പോസ്റ്റുകള്‍

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

മഹാനായ ആലേക്സാണ്ടര്

ഇമേജ്
അലക്സാണ്ടറുമായി ബന്ധപ്പെട്ട ചില സംഭവകഥകൾ പ്രചാരത്തിലുണ്ട്.മിക്കവയും സോഫോക്ലീസിന്റെ നാടകത്തിൽ നിന്നും പ്ലൂട്ടാർക്കിന്റെ രചനകളിൽ നിന്നുമാണ്‌ അവ ലഭിച്ചിട്ടുള്ളത്. അനേകം രാജ്യങ്ങൾ കീഴടക്കി വിജയശ്രീലാളിതനായ അലക്‌സാണ്ടർ ചക്രവർത്തി ഭാരതത്തെ ആക്രമിക്കാനുള്ള തയ്യാറെടുപ്പിൽ,യുദ്ധത്തിനു പോകുന്നതിനു മുമ്പ് അദ്ദേഹം തന്റെ ഗുരുവായ അരിസ്റ്റോട്ടിലിനെ സന്ദർശിച്ചുകൊണ്ടു താൻ ഭാരതത്തെ കീഴടക്കുവാൻ നീങ്ങുകയാണെന്നും. ജയിച്ചു വരുമ്പോൾ അങ്ങേയ്ക്ക് എന്താണ് കൊണ്ടുവരേണ്ടണെന്നും ചോദിച്ചു.കുട്ടികൾ കളിപ്പാട്ടം ആവശ്യപ്പെടുന്ന ലാഘവത്തോടെ അരിസ്റ്റോട്ടിൽ പെട്ടെന്നു പറഞ്ഞു.'ഇവിടെ കിട്ടാത്തതെന്താണോ, അത് കൊണ്ടുവരിക.'എന്താണ് ഉദ്ദേശിച്ചതെന്ന് അലക്‌സാണ്ടർക്ക് മനസ്സിലായില്ല. നീരസ്സമുണ്ടാകുമെന്നു കരുതി രണ്ടാമത് ചോദിച്ചുമില്ല. മരണസമയത്താണ്‌ അത് എന്താണെന്ന് അലക്സാണ്ടറിന്‌ മനസ്സിലാതായി വെളുപ്പെടുത്തിയത്.  Alexander the Great മരിച്ചു കഴിഞ്ഞാൽ മൂന്നു കാര്യങ്ങൾ തനിക്ക് വേണ്ടി ചെയ്യാൻ അലക്സാണ്ടർ സൈനികർക്ക് ഉത്തരവ് നല്കിരുന്നു. ഒന്ന്, തന്റെ ശവമഞ്ചം ചുമക്കുന്നത് തന്നെ ചികിൽസിച്ച ഡോക്ടർമാരാവണമെന്നും. ഡോക്ടർമാരുടെ സഹാ

Carta monastery

ഇമേജ്
Carta Monastry യൂറോപ്പിന് കിഴക്കു ഭാഗത്തെ ഏറ്റവും പഴക്കം ഉള്ള ഒരു സന്യാസി മഠം ആണ് Carta monastery . സിസ്റേറഷൻസ് സന്യാസിന്മാർ 1205 -1206 കാലഘട്ടത്തിൽ ആണ് ഇതിന്റെ പണികഴിപ്പിക്കുന്നത് . Citeaux എന്ന ഗ്രാമത്തിൽ നിന്നും വന്നതുകൊണ്ടാണ് അവരെ Cistercians എന്ന് വിളിച്ചിരുന്നത് അവരെ തന്നെ വെളുത്ത സന്യാസി ( white monk ) എന്നും അറിയപ്പെട്ടിരുന്നു  . അന്നത്തെ സാഹചര്യങ്ങളും ജീവിത രീതികളും കാരണം white monks ന്റെ ജീവിത കാലയളവ് വളരെ കുറവായിരുന്നു . പലരും 30-40 വയസ്സിനുള്ളിൽ മരണപെട്ടു . ഇവരെ എല്ലാം carta monastery യുടെ ഒരു ഭാഗത്തു അടക്കം ചെയ്തു . ശവകലാറയുടെ എണ്ണം കൂടുന്നത് അനുസരിച്ചു ജനങ്ങൾക്കിടയിൻ  ചില വിശ്വാസങ്ങളും ഭയവും പൊങ്ങി വന്നു തുടങ്ങി .  പലരും അവിടെ പിശാശിന്റെ വിളയാട്ടം ഉണ്ടെന്നു കരുതി . അതിനുള്ള കരണങ്ങൾക്കും അനുഭവങ്ങളും ചിലർക്ക് ഉണ്ടായി .  അപ്പോഴേക്കും ആ പള്ളി ചരിത്രത്തിന്റെ തന്നെ വലിയ ഒരു ശേഷിപ്പായി മാറിയിരുന്നു . ആ കാലത്തു പുരാവസ്തുഗവേഷണത്തിനിടയിൽ അവർക്കു രണ്ടു അസ്ഥി കൂടങ്ങൾ കിട്ടുന്നത് . അത് സാധാരണ അസ്ഥികൂടങ്ങൾ അല്ലായിരുന്നു സാധാരണയുള്ള വൈറ്റ് മോങ്ക്സിന്റെ വലുപ്പത്തേക്കാൾ ഇരട്

ഹിപ്നോസിസ്

ഇമേജ്
         ഹിപ്നോസിസ്, ഹിപ്നോട്ടിസം എന്നെല്ലാം കേൾക്കുമ്പോൾ മിക്കവാറും പേരും അതിനെ അതിഭാവുകത്വത്തോടെയാണ് ചിന്തിക്കുന്നത്, മന്ത്രവാദം, ജാലവിദ്യ, കൺകെട്ട് എന്നീ നിലകളിലാണ് ഇതിനെ കാണുന്നത്, അതിന്റെ പ്രധാന കാരണം ചില സ്റ്റേജ് ഷോകളാണ്, മാന്ത്രികൻ/ജാലവിദ്യക്കാരൻ കാണികളിലാരെയെങ്കിലും വിളിച്ച് അംഗവിക്ഷേപങ്ങളിലൂടെയും ചില ഉച്ചാരണങ്ങളിലൂടെയും അയാളെ മയക്കി ആജ്ഞകൾ അനുസരിപ്പി ക്കുകയും കോമാളി കളിപ്പിക്കുകയുമാെക്കെ ചെയ്യുന്ന ഭാവന ചിത്രം അതുമല്ലെങ്കിൽ സിനിമ/സീരിയൽ കഥളിൽ ഒരാളെ മയക്കി കിടത്തി അയാളുടെ മനസ്സിലെ രഹസ്യങ്ങൾ ചോർത്തുന്ന നിറംപിടിപ്പിച്ച കഥകൾ ഹിപ്നോസിസിനെയും, ഹിപ്നോട്ടിസത്തെയും പറ്റി ആളുകളിൽ അബദ്ധ ധാരണകളുണ്ടാക്കുന്നു.           ഹിപ്നോസിന് പലരും കേട്ടിട്ടുള്ള വാക്കാണ്, പലരും അതെപ്പറ്റി വായിച്ചിട്ടുണ്ടാകും, സ്റ്റേജിൽ കണ്ടിട്ടുണ്ടാകും പക്ഷേ ഹിപ്നോസിസ് രോഗ നിവാരണത്തിന് ഉപയോഗപ്പെടുത്താത്താമെന്നത് മിക്കവർക്കും പുതിയ അറിവാകും, ഹിപ്നോസിസ് ഉപയോഗിച്ചുള്ള ചികിത്സാരീതിയെ ഹിപ്നോ തെറാപ്പി എന്നു പറയുന്നു, ഹിപ്നോസിസ് അഥവാ മോഹനിദ്രയിലൂടെ രോഗങ്ങളുടെ മൂലകാരണങ്ങളിലേക്ക് ഇറങ്ങിചെല്ലാനും അതിന്റെ ഉത്ഭവ സ്ഥാനത്തു ന

വൂൾഫ് മെസ്സിങ്ങ് എന്ന പരഹൃദയജ്ഞാനി..!

ഇമേജ്
അലെസ്സാൻഡ്രോ കാഗ്ലിയോസ്‌ട്രോയെപ്പോലെ ഒരു മാന്ത്രികനോ,ടെലിപ്പതി വിദഗ്ദനോ, ജാലവിദ്യക്കാരനോ അതീന്ദ്രീയ ജ്ഞാനിയോ, അതിലപ്പുറം എന്തെങ്കിലുമുണ്ടെങ്കിൽ അതും കൂടിയായിരുന്നു വൂൾഫ് മെസ്സിങ്ങ്. Wolf Messing റഷ്യയിലെ പോളിഷ് ജൂതകുടുംബത്തിൽ ജനനം.ശരാശരി കുട്ടിയെപ്പോലെ സാധാരണ ബാല്യം തന്നെ! ഒരിക്കൽ, കുട്ടിയായിരുന്ന മെസ്സിങ്ങ്, തീവണ്ടിയിൽ ടിക്കറ്റില്ലാതെ കയറി. ചെക്കർ വന്നപ്പോൾ അവൻ സീറ്റിനടിയിൽ പമ്മിയിരുന്നു. കയ്യോടെ പിടിച്ച ചെക്കർക്ക് നേരെ എന്തോ ഒരുൾപ്രേരണയാൽ അവൻ പോക്കറ്റിലിരുന്ന കടലാസ് കഷ്ണം നീട്ടി. "അതുശരി! ടിക്കറ്റ് കൈയിലുണ്ടായിട്ടും നീയെന്നെ പറ്റിച്ചതാണല്ലേ?" ആ കഷ്ണം വാങ്ങി പഞ്ച് ചെയ്ത ചെക്കർ മെസ്സിങ്ങിനു നേരെ പുഞ്ചിരിച്ചു!മറ്റുള്ളവരുടെ മനസിന്റെ കടിഞ്ഞാൺ തന്റെ കൈകളിലുണ്ടെന്ന് മെസ്സിങ്ങ് ആ നിമിഷം മനസിലാക്കി. ഒരിടത്തും ഒതുങ്ങി നിൽക്കാതെ തേരാപാരാ യാത്രചെയ്യുന്ന സ്വഭാവം മെസ്സിങ്ങ് വളർന്നപ്പോൾ കൂടെ വളർന്നു. ഒളിപ്പിച്ചു വച്ച സാധനങ്ങൾ കണ്ടെത്തൽ, മനസ് വായിച്ചെടുക്കൽ, അവരിൽ സ്വാധീനം ചെലുത്തി പലതും അവരെക്കൊണ്ട് ചെയ്യിക്കൽ തുടങ്ങി അസാധാരണമായ പലകഴിവുകളും മെസ്സിങ്ങ് അനായാസം പരിശീലിച്ചു

"ദി ന്യൂ വേൾഡ് ഓർഡർ".

ഇമേജ്
ഇന്ത്യയേക്കാള്‍ വിദ്യാഭ്യാസപരമായി മുന്നിട്ടു നില്‍ക്കുന്ന സമ്പന്ന രാജ്യങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം ഇതായി മാറിയിട്ട് വര്‍ഷങ്ങള്‍ പലതുമായി. ഈ ലോകത്തില്‍, അതിന്‍റെ ഉടമകള്‍ക്കായി ഇല്ലുമിനാറ്റിയിൽ ഒരു വിഭാഗമുണ്ട്. അതിനെ നമുക്ക് എലൈറ്റ് ക്ലബ്‌ എന്നുവിളിക്കാം. കൃത്യമായി പറഞ്ഞാല്‍; പതിമൂന്നു കുടുംബക്കാര്‍. നമ്മളെല്ലാം കേവലം അവരുടെ കളിപ്പാട്ടങ്ങള്‍ മാത്രം. ഇവയാണ് ഇതിലെ അംഗകുടുംബങ്ങള്‍. 1. റോത്ചൈൽഡ് 2. ബ്രൂസ് 3. കാവെൻഡിഷ് 4. ഡി മെഡിസി 5. ഹാനോവർ 6. ഹാപ്സ്ബർഗ് 7. ക്രൂപ് 8. പ്ലാന്റാജനേത് 9. റോക്കഫല്ലെർ 10. റൊമാനോവ് 11. സിൻക്ലെയർ 12. വാർബർഗ് 13. വിൻഡ്സർ ഈ 13 രാജരക്ത കുടുംബങ്ങളില്‍ ജനിച്ചവര്‍ക്ക് മാത്രമാണ് എലൈറ്റ് ക്ലബ്ബിൽ പ്രവേശനമുള്ളൂ. ലോകത്തിലെ സകല രാജ്യങ്ങളിലും, ഇവരുടെ പാവസര്‍ക്കാരുകളാണത്രെ വെച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ ഏകദേശം 700 കോടിയോളം മനുഷ്യരെ അടക്കി ഭരിക്കുകയും, പ്രപഞ്ചത്തിലെ സകല വിഭവങ്ങളും സമര്‍ത്ഥമായി സദാ കയ്യടക്കിവെക്കുകയുമാണ് ചെയ്തുപോരുന്നത്. ഇതൊക്കെയും ഇന്നോ, ഇന്നലെയോ, തുടങ്ങിയതല്ല. നൂറ്റാണ്ടുകളായി ഭൂമിയിലെ സ്ഥിതി ഇതുതന്നെ.ഈ അടിമകളുടെ അദ്ധ്

ഓപ്പറേഷൻ ദുബായ് – ഹോട്ടൽ റൂമിലെ അതിവിദഗ്ധമായ കൊലപാതകം..

ഇമേജ്
2010 ജനുവരി 20. ഏകദേശം ഉച്ച നേരം. ദുബായ് എയർപോർട്ടിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാനാ നക്ഷത്ര ഹോട്ടലിലെ 230 ആം നമ്പർ മുറി രാവിലെ മുതൽ തുറന്നു കാണാത്തതിനാൽ ജീവനക്കാരിലൊരാൾ തട്ടിവിളിച്ചു. ഏറെ നേരം ശ്രമിച്ചിട്ടും മറുപടിയില്ല. അയാൾ മാനേജരെ വിവരമറിയിച്ചു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് ഇലക്ട്രോണിക് കീ കാർഡ് ഉപയോഗിച്ച് മുറി തുറന്നു. അവിടെ ബെഡിൽ ഒരാൾ കിടപ്പുണ്ടായിരുന്നു. ഇന്നലെ ചെക്ക് ഇൻ ചെയ്ത ആളാണ്. അവർ പരിശോധിച്ചു നോക്കി. ആൾ മരിച്ചിരുന്നു. ശരീരം മരവിച്ചിട്ടുണ്ട്. ബോഡി ഉടൻ ആശുപത്രിയിലേയ്ക്കു നീക്കം ചെയ്തു. ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചു. തലേദിവസത്തെ എമിറേറ്റ്സിന്റെ EK 912-ആം നമ്പർ ഡമാസ്കസ് –ദുബായ് വിമാനത്തിൽ, ഡമാസ്കസിൽ നിന്നും എത്തിയ , പലസ്തീനിയൻ പാസ്പോർട്ടുള്ള മഹ്മൂദ് അബ്ദ് അൽ റൌഫ് മൊഹമ്മദ് ഹസൻ എന്ന ഒരു ബിസിനസുകാരനായിരുന്നു അത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മസ്തിഷ്കാഘാതമാണു മരണ കാരണം എന്നാണു രേഖപ്പെടുത്തിയിരുന്നത്. അസാധാരണമായി ഒന്നുമില്ലാത്തതിനാൽ, അവകാശികൾ എത്തുംവരെ മോർച്ചറിയിൽ ബോഡി സൂക്ഷിച്ചു. പാസ്പോർട്ടിലെ അഡ്രസിൽ വിവരങ്ങൾ പോയി. ഇതിനിടെ, പലസ്തീനിയൻ തീവ്രവാദി സംഘടനയായ ഹമാസിന്റെ ഡമാസ്കസി

സ്വർഗീയ സുഗന്ധം

ഇമേജ്
സ്വര്‍ണ്ണത്തെക്കാള്‍ വിലയുള്ള മരക്കഷ്ണമുണ്ടന്ന് സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ടോ? എങ്കില്‍ ഉണ്ട്. ആ മരമാണ് ഊദ്... വിശുദ്ധവും ദൈവികവുമായ ഒരു ഗന്ധമാണ് ഊദ്. എന്നാല്‍, ആ ഗന്ധം അറിയണമെങ്കില്‍ സ്വര്‍ണ്ണം പുകക്കുന്ന ചെലവുവരും. കോഴിക്കോട് നഗരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ 'ഊദും ഊദിന്റെ അത്തറും' എന്ന ബോര്‍ഡ് കാണാത്തവരില്ല. ഒരു സുഗന്ധദ്രവ്യം എന്നാശ്വസിച്ച് കടന്നുപോകുന്നവര്‍ പക്ഷെ കൗതുകത്തിന്റെ കലവറയായ ഊദ് എന്താണെന്ന് അറിയുന്നതേയില്ല. കിലോക്ക് ഒരു ലക്ഷം രൂപ വരെ വിലയുള്ള ഊദ് കോഴിക്കോട്ടെ ചില കടകളില്‍നിന്നു ലഭിക്കും. Agar Tree ഊദ് അഥവാ അഗര്‍ ഒരു സുഗന്ധദ്രവ്യ മരമാണ്. ഈ മരങ്ങള്‍ സാധാരണയായി കാണപ്പെടുന്നത് സൗത്ത് ഏഷ്യന്‍ കാടുകളിലാണ്. ഇന്ന് കേരളത്തിലും ഈ മരങ്ങള്‍ വ്യാപകമായി കൃഷി ചെയ്തു വരുന്നു. അക്വിലേറിയ (Aquilaria malaccensis) മരത്തില്‍ നിന്നാണ് ഊദ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. അസമില്‍ നിന്നാണ് ഇതിന്റെ ഉല്‍ഭവം എന്നു പറയപ്പെടുന്നു. ഫിയാലോഫോറ പാരസൈറ്റിക്ക എന്ന ഒരു പൂപ്പല്‍ അക്വിലേറിയ മരത്തില്‍ പറ്റിപ്പിടിക്കുമ്പോള്‍ അത് സുഗന്ധമുള്ള ഒരു പദാര്‍ഥം ഉല്‍പാദിപ്പിക്കുന്നു. അതാണ് ഊദ് ആയി രൂപാന്ത