Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

തീരത്തടിയുന്ന മഞ്ഞു പന്തുകൾ; അപൂർവ്വം ഈ പ്രതിഭാസം


വടക്കേ അമേരിക്കയിലെ മഹാതടാകങ്ങളെന്നറിയപ്പെടുന്ന അഞ്ചു തടാകങ്ങളിലൊന്നാണ് മിഷിഗൺ തടാകം. എല്ലാ വർഷവും മഞ്ഞുകാലമാകുമ്പോൾ യുഎസിലെ മിഷിഗൺ തടാകത്തിലും ഫിൻലൻഡിലെ സ്ട്രൂമി ബീച്ചിലും ഒരു അപൂർവ പ്രതിഭാസം അരങ്ങേറാറുണ്ട്. തനിയെ രൂപപ്പെടുന്ന മഞ്ഞു പന്തുകളാണ് ഇവിടുത്തെ പ്രത്യേകത.

ശൈത്യകാലത്തു രൂപപ്പെടുന്ന വലിയ മഞ്ഞുപാളികൾ പൊടിഞ്ഞാണ് തീരങ്ങളിൽ മഞ്ഞു പന്തുകൾ രൂപപ്പെടുന്നത്. ആദ്യം ചെറിയ തരികളായി രൂപപ്പെടുന്ന ഇവ മറ്റു മഞ്ഞുകണങ്ങളുമായി കൂടിച്ചേർന്ന് വലിയ പന്തുകളായി തീരത്തടിയുന്നു. സ്ട്രൂമി ബീച്ചിലും സമാനമായ പ്രതിഭാസമാണ് അരങ്ങേറുന്നത്. തിരകളാണ് ഇവയ്ക്ക് ഉരുണ്ട രൂപം നൽകുന്നത്. തിരകൾക്കൊപ്പം മഞ്ഞു പന്തുകൾ തീരത്ത‌‌ണയുന്ന കാഴ്ച മനോഹരമാണ്.

ഒരിഞ്ചു മുതൽ ഒരടിവരെയുള്ള മഞ്ഞു പന്തുകളാണ് ഇവിടെ രൂപംകൊള്ളുന്നത്. തീരത്തു രൂപംകൊള്ളുന്ന ഈ മഞ്ഞു പന്തുകളെ തിരകളാണ് വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore