പോസ്റ്റുകള്‍

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ടാക്കിയോൺ-Tachyons

ഇമേജ്
 സൈദ്ധാന്തികമായി പ്രകാശത്തിനേക്കാൾ വേഗതയിൽ സഞ്ചരിക്കുന്നു എന്നു കരുതപ്പെടുന്ന കണങ്ങളാണ് ടാക്കിയോണുകൾ. ടാക്കിയോണുകളെക്കുറിച്ച് ആദ്യമായി പ്രവചനം നടത്തിയത് ഭൗതിക ശാസ്ത്രജ്ഞനായ അർണോൾഡ് ഡെവർ ഫീൽഡാണ്. പിന്നീട് ലോകപ്രശസ്ത മലയാളി ഭൗതിക ശാസ്ത്രകാരനായ E C ജോർജ്‌ സുദര്ശനാണ് ടാക്കിയോണുകളുടെ അസ്തിത്വത്തെ സംബന്ധിച്ചു കൂടുതൽ പ്രതിപാദനങ്ങൾ നടത്തിയത്. ശാസ്ത്രലോകത്തിലെ കൂടുതൽ പേരും ടാക്കിയോണുകളെ അംഗീകരിക്കുന്നില്ല , കാരണം പരീക്ഷണപരമായി ഇവയെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. പ്രകാശം അതിന്റെ പ്രാപഞ്ചികസ്ഥമായ വേഗതയിലെത്തുമ്പോഴാണ് കൂടുതൽ ഊർജ-ദ്രവ്യ കൈമാറ്റം നടക്കുന്നത്. എന്നാൽ ടാക്കിയോണുകൾക്ക് ഫോട്ടോണുകളിൽ നിന്നും വ്യസ്ത്യസ്തമായ ഒരു പ്രതേകതയാണുള്ളത്. അതെന്തെന്നാൽ ടാക്കിയോണുകളുടെ ഊർജനില കുറയുമ്പോൾ അവ പ്രകാശ വേഗതയെ മറികടക്കുന്നു. ടാക്കിയോണുകളെ ഏറ്റവും കുറഞ്ഞ വേഗത പ്രകാശ വേഗതയാണെന്നു പറയുന്നു. എങ്ങിനെയാണ് ടാക്കിയോണുകൾ ഉണ്ടാകുന്നത്?      ഉന്നത ഊർജത്തിൽ കണങ്ങൾ തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായിട്ടാണ് ടാക്കിയോണുകൾ ഉണ്ടാകുന്നത്. ചില കോസ്മിക് തരംഗങ്ങളിൽ ടാക്കിയോണുകൾ ഉണ്ടാകാമെന്നു പറയുന്നു. കോസ്മിക് തരംഗങ്ങൾ

ചൈന എന്തുകൊണ്ടാണ് അരുണാചൽ പ്രേദേശ് തങ്ങളുടെ കൈവശത്തു ആകുവാൻ ശ്രമിക്കുന്നത് ?

ഇമേജ്
വലിപ്പം കൊണ്ട് ലോകത്ത മൂന്നാമത്തേയും ജനസംഖ്യ കൊണ്ട് ഒന്നാമത്തെ രാജ്യം ആണ് ചൈന. പക്ഷെ ഈ ചൈന എന്തുകൊണ്ടാണ് കശ്മീരിന്റെ ചെറിയ ഭാഗംവും അരുണാചൽ പ്രേദേശ് തങ്ങളുടെ കൈവശത്തു ആകുവാൻ ശ്രമിക്കുന്നത്  ?  അതുപോലെ ഇവർ എന്ത് കൊണ്ടാണ് ഭൂട്ടാൻ പാകിസ്ഥാനിൽ കയറി റോഡും മറ്റും പണിയുവാൻ സഹായം ചെയ്യുന്നത് എന്ന് ചിലർ എങ്കിലും ചിന്തിച്ചു കാണും.       1850 ൽ ആണ് ചൈന അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയും ആയി ചില അതിർത്തി പ്രേശ്നങ്ങൾ ഉണ്ടായിരുന്നു. അന്ന് മുതൽ ആണ് നൂറ്റാണ്ടാളോളം വാണിജ്യ സംസ്തരിക സൗഹൃദം നിലനിർത്തിയ ഈ രാജ്യങ്ങളിൽ ആദ്യം ആയി കരിനിഴൽ വീഴുന്നത്. ചൈന എന്ന രാജ്യത്തിന് geographical ആയി പരിമിതി ഉണ്ട്. ആ കാലത്തു ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ അധികവും വാങ്ങിയിരുന്നത് Europe African രാജ്യങ്ങൾ ആയിരുന്നു. പക്ഷെ ഈ രാജ്യങ്ങളിൽ demand ന് അനുസരിച്ചു ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക എന്നത് ചൈനയുടെ ഭൂമിശാസ്‌ത്രം പരം ആയി പ്രയാസം ആണ്. കാരണം ചൈനയുടെ map ശ്രദ്ധിച്ചാൽ മനസിലാകും ചൈനയുടെ seaport എല്ലാം കിഴക്ക് ഭാഗത്തു ആണ് . China മാത്രം അല്ല ഇവർക്ക് Europe ആഫ്രിക്കൻ രാജ്യങ്ങളിൽ sea-route വഴി എത്തിക്കണം എങ്കിൽ സിങ്കപ്പൂർ വഴി ചുറ്റി

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം

ഇമേജ്
Courtesy:- കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം. ഇവിടുത്തെ കാറ്റിന്‌ ചോരയുടെ ഗന്ധമോ?    പണ്ടൊക്കെ നേരം ഇരുട്ടിയാല്‍ ആ പാലത്തിലൂടെ ആരും നടക്കാറില്ലായിരുന്നു. എന്തോ ഒരു ഭീതി അവരെ വേട്ടയാടിയിരുന്നു. കാരണം, ആ പാലം അവര്‍ക്കു സമ്മാനിച്ചതു പേടിപ്പെടുത്തുന്ന ചിന്തകളാണ്‌. പാലത്തിന്റെ നിര്‍മാണസമയത്തു തൂണുകള്‍ക്ക്‌ ഉറപ്പുകിട്ടാന്‍ നരബലി നടന്നുവെന്ന വിശ്വാസമാണു ജനങ്ങളെ ഭയപ്പെടുത്തിയിരുന്നത്‌.  കുറ്റിപ്പുറം പാലം       നരബലി നടന്നുവെന്ന തീരാക്കളങ്കവുമായി നില്‍ക്കുന്നതു മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയ്‌ക്കു കുറുകെയുള്ള കുറ്റിപ്പുറം പാലമാണ്‌. പുതിയ തലമുറ ഈ വിശ്വാസത്തെ തള്ളിക്കളയുമ്പോള്‍ അവഗണിക്കാന്‍ വരട്ടെ എന്നാണു പഴമക്കാര്‍ പറയുന്നത്‌. നരബലി നടന്നുവെന്ന നടുക്കുന്ന വിശ്വാസം ആറു പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും വിട്ടകന്നിട്ടില്ല. ആരെയാണ്‌ ബലി കൊടുത്തതെന്നോ ആരാണ്‌ ബലി നടത്തിയതെന്നോ ചോദിച്ചാല്‍ അവര്‍ക്ക്‌ ഉത്തരമില്ല. ''ചെറുപ്പത്തില്‍ ഞങ്ങളൊക്കെ കേട്ടിട്ടുണ്ട്‌. പാലം പണിക്ക്‌ മനുഷ്യക്കുരുതി നടന്നിട്ടുണ്ടെന്ന്‌. പേടി കാരണം ഞങ്ങള്‍ പാലം പണി കാണാന്‍ പോയിട്ടില്ല.''

എകെ-47

ഇമേജ്
വിനാശകരമായ ആയുധങ്ങള് പലതുമുണ്ടെങ്കിലും തോക്കുതന്നെ രാജാവ്. മറ്റൊരു ആയുധമില്ലെങ്കില് തോക്കില്ലാത്ത പടയുണ്ടാവില്ല. എംജിത്രീ മെഷീന് ഗണ്, എഫ്എന് എഫ്2000 അസോള്ട്ട് റൈഫിള് തുടങ്ങി പുറത്ത് ഒരു മുറിവുപോലും അവശേഷിപ്പിക്കാതെ ആളെ തീര്ക്കുന്ന തോക്കുകള് നിലവിലുണ്ട്. എന്നിരുന്നാലും എകെ-47 എന്ന തോക്ക് ലോകത്ത് സൃഷ്ടിച്ച തരംഗം തീര്ക്കാന് പുതിയൊരു തോക്ക് ജനിക്കേണ്ടിയിരിക്കുന്നു. ലോകത്തെ ഏറ്റവും പ്രശസ്തമായ തോക്ക് എന്ന ബഹുമതി എകെ-47ന് സ്വന്തമാണ്. എകെ-56, എകെ-74, എകെ-101 തുടങ്ങിയ റൈഫിള് സഹോദന്മാരേക്കാള് പ്രശസ്തനായ എകെ-47ന്റെ കഥയാണിത് . AK-47 അവ്റ്റോമാറ്റ് കലാനിഷ്ക്കോവാ എന്ന റഷ്യന് പേരിന്റെ ചുരുക്കെഴുത്താണ് എകെ-47. ഈ തോക്കിനു ജന്മം നല്കിയ സോവിയറ്റ് സൈന്യത്തിലെ ലെഫ്റ്റനന്റ് ജനറലായ മിഖായേല് കലാനിഷ്ക്കോവിന്റെ സ്മരണയ്ക്കായിയാണ് പേരില് കലാനിഷ്ക്കോവാ എന്നു ചേര്ത്തത്. “ഓവ” എന്നു സാധാരണ റഷ്യന് പെണ്കുട്ടികള്ക്കിടുന്ന പേരാണ്. അങ്ങനെയെങ്കില് കലാനിഷ്ക്കോവിന്റെ മകളാണ് എകെ-47. കലാനിഷ്ക്കോവ് വെറുമൊരു പട്ടാളക്കാരന് മാത്രമായിരുന്നില്ല. ശാസ്ത്രജ്ഞന്, എഞ്ചിനീയര്, എഴുത്തുകാരന്, ആയുധ രൂപകര്ത്താവ് എന്നീ നിലകളിലെല്ല

'Sleeping Beauty'- റൊസാലിയ ലംബാർഡോ

ഇമേജ്
'Sleeping Beauty'- Rosalia Lombardo(1918-1920) ഇറ്റലി     1920-ൽ, അസുഖം ബാധിച്ച് പെട്ടെന്നുള്ള കുഞ്ഞ് റൊസാലിയായുടെ മരണം ആ കുടുംബത്തെ വല്ലാതെ തകർത്ത് കളഞ്ഞു. അവളോടുള്ള അടങ്ങാത്ത സ്നേഹവും അവളെ എന്നും അതു പോലെ തന്നെ കാണുന്നതിന് വേണ്ടി അവളുടെ അച്ഛനായ ജനറൽ ലംബാർഡൊ ആ കുഞ്ഞു ശരീരം 'എംബാം' ചെയ്ത് സൂക്ഷിയ്കാൻ തീരുമാനിച്ചു. അതിനായ് അദ്ദേഹം ഇറ്റാലിയൻ എംബാമിംഗ് വിദഗ്ദ്ധനായ ഡോക്ടർ Alfredo Salafiya യുടെ സഹായം തേടി. അങ്ങനെ സലാഫിയ ,കുഞ്ഞ് റൊസാലിയായുടെ ശരീരം 'എംബാം' ചെയ്തു. അതിനായ് അദ്ദേഹം കെമിക്കൽ മിശ്രിതങ്ങൾ ചേർത്ത്- ബാക്ടീരിയയെ കൊല്ലുന്നതിനായ് Formalin, പിന്നെ ശരീരവും ഉള്ളിലെ അവയവങ്ങളും ചീഞ്ഞ് പോകാതിരിയ്കുന്നതിനായ് Salicylic Acid, Zinc, Salt, Glycerin തുടങ്ങിയ മിശ്രിതങ്ങൾ ചേർത്ത് ആ കുഞ്ഞു ശരീരം ' എംബാം' ചെയ്തു.    ഇന്നും ആ കുഞ്ഞു റൊസാലിയ അതു പോലെ തന്നെ ഉറങ്ങുകയാണ് ഒന്നുമറിയാതെ. ഒരു കേട് പോലും സംഭവിയ്കാതെ. ആ കുഞ്ഞു മാലാഖയെ ലോകം വിളിച്ചു "Sleeping Beauty" എന്ന്. ചരിത്രത്താളുകളിൽ ഇടം നേടിയ 'എംബാമിംഗ്'    ലോകത്തിലെ ഏറ്റവും സുന്ദരമായ '

ചുരുട്ട്-സിഗാർ

ഇമേജ്
പുകവലിയിലൂടെ ലഹരി ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന, പുകയില ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഉല്പ്പന്നമാണ്‌ സിഗാർ (Cigar) അഥവാ ചുരുട്ട്. പ്രാദേശികമായി ലഭ്യമാകുന്ന നാടൻ ചുരുട്ട്, ബീഡി, സിഗരറ്റ് എന്നിവയൊക്കെ പുകവലിക്കാനുപയോഗിക്കുന്ന ലഹരി വസ്തുക്കളാണെങ്കിലും സവിശേഷവും പരമ്പരാഗതവുമായ നിർമ്മാണരീതിയാലും മറ്റു സവിശേഷതകളാലും സിഗാർ മറ്റു പുകവലി ഉല്പ്പന്നങ്ങളിൽനിന്നും വ്യത്യസ്തവും വിലപിടിപ്പുള്ളതുമാണെന്ന് പറയാം   18 ആം നൂറ്റാണ്ടിലാണ്‌ പുകയില അടുക്കി ചുരുട്ടി വലിയ്ക്കുന്ന ഈ രൂപത്തിന്‌ സിഗാർ എന്ന പേര്‌ ലഭിയ്ക്കുന്നത്, മായൻ-ഇന്തോ ഭാഷയിൽ പുകയില എന്ന അർത്ഥമുള്ള 'സിക്' (si'c) എന്ന വാക്കും 'പുകവലിക്കുക എന്ന അർത്ഥത്തിലുള്ള സികാർ (sicar) എന്ന വാക്കും ചേരുകയും, സ്പാനിഷ് ഭാഷയിലെ സിഗാര (cigarra) എന്ന പദവും ഉരുത്തിരിഞ്ഞാണ്‌ അവസാന സിഗാർ എന്ന രൂപത്തിലെത്തിയത്. സിഗരറ്റ് ബീഡി എന്നീ പുകവലി ഉല്പ്പന്നനളെ അപേക്ഷിച്ച് സവിശേഷമായ നിർമ്മിതിയാണ്‌ സിഗാറിനുള്ളത്.     അരിഞ്ഞ പുകയില കടലാസിലോ തത്തുല്യമായ മറ്റെന്തെങ്കിലുമോ വച്ച് ഉരുട്ടിയെടുത്ത രൂപമാണ്‌ സിഗരറ്റ്. എന്നാൽ സിഗാറിൽ കടലാസ് ഉപയോഗിക്കുന്നില്ല, പ്ര

****നിഗൂഡതകളുടെ മേച്ചില്‍പ്പുറങ്ങള്‍ ***

ഇമേജ്
UFO capital of the world ” എന്ന  വിശേഷണം  ചാര്‍ത്തിക്കിട്ടിയ സ്ഥലമാണ് ചിലിയിലെ San Clemente.  കാരണം  മറ്റൊന്നുമല്ല, തൊണ്ണൂറുകളുടെ മധ്യത്തില്‍ നൂറുകണക്കിന്  ആളുകളുടെ റിപ്പോര്‍ട്ടുകളാണ്  പറക്കും  തളികകളെ  കണ്ടു എന്ന്  അവകാശപ്പെട്ട്  ഇവിടെ നിന്നും  അധികൃതര്‍ക്ക്  ലഭിച്ചത്. സാന്റ്റിയാഗോയില്‍  നിന്നും  ഏകദേശം 240 km തെക്ക്  മാറിയാണ് മഞ്ഞുമൂടിയ  ആണ്ടീസ് പര്‍വ്വത നിരകളുടെ  ചെരുവില്‍  സാന്‍  ക്ലമെന്റ്റെ സ്ഥിതിചെയ്യുന്നത് .  ഹിമാവൃതമായ  ഗിരിശൃംഗങ്ങളും  തണുത്ത്  കെട്ടടങ്ങിയ  അഗ്നിപര്‍വ്വതങ്ങളും   ചിലിയിലെ  ഏറ്റവും  വലിയ  കൃത്രിമ  തടാകമായ Colbún Lake ന്‍റെ  സാന്നിധ്യവും  കൂടെയാകുമ്പോള്‍  സാന്‍  ക്ലമന്റെയുടെ   നിഗൂഡ  സൗന്ദര്യം  സന്ദര്‍ശകരുടെ  മനസ്സിനെ ലഹരി പിടിപ്പിക്കും .  എന്തായാലും  ചിലിയന്‍  ടൂറിസം  വിഭാഗം  വെറുതെയിരുന്നില്ല .  ആളുകള്‍ പറക്കും തളികകളെ  കണ്ടു  എന്നവകാശപ്പെടുന്ന  സ്ഥലങ്ങളെ  എല്ലാം  കോര്‍ത്തിണക്കി  ഒരു  ടൂറിസം  റൂട്ട്  തന്നെ  അവര്‍  ഉണ്ടാക്കിയെടുത്തു .  UFO trail എന്ന്  പേരിട്ടിരിക്കുന്ന  ഈ  പാതയ്ക്ക്  ഏകദേശം  മുപ്പത്  കിലോമീറ്ററുകളോളം  നീളമുണ്ട് . Colbún തടാകവും , തീരങ്ങള