പോസ്റ്റുകള്‍

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ബ്രൂസ്‌ ലീ

ഇമേജ്
മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനാണ്‌ ബ്രൂസ്‌ ലീ (നവംബർ 27, 1940 - ജൂലൈ 20,1973).ചലച്ചിത്ര നടൻ,തത്വചിന്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.പിൽക്കാലത്തെ ചലച്ചിത്ര നടനായിരുന്നബ്രൻഡൺ ലീ,നടിയായ ഷാനൺ ലീ എന്നിവരുടെ പിതാവു കൂടിയാണ്‌ അദ്ദേഹം. ഹോങ്കോങ്ങിലെ ഒരു നാടകക്കമ്പനിയിലെ ഹാസ്യനടനായിരുന്നലീ ഹോയ് ചുൻയുടെയും, ചൈനീസ്-ജർമ്മൻ പാരമ്പര്യമുള്ള ,കത്തോലിക്കാ വിശ്വാസിയായിരുന്ന ഭാര്യ ഗ്രേസിന്റെയും, മകനായി, 1940 നവം‌ബർ‍ 27ന്‌ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ജാക്സൺ സ്ട്രീറ്റ് ആശുപത്രിയിലാണ്‌ ബ്രൂസ്‌ലീ ജനിച്ചത്. ന്യൂയോർക്കിൽ നാടകം അവതരിപ്പിക്കാനെത്തി യതായിരുന്നു ലീയുടെ പിതാവ്.  ജൂൻഫാൻ എന്നാ യിരുന്നു ഗ്രേസ് മകന് ഇട്ട ആദ്യപേര്. പക്ഷേ ആ ആശുപത്രിയിലെ ഡോക്ടറായിരുന്ന മേരി ഗ്ലോവെർ അവനെ ബ്രൂസ് എന്നു വിളിച്ചു. പിന്നീട് ലീ എന്ന കുടുംബപ്പേരുകൂടി ചേർന്നപ്പോൾ അവൻ ബ്രൂസ് ലീ ആയി, മൂന്നു മാസത്തിനു ശേഷം ലീ ദമ്പതിമാർ ജന്മനാട്ടിൽ തിരിച്ചെത്തി.ചെറുപ്പത്തിൽ ബ്രൂസിന്‌,'സായ് ഫങ്ങ്'(കൊച്ചു ഡ്രാഗൺ) എന്നും പേരുണ്ടായിരുന്നു. പീറ്റർ, റോബർട്ട്, ആഗ്നസ് ഫോയബീ എന്നിവരായി

കങ് ഫു

ഇമേജ്
ഒരു ചൈനീസ് ആയോധന  കലയാണ് കങ്‌ഫു. മെയ്യ് നീക്കങ്ങളും കൈ-കാൽ പ്രയോഗങ്ങളും ആയുധപ്രയോഗങ്ങളും ചേർന്ന ഒരു അഭ്യാസ കലയാണ് ഇത്. കഠിനപ്രയത്നം, പൂർണ്ണത എന്നൊക്കെയാണ് ഈ പദത്തിന്റെ അർത്ഥം. കുങ്ഫുവിന്റെ ചരിത്രം ഇന്ത്യയുമായിബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം 1500 വർഷങ്ങൾക്കു മുൻപ് ബോധി ധർമ്മൻ എന്ന ബുദ്ധ സന്യാസി ബുദ്ധമത പ്രചരണാർത്ഥം ഇന്ത്യയിൽനിന്നും ചൈനയിൽ എത്തുകയും ഷാവോലിൻ പ്രദേശത്തെ ബുദ്ധമതാനുയായികളെ യോഗ, ധ്യാനംഎന്നിവക്കുപുറമെ ആയോധനകലകളും പഠിപ്പിക്കുകയും ചെയ്തു. കവർച്ചക്കാരിൽ നിന്നും അക്രമികളിൽ നിന്നും രക്ഷനേടാനായിരുന്നു ഇത്. ചൈനയുടെ ദേശീയ കലയായ കങ് ഫു വികസിച്ചത് ഇതിൽ നിന്നാണെന്നു പറയപ്പെടുന്നു. താമോ എന്നു ചൈനക്കാർ വിളിക്കുന്ന ഈ സന്യാസിയിൽ നിന്നും പകർന്നു കിട്ടിയ ഈ ആയോധനകല ഷാവോലിൻ ചുവാൻ ഫാ എന്നറിയപ്പെട്ടു. ഇത് പിന്നീട് ഷാവോലിൻ കങ്‌ഫു എന്നു വിളിക്കപ്പെട്ടു. കങ്‌ഫു പ്രധാനമായും രണ്ടു വിധമുണ്ട്. വടക്കൻ ഷാവോലിൻ കങ്‌ ഫുവും തെക്കൻ ഷാവോലിൻ കങ് ഫുവും. ശൈലികളുടെ പ്രയോഗം വെച്ച് കങ് ഫുവിനെ ബാഹൃം, ആന്തരികം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. വടക്കൻ ശൈലി വെതൃസ്തമായ കാൽ പ്രയോഗങ്ങളിൽ അറിയപ്പെടുന്

ഡാർക്ക് നൈറ്റിലെ ജോക്കർ

ഇമേജ്
Heath ledger എന്ന പേര് ഒരു പക്ഷെ ആർക്കും പരിചിതം ആവണമെന്നില്ല. എന്നാൽ ഡാർക്ക് നൈറ്റ് എന്ന സിനിമയിലെ ജോക്കറിനെ അറിയാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല. ജോക്കർ എന്ന വിഖ്യാത കഥാപാത്രത്തെ അനശ്വരമാക്കിയ ഹെത്ത് ലെഡ്ജറെ പറ്റി കൂടുതൽ അറിയാത്തവർക്കായ ആണ് ഈ പോസ്റ്റ്..            ഓസ്ട്രേലിയൻ വംശജനായ ലെഡ്ജർ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ആളാണ്..ലെഡ്ജർ ഒരു ബുദ്ധിമാൻ ആണെന്ന് പ്രത്യേകിച്ചു പറയണമെന്ന് തോന്നുന്നില്ല... അദ്ദേഹത്തിന്റെ ആക്ടിങ് skill ൽ അത് വ്യകതമാണ്..ഒറ്റ വാക്കിൽ ബുദ്ധിമാനായ നടൻ എന്ന് വിശേഷിപ്പിക്കാം..പത്താം വയസിൽ വെസ്റ്റേൺ ഓസ്ട്രേലിയിൽ നടന്ന ചെസ്സ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനക്കാരനായത് മുതൽ ലെഡ്ജറിന്റെ കരിയർ തുടങ്ങുന്നു... ചെറുപ്പത്തിലേ അഭിനയത്തിൽ കമ്പം ഉണ്ടായിരുന്ന ലെഡ്ജർ ഓസ്ട്രേലിയൻ ഫിലിം ഇസ്റ്റിട്യൂട്ടിൽ ചേർന്നു.. അഭിനയത്തിന്റെ കൂടുതൽ തലങ്ങൾ അവിടെ നിന്നും മനപ്പാടമാക്കി..പഠന ശേഷം ധാരാളം ടെലിവിഷൻ ഷോകളിലും സിനിമകളിലും അഭിനയിക്കുക ഉണ്ടായി..  Joker Character from Batman movie അങ്ങനെ ആ കാലഘട്ടത്തിലാണ് ക്രിസ്റ്റഫർ നോളൻ അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് വില്ലനെ തേടുന്നത്. പല നടന

108 വർഷങ്ങൾക്കു ശേഷം ആ സന്ദേശം ലഭിച്ചു

ഇമേജ്
   ഫേസ്ബുക്കും വാട്ട്‌സ്ആപ്പ് വാഴുന്ന ഈകാലത്ത് മെസ്സേജ് അയച്ചു നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ആള്‍ക്കാരുടെ കൈവശംചെന്നെത്തുന്ന ഈ കാലത്ത് 108 വര്‍ഷങ്ങള്‍ക്കു മുന്നേ അയച്ച സന്ദേശം അടങ്ങിയ കുപ്പിയാണ് കണ്ടെത്തുക അവിശ്വസനീയം തന്നെ. ആശയവിനിമയ ഉപകരണങ്ങളൊന്നും കണ്ട്പിടിക്കാത്ത ഒരു കാലമുണ്ടായിരുന്നു. സന്ദേശങ്ങള്‍ കൈമാറാന്‍ പ്രാകൃത രീതികളായിരുന്നു അന്ന് പിന്തുടര്‍ന്നിരുന്നത്. പക്ഷികളെ ഇണക്കി അവയുടെ കാലില്‍ സന്ദേശം കെട്ടിവെച്ച ലക്ഷ്യ സ്ഥാനത്തേക്ക് പറത്തിവിടുകയായിരുന്നു അവയിലൊന്ന്. ഇത് പൊതുവെ കരയിലവലംബിച്ചിരുന്ന മാര്‍ഗ്ഗം.കടലില്‍ നാവികര്‍ മറ്റൊരു രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. പേപ്പറിലെഴുതിയ സന്ദേശം കുപ്പിയില്‍ നിറച്ച് ഭദ്രമായി അടച്ച് കടലിലൊഴുക്കി വിടും.     2015ഏപ്രില്‍മാസം17ന് മരിയന്‍ വിങ്ക്ലര്‍ എന്ന റിട്ടയേര്‍ഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരിയും ഭര്‍ത്താവ് ഹോസ്റ്റും അവധിക്കാലം ആഘോഷിക്കാന്‍ പോയത് ജര്‍മ്മനിയിലെ അമ്‌റം ദ്വീപിലായിരുന്നു. ബീച്ചിലൂടെ നടക്കവേ കാലിലെന്തോ തടഞ്ഞെന്നു തോന്നി. നോക്കിയപ്പോള്‍ നന്നായി അടച്ച ഒരു കുപ്പിയായിരുന്നു. അതു അവര്‍ക്കു തുറക്കാനും കഴിയുന്നുണ്ടായിരുന്നില്ല.      ആ സ്

യതി സങ്കല്പ്പം യാഥാര്ത്ഥ്യമാകുന്നു

ഇമേജ്
മോസ്കോ: ഭാരതീയര് യതിയെന്നും പാശ്ചാത്യര് ബിഗ്ഫൂട്ട്‌ എന്നും വിളിക്കുന്ന ഭീമന് ഹിമമനുഷ്യന് സാങ്കല്പ്പിക കഥാപാത്രമാണെന്നത്‌ പഴങ്കഥയാകുന്നു. യതിയുടെ സാന്നിധ്യം തെളിയിക്കുന്ന രേഖകളുമായി റഷ്യക്കാരായ ഒരു സംഘം ഗവേഷകരാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌.റഷ്യയിലെ കെമറോവ പ്രവിശ്യയിലുള്ള ഫോറിയ മലനിരകളില് താമസിക്കുന്നവര് ഏഴടിയിലധികം ഉയരമുള്ള മഞ്ഞുജീവി വളര്ത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുന്നുവെന്ന്‌ നിരന്തരം പരാതിയുയര്ത്തിയ സാഹചര്യത്തിലാണ്‌ നരവംശ ശാസ്ത്രജ്ഞനായ ഇഗോര് ബര്സ്താപിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഷോറിയ മലനിരകളിലെത്തിയത്‌. തുടര്ന്ന്‌ ഇവര് നടത്തിയ അന്വേഷണത്തില് യതി താമസിച്ചിരുന്നുവെന്ന്‌ കരുതപ്പെടുന്ന ഗുഹയും ഇതിന്റെ കൂറ്റന്കാല്പ്പാടുകളും രോമങ്ങളും കണ്ടെത്തുകയായിരുന്നു. നിയാണ്ടര്ത്താല് മനുഷ്യനില്നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പ്രവാഹത്തിനിടയില് വേര്പിരിഞ്ഞ ഒരു കണ്ണിയാണ്‌ യതിയെന്ന്‌ ഡോ.ഇഗോര് അഭിപ്രായപ്പെടുന്നു. ഹിമ മനുഷ്യനെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്ക്കായി റഷ്യന് സര്ക്കാര് സംഘത്തിന്‌ ധനസഹായവും നല്കിയിരുന്നു. രോമാവൃതമായ കുറുകിയ കഴുത്തുമുള്ള നീണ്ട കരങ്ങളുമുള്ള ഭീമനാണ്‌ യതിയെന്ന്‌ ഗവേഷകര് പറയുന്ന

നമ്മൾ നക്ഷത്ര ധൂളികളാൽ നിർമിതമാണോ ??

ഇമേജ്
അതെ നമ്മൾ നക്ഷത്രങ്ങളിൽ നിന്നുള്ള മൂലകങ്ങളാൽ ആണ് ഉണ്ടായത്. ബിഗ്‌ബാങ് വഴി ഉണ്ടായി എന്ന് കരുതപ്പെടുന്ന നമ്മുടെ ഈ പ്രപഞ്ചത്തിൽ ആദ്യം ഹൈഡ്രജൻ, പിന്നെ അൽപ്പ സ്വല്പ്പം ഹീലിയവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഉണ്ടായ ഹൈഡ്രജനും, ഹീലിയവും സ്വയം ഗ്രാവിറ്റിയിൽ ഒന്നിച്ചുകൂടി നക്ഷത്രങ്ങൾ ഉണ്ടായി. ആ നക്ഷത്രങ്ങൾക്കുള്ളിൽ അത്യാധിക മർദത്തിൽ ഫ്യഷൻ വഴി ഭാരം കൂടിയ മൂലകങ്ങൾ ഉണ്ടായി. പീരിയോഡിക് ടേബിളിൽ 26 ( Fe ) Iron വരെയുള്ള മൂലകങ്ങൾ നക്ഷത്രത്തിനുള്ളിൽ നക്ഷത്രമായിരിക്കുമ്പോൾത്തന്നെ ഫ്യഷൻ വഴി ആണ് ഉണ്ടായത്. എന്നാൽ 26 നു മുകളിൽ ആറ്റമിക് നമ്പർ ഉള്ള ചെമ്പു, വെള്ളി, സ്വർണം തുടങ്ങിയ എല്ലാ മൂലകങ്ങളും ''നക്ഷത്ര സ്ഫോടന'' സമയത്താണ് ഉണ്ടാവുന്നത്. നമ്മുടെ ശരീരത്തിൽ 60% വെള്ളം ആണ്. അതിൽ വെറും 11% മാസ്സ് മാത്രമേ ഹൈഡ്രജൻ ഉള്ളൂ. ബാക്കി 89% വും മാസ്സ് ഓക്സിജൻ ആണ്. മുൻപ് പറഞ്ഞതുപോലെ ഹീലിയത്തിനു മുകളിൽ ഭാരമുള്ള മൂലകങ്ങളൊക്കെ നക്ഷത്രങ്ങളിൽ ആണ് രൂപം കൊണ്ടത്. അപ്പോൾ വെള്ളത്തിലെ ഓക്സിജനും നക്ഷത്രത്തിനുള്ളിൽ ഫ്യൂഷൻ വഴി ആണ് ഉണ്ടായത്. അങ്ങനെ നമ്മുടെ ശരീരത്തിലെ വെള്ളമൊഴികെയുള്ള 40% മൂലകങ്ങളും, വെള്ളത

ഹാക്കിങ് ഉണ്ടായതു എങ്ങനെ

1960കളിലാണ് ഹാക്കിങ് എന്ന പദം ഉത്ഭവിക്കുന്നത്. ആധുനിക കമ്പ്യൂട്ടിങ് സിസ്റ്റം ഉപയോഗിച്ച് വരികയും മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിലെ കമ്പ്യൂട്ടര്‍ ലാബില്‍ കുട്ടികള്‍ കമ്പ്യൂട്ടറിനെക്കുറിച്ച് പഠിച്ച് വരികയും ചെയ്യുന്ന സമയത്താണ് ഈ പദം ജനിക്കുന്നത്. ഈ സിസ്റ്റം വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കുറച്ച് ആളുകള്‍ ഉണ്ടായിരുന്നു. അവരായിരുന്നു ഹാക്കര്‍മാരായി അന്ന് അറിയപ്പെട്ടത്. യഥാര്‍ത്ഥ പ്രോഗ്രാമര്‍മാര്‍ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയിരുന്ന കമ്പ്യൂട്ടര്‍ കോഡുകള്‍ കൈക്കലാക്കാന്‍ സാധിച്ചിരുന്ന ഒരു വിഭാഗം പ്രോഗ്രാമര്‍മാരായിരുന്നു ഇവര്‍. ഇത്തരം ഹാക്കര്‍മാരില്‍ പലരും കമ്പ്യൂട്ടര്‍ ഇന്‍ഡസ്ട്രിയെ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധിച്ചവര്‍ ആയിരുന്നു. ഫോണ്‍ ഹാക്കര്‍മാരുടെ വരവോടെ 70കളായപ്പോഴേക്കും ഈ പദത്തിന് ഒരു മോശം സ്ഥാനം ലഭിച്ചുതുടങ്ങി. ഇതില്‍ ശ്രദ്ധിക്കപ്പെട്ടത് ജോണ്‍ ഡ്രാപ്പര്‍ ആയിരുന്നു. സൗജന്യമായി കോളുകള്‍ ചെയ്യാന്‍ പ്രാദേശിക, അന്താരാഷ്ട്ര ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ ഹാക്ക് ചെയ്യാനുള്ള സൂത്രങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. കമ്പ്യൂട്ടര്‍ ഹാക്കിങ്