Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

പുരാതന ഇന്ത്യയിലെ പ്രപഞ്ച ശാസ്ത്ര കല്പനകൾ (Cosmological concepts of Ancient India)




എല്ലാ പുരാതന സംസ്കാരങ്ങൾക്കും അവരുടേതായ പ്രപഞ്ച സിദ്ധാന്തങ്ങളും ,കല്പനകളും ഉണ്ടായിരുന്നു .അതാതു സംസ്കാരങ്ങളുടെ അറിവും ,ഭാവനയും ,ചിന്തകളും ,തത്വജ്ഞാനവുമാണ് ആ സിദ്ധാന്തങ്ങളിലും കല്പനകളിലും നിഴലിച്ചിരുന്നത് .അത് ടെലിസ്കോപ്പുകളോ മറ്റു വാനനിരീക്ഷണയന്ത്രങ്ങളോ ഒന്നും ഇല്ലായിരുന്നു .അവനവന്റെ കണ്ണും ,ബുദ്ധിയും ചിന്തകളും ,യുക്തിയും മാത്രമായിരുന്നു സിദ്ധാന്തങ്ങളുടെയും കല്പനകളുടെയും അടിസ്ഥാനം .അതിനാൽ തന്നെ പല പുരാതന പ്രപഞ്ച സിദ്ധാന്തങ്ങളും ഇന്നത്തെ ദ്രിഷ്ട്ടിയിൽ തികഞ്ഞ മിഥ്യാധാരണകളാണ് .
മറ്റു പുരാതന സംസ്കാരങ്ങളെപ്പോലെ ഭാരതീയ ചിന്തകരും എന്താണീ കാണുന്ന പ്രപഞ്ചമെന്നും ,അതെങ്ങനെയുണ്ടായി എന്നും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്താണെന്നും ഗാഢമായി ചിന്തിക്കുകയുണ്ടായി .പുരാതന ഇന്ത്യയിലെ ഋഷിമാർ കാര്യകാരണങ്ങളെക്കുറിച്ച മുൻവിധികളില്ലാതെ ചിന്തിക്കുന്നതിൽ ആഗ്ര ഗണ്യരായിരുന്നു .
ഇന്നേക്കും 3500 കൊല്ലം മുൻപ് രച്ചതെന്ന് പാശ്ചാത്യരും പൗര സ്ത്യരുമായ ചിന്തകരും ഭാഷാശാസ്ത്ര വിദഗ്ധരും കരുതുന്ന(6) ഋക് വേദത്തിൽ തന്നെ നമ്മുടെ പൂർവികരുടെ പ്രപഞ്ചത്തെയും അതിന്റെ ഉത്പത്തിയെയും പറ്റിയുള്ള ധാരണകൾ വ്യക്തമാക്കപ്പെട്ടിട്ടുണ്ട് .ഋക് വേദത്തിലെ പത്താം മണ്ഡലത്തിലെ നാസാദിയ സൂക്തത്തിൽ ,പ്രപഞ്ച സൃഷ്ടിയെയും അതിൽ ഉൾപ്പെട്ട പ്രതിഭാസങ്ങളെയും പറ്റിയുള്ള വിവരണമാണ് നടക്കുന്നത്. ഒന്നുമില്ലാത്ത ഒരാവസ്ഥയുണ്ടായിരുന്നെന്നും അക്കാലത്തു ഇരുട്ട് ഇരുട്ടിനെ മൂടിയിരുന്നു. (‘’At first there was only darkness wrapped in darkness.’’-From translation of A. L. Basham) എന്നുമുള്ള കല്പനയോടെയാണ് സൂക്തം തുടങ്ങുന്നത് ..എപ്പോഴോ എവിടെനിന്നോ ഒരു ബുദ്ധി ഉടലെടുത്തു .അതായിരുന്നു പ്രപഞ്ചത്തിനു ജന്മം നൽകിയ പ്രഭാവം .ആ പ്രഭവം താപത്തിൽനിന്നു ഉത്ഭവിച്ചതായിരുന്നു (arose at last, born of the power of heat.). ആ താപവും (ഊർജവും) ബുദ്ധിയും (ആഗ്രഹവും) ചേർന്ന് പ്രചണ്ഡമായ ശക്തികളെ സൃഷ്ടിച്ചു പ്രപഞ്ചത്തിന്റെ ശൂന്യതയിൽ ചരടുകൾ വലിച്ചു കെട്ടി (And they have stretched their cord across the void). ദേവകൾ പോലും ഈ പ്രതിഭാസത്തിനു ശേഷമാണ് സൃഷ്ടിക്കപ്പെട്ടത് (the gods themselves are later than creation). ഇതാണ് ചുരുക്കത്തിൽ റിഗ് വേദത്തിലെ നാസാദിയ സൂക്തം മുന്നോട്ടു വയ്ക്കുന്ന പ്രപഞ്ച സൃഷ്ടി കല്പന .സൂക്ത ഉപസംഹരിക്കുന്നത് ഇങ്ങേനെയാണ് .''ഈ പ്രപഞ്ചരഹസ്യങ്ങളുടെ സത്യാവസ്ഥ അറിയുന്ന ആരെങ്കിലും ഉണ്ടാവുമോ? ചിലപ്പോൾ ഉണ്ടാകുമായിരിക്കും ? (who knows truly whence it has arisen? Whence all creation had its origin,). ഈ ചിന്തകളുടെ ഔന്നത്യം പ്രാഥമികമായിത്തന്നെ മനസ്സിലാക്കാവുന്നതാണ് ഊർജത്തിൽ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായതെന്നും ബാക്കിയെല്ലാം അതിനു ശേഷമാണ് നിര്മിക്കപെട്ടതെന്നും ചിന്തിക്കാൻ തുനിഞ്ഞ നമ്മുടെ പൂര്വികന്മാർ തന്നെയാണ് ആദ്യ ''സ്വതന്ത്ര ചിന്തകർ''.
   ലഗധ ആചാര്യൻ രചിച്ച വേദങ്ങ ജ്യോതിഷമാണ് രേഖപെടുത്തപ്പെട്ടിട്ടുള്ള നമ്മുടെ ആദ്യ ജ്യോതിശാസ്ത്ര ഗ്രന്ഥം പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു അസ്ട്രോളജിക്കൽ ഗ്രൻഥമല്ല ,ഒരു അസ്ട്രോണമിക്കൽ ഗ്രൻഥമാണ്. വാനശാസ്ത്രജ്ഞർക്കും ഒരു ജീവനോപാധി വേണം അതായിരുന്നു പുരാതന ഭാരതത്തിൽ ജ്യോതിഷം . എന്നേക്കും 1200-1000 വര്ഷങ്ങള്ക്കു മുൻപ് നടന്ന പല അസ്ട്രോണമിക്കൽ ഇവന്റസും ഈ ഗ്രന്ധത്തില് അണുവിട വ്യത്യാസമില്ലാതെ രേഖപ്പെടുത്തിയിട്ടുണ്ട് .അതിനാൽ തന്നെ മൈക്കൽ വിറ്റസിൽ, ഡേവിഡ് പിൻഗ്രി തുടങ്ങിയ പാശ്ചാത്യ ശാസ്ത്രജ്ഞർ ഈ കാലത്താണ് ഈ ഗ്രൻഥം രചിച്ചതെന്നു കരുതുന്നു .വളരെ കൃത്യമായാണ് ലഗധൻ ഗ്രഹങ്ങളുടെ സ്ഥാനവും ജ്യോതിശാസ്ത്ര സംഭവങ്ങളെയും പ്രവചിച്ചിരുന്നത്
    രണ്ടായിരം കൊല്ലം മുൻപ് ഉടലെടുത്ത സൂര്യ സിദ്ധാന്തമാണ് നമ്മുടെ പൗരാണികമായ സൗരയൂഥ കലാപനകളിൽ ഒന്ന് .ഗ്രഹങ്ങളെല്ലാം ഗോളങ്ങളാണെന്നു ഈ ഗ്രന്ധത്തിൽ സമർഥിക്കുന്നു സൂര്യന്റെയും ഗ്രഹങ്ങളുടെയും വ്യാസവും ഈ ഗ്രന്തത്തിൽ കണക്കാക്കപ്പെട്ടിരുന്നു ..ബുധൻ ,ശനി ഇനീ ഗ്രഹങ്ങളുടെ വ്യാസം കണക്കാക്കിയതിൽ ഒരു ശതമാനത്തിന്റെ പിഴവ് സംഭവിച്ചിട്ടുളൂ. രണ്ടായിരം കൊല്ലം മുൻപ് ഇതെങ്ങനെ സാധ്യമായി എന്നത് ഇന്നും ഒരു പ്രഹേളികയാണ്. ഇപ്പോൾ നിലനിൽക്കുന്ന സൂര്യ സിദ്ധാന്തം ഭാസ്കര ആചാര്യർ ഭാഷ്യമെഴുതി സംരക്ഷിച്ച സൂര്യ സിദ്ധാന്തമാണ്.
. അഞ്ചാം ശതകത്തിലെ ആര്യഭട ആചാര്യനാണ് നമ്മുടെ ജ്യോതിശാസ്ത്ര ആചാര്യന്മാരിൽ ആഗ്രഗണ്യനായ മറ്റൊരാൾ ..പാടലീ പുത്രത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നുകരുതുന്നു .ഇന്ത്യയിൽ ഗുപ്ത രാജാക്കന്മാരുടെ ഭരണം നിലനിന്ന കാലമായിരുന്നു അത് .ഗണിതത്തിലെ ജ്യോതിശാസ്ത്രത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ കാലത്തെ അതിജീവിച്ചവയെയാണ് .അദ്ദേഹത്തിനെ പല കണ്ടുപിടിത്തങ്ങളും. പിന്നീട് പാശ്ചാത്യ ശാസ്ത്രജ്ഞർ ആയിരം-ആയിരത്തി ഇരുനൂറു കൊല്ലത്തിനു ശേഷം വീണ്ടും ''കണ്ടുപിടിക്കുകയും '' ഇപ്പോൾ അത് അവരുടെ പേരിൽ അറിയപ്പെടുകയും ചെയ്യുന്നുണ്ട് .
ആര്യ ഭടൻ സൂര്യ സിദ്ധാന്തത്തെ പരിഷ്കരിച്ഛ് ആര്യ സിദ്ധാന്തം രൂപപ്പെടുത്തി .മൂലരൂപം നഷ്ടപ്പെട്ടുപോയി എങ്കിലും ,അദ്ദേഹത്തിന്റെ സമകാലീകനായ വരാഹമിഹിരന്റെ ഗ്രന്തങ്ങളിൽ നിന്നും ബ്രഹ്മഗുപ്തൻ ,ഭാസ്കരൻ തുടങ്ങിയവരുടെ ഭാഷ്യങ്ങളിൽ നിന്നും ആര്യ സിദ്ധാന്തത്തിന്റെ തത്വം നിലനിന്നു പോരുന്നു .ഒരു ദിവസത്തിന്റെ സമയം 24 മണിക്കൂർ 54 മിനിറ്റു നാല് സെക്കന്റ് എന്ന് അദ്ദേഹം ഗണിച്ചെടുത്തു.ആധുനിക മൂല്യവും അതുതന്നെ .ഒരു വര്ഷം 365 ദിവസം 6 മണിക്കൂർ 12 മിനിറ് എന്ന അദ്ദേഹത്തിന്റെ കണക്കുകൂട്ടലിൽ മൂന്ന് മിനിറ്റിന്റെ കൃത്യതക്കുറവ് മാത്രമേ ഉണ്ടായിരുന്നുളൂ (5) .
-----
PS:ഒന്നുമില്ലായ്മ (Emptiness) ഇരുട്ട് (Darkness) എന്നീ വാക്കുകൾ മനുഷ്യന് ഒരിക്കലും പൂർണമായി നിർവചിക്കാൻ പറ്റാത്തതാണ് .ഒന്നുമില്ലായ്മ എന്നാൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒന്നും ഇല്ലാത്ത അവസ്ഥ എന്നും ഇരുട്ട് എന്നാൽ നമുക്ക് കാണാൻ കഴിയാത്ത അവസ്ഥ എന്നുമാണ് പ്രാചീനരായ ഋഷികൾ നിർവചിച്ചിരുന്നത് .അതിനാൽ തന്നെയാണ് ഋഷിമാർ നാസാദിയ സൂക്തത്തിന്റെ അവസാന വരികളിൽ ആർകെങ്കിലും ഇതൊക്കെ മനസ്സിലാക്കാൻ പറ്റുമോ? എന്ന സംശയം പ്രകടിപ്പിച്ചത് . പറ്റുമായിരിക്കും എന്ന അർദ്ധ ഉത്തരമാണ് അതിനു അവർ നൽകുന്നത് ..ആധുനിക പ്രപഞ്ച സിദ്ധാന്തങ്ങളിലും ഈ ഒന്നുമില്ലായ്മയും ,ഇരുട്ടും പ്രശ്നക്കാരാണ്.ഒന്നുമില്ലായ്മ എന്ന ഒരു അവസ്ഥ സാധ്യമാണോ ? അതെന്താണ് ? ഈ ചോദ്യങ്ങൾ ആധുനിക ഭൗതിക ശാസ്ത്രത്തിനും അത്ര എളുപ്പത്തിൽ ഉത്തരം നല്കാനാവുന്ന ചോദ്യങ്ങൾ അല്ല. .ഇരുട്ട് എന്നത് അതിലും വലിയ പ്രഹേളികയാണ് .ആധുനിക ഭൗതിക ശാസ്ത്ര കാഴ്ചപ്പാടിൽ പ്രപഞ്ചത്തിലെ 68 ശതമാനം നമുക്കറിയാത്ത ഇരുണ്ട ഊർജമാണ് (Dark Energy) 27 ശതമാനം ഇരുണ്ട ദ്രവ്യമാണ്(Dark Matter) .നമുക്കറിയാവുന്നത് ശേഷിക്കുന്ന അഞ്ചു ശതമാനം വരുന്ന ഊർജ്ജത്തെയും ദ്രവ്യത്തെയും പറ്റി മാത്രമാണ് ..അവർ ഊഹിച്ചിരുന്ന (ചോദിച്ചിരുന്ന ) നമുക്കിതിനെപ്പറ്റിയൊക്കെ പൂർണമായും അറിയാമോ ?എന്ന സംശയം ഇപ്പോൾ കൂടുതൽ കൂടുതൽ മൂർത്തമായി വരികയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം