Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

"ദി ന്യൂ വേൾഡ് ഓർഡർ".

ഇന്ത്യയേക്കാള്‍ വിദ്യാഭ്യാസപരമായി മുന്നിട്ടു നില്‍ക്കുന്ന സമ്പന്ന രാജ്യങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം ഇതായി മാറിയിട്ട് വര്‍ഷങ്ങള്‍ പലതുമായി. ഈ ലോകത്തില്‍, അതിന്‍റെ ഉടമകള്‍ക്കായി ഇല്ലുമിനാറ്റിയിൽ ഒരു വിഭാഗമുണ്ട്. അതിനെ നമുക്ക് എലൈറ്റ് ക്ലബ്‌ എന്നുവിളിക്കാം. കൃത്യമായി പറഞ്ഞാല്‍; പതിമൂന്നു കുടുംബക്കാര്‍. നമ്മളെല്ലാം കേവലം അവരുടെ കളിപ്പാട്ടങ്ങള്‍ മാത്രം. ഇവയാണ് ഇതിലെ അംഗകുടുംബങ്ങള്‍.

1. റോത്ചൈൽഡ്

2. ബ്രൂസ്

3. കാവെൻഡിഷ്

4. ഡി മെഡിസി

5. ഹാനോവർ

6. ഹാപ്സ്ബർഗ്

7. ക്രൂപ്

8. പ്ലാന്റാജനേത്

9. റോക്കഫല്ലെർ

10. റൊമാനോവ്

11. സിൻക്ലെയർ

12. വാർബർഗ്

13. വിൻഡ്സർ

ഈ 13 രാജരക്ത കുടുംബങ്ങളില്‍ ജനിച്ചവര്‍ക്ക് മാത്രമാണ് എലൈറ്റ് ക്ലബ്ബിൽ പ്രവേശനമുള്ളൂ. ലോകത്തിലെ സകല രാജ്യങ്ങളിലും, ഇവരുടെ പാവസര്‍ക്കാരുകളാണത്രെ വെച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ ഏകദേശം 700 കോടിയോളം മനുഷ്യരെ അടക്കി ഭരിക്കുകയും, പ്രപഞ്ചത്തിലെ സകല വിഭവങ്ങളും സമര്‍ത്ഥമായി സദാ കയ്യടക്കിവെക്കുകയുമാണ് ചെയ്തുപോരുന്നത്. ഇതൊക്കെയും ഇന്നോ, ഇന്നലെയോ, തുടങ്ങിയതല്ല. നൂറ്റാണ്ടുകളായി ഭൂമിയിലെ സ്ഥിതി ഇതുതന്നെ.ഈ അടിമകളുടെ അദ്ധ്വാനം അവർക്ക്  ആവശ്യമായിരുന്നു. എന്നാല്‍ അവറ്റകളെ അടക്കിയൊതുക്കി അച്ചടക്കത്തോടെ നിലനിര്‍ത്തി കൊണ്ടുപോരുക എന്നത് എക്കാലത്തും അവര്‍ക്ക് വളരെ പ്രയാസകരമായിരുന്നു.


പക്ഷെ കാലം മാറിയിരിക്കുന്നു. അദ്ധ്വാനിക്കാന്‍ ഇന്ന് മനുഷ്യരെ അധികമായി ആവശ്യമില്ലാതെ വന്നിരിക്കുന്നു.പകരം അച്ചടക്കത്തോടെ ജോലി ചെയ്യുന്ന യന്ത്രമനുഷ്യരെ അവര്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നു. എങ്കിലിനി ഇത്രയും മനുഷ്യർ എന്തിന്? ലോകത്തില്‍ ഇനി ഇത്ര വലിയ ജനസംഖ്യ ആവശ്യമുണ്ടോ? ഇല്ല. നമ്മളില്‍ വലിയൊരു ഭാഗം ഇനി ജീവിച്ചിരിക്കേണ്ടതില്ല.എങ്കില്‍ അവര്‍ കൊല്ലാന്‍ മടിക്കുമോ?അവര്‍ക്കതിനു കഴിയുമോ?കഴിയും...വളരെ നിസ്സാരമായി കഴിയും.അതിനായി അവര്‍ക്ക് പദ്ധതികള്‍ വല്ലതുമുണ്ടോ? ഉണ്ട്, അതാണത്രേ ഡി പോപ്പുലേഷൻ  അജണ്ട.

എന്നാല്‍ എന്തുകൊണ്ട്, നേതാക്കന്മാരും, നിങ്ങളുടെ പ്രിയപ്പെട്ട സാഹിത്യകാരന്മാരും, ഇതൊന്നും ഇന്നു വരെ പറഞ്ഞില്ല? മാധ്യമങ്ങള്‍? പുരോഹിതന്മാര്‍? ഉത്തരമില്ലാ. പക്ഷെ നമുക്കറിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അവര്‍ക്കറിയാം. അവരാണ് അതിന്‍റെ പിതാക്കന്മാർ‍. ശാസ്ത്രം വളര്‍ന്നു വന്ന വഴി, മതങ്ങള്‍ വന്ന വഴികളെക്കാള്‍ നിഗൂഢമായവയാണ്. പറഞ്ഞുകേട്ടതൊക്കെ ശാസ്ത്രമാണെന്ന് കരുതിയിരുന്നവര്‍ക്ക്, പലപ്പോഴും തെറ്റി. ഉണ്ടായത്; ശാസ്ത്രമെന്ന പദം പ്രയോഗിച്ചുകൊണ്ട് ജനമനസ്സുകളെ ഒരുകൂട്ടര്‍ ഒരു പ്രത്യേക രീതിയിലൂടെ നൂറ്റാണ്ടുകളായി വളച്ചൊടിച്ചെടുക്കുകയായിരുന്നു. ഇല്ലുമിനാറ്റികൾ സുഗമമായി ജനങ്ങളെ എക്കാലവും ഭരിച്ചുപോരുന്നത് നിക്ഷ്പ്രയാസം നമുക്ക് തിരിച്ചറിയാൻ കഴിയുമത്രേ!..അവര്‍ അവരുടെ മുദ്ര സകലയിടത്തും സധൈര്യം, പരസ്യമായി പതിച്ചിടുന്നു. കൌതുകകരമായ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഇക്കാലത്ത് ലോകത്തിനു പൂര്‍ണ്ണമായും ആശ്രയിക്കേണ്ട ഒന്നാക്കി മാറ്റിയിരിക്കുന്നു  ഇന്‍റെര്‍നെറ്റ് ശൃംഖല, അതില്‍ത്തന്നെ വളരെ പ്രധാനപ്പെട്ട ഒരു ബ്രൌസര്‍ ആയ ക്രോം അതിന്റെ ലോഗോ എങ്ങനെയാണ് മൂന്ന് ആറുകളെ പ്രതിനിധാനം ചെയ്യുന്നത് ? പിന്നെ ബാര്‍ കോഡിലെ മൂന്ന് ആറുകള്‍ ?... ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യാക്ഷരമായ A ഒരു പിരമിഡിനെ സൂചിപ്പിക്കുന്നു. എന്നാല്‍, ആ പിരമിഡിനു കുറുകെ ഒരു വര കൂടി സ്ഥാപിച്ചു കൊണ്ട്, അക്ഷരത്തില്‍ ഇല്യൂമിനിട്ടിക്കാരുടെ പ്രധാന പ്രതീകമായ, ഖണ്ഡിച്ച പിരമിഡിനെ വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നത് അവരാണെന്നും വിശ്വാസങ്ങളുണ്ട്. 666 അവരുടെ ഇഷ്ടസംഖ്യയാണ്. നമ്മുടെ ഉപഭോഗത്തിനായി ലഭ്യമാക്കിയ സകല ഉത്പ്പന്നങ്ങളിലും ബാര്‍ കോഡായി അച്ചടിച്ചിരിക്കുന്ന സംഖ്യകളില്‍ ആദ്യത്തേതും, മദ്ധ്യത്തിലേതും, ഒടുവിലേതും, രണ്ടു മെലിഞ്ഞ വരകളാണ്. അവ മൂന്ന് 6കളെ സൂചിപ്പിക്കുന്നവയത്രേ.

ഇല്യൂമിനാറ്റി കുടുംബക്കാര്‍ക്ക് വര്‍ഷങ്ങളോളം സുരക്ഷിതരായി ഒളിച്ചു പാര്‍ക്കാന്‍, ഭൂമിയില്‍ ഭൂഗര്‍ഭ തുരങ്കങ്ങള്‍ പണിതീര്‍ക്കുന്നുണ്ടത്രേ, അടിമകളായ ശാസ്ത്രജ്ഞന്മാര്‍, അതും കാതലായ ശ്രദ്ധ പതിപ്പിച്ചുകൊണ്ട്. പടുകൂറ്റന്‍ പഞ്ചനക്ഷത്ര ബങ്കറുകള്‍ അങ്ങനെ ആയിരക്കണക്കിനായ്, ലോകം മുഴുക്കെ പണിതിട്ടു കഴിഞ്ഞതൊന്നും ജനങ്ങൾ അറിയാതെയാണെന്നും പറയപ്പെടുന്നു. ഇത് അറിഞ്ഞവരെയും പറഞ്ഞവരേയും 'ഗൂഢാലോചനാ വാദക്കാര്‍' എന്ന് വിളിപ്പിച്ചു കളിയാക്കിക്കാനും; ഈ ഇല്ലുമിനാറ്റികൾക്ക് കഴിഞ്ഞത്രേ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം