Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഹിറ്റ്ലറിനെ പറ്റിയറിയാത്ത ചില കാര്യങ്ങൾ

Adolf Hitler
ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ആയ ഹിറ്റ്ലറിന്റെ
ക്രൂരതയുടെ മുഖം എല്ലാവര്ക്കും അറിയാം. എന്നാല് ഹിറ്റ്‌ലറിനെ കുറിച്ച്  ധികമാര്ക്കും അറിയാത്ത പത്ത് കാര്യങ്ങളിതാ

1. 1939 ല് ഹിറ്റ്ലർ സമാധാനത്തിനുള്ള നോബൽ പ്രൈസിന് നാമ നിർദ്ദേശം ചെയ്യപ്പെട്ടിരുന്നു
      ബ്രാന്റ് എന്ന സ്വീഡിഷ് പാലമെന്‍റ് അംഗമാണ് ഹിറ്റ്ലറിനെ നാമനിര്ദ്ദേശം
നടത്തിയത്. ആന്റി ഫാസിസ്റ്റ് ആയ അദ്ദേഹം ഒരു തമാശയായാണ് ഹിറ്റ്ലറിന്റെ പേര് നിർദ്ദേശിച്ചത്. എന്നാല് നിര്ദ്ദേശം നോബല് കമ്മിറ്റി അംഗീകാരത്തിനായുള്ളവരുടെ പട്ടികയിലേക്ക് ഹിറ്റ്ലറിന്റെ പേരും
സ്വീകരിച്ചു.


2. ഹിറ്റ്ലറിന്റെ ആദ്യ പ്രണയം
     ഒരു ജൂതസ്ത്രീയോടായിരുന്നു പക്ഷെ പേടി കാരണം ഒരിക്കല് പോലും അവരോട് അത് തുറന്ന് പറയാന് ഹിറ്റ്ലറിന് സാധിച്ചിരുന്നില്ല. വെറും പതിനാറ് വയസ്സുണ്ടായിരുന്ന ഹിറ്റ്ലര് അന്ന് നിരവധി പ്രണയ കവിതകള് എഴുതുമായിരുന്നു . പ്രണയ നൈരാശ്യം കാരണം ആത്മഹത്യയെ കുറിച്ച് പോലും ഹിറ്റ്ലർ ചിന്തിച്ചിരുന്നു.

3. ഹിറ്റ്ലര് തന്റെ സേനാംഗങ്ങള്ക്ക് ലൈംഗിക കളിപ്പാട്ടങ്ങള് ‍ നല്കിയിരുന്നു     
   നാസിപ്പട ഫ്രഞ്ച് വേശ്യകളുമായി കിടപ്പറ പങ്കിട്ട് ലൈംഗികരോഗങ്ങള് വരുത്തി വയ്ക്കുന്നതിനാലായിരുന്നു അത്. ബാര്ബി കളിപ്പാട്ടങ്ങളുടെ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടയിലാണ് എഴുത്തു-കാരനായ ഗ്രേം ഡൊനാള്ഡ് ഈ രഹസ്യം കണ്ടെത്തിയിട്ടു ള്ളത്. ലൈംഗിക കളിപ്പാട്ടങ്ങളും അവർ നിർമ്മിച്ചിരുന്ന സ്ഥലവും ഒടുവില് ബോംബിട്ട് നശിപ്പിക്കുകയായിരുന്നെന്ന് ഗ്രേം ഡൊനാൾഡ് പറയുന്നു.

4. ലോകത്ത് ആദ്യമായി പുകവലിയ്ക്കും പുകയിലയ്ക്കുമെതിരെ പൊതു ജനങ്ങളെ സംഘടിപ്പിച്ച് റാലി നടത്തിയത് ഹിറ്റ്ലറാണ്.
     പൊതു സ്ഥലങ്ങളിലും വാഹനങ്ങളിലും പുകവലി നിരോധിക്കാനും പുകവലി കുറയ്ക്കാനായി പുകയില ഉത്പന്നങ്ങള്ക്ക് ടാക്സ് കൂട്ടാനും ഹിറ്റ്ലര് ഉയര്ത്തിയ ആവശ്യങ്ങളായിരുന്നു.

5. ഹിറ്റ്ലര് ഒരു സസ്യാഹാരി ആയിരുന്നു
  മൃഗങ്ങളോടുള്ള ക്രൂരതയെ നിശിതമായി വിമര്ശിച്ചിരുന വ്യക്തിയാ-യിരുന്നു ഹിറ്റലര്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെയും മൃഗ കടത്തി-നെതിരെയും ഹിറ്റലര് നിയമം പാസാക്കിയിരുന്നു. മൃഗങ്ങളെ വേട്ട-യാടുന്നതിനെതിരെയും മരുന്ന് പരീക്ഷണത്തിനായി ഉപയോഗിക്കുന്നതി നെതിരെയും ഹിറ്റ്ലര് ശക്തമായ നിയമങ്ങള് പാസാക്കിയിരുന്നു. മൃഗ-ങ്ങള്ക്ക് പകരം ജൂതരില് മരുന്ന് പരീക്ഷണം നടത്താനാണ് ഹിറ്റലര് നിര്ദ്ദേശിച്ചത്.

6. ഹിറ്റ്ലറിന് വെറും നാല് വയസ്സ് മാത്രം പ്രായമുണ്ടായിരുന്നപ്പോള് മരണത്തില് നിന്നും അദ്ദേഹത്തെ ഒരു വൈദികന് രക്ഷപ്പെടുത്തുകയായിരുന്നു.
  വെള്ളത്തില് മുങ്ങി മരിക്കാന് പോയ ഹിറ്റലറിനെ വെള്ളത്തിലേക്ക് എടുത്തുചാടിയാണ് വൈദികൻ രക്ഷിച്ചത്. പക്ഷെ വളര്ന്നു വലുതായ ഹിറ്റ്ലര് ദൈവ സ്പർശമുള്ള ഇത്തരം സംഭവങ്ങള് മറുന്നു കളഞ്ഞു.

7. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഒരു ബ്രിട്ടീഷ് പട്ടാളക്കാരന് പരിക്കേറ്റ ഒരു ജര്മ്മനെ മരണത്തില് നിന്നും രക്ഷിച്ചു.
     ആ ജര്മ്മന്കാരന് മറ്റാരുമായിരുന്നില്ല, അഡോള്ഫ് ഹിറ്റ്ലര് തന്നെയായിരുന്നു . മരണത്തില് നിന്നും രക്ഷിച്ച പട്ടാളക്കാരന് ആ സംഭവങ്ങള് പിന്നീട് ഓര്ത്തെടുത്തത് പത്രത്തില് വാര്ത്തയായിരുന്നു. താന് രക്ഷിച്ച ആ ജര്മ്മന് കാരന് ആരായിരുന്നു ? അയാള് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നും പട്ടാളക്കാരന് അറിയില്ലായിരുന്നു. അന്ന് പത്രത്തില് അയാള് ആ സംഭവത്തിന്റെ ഫോട്ടോയും പുറത്തുവിട്ടതോടെയാണ് അത് ഹിറ്റ്ലറാണെന്ന് തിരിച്ചറിഞ്ഞത്.

8. യുദ്ധത്തിനു ശേഷം ജൂതരില് നിന്നും പിടിച്ചെടുത്ത വസ്തുക്കള് ഉപയോഗിച്ച് ഒരു മ്യൂസിയം പണിയണമെന്ന് ഹിറ്റലര് ആഗ്രഹിച്ചിരുന്നു
 അതിനായി ആയിരത്തിലധികം സാധനങ്ങള് ജൂതരില് നിന്നും പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്നു. 

9. ഒരു കോൺസട്രേഷൻ ക്യാമ്പ് പോലും ഹിറ്റ്ലർ സന്ദര്ശിച്ചിട്ടില്ല.
      മനം മടുപ്പി്കുന്ന അതി ദയനീയമായ ആ കാഴ്ചകളില് നിന്നും എന്നും വിട്ടു
നില്ക്കാന് ഹിറ്റ്ലർ മനപ്പൂർവ്വം ശ്രമിച്ചിരുന്നു .കോൺസട്രേഷൻ ക്യാമ്പില് നടപ്പിലാക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള നിര്ദ്ദേശങ്ങള് ‍ നല്കുക മാത്രമാണ് ഹിറ്റ്ലര് ചെയ്തിരുന്നത്.

10. 1945 ഏപ്രില് 30- ന് അഡോള്ഫ് ഹിറ്റ്ലര് ആത്മഹത്യ ചെയ്തു
     എന്നാല് അതിനു തൊട്ടു മുന്പ് അദ്ദേഹം വിചിത്രമായ ഒരു ഉത്തരവ് കൂടി
നല്കി.
"ജർമ്മനി  തകർത്തു എല്ലാവരെയും കൊന്നൊടുക്കുക"
ആ ഉത്തരവ് പട്ടാള ജനറല്മാര് നിരസിച്ചു. എന്നാല് ജൂത കൂട്ടക്കൊല സംബന്ധിച്ച തെളിവുകളുടെ 90 ശതമാനവും അവര് നശിപ്പിച്ചു. തടങ്കൽ പാളയങ്ങൾ തകർത്തു. ശേഷിച്ച ജൂതരെ പരമാവധി കൊന്നൊടുക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം