിംഗ് വിമാനവും ,170 ജീവനുകളും മാത്രമല്ല ...ഒരു മഹാരാജ്യത്തിന്റെ സാങ്കേതിക സ്വപ്‌നങ്ങൾ കൂടിയായിരുന്നു ...ഒരു വ്യക്തമായ അന്വേഷണവും ,ഈ അപകടത്തെക്കുറിച്ചുനടന്നില്ല ...ഒരു അവശിഷ്ടമോ, മൃതദേഹമോ  വീണ്ടെടുത്തില്ല. നമ്മുടെ ആണവ സ്വപ്നങ്ങൾക്കൊപ്പം, ഭാഭയുടെ ചേതനയറ്റ ശരീരവും, ആൽപ്സിൽ ഹിമസമാധിയിലാണ്ടു.

ഭാഭയുടെ മരണത്തോടെ, ഏതാണ്ട് പൂർത്തിയായ ആണവപരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ നിർത്തിവെച്ചു ...അണിയറയിൽ ഒരുങ്ങിയ തിരക്കഥക്കനുസരിച്ച് ന്യൂക്ലിയർ ഡെഡ് ലൈൻ അവസാനിച്ചു. അതോടേ ,ഔദ്യോഗിക ആണവശക്തിയാകാനുള്ള നമ്മുടെ അവസാനത്തെ അവസരവും നഷ്ടപ്പെട്ടു ...പിന്നീട് 1974 ലും ,1998 ലും നാം ആണവ പരീക്ഷണങ്ങൾ നടത്തിയെങ്കിലും, അതൊന്നും ഔദ്യോഗികമായിരുന്നില്ല ,അതുകൊണ്ട് തന്നെ ഉപരോധങ്ങളിലും നിരോധനങ്ങളിലും കിടന്ന് നാം വർഷങ്ങളോളം വീർപ്പു മുട്ടി ...

രണ്ടാഴ്ചക്കുള്ളിൽ നടന്ന, രണ്ട് ദുരൂഹ മരണങ്ങൾ ...അതും ,അത്യുന്നത സ്ഥാനത്തിരുന്നവർ ...മരണത്തെപ്പറ്റിയുള്ള വിചിത്രമായ വിശദീകരണങ്ങൾ ,നിസ്സംഗമായ അന്വേഷണങ്ങൾ ...ഒടുവിൽ ,ആരുടെയൊക്കയോ പദ്ധതികൾക്ക് വിധേയമായി, നിഗൂഡതകളുടെ കൂമ്പാരത്തിലേക്ക് ,എന്നന്നേക്കുമായി ഒടുങ്ങൽ .

ലാൽ ബഹദൂർ ശാസ്ത്രി ,ഹോമി ഭാഭ ,വിക്രം സാരാഭായ് ....ഈ മൂന്ന് പേരുടെ കോമ്പിനേഷൻ ഒരു ദശകം കൂടി പിന്നിട്ടിരുന്നെങ്കിൽ, ഐക്യ രാഷ്ട്ര സഭയിലെ സ്ഥിരാംഗത്വം നാല് ദശകം മുൻപ് ഇന്ത്യ സ്വന്തമാക്കിയേനെ ...ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന ,കാലഘട്ടത്തിൽ, പുതിയ ഒരു ലോകക്രമത്തിനു തന്നെ നേതൃത്വം കൊടുക്കാവുന്ന അവസ്ഥയിലെക്ക് ,ഈ മഹാരാജ്യം മാറുമായിരുന്നു .....ആണവശക്തിയായ ഭാരതത്തെ തൊടാൻ ചൈനയോ, പാകിസ്ഥാനോ തയ്യാറാകുമായിരുന്നില്ല... മൂന്ന് മഹായുദ്ധങ്ങൾ ഒഴിവാക്കപ്പെടുമായിരുന്നു.... ആയിരക്കണക്കിന് ജീവനുകളും, രാജ്യത്തെ പിന്നോട്ടടിച്ച ആയിരക്കണക്കിന് കോടികളും നഷ്ടപ്പെടില്ലായിരുന്നു...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം