Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ടോക്ഗവാ ഇയെയാസു ((Tokugawa Ieyasu) ) - ജപ്പാനെ ഏകീകരിച്ച ഷോഗൺ


മിക്കവാറും എല്ലാ രാജ്യങ്ങളും അവരുടെ ചരിത്രത്തിന്റെ ഏതെങ്കിലും കാലത്തു ശിഥിലീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് ശക്തരായ നേതാക്കളുടെ ഇടപെടൽ നിമിത്തം  പല രാജ്യങ്ങൾക്കും പുനർ-ഏകീകരണവും നടന്നിട്ടുണ്ട്. ജർമനിയിലെ ബിസ്മാർക്, ഇറ്റലിയിലെ ഗാരിബാൾഡി നമ്മുടെതന്നെ മഹാനായ സർദാർ പട്ടേൽ എന്നിവർ  അത്തരം മഹാ രഥന്മാരാണ് . ജപ്പാനെ ശിഥിലീകരണത്തിൽ നിന്ന് കരകയറ്റി  സുശക്തമായ  രാജ്യമാക്കിയ  മഹാരഥനാണ് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  ടോക്ഗവാ ഇയെയാസു എന്ന പടത്തലവൻ  

സെങ്കോക് കാലഘട്ടം (Sengoku period) ( 1460 – 1610)
--
ജപ്പാനിൽ .കടുത്ത സാമൂഹിക സാമ്പത്തിക ,രാഷ്ട്രീയ അസ്ഥിരതയുടെ കാലമായിരുന്നു അത് .ഈ കാലഘട്ടം മുഴുവനും ജപ്പാനിൽ ഒരു ചക്രവർത്തി ഉണ്ടായിരുന്നു .പക്ഷെ ചക്രവർത്തിക്ക് കാര്യമായ ഒരു അധികാരമോ നിയന്ത്രണമോ ഇല്ലായിരുന്നു .ഷോഗൺ(Shogun) എന്നറിയപ്പെട്ടിരുന്ന യുദ്ധ പ്രഭുക്കന്മാരായിരുന്നു ജപ്പാനിലെ പരമാധികാരികൾ .പ്രധാനമന്ത്രിയുടെയും  സേനാധിപന്റെയും  അധികാരം കോർത്തിണക്കിയ  ഒരു പദവിയായിരുന്നു  ഷോഗണിന്റെത്   ചക്രവർത്തി അംഗീകരിക്കുന്ന ഷോഗൺ ഒരാൾ മാത്രമായിരുന്നു .അദ്ദേഹത്തിനായിരുന്നു  ജപ്പാന്റെ ഭരണ ചുമതല .പക്ഷെ പലപ്പോഴും ഷോഗൺ സ്ഥാനത്തിന് ഒന്നിലധികം അവകാശികൾ രംഗത്തെത്തിയിരുന്നു .അവർ തമ്മിലുള്ള യുദ്ധവും കുടിപ്പകകളും ഈ കാല ഘട്ടത്തിൽ ജപ്പാനെ  കലുഷിതമാക്കി . ഷോഗണിനു താഴെയുള്ള  അധികാരസ്ഥാനമായിരുന്നു ഡൈംയോ (  daimyō  ).പ്രവിശ്യ ഭരണാധികാരികളോ ,ഗവർണർമാരോ  ആയിരുന്നു ഡൈംയോമാർ.നിയമം അനുസരിച്ച അവർ ചക്രവർത്തിക്കും ഷോഗനും കീഴിലായിരുന്നു വലിയതോതിലുള്ള അവ്യവസ്ഥ ഉടലെടുത്തപ്പോൾ പല ഡൈംയോമാരും സ്വയം അധികാരം കൈയാളാൻ തുടങ്ങി വിദേശ രാജ്യങ്ങളുമായിപ്പോലും അവർ ബന്ധങ്ങളുണ്ടാക്കാനും വൻ സൈന്യങ്ങളെ  സജീകരിക്കാനും   തുടങ്ങി
.
അക്കാലത്തെ ജാപ്പനീസ് സാമൂഹ്യ വ്യവസ്ഥ
--
സാമൂഹ്യ വ്യവസ്ഥയിലെ വരേണ്യ വർഗം സമുറായി (Samurai) എന്നാണറിയപ്പെട്ടിരുന്നത് .സമുറായികൾക്കു എന്തും ചൈയ്യാം .അവർ വഴിയിൽ കാണുന്നവരെ അറിഞ്ഞു വീഴ്ത്തിയാലും ആരും ചോദിക്കില്ല .അവർ തന്നെയായിരുന്നു ,നിയമവും നിയമ കാര്യക്കാരും ..കർഷകരും കൈത്തൊഴിലുകാരുമായിരുന്നു അടിസ്ഥാന വർഗം സമുറായിമാറുംഡെംയോകളും അവരെ നിരന്തരം ചൂഷണം ചെയ്തിരുന്നു
ചൂഷണവും അടിച്ചമർത്തലും അതിരുവിട്ടപ്പോൾ ഒരു പുതിയ വിഭാഗം ഉയർന്നുവന്നു നിഞ്ജകൾ (Ninja).പകൽ സാധാരണ കര്ഷകര് രാത്രി ചൂഷകരായ സമുറായികളെയും അവരുടെ അനുയായികളെയും നിഷ്കരുണം വേട്ടയാടി കൊല്ലുന്ന അതിവിദഗ്ദരായ ആയോധന കലാവിദഗ്ഡ് .അവർ വികസിച്ചെടുത്ത ആയോധന കലയായ നിഞ്ഞിസ്തു(Ninjisthu) ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ ആയോധന കലയായി പല വിദഗ്ധരും കരുതുന്നു .നിഞ്ജകളുടെ ആവിർഭാവം സമുറായിമാരെയും മറ്റു ചൂഷകരെയും ഒതുക്കിനിർത്തി .പകൽ ക്രൂരത കാണിക്കുന്ന പ്രമാണിമാർ അടുത്ത സൂര്യോദയം കാണാത്ത സാഹചര്യം ജപ്പാനിൽ പലയിടത്തും നിലവിൽ വന്നു .അവ്യവസ്ഥയിൽ സാധാരണക്കാർ അവരുടേതായ ഒരു താത്കാലിക വ്യവസ്ഥ നിലവിൽ വരുത്തി
.
ഈ വ്യവസ്ഥകൾക്കെല്ലാം പുറത്തു  ബുരകുമിൻ ( Burakumin  )  എന്നുപേരുള്ള അസ്പർശ്യരായ ഒരു ജനതയും അക്കാലത് (ഇപ്പോഴും ഉണ്ട്)  ജപ്പാനിൽ ഉണ്ടായിരുന്നു.
---
ടോക്ഗവാ ഇയെയാസു
---
ടോക്ഗവാ ഇയെയാസു  1543    ലാണ് ജനിച്ചത് .പിതാവ് മത്സുദൈര്യ ഹിറോട്ടട  (  Matsudaira Hirotada ) ജപ്പാനിലെ മിക്കവേ  ( Mikawa )പ്രവിശ്യയിലെ ഡൈംയോ  ആയിരുന്നു മത്സുദൈര്യ ഹിറോട്ടട. . അദ്ദേഹത്തിന്റെ ബാല്യകാലത്തു തന്നെ വിനാശകരമായ യുദ്ധങ്ങൾ അദ്ദേഹം കണ്ടു .കുട്ടിയായിരുന്നപ്പോൾ  തന്നെ ഒരിക്കൽ ഇയെയാസു ബന്ദിയാക്കപ്പെടുകയും ചെയ്തു .ഇയെയാസു വിന് ആറു വയസുള്ളപ്പോൾ തന്നെ അദ്ദേഹത്തിന്റെ പിതാവിനെ സ്വന്തം സൈനികർ തന്നെ വധിച്ചു .പതിമൂന്നു വയസ്സുവരെ ശത്രുക്കളുടെ ബന്ദിയായിട്ടായിരുന്നു ഇയെയാസു ജീവിച്ചത് ..പതിമൂന്നാം വയസുമുതൽ  ഡൈംയോ മാരുടെ  വടം വലികളിൽ  ഇയെയാസു വും  പങ്കാളിയായി .പല തവണ അദ്ദേഹം പേര് മാറ്റി ഇയെയാസു എന്നത്  അദ്ദേഹം തന്നെ സ്വയം ഇട്ട പേരാണ് ..പ്രബലരായ ഓടോ കുടുംബവുമായി ചേർന്ന് ഇയെയാസു പല പ്രാദേശിക യുദ്ധങ്ങളും ജയിച്ചു .. 1570  ഒടുകൂടി  വലിയ ഒരു ഭൂപ്രദേശം കീഴടക്കി ഹേമാമാസു എന്ന തലസ്ഥാനവും പണിത് ഇയെയാസു ജപ്പാനിയിലെ ഡൈംയോമാരുടെ ഇടയിൽ പ്രബലമായി .അദ്ദേഹം അയ്യായിരം പടയാളികളുടെ ഒരു സൈന്യവും അതിനകം സംഘടിപ്പിച്ചിരുന്നു .
.
ടയോടോമി ഹിഡയോഷിയും  ഷിബിറ്റേ  കസുയി  യും  ആയിരുന്നു അക്കാലത്തെ  ഏറ്റവും   ശക്തരായ  യുദ്ധ പ്രഭുക്കൾ  .ഹിഡയോഷി ആയിരുന്നു ''ഡി ഫക്ടോ '' ഷോഗൺ .ഇവർ തമ്മിൽ നിരന്തരം യുദ്ധം ചെയ്തിരുന്നു .ഇയെയാസു ആദ്യം   നിഷ്പക്ഷനായി നിന്നു.പിന്നീട് അദ്ദേഹം ഹിഡിയോഷിയുമായി സഖ്യം ചെയ്തു .ഹിഡിയോഷി ഒരിക്കലും തിയേയാസുവിനെ തുല്യനായി അംഗീകരിച്ചില്ല .പക്ഷെ ഇരുവരും ചേർന്ന് ജപ്പാനിലെ സ്വതന്ത്ര ഡൈംയോകളെയെല്ലാം വകവരുത്താൻ തുടങ്ങി . .(1590)   ഇൽ ഹിഡിയോഷി ജപ്പാനിലെ അവസാനത്തെ സ്വതന്ത്ര ഡൈംയോ ആയ ഹൊജോ ജമാഷയെ  ആക്രമിച്ചു . .സ്വന്തം ഭൂപ്രദേശം  ഹിഡിയോഷി ക്ക്  വിട്ടുകൊടുത്തുകൊണ്ട് ഇയെയാസു  അതിനേക്കാൾ വലിയ ഹൊജോ ജമാഷ യുടെ പ്രദേശങ്ങൾ കൈയടക്കി .അതോടെ ജപ്പാനിൽ ഹിഡിയോഷി യും ഇയ്യെയാസവും മാത്രമായി വലിയ യുദ്ധ പ്രഭുക്കൾ .ഹിഡിയോഷി കൂടുതൽ ഊർജസ്വലനായി കൊറിയയെയും ചൈനയെയും ആക്രമിക്കാനൊരുങ്ങി .ഇതിനിടയിൽ അനാരോഗ്യം മൂലം  1597  ഇൽ ഹിഡിയോഷി അന്തരിച്ചു .അദ്ദേഹത്തിന്റെ  പുത്രന്   അഞ്ചു വയസ് ആയിട്ടുണ്ടായിരുന്നുളൂ .മുതിർന്ന സൈനികനേതാവ് എന്നനിലയിൽ ഇയെയാസു  സ്വയം  ഹിഡിയോഷി യുടെ അധികാരങ്ങൾ കൈയേറാൻ തുടങ്ങി
.
വിദഗ്ധമായ നീക്കങ്ങളിലൂടെ ടോക്ഗാവേ ഇയേയാസു  മറ്റുള്ളവരെയൊക്കെ  നിഷ്പ്രഭരാക്കി . രാജ്യത്തിൻറെ പല ഭാഗങ്ങളിലും രഹസ്യമായി നിലനിന്നിരുന്ന നിഞ്ജകളുടെ കൂട്ടായ്മകൾ ഇയേയാസുവിനെ പല സന്നിഗ്ധ ഘട്ടങ്ങളിലും രഹസ്യമായി സഹായിച്ചു .തുറന്ന യുദ്ധത്തിലേർപ്പെടുന്നത് നിഞ്ജകളുടെ വിശ്വാസ പ്രമാണങ്ങൾക്കെതിരായിരുന്നു . ജപ്പാനെ ഏകീകരിക്കാനായി ഇയേയാസു തൊണ്ണൂറു യുദ്ധങ്ങൾ നടത്തി എന്നാണ് ചരിത്ര രേഖകൾ പറയുന്നത്.(1600) ഇൽ സാകി ഗാരെ     യുദ്ധത്തിൽ വിജയിച്ചത്തൂടെ  ഇയെയാസു   എല്ലാ അർത്ഥത്തിലും ജപ്പാന്റെ  ഷോഗൺ ആയി..1603 ഇൽ ചക്രവർത്തി  ഗോ  യെഷി  ഇയേയാസുവിനെ ജപ്പാന്റെ പരമാധികാരിയായ ഷോഗൺ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു .ഗോ  യെഷി  യുടെ മരണശേഷം 1611 ഇൽ തന്റെ അൻപതിനായിരം സൈനികരുടെ സാന്നിധ്യത്തിൽ ഇയേയാസു ഗോ മിസുന്നൂ വിനെ(Emperor Go-Mizunoo.) ജാപ്പനീസ് ചക്രവർത്തിയായി അവരോധിച്ചു .അപ്പോഴേക്കും  ഇയെയാസു ജപ്പാന്റെ അനിഷേധ്യനായ ഭരണാധികാരി ആയി മാറിയിരുന്നു  1616 ഇൽ ഇയേയാസു എഴുപത്തി മൂന്നാം വയസ്സിൽ മരിക്കുമ്പോൾ ജപ്പാൻ ഒന്നര നൂറ്റാണ്ടു നീണ്ടുനിന്ന അവ്യവസ്ഥയിൽ നിന്ന് കരകയറി ,പിന്നീടുള്ള മൂന്ന് നൂറ്റാണ്ടുകൾ നീണ്ടുനിന്ന വ്യവസ്ഥയിലേക്കു പ്രവേശിച്ചിരുന്നു .ആധുനിക ജപ്പാന്റെ സ്ഥാപകൻ . ടോക്ഗവാ ഇയെയാസു  ആണെന്ന് നിസംശയം പറയാം അദ്ദേഹം സ്ഥാപിച്ച വ്യവസ്ഥ മൂന്ന്  നൂറ്റാണ്ടു നീണ്ടുനിന്നു. അതിനുള്ളിൽ ജപ്പാൻ   എല്ലാ അർത്ഥത്തിലും അതിശക്തമായ ഒരു രാജ്യം ആയി മാറുകയും ചെയ്തിരുന്നു.
----
ചിത്രങ്ങൾ/; ഇയെയാസു ,ഇയേയാസുവിന്റെ ശവകുടീരം ,ഇയേയാസുവിന്റെ കാലത്തെ ജപ്പാൻ ::കടപ്പാട് വിക്കിമീഡിയ കോമൺസ്
--
Ref:
1. https://en.wikipedia.org/wiki/Tokugawa_Ieyasu
2. http://www.history.com/topics/tokugawa-ieyasu
3. http://www.newworldencyclopedia.org/entry/Tokugawa_Ieyasu


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം