Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

റേ ഡോൾബി

സിനിമ കാണുന്ന എല്ലാവർക്കും പരിചിതമായ ഒരു പേരാണ് ഡോൾബി അല്ലെങ്കിൽ ഡോൾബി സ്റ്റീരിയോ സിസ്റ്റംസ് എന്നത്. തിയറ്ററുകളുടെയൊക്കെ മുമ്പില്‍ എഴുതി വച്ചിരിയ്ക്കുന്നതും കാണാം.


Ray Milton Dolby
പ്രശസ്തമായ ഡോൾബി ലബോറട്ടറിയുടെ സ്ഥാപകനാണ് റേ ഡോൾബി. ശബ്ദസാങ്കേതിക രംഗത്തെ അതികായനും ശബ്ദസാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട ഡോൾബി ശബ്ദസംവിധാനത്തിന്റെ ഉപജ്ഞാതാവുമാണ്‌ റേ ഡോൾബി. ശബ്ദവുമായി ബന്ധപ്പെട്ട് സിനിമയിലും സംഗീതത്തിലും ഇന്ന് ഉപയോഗിക്കുന്ന മിക്ക സാങ്കേതിക വിദ്യകളുടെയും പിതാവാണ്. ശബ്ദരംഗത്തെ കണ്ടുപിടിത്തങ്ങൾക്ക് അമ്പതിലധികം പേറ്റൻറിനും റേ ഡോൾബി ഉടമയാണ്.

നോയിസ് റിഡക്ഷൻ, സറൗണ്ട് സൗണ്ട് എന്നീ മേഖലകളിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങളാണ് ഇന്ന് ശബ്ദസാങ്കേതിക രംഗത്ത് കാണുന്ന വികസനങ്ങളുടെയെല്ലാം ആണിക്കല്ല്. ശബ്ദ സാങ്കേതിക പ്രവർത്തനത്തിന് റേ ഡോൾബിക്ക് ഓസ്‌കാറും ഗ്രാമിയും രണ്ട് തവണ എമി അവാർഡും ലഭിച്ചിട്ടുണ്ട്.

1933 ല്‍ അമേരിക്കയിലാണ് ഡോള്‍ബിയുടെ (Ray Milton Dolby) ജനനം. പോർട്ട്‌ലാന്റിലെ ഒറിഗോണിൽ ജനിച്ച റേ ഡോൾബി സാൻഫ്രാൻസിസ്‌കോയിലാണ് വളർന്നത്. ബ്രിട്ടനിലെ കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ റേ 1965 ൽ ലണ്ടനിൽ ഡോൾബി ലബോറട്ടറി സ്ഥാപിച്ചു. ഇവിടെ വെച്ചാണ് ഡോൾബി സൗണ്ട് ടെക്‌നോളജി വികസിപ്പിച്ചത്. 1976 ൽ റേ തന്റെ കമ്പനിയെ
ലണ്ടനിൽ നിന്നും സാൻഫ്രാസിസ്‌കോയിലേക്ക് പറിച്ചുനട്ടു. ഓഡിയോ എഞ്ചിനീയറിംഗ് സൊസൈറ്റിയുടെ മുൻ പ്രസിഡണ്ട് കൂടിയാണ് റേ ഡോൾബി. ശബ്ദത്തിന്റെ എല്ലാ മേഖലകളെയും കുറിച്ച് അദ്ദേഹം പഠിച്ചു. സംഗീതത്തിനും ശബ്ദത്തിനും മറ്റൊരു മുഖം ഡോൾബി കൊണ്ടുവന്നു. ശബ്ദം റെക്കോർഡ് ചെയ്യുമ്പോൾ കയറിവരുന്ന അനാവശ്യ ബഹളങ്ങളെ ഡോൾബി വികസിപ്പിച്ചെടുത്ത സംവിധാനത്താൽ തള്ളിക്കളയാനായി. ഡോൾബി സ്റ്റീരിയോ, ഡോൾബി ഡിജിറ്റൽ, ഡോൾബി സറൗണ്ട് ഇഎക്‌സ്, ഹോം തിയേറ്റർ രംഗത്ത് പ്രചരിപ്പിച്ചിട്ടുള്ള ഡോൾബി സറൗണ്ട് എന്നിവ ഡോൾബി വികസിപ്പിച്ചെടുത്തവയാണ്. ഇന്ന് തിയേറ്ററുകളിലും വീടുകളിലും ഡോൾബി സൗണ്ട് സിസ്റ്റം ഒഴിച്ചുകൂടാനാവാത്തതായി മാറി.

1980 കളിൽ ഡിജിറ്റൽ ഡോൾബി സംവിധാനം വീടുകളിലേക്കുമെത്തി ഡോൾബിയുടെ പ്രാചാരം ഒന്നുകൂടി വർധിപ്പിച്ചു. തുടര്‍ന്ന് ഡോള്‍ബിയുടെ സാങ്കേതിക വിദ്യ ലോകത്തിനു പരിചയമായി തുടങ്ങി. പിന്നീട് ഹോളിവുഡ് സിനിമകള്‍ ഡോള്‍ബി സിസ്റ്റത്തിലേക്കു മാറി.

1986 ൽ ഡോൾബി സ്‌പെക്ട്രൽ റെക്കോഡിങ് (ഡോൾബി എസ്ആർ) രീതി പ്രാബല്യത്തിൽ വന്നു. ഡോൾബി സ്റ്റീരിയൊയെ അപേക്ഷിച്ച് കൂടിയ ശബ്ദ ആവൃത്തി പരിധിയും കുറഞ്ഞ ശബ്ദ വിരൂപണവും ഉള്ള ഡോൾബി എസ്ആറിൽ തീവ്രതയേറിയ ശബ്ദ തരംഗങ്ങളെ മെച്ചപ്പെട്ട രീതിയിൽ ആലേഖനം ചെയ്യാനും സൗകര്യമുണ്ട്. ഡോൾബി സ്റ്റീരിയൊയും ഡോൾബി എസ്ആറും അനലോഗ് രീതിയിലാണ് ശബ്ദാലേഖനം പ്രാവർത്തികമാക്കുന്നത്. ഡോള്‍ബി ഡിജിറ്റലെന്ന്ഇ പ്പോള്‍ ഇതാ ടിവിയിലും, ഡിവിഡികളിലും, ക്യാമറകളിലും ഒക്കെ ഡോള്‍ബിയെ കാണാം.

1994 വരെ ഡോള്‍ബി സ്റ്റീരിയോ ഡിജിറ്റല്‍ എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്.  35 എംഎം സിനിമകളില്‍ ഡിജിറ്റല്‍ ശബ്ദം നല്‍കുവാന്‍ വേണ്ടിയായിരുന്നു ആദ്യ കാലങ്ങളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നത്.  എന്നാല്‍ ഇന്ന് എച്ച്ഡിടിവി ബ്രോഡ്കാസ്റ്റ്, ഡിവിഡികള്‍, ബ്ലൂ റേ ഡിസ്‌ക്കുകള്‍, ഗെയിം കണ്‍സോളുകള്‍ തുടങ്ങി വ്യാപകമായ രീതിയില്‍ ഡോള്‍ബി ഡിജിറ്റല്‍ ഉപയോഗിയ്ക്കുന്നു. ശബ്ദവിന്യാസത്തിനു ഉപയോഗിയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഡോള്‍ബി ഡിജിറ്റല്‍. 1991ലാണ് ഡോള്‍ബി ലാബോറട്ടറീസ് ഈ മള്‍ട്ടി ചാനല്‍ ഡിജിറ്റല്‍ സംവിധാനം പുറത്തിറക്കുന്നത്. ഡോള്‍ബി ഡിജിറ്റല്‍ ശബ്ദവുമായെത്തിയ ആദ്യ സിനിമ 1992 ല്‍ പുറത്തിറങ്ങിയ ബാറ്റ്മാന്‍ റിട്ടേണ്‍സ് ആണ്. ഡോള്‍ബി ഡിജിറ്റല്‍ ശബ്ദത്തില്‍ സിനിമകള്‍ പ്രദര്‍ശിപ്പിയ്ക്കുവാന്‍ പ്രൊജക്റ്ററുകളില്‍ ഡോള്‍ബി ഡിജിറ്റല്‍ ഡീകോഡിംഗ് സംവിധാനം ആവശ്യമാണ്. ഈ സംവിധാനം ഫിലിമില്‍ ആലേഖനം ചെയ്തിരിയ്ക്കുന്ന ഡോള്‍ബി ശബ്ദത്തെ വായിച്ചെടുത്ത് 5.1 ചാനലുകളിലൂടെ അനുഭവവേദ്യമാക്കും.

2010 ല്‍ ഡിജിറ്റല്‍ സിനിമയില്‍ 7.1 ചാനലും ഡോള്‍ബി അവതരിപ്പിച്ചു. ടോയ് സ്‌റ്റോറി 3 എന്ന ആനിമേഷന്‍ ചിത്രത്തിലായിരുന്നു ഇത്. ഡോള്‍ബി ഡിജിറ്റല്‍ പ്ലസ്, ഡോള്‍ബി ട്രൂ എച്ച്ഡി തുടങ്ങിയ പരിഷ്‌ക്കരിച്ച പതിപ്പുകള്‍ ഡോള്‍ബി കാലാകാലങ്ങളില്‍ പുറത്തിറക്കിയിരുന്നു.

ഇന്നിപ്പോള്‍ ഫിലിമില്‍ നിന്നും സിനിമ ഏകദേശം പൂര്‍ണമായും ഡിജിറ്റലിലേയ്ക്ക് മാറിയിരിക്കുന്നു. തിയേറ്ററില്‍ നിന്നിറങ്ങി വീട്ടിലും പോക്കറ്റിലും വരെയെത്തി നിൽക്കുന്നു ഇന്ന് ഡോള്‍ബി ശബ്ദം.

ദീർഘകാലമായി അൾഷൈമേഴ്‌സ് രോഗബാധിതനായിരുന്ന അദ്ദേഹത്തിന് അർബുദവും ബാധിച്ചിരുന്നു. സാൻഫ്രാൻസിസ്കോയിൽ 2013 സെപ്റ്റംബർ 12 ന് അന്തരിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം