പോസ്റ്റുകള്‍

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

കേരളം കണ്ട എറ്റവും വലിയ പ്രകൃതി ദുരന്തം

ഇമേജ്
പ്രകൃതിദുരന്തങ്ങൾ ഒരു നാടിനെയും അതിന്റെ സംസ്കാരത്തെയും നിത്യജീവിതത്തെയും മാറ്റിമറിച്ച സംഭവങ്ങൾ ലോകത്തിൽ ആദ്യമല്ല. കേരളവും നിരവധി പ്രകൃതി ദുരന്തങ്ങൾക്കു സാക്ഷിയായ സംസ്‌ഥാനം കൂടിയാണ്. കേരളം കണ്ട എറ്റവും വലിയ പ്രകൃതി ദുരന്തം തെണ്ണൂറ്റിയൊമ്പതിലെ (കൊല്ലവർഷം 1099) വെള്ളപ്പൊക്കം എന്നു പഴമക്കാരുടെ ഇടയിൽ പ്രചാരമുള്ള 1924–ലെ വെള്ളപ്പൊക്കമാണ്. മൂന്നാർ പട്ടണം -വെള്ളപ്പൊക്ക സമയത്തു  ഇതു കേരളത്തെ തന്നെ മാറ്റിമറിച്ചു. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടൂതൽ ദുരിതമനുഭവിച്ചത് കേരളത്തിന്റെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറാണ്. ഇന്നത്തെ മൂന്നാർ, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ അതിജീവിച്ച പ്രദേശമാണെന്നു ചിലർക്കു മാത്രമേ അറിയുകയുള്ളൂ. മൂന്നാറിൽ വർഷങ്ങൾക്കു മുമ്പ് ട്രെയിൻ ഓടിയിരുന്നു. ഇന്നു ട്രെയിൻ ഓടിയിരുന്ന കഥകൾ ചരിത്രത്തിൽ മാത്രം. മൂന്നാറിൽ ട്രെയിൻ ഓടിയിരുന്നതിന്റെ തെളിവായി കുറച്ചു ശേഷിപ്പുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. 1924 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ദാരുണമായ ദുരന്തമുണ്ടായത്. കൊല്ലവർഷം 1099–ൽ വെള്ളപ്പൊക്കവും പേമാരിയും ഉണ്ടായതിനാലാണ് 99ലെ വെള്ളപ്പൊക്കം എന്ന് പഴമക്കാർ ആ ദുരന്തത്

ജൂലൈ 15 - World Today

🌷ചരിത്രസംഭവങ്ങൾ 1926 - ബെസ്റ്റ്(ബോംബൈ ഇലക്ട്രിക്ക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട്) ബസ്സുകൾ മുംബൈയിൽ സർവ്വീസ് തുടങ്ങി. 1954 - ബോയിങ്ങ് 707 ന്റെ ആദ്യ പറക്കൽ. 1975 - അപ്പോളോ സോയൂസ് ടെസ്റ്റ് പ്രൊജക്റ്റ് - അപ്പോളോ സോയൂസ് എന്നീ ബഹിരാകാശവാഹനങ്ങൾ യൂ.എസ്.സോവിയറ്റുമായി ചേരാൻ ബഹിരാകാശത്തേക്ക് പറന്നു. 1995 - ആമസോൺ.കോം എന്ന ഓൺലൈൻ സൈറ്റിൽ ആദ്യ വിൽപ്പന നടന്നു. 2003 - മോസില്ല ഫൌണ്ടേഷൻ പിറന്നു. 2010 - ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 2013 ഇന്ത്യൻ തപാൽ വകുപ്പ്‌ ടെലഗ്രാഫ്‌ നിർത്തലാക്കി. 🌷ജനനം 1885 - മുൻ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള 1927 - മുൻ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ 1933 - എം ടി വാസുദേവൻനായർ 🌷മരണങ്ങൾ ആന്റൺ ചെഖോവ് എറിക് ബേൺ കുഞ്ചാക്കോ കെ.എം. തരകൻ ബാനൂ ജഹാൻഗീർ കോയാജി സുലൈഖ ഹുസൈൻ 🌷മറ്റു പ്രത്യേകതകൾ പ്ലാസ്റ്റിക് സര്‍ജറി ദിനം

ടെസ്‌ലയുടെ ആന്റി ഗ്രാവിറ്റി UFO

ഇമേജ്
……Unni Krishnan…… Nikola Tesla       ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സ്രഷ്ട്ടാവാണ് ക്രോയേഷ്യൻ എൻജിനീയറും ശാസ്ത്രജനുമായ നിക്കോളാ ടെസ്‌ല. അദ്ദേഹത്തിന്റെ ജീവിതം AC, ടെസ്‌ല കോയിൽ, വിട്രിസിറ്റി, എന്നിവ കൊണ്ടു മാത്രം നിന്നില്ല. സാധാരണയിൽ നിന്നു മാറി അദ്ദേഹം തന്റെ കണ്ടുപിടുത്തങ്ങൾക്ക് ഒരു രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കാറുണ്ടായി രുന്നു. അതു കൊണ്ടായിരിക്കണം നിഗൂഢതയുടെ കണ്ടു പിടുത്തക്കാരൻ എന്നുകൂടി ലോകം അദ്ദേഹത്തെ വിളിച്ചത്. അദ്ദേഹത്തിന്റെ കണ്ടുപിടുത്ത ങ്ങൾക്കിടയിൽ ലോകം ഇന്നും കണ്ടു പിടിക്കാൻ ശ്രമിക്കുന്ന ആന്റി ഗ്രാവിറ്റി സാങ്കേതിക വിദ്യ അദ്ദേഹം അന്നേ കണ്ടു പിടിച്ചിരുന്നു എന്നു കരുതപ്പെടുന്നു. 1928-ൽ പേറ്റന്റ് നമ്പർ 1,655,144 എന്നു രേഖപ്പെടുത്തിയ അത്ഭുതകരമായതും എന്നാൽ ചുരുളുകൾ അഴിയാത്തതുമായ അദ്ദേഹത്തിന്റെ കണ്ടു പിടുത്തം എന്താണ്?!! എയർക്രാഫ്റ്റിനോടും ഹെലികോപ്റ്ററിനോടും ഒരു പോലെ സാമ്യതയുള്ള ഒരു UFO ആണ് ടെസ്‌ല അന്നു കണ്ടു പിടിച്ചത് അദ്ദേഹം തന്റെ മരണത്തിനു മുൻപ് എയ്‌റോഡയനാമിക്സിലും പ്രൊപ്പൽഷൻ മേഖലകളിലും തന്റെ വ്യക്തി മുദ്ര ചാർത്താൻ ശ്രമിച്ചു എന്നതിനുള്ള തെളിവാണ

ഓപ്പറേഷൻ ദുബായ് – ഹോട്ടൽ റൂമിലെ അതിവിദഗ്ധമായ കൊലപാതകം

ഇമേജ്
മൊസാദിനെപോലെ ഇത്രയും കൃത്യതയുള്ള ഒരു ഭരണകൂട കൊലയാളി സംഘം ഇന്ന് ലോകത്ത്‌ വേറെ ഉണ്ടോ എന്ന കാര്യം  സംശയമാണ്. അത്ര കൃത്യമാണ് അവരുടെ ഓരോ മിഷനും . അങ്ങനെ ഉള്ളവയിൽ ഒന്നാണ് ദുബായിൽ വെച്ച് അതിവിദഗ്തമായി ഇസ്രായേൽ നടപ്പാക്കിയ ഹമാസ് നേതാവായ മഹ്മൂദ് അൽ മഹ്ബൂഹ് ന്റെ കൊലപാതകം . ➡മിഷൻ :- ഓപ്പറേഷൻ ദുബായ് ➡സ്ഥലം :- ദുബായ് ➡തീയതി :- 19 ജനുവരി 2010 ➡ലക്ഷ്യം :- മഹ്മൂദ്_അൽ_മഹ്ബൂഹ് ➡ആക്രമണ രീതി :- കൊലപാതകം ➡ആയുധം :- മസ്സിൽ റിലാക്സെന്റ് ഇഞ്ചക്ഷൻ ➡കൃത്യം നിർവഹിച്ചത് - ഇസ്രായേൽ-മൊസാദ്        2010 ജനുവരി 20. ഏകദേശം ഉച്ച നേരം. ദുബായ് എയർപോർട്ടിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാനാ നക്ഷത്ര ഹോട്ടലിലെ 230 ആം നമ്പർ മുറി രാവിലെ മുതൽ തുറന്നു കാണാത്തതിനാൽ ജീവനക്കാരിലൊരാൾ തട്ടിവിളിച്ചു. ഏറെ നേരം ശ്രമിച്ചിട്ടും മറുപടിയില്ല. അയാൾ മാനേജരെ വിവരമറിയിച്ചു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് ഇലക്ട്രോണിക് കീ കാർഡ് ഉപയോഗിച്ച് മുറി തുറന്നു. അവിടെ ബെഡിൽ ഒരാൾ കിടപ്പുണ്ടായിരുന്നു. ഇന്നലെ ചെക്ക് ഇൻ ചെയ്ത ആളാണ്. അവർ പരിശോധിച്ചു നോക്കി. ആൾ മരിച്ചിരുന്നു. ശരീരം മരവിച്ചിട്ടുണ്ട്. ബോഡി ഉടൻ ആശുപത്രിയിലേയ്ക്കു നീക്കം ചെയ്തു. ദുബായ് പോ

സൂര്യപ്രകാശം ഇല്ലാത്ത Viganella

ഇമേജ്
      വടക്കൻ ഇറ്റലിയിലെ ഒരു കൊച്ചു മലയോര ഗ്രാമമാണ് Viganella. പ്രസിദ്ധമായ റ്റൂറിന്‍ (Turin) നഗരത്തില്‍ നിന്നും ഏകദേശം 120 കിലോമീറ്റര്‍ വടക്ക് കിഴക്കായി ആണ് ഇത് സ്ഥിതി ചെയ്യുന്നത് . 13.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള ഈ ഗ്രാമത്തില്‍ (comune) ഏകദേശം ഇരുന്നൂറില്‍ താഴെ മാത്രം ആളുകള്‍ ആണ് താമസിക്കുന്നത്. ഒരു സാധാരണ ഇറ്റാലിയന്‍ ഗ്രാമത്തിനുള്ള എല്ലാ പ്രത്യേകതകളും, സൗകര്യങ്ങളും Viganella ക്ക് ഉണ്ടായിരുന്നു ; ഒന്നൊഴിച്ച് ! എന്താണെന്നോ ? സൂര്യപ്രകാശം !!!! ങേ ! ഇങ്ങനെയൊരു സ്ഥലമോ എന്ന് ചിന്തിച്ചേക്കാം . പക്ഷെ സത്യമാണ് , പക്ഷെ ഈ പ്രകാശമില്ലായ്മ്മ എപ്പോഴുമില്ല . വര്‍ഷത്തില്‍ ഏകദേശം മൂന്ന് മാസത്തോളം ആണ് പ്രശനം. സൂര്യഗ്രഹണം പോലെ ഒരു ഭീമന്‍ നിഴല്‍ വന്ന് ഈ ഗ്രാമത്തെ മൂടും . ഇത് ഉണ്ടാക്കുന്നതോ , ചുറ്റുമുള്ള മലകളും ! ഉയര്‍ന്നു നില്‍ക്കുന്ന മലകള്‍ സൂര്യനെ മറയ്ക്കുന്നതാണ് പ്രശനം . ശീതകാലം തുടങ്ങുമ്പോള്‍ ആണ് ഈ ഗതികേട് ആരംഭിക്കുന്നത് . നവംബർ പതിനൊന്നിന് അസ്തമിക്കുന്ന സൂര്യനെ ഇവർ പിന്നീട് കാണുന്നത് ഏകദേശം എണ്‍പത്തി മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് ഫെബ്രുവരി രണ്ടിനാണ് ! അത്രയും നാള്‍ പകല്‍ എന്ന് വെച്ചാല്‍

ഓപ്പറേഷൻ എന്റബെ അഥവാ തണ്ടർബോള്ട്ട്

ഇമേജ്
      ഇസ്രായേലിന്റെ മൊസാദ് എന്ന ചാരസംഘടനയെക്കുറിച്ചറിവില്ലാത്തവര്‍ ചുരുക്കമായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമവും ശക്തവുമായ ചാരസംഘടനയാണത്. അമേരിക്കയുടെ സി ഐ ഏ, റഷ്യയുടെ കെജിബി, ബ്രിട്ടന്റെ എം16 തുടങ്ങിയ പല വിഖ്യാത ചാരസംഘടന കളെക്കാളും സുശക്തവും കണിശമാര്‍ന്നതും പ്രഹരശേഷിയുള്ളതുമായ സംഘടനയാണ് മൊസാദ്. മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു റസ്ക്യൂ മിഷൻ ആയിരുന്നു #ഓപ്പറേഷൻ_എന്റബെ  അഥവാ #തണ്ടർബോള്ട്ട് Entebbe Airport ➡തിയതി  :- 1976 ജൂലൈ 4 ➡സ്ഥലം    :- എന്റബെ വിമാനത്താവളം, ഉഗാണ്ട ➡ഫലം       :- വൻവിജയം      1976 ജൂണ്‍ 27 ഞായറാഴ്ച . എയര്‍ ഫ്രാന്‍സിന്‍റെ 139 ആം നമ്പര്‍ വിമാനം ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്നും 246 യാത്രക്കാരുമായി പറന്നുയര്‍ന്നു. Air France 139 പിന്നീട് പാരീസില്‍ ഇറങ്ങിയ വിമാനം ഉച്ചക്ക് 12.30 നു വീണ്ടും 58 യാത്രകരെയും കൂട്ടി ആകാശ വിതാനത്തില്‍ എത്തി .എന്നാല്‍ ഇരുപത്തി ഒന്ന് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയം ഉണ്ടായിരുന്ന ക്യാപ്റ്റന്‍ ‍ മഷേല്‍ ബാകോസയും മറ്റ് 12 ജീവനക്കാരും ഒരിക്കലും കരുതിയിരുന്നില്ല , വിമാനത്തിലെ തങ്ങളുടെ മാന്യ അതിഥിക

തൂത്തൻഖാമുനും മായയും

ഇമേജ്
'ആദ്യം എനിക്കൊന്നും കാണാന്‍ വയ്യായിരുന്നു. കല്ലറയില്‍ നിന്ന് വരുന്ന ചുടുകാറ്റില്‍ മെഴുകുതിരികള്‍ ആളിക്കത്തുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞ് അരണ്ട ആ വെളിച്ചവുമായി എന്റെ കണ്ണുകള്‍ പൊരുത്തപ്പെട്ടപ്പോള്‍ മഞ്ഞുപടലങ്ങള്‍ക്കിടയിലൂടെ ഒരു കല്ലറയുടെ അകം തെളിഞ്ഞു വന്നു. വിചിത്രമായ മൃഗങ്ങള്‍, പ്രതിമകള്‍, സ്വര്‍ണ്ണം, എങ്ങും പൊന്നിന്റെ തിളക്കം മാത്രം.. ഞാന്‍ പകച്ചു നില്‍ക്കെ ഒപ്പമുള്ള കാര്‍ണര്‍വണ്‍ പ്രഭു ചോദിക്കുന്നത് കേട്ടു. 'എന്തെങ്കിലും കാണാമോ?' വാക്കുകള്‍ക്കായി തപ്പിത്തടഞ്ഞുകൊണ്ട് ഞാന്‍ എങ്ങിനെയോ പറഞ്ഞു. 'കാണാം. വിസ്മയകരമായ കാഴ്ചകള്‍!'  Thuthankhamun Death Mask Howard Carter രാജാക്കന്മാരുടെ താഴ്‌വര എന്നറിയപ്പെടുന്ന പ്രദേശത്ത് ഏറ്റവും ഒടുവിലായി 1922ല്‍ കണ്ടെത്തിയ തൂത്തന്‍ഖാമന്‍ എന്ന ഫറോവയുടെ ശവകുടീരത്തെപ്പറ്റി ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റ് ഹൊവാര്‍ഡ് കാര്‍ട്ടര്‍ രേഖപ്പെടുത്തിയതാണിത്. ആ നിലവറയ്ക്കകത്തെ മൂന്ന് സ്വര്‍ണ്ണപേടക ങ്ങളിലൊന്നില്‍ ഒരു മമ്മിയുടെ രൂപത്തില്‍ തൂത്തന്‍ഖാമന്റെ ശവശരീരമുണ്ടായിരുന്നു!. Stripped of all its jewels, the mummy of Tutankhamun remai