Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഇസ്രായേൽ - പാലസ്തിൻ ചരിത്രങ്ങൾ | സമാധാന ശ്രമങ്ങളും കരാറുകളും (ഭാഗം :2) | Israel palastein peace treaties


സമാധാന ശ്രമങ്ങളും കരാറുകളും


ഇതിനിടയിൽ മിഡിൽ ഈസ്റ്റിൽ സമാധാനം നിലനിർത്തുവാനും, യുദ്ധങ്ങൾ ഒഴിവാക്കുവാനും, ഇസ്രായേൽ പലസ്തീൻ  പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിനു വേണ്ടിയും ലോക രാഷ്ട്രങ്ങൾ ശ്രമങ്ങൾ നടത്തി വരുന്നുണ്ടായിരുന്നു.


1967 നവംബർ 22 ന് ഐക്യരാഷ്ട്രസഭ യുദ്ധത്തിൽ പിടിച്ചെടുത്ത സ്ഥലങ്ങൾ തിരിച്ചു കൊടുക്കാനുള്ള പ്രമേയം പാസ്സാക്കി.
(Resolution 242 അഥവാ ‘ലാൻഡ് ഫോർ പീസ്' ഉടമ്പടി). ഇതിൻറെ അടിസ്ഥാനത്തിൽ ഇസ്രായേലിനോട് യുദ്ധത്തിൽ പിടിച്ചെടുക്കപ്പെട്ട ഭൂമി തിരിച്ചു കൊടുക്കുവാൻ യുഎൻ ആവശ്യപ്പെട്ടു.

Resolution 242

1. CAMP DAVID ACCORD (1978)


From left to right: Menachem BeginJimmy Carter and Anwar Sadat in Camp David
ഇസ്രായേലും, ഈജിപ്തും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം നിലനിർത്താനുള്ള സാഹചര്യങ്ങൾക്കുവേണ്ടി അമേരിക്ക മദ്ധ്യസ്ഥന്റെ റോളിൽ എത്തി. അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടറിന്റെ സാന്നിധ്യത്തിൽ 1978 സെപ്റ്റംബർ 17 ന് വൈറ്റ്ഹൗസിൽ വെച്ച് ഈജിപ്ത്യൻ പ്രസിഡണ്ട് അൻവർ സാദത്തും, ഇസ്രായേലി പിഎം Menachem Begin-ഉം തമ്മിൽ Camp David സമാധാന കരാർ ഒപ്പിട്ടു.

ഉടമ്പടി പ്രകാരം ഈജിപ്തിൽ നിന്നും പിടിച്ചെടുത്ത സീനായി പ്രദേശങ്ങൾ ഇസ്രായേൽ, ഈജിപ്തിന് വിട്ടുകൊടുത്തു. അതോടുകൂടി ഇസ്രായേലും, ഈജിപ്തും തമ്മിലുള്ള ശത്രുത അവസാനിക്കുകയും, സമാധാനം നിലവിൽ വരികയും വ്യാവസായിക, വാണിജ്യ ബന്ധങ്ങൾ തുടങ്ങുവാനും നിമിത്തമായി. മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി നടന്ന ആദ്യത്തെ ഉടമ്പടിയാണ് CAMP DAVID ACCORD. ആയതിനാൽ 1978 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം സാദത്തും ബീഗിനും കൊടുക്കയുണ്ടായി.

ഇസ്രയേലുമായി സമാധാന ഉടമ്പടി നടത്തിയതിന്റെ പേരിൽ ഈജിപ്തിനെ അറബ് ലീഗ് കുറ്റപ്പെടുത്തുകയും, അവഗണിക്കുകയും ചെയ്തു.1979 മുതൽ 1989 വരെ ഈജിപ്തിനെ അറബ് ലീഗിൽ നിന്നും പുറത്താക്കി. ഇസ്രയേലുമായി സമാധാന ഉടമ്പടി നടത്തിയതിന്റെ പേരിൽ  ഈജിപ്തിലെ തീവ്രവാദ സംഘടനയായ ഈജിപ്ത്യന് ഇസ്ലാമിക് ജിഹാദ്, 1981-ൽ അൻവർ സാദത്തിനെ വധിച്ചു. 

2. ഇസ്രായേൽ ജോർദാൻ സമാധാന കരാർ   

1994 ഒക്ടോബർ 26ന് ഇസ്രായേലും ജോർദ്ദാനും തമ്മിൽ സമാധാന കരാറിൽ ഒപ്പു വയ്ക്കുകയും പരസ്പര സഹകരണം തുടങ്ങുകയും ചെയ്തു. അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റനാണ് ഇസ്രായേൽ, ജോർദ്ദാൻ സമാധാന കരാറിന് മധ്യസ്ഥനായത്. ഇസ്രായേലുമായി, ജോർദ്ദാൻ സമാധാന ഉടമ്പടി നടത്തുകയാണെങ്കിൽ ജോർദ്ദാന്റെ കടങ്ങൾ അമേരിക്ക എഴുതിത്തള്ളുമെന്നു ഹുസൈൻ രാജാവിന് ക്ലിന്റൺ ഉറപ്പു കൊടുത്തിരുന്നു.

ഇസ്രായേൽ - പാലസ്തിൻ സമാധാന ഉടമ്പടികൾ

1. OSLO Accords


                                         

1967ലെ യുദ്ധത്തിനുശേഷം ഇസ്രായേലും പലസ്തീനും തമ്മിൽ ആദ്യമായി സമാധാന ഉടമ്പടി നടത്തുന്നത് 1993 സെപ്റ്റംബർ 13 -ന് വാഷിംഗ്ടണിൽ വെച്ചാണ്. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബിൽ ക്ലിന്റന്റെയും, PLO നേതാവ് യാസർ അറഫാത്തിന്റെയും, ഇസ്രായേലി പ്രധാനമന്ത്രിയായിരുന്ന യിസഹാക്  റാബിന്റെയും സാന്നിധ്യത്തിൽ ഇസ്രായേലിനുവേണ്ടി ഷിമോൺ പെരെസും, പി ൽ ഓ-ക്ക് വേണ്ടി മഹമൂദ് അബ്ബാസും ഓസ്ലോ  കരാറിൽ ഒപ്പിട്ടു. ഓസ്ലോ കരാറിൽ ഒപ്പിട്ടത് വഴി സമാധാനം പുനഃസ്ഥാപിക്കാൻ ധാരണയായതിന്റെ അടിസ്ഥാനത്തിൽ 1994 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം യാസർ അറഫാത്തും യിസഹാക്ക് റാബിനും ഷിമോൺ പെരെസും പങ്കിടുകയുണ്ടായി.

പ്രധാനപ്പെട്ട ഓസ്ലോ കരാർ  നിർദേശങ്ങൾ താഴെപ്പറയുന്നതാണ്.

1. ഇസ്രയേലിനെ രാജ്യമായിട്ടു പാലസ്തിൻ വിമോചന മുന്നണി (PLO) അംഗീകരിക്കുക.
2. പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ (PLO)  ഇസ്രായേൽ അംഗീകരിക്കുക.
3. പാലസ്തീനിൽ വെസ്റ്റ് ബാങ്കിന്റെയും , ഗാസയുടെയും ഇടക്കാല സ്വയം ഭരണത്തിനുവേണ്ടി പാലസ്തീൻ നാഷണൽ അതോറിറ്റി രൂപീകരിക്കുക. പാലസ്തീനിയൻ അതോറിറ്റിയുടെ നിയന്ത്രണത്തിൽ വരുന്ന പ്രദേശങ്ങളുടെ ഭരണാധികാരം അതോറിറ്റിയിൽ നിക്ഷിപ്തമായിരിക്കും.
4. ഇസ്രായേൽ,  പലസ്തീൻ സമാധാന ചർച്ചകൾക്ക് പലസ്തീൻ ജനതയുടെ ഔദ്യോഗിക പ്രതിനിധികളായി  PLO യെ ഇസ്രായേൽ അംഗീകരിക്കുക . അവരുമായി സമാധാന ചർച്ചകൾ നടത്തി ബാക്കിയുള്ള പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുക.
5. വെസ്റ്റ് ബാങ്കിൽ നിന്നും, ഗാസയിൽ നിന്നും ഇസ്രായേൽ പട്ടാളത്തെ പിൻവലിക്കുക.
7. പരസ്പരം ആക്രമണങ്ങൾ നടത്താതെ പാലസ്തീനും, ഇസ്രയേലും തമ്മിൽ സമാധാനവും, സാമ്പത്തിക സഹകരണവും പുനഃസ്ഥാപിക്കുക. ശത്രുത ഉപേക്ഷിച്ചു ഇരുകൂട്ടരും പരസ്പരം അംഗീകരിക്കുക യും, സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യുക.
8. ആദ്യത്തെ അഞ്ചു വർഷത്തേക്ക് പലസ്തീൻ പ്രവിശ്യകളായ വെസ്റ്റ് ബാങ്കും , ഗാസയും ഭരിക്കുന്നതിനു വേണ്ടി പലസ്തീൻ അതോറിറ്റി രൂപീകരിക്കുക , ഈ അതോറിറ്റിക്ക് പാലസ്തിൻ പ്രദേശങ്ങളുടെ ഭരണം ഇസ്രായേൽ കൈമാറുക , അഞ്ചുവർഷത്തിനുശേഷം  ബാക്കിയുള്ള പ്രശ്നപരിഹാരത്തിനായി കൂടിയാലോചനകൾ നടത്തുക എന്നതായിരുന്നു കരാറിലെ മുഖ്യ വ്യവസ്ഥകൾ.

എന്നാൽ ഓസ്ലോ കരാർ പ്രകാരം പലസ്തീൻ എന്ന രാജ്യം ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടില്ല.  അവസാന തീരുമാനങ്ങൾ, അതായതു  ഇസ്രയേലും, പലസ്തീനും തമ്മിലുള്ള അതിർത്തി നിശ്ചയിക്കുക, അഭയാർത്ഥി പ്രശ്നം പരിഹരിക്കുക , വെസ്റ്റ് ബാങ്കിലെയും , ഗാസയിലെയും ഇസ്രായേലി കയ്യേറ്റങ്ങളും കുടിയേറ്റങ്ങളും പരിഹരിക്കുക, ഇപ്പോൾ ഇസ്രായേലിന്റെ  ഭാഗമായിരിക്കുന്ന പ്രദേശങ്ങളിൽ നിന്നും പാലായനം  ചെയ്യപ്പെട്ടവർക്കു മടങ്ങിവരുവാനുള്ള അവകാശം, ജെറുസലേം എങ്ങനെ നിലനിർത്തും തുടങ്ങിയ കാര്യങ്ങൾ PLO പ്രതിനിധികളുമായി  പിന്നീട് ചർച്ച ചെയ്തു തീരുമാനത്തിൽ എത്തുക എന്നതായിരുന്നു ഇരുകൂട്ടരും അംഗീകരിച്ച കരാർ വ്യവസ്ഥകൾ. എന്നാൽ പലസ്തീൻ അഭയാർത്ഥികൾക്ക് തിരിച്ചു വരുവാനുള്ള സാഹചര്യം ഒരുക്കുകയോ അല്ലെങ്കിൽ അഭയാർത്ഥികളെ എന്ത് ചെയ്യുമെന്ന കാര്യത്തിലോ ഇരു കൂട്ടരും തമ്മിൽ ഇതുവരെ ഒരു ധാരണയിലും എത്തിയിട്ടില്ല. ഓസ്ലോ കരാർ പ്രകാരം യാസർ അറഫാത്തിന് വെസ്റ്റ് ബാങ്കിലേക്ക് പ്രവേശിക്കുവാനുള്ള അനുവാദം ഇസ്രായേൽ കൊടുത്തു. അതുവരെ അറാഫാത് ജോർദ്ദാനിലും ലെബനോനിലുമായിരുന്നു. പലസ്തീൻ ലിബറേഷനെ തീവ്രവാദ സംഘടനയായിട്ടായിരുന്നു ആദ്യം ഇസ്രായേൽ കണ്ടിരുന്നത്.

ഓസ്ലോ കരാറിന്റെ പിന്തുടർച്ചയായി താഴെപ്പറയുന്ന ഉടമ്പടികൾ നിലവിൽ വന്നു

1.ഗാസാ-ജെറിക്കോ ഉടമ്പടി (1994 MAY 4th): ഇതുപ്രകാരം പലസ്തീൻ പ്രവിശ്യകളായ വെസ്റ്റ് ബാങ്കിന്റെയും, ഗാസയുടെയും സ്വയം ഭരണത്തിനുവേണ്ടി പലസ്തീൻ നാഷണൽ അതോറിറ്റി രൂപീകരിച്ചു. ഈ ഉടമ്പടി പ്രകാരം ഇസ്രായേൽ ജെറിക്കോയിൽ നിന്നും, ഗാസയിൽ നിന്നും ഭാഗികമായി പട്ടാളത്തെ പിൻവലിച്ചു.

2. ഇസ്രയേലും PLO യും തമ്മിൽ പരസ്പരം അധികാരവും, ഉത്തരവാദിത്വവും കൈമാറുന്നതിനുള്ള ഉടമ്പടി (29 AUG 1994) ഉണ്ടായി. ഇതുപ്രകാരം വെസ്റ്റ് ബാങ്കിന്റെയും, ഗാസയുടെയും നിയന്ത്രണം ഭാഗികമായി ഇസ്രായേൽ പലസ്തീൻ അതോറിറ്റിക്ക് വിട്ടുകൊടുത്തു.
   
2. ഓസ്ലോ 2 (24 sept 1995)

Area C, controlled by
Israel underOslo Accords,
in blue and red, in December 2011
ഓസ്ലോ ഒന്നാം കരാറിനുശേഷം നടന്ന ഉടമ്പടിയാണിത്. ഇസ്രായേൽ - പാലസ്തീൻ സമാധാന ചർച്ചകളുടെ ഭാഗമായി നടന്ന പ്രധാനപ്പെട്ട ഒരു ഉടമ്പടിയായിരുന്നു OSLO 2. ഈ കരാറിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് ബാങ്കിനെ മൂന്നു ഭാഗങ്ങളായി തരം തിരിച്ചു. ഏരിയ എ, ബി, സി എന്നീ മൂന്ന് പ്രവിശ്യകൾ നിലവിൽ വന്നു. പലസ്തീൻ അതോറിട്ടി (PA) നിലവിൽ വന്നപ്പോൾ ഗാസയുടെയും, വെസ്റ്റ് ബാങ്കിലെ ഏരിയ എ, ബി പ്രവിശ്യകളുടെയും നിയന്ത്രണം പാലസ്തിൻ അതോറിറ്റിക്ക് ഇസ്രായേൽ വിട്ടുകൊടുത്തു. എന്നാൽ ഏരിയ സി ഇസ്രായേലിന്റെ അധീനതയിൽ നിലനിർത്തി. ഓസ്ലോ കരാർ പ്രകാരം അഞ്ചു വർഷത്തേക്ക് ഒരു ഇടക്കാല ഗവൺമെൻറ് രൂപീകരിക്കാനും, ഇരുകൂട്ടരും   തമ്മിൽ പരസ്പരം അംഗീകരിക്കാനും, സാമ്പത്തിക സഹകരണവും, സുരക്ഷിതത്വവും, സമാധാനവും ഉറപ്പു വരുത്താനും ധാരണയായി. PLO നേതാവ് യാസർ അറഫാത് പലസ്തീൻ അതോറിറ്റിയുടെ പ്രസിഡന്റ് ആയി 1994 July 5ന് ചുമതലയേറ്റു.   
ഇസ്രായേൽ PLO യുമായി ഓസ്ലോ കരാറിൽ ഏർപ്പെട്ടതിനാൽ അതിനെ എതിർത്തിരുന്ന ജൂത വലതുപക്ഷ സംഘടനയുടെ പ്രവർത്തകൻ 1995 Nov 4ന് യിസഹാക് റാബിനെ വധിച്ചു.

1967 ലെ യുദ്ധത്തിനുശേഷം വെസ്റ്റ് ബാങ്കിന്റെയും, ഗാസയുടെയും നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തപ്പോൾ അവിടങ്ങളിൽ ഇസ്രായേൽ പൗരന്മാരുടെ കുടിയേറ്റം ഇസ്രായേൽ അനുവദിച്ചിരുന്നു. ഇതാണ് ഇസ്രായേൽ സെറ്റിൽമെൻറ്സ് എന്നറിയപ്പെടുന്നത്. വെസ്റ്റ് ബാങ്കിലെയും, ഗാസയിലെയും ഇസ്രായേൽ കയ്യേറ്റങ്ങൾക്കെതിരെയും അടിച്ചമർത്തലുകൾക്കെതിരെയും പലസ്തീൻ അറബ് ജനത ഉയർത്തെണീക്കുകയും പോരാടുകയും ചെയ്തു. ഇത് intifada എന്ന പേരിൽ അറിയപ്പെടുന്നു. 1987 ഡിസംബറിൽ തുടങ്ങി രണ്ടു വർഷത്തോളം ഇത് നീണ്ടു നിന്നു. അതിനുശേഷം ഇസ്രായേൽ പലസ്തീൻ പ്രശ്നങ്ങൾ കൂടിയാലോചനകൾ നടത്തി പരിഹരിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും വേണ്ടി അമേരിക്കയിലെ മേരിലാൻഡിൽ വെച്ച് 2000 ജൂലൈ 11 മുതൽ 25 വരെ, ഓസ്ലോ കരാറിന്റെ പിന്തുടർച്ചയായി ഡേവിഡ് ക്യാമ്പ് സമ്മിറ്റ് നടന്നു.  അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, യാസർ അറാഫത്, ഇസ്രായേലി പ്രധാനമന്ത്രി എഹൂദ് ബാരാക് തുടങ്ങിയവർ പങ്കെടുത്തു. എന്നാൽ ചർച്ച പരാജയപ്പെടുകയും തീരുമാനം ഒന്നും എടുക്കാതെ പിരിയുകയും ചെയ്തു. ചർച്ച പരാജയപ്പെട്ടതിന്റെ പേരിൽ ബിൽ ക്ലിന്റൺ, അറാഫത്തിനെ കുറ്റപ്പെടുത്തുകയുണ്ടായി. സ്വാതന്ത്ര്യമെന്ന പലസ്തീൻ ജനതയുടെ സ്വപ്നമാണ് യാസർ അറഫാത് തല്ലിക്കെടുത്തിയതെന്നു ക്ലിന്റൺ പരസ്യമായി പറഞ്ഞു.
അതിനുശേഷം രണ്ടാമത്തെ ഇന്ടിഫാദ 2000 -2005  കാലഘട്ടത്തിൽ നടന്നു. ഇസ്രായേലി പൊളിറ്റീഷ്യൻ ആയിരുന്ന ഏരിയൽ ഷാരോൺ ജറുസലേമിലെ ടെംപിൾ മൌണ്ട് സന്ദർശിച്ചതിൽ പ്രകോപിതരായ പലസ്തിനികൾ പോലീസിന് നേരെ കല്ലെറിയുകയും, ക്രമേണ സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയുംചെയ്തു. വെടിവെപ്പും, മനുഷ്യ ബോംബും ഉൾപ്പെടെ ഗറില്ലാ ആക്രമണങ്ങൾ പല ഭാഗങ്ങളിലും നടന്നു. യാസർ അറാഫത്ത് മരിച്ചതിനുശേഷം മഹ്മൂദ് അബ്ബാസ് പലസ്തീൻ അതോറിറ്റിയുടെ പ്രസിഡണ്ടായി ചുമതല ഏൽക്കുന്നതുവരെ ആക്രമണങ്ങൾ നടന്നുകൊണ്ടിരുന്നു. ഇതിൽ നിരവധി പലസ്തിനികളും, ഇസ്രായേലി പൗരന്മാരും കൊല്ലപ്പെടുകയുണ്ടായി. മഹമൂദ് അബ്ബാസും ഇസ്രായേലി പ്രധാനമന്ത്രി ഏരിയൽ ഷാരോണും തമ്മിൽ ചർച്ച നടത്തുന്നതുവരെ പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഇതോടുകൂടി ഇസ്രായേലി പൗരന്മാരുടെ സുരക്ഷക്കുവേണ്ടി വെസ്റ്റ് ബാങ്കിൽ ഇസ്രയേലിന്റെ അതിർത്തികൾ മതിലുകൾ പണിത് വേർതിരിക്കാനും തുടങ്ങി.

  



ഇപ്പോൾ വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽക്കൂടി സഞ്ചരിക്കുമ്പോൾ വെസ്റ്റ് ബാങ്കിനെയും, ഇസ്രായേൽ പ്രദേശങ്ങളെയും തമ്മിൽ വേർതിരിച്ചു നിർത്തിയിരിക്കുന്ന കൂറ്റൻ മതിലുകൾ കാണുവാൻ സാധിക്കും. സുരക്ഷാ കാരണങ്ങളാൽ വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന പലസ്തീൻ പൗരന്മാർക്ക് ഇസ്രായേലിലേക്ക് വരുന്നതിനു കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. 1994ൽ പലസ്തീൻ അതോറിറ്റി ചുമതല ഏറ്റെടുക്കുന്നതുവരെ വെസ്റ്റ് ബാങ്കിലും ഗാസയിലും ജീവിച്ചിരുന്ന പലസ്തീൻ പൗരന്മാർക്ക് ഇസ്രായേലിനുള്ളിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കുന്നതിനും, ഇസ്രായേലിൽ വന്നു വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിനും, തൊഴിൽ ചെയ്യുന്നതിനും, ബിസിനസ്സ് സ്ഥാപനങ്ങൾ നടത്തുന്നതിനും മറ്റും തടസ്സങ്ങൾ ഒന്നുമില്ലായിരുന്നു.

ഇപ്പോൾ വെസ്റ്റ് ബാങ്കിൽ ജീവിക്കുന്ന പലസ്തിനികൾക്കു ഇസ്രായേലിൽ വരണമെന്നുണ്ടെങ്കിൽ കർശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. പെർമിറ്റ് കാർഡ് ഉള്ളവരെ മാത്രമേ ഇസ്രായേലിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. അപേക്ഷിക്കുന്ന എല്ലാ പാലസ്തിനികൾക്കും പെർമിറ്റ് കാർഡ് ഇഷ്യൂ ചെയ്യുന്നുമില്ല. എങ്കിൽപ്പോലും ഇപ്പോഴും വെസ്റ്റ് ബാങ്കിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കു വേണ്ടിയും നിരവധി പാലസ്തിനികൾ  ഇസ്രായേലിൽ വരുന്നുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം