Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ടാക്കിയോൺ-Tachyons



 സൈദ്ധാന്തികമായി പ്രകാശത്തിനേക്കാൾ വേഗതയിൽ സഞ്ചരിക്കുന്നു എന്നു കരുതപ്പെടുന്ന കണങ്ങളാണ് ടാക്കിയോണുകൾ. ടാക്കിയോണുകളെക്കുറിച്ച് ആദ്യമായി പ്രവചനം നടത്തിയത് ഭൗതിക ശാസ്ത്രജ്ഞനായ അർണോൾഡ് ഡെവർ ഫീൽഡാണ്. പിന്നീട് ലോകപ്രശസ്ത മലയാളി ഭൗതിക ശാസ്ത്രകാരനായ E C ജോർജ്‌ സുദര്ശനാണ് ടാക്കിയോണുകളുടെ അസ്തിത്വത്തെ സംബന്ധിച്ചു കൂടുതൽ പ്രതിപാദനങ്ങൾ നടത്തിയത്. ശാസ്ത്രലോകത്തിലെ കൂടുതൽ പേരും ടാക്കിയോണുകളെ അംഗീകരിക്കുന്നില്ല , കാരണം പരീക്ഷണപരമായി ഇവയെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. പ്രകാശം അതിന്റെ പ്രാപഞ്ചികസ്ഥമായ വേഗതയിലെത്തുമ്പോഴാണ് കൂടുതൽ ഊർജ-ദ്രവ്യ കൈമാറ്റം നടക്കുന്നത്. എന്നാൽ ടാക്കിയോണുകൾക്ക് ഫോട്ടോണുകളിൽ നിന്നും വ്യസ്ത്യസ്തമായ ഒരു പ്രതേകതയാണുള്ളത്. അതെന്തെന്നാൽ ടാക്കിയോണുകളുടെ ഊർജനില കുറയുമ്പോൾ അവ പ്രകാശ വേഗതയെ മറികടക്കുന്നു. ടാക്കിയോണുകളെ ഏറ്റവും കുറഞ്ഞ വേഗത പ്രകാശ വേഗതയാണെന്നു പറയുന്നു.
എങ്ങിനെയാണ് ടാക്കിയോണുകൾ ഉണ്ടാകുന്നത്?
     ഉന്നത ഊർജത്തിൽ കണങ്ങൾ തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായിട്ടാണ് ടാക്കിയോണുകൾ ഉണ്ടാകുന്നത്. ചില കോസ്മിക് തരംഗങ്ങളിൽ ടാക്കിയോണുകൾ ഉണ്ടാകാമെന്നു പറയുന്നു. കോസ്മിക് തരംഗങ്ങൾ പ്രകാശ വേഗതയുടെ 99.9% വേഗത്തിൽ സഞ്ചരിക്കുന്ന തരംഗങ്ങളാണ്. വിദൂരത്തിൽ നിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വരുന്ന ഇവയ്ക്ക് അന്തരീക്ഷം ഭേദിക്കാനാകില്ല. കോസ്മിക് തരംഗങ്ങൾ അന്തരീക്ഷത്തിലെ ചില തന്മാത്രകളുമായി കൂട്ടിയിടിക്കുകയും അതിന്റെ ഫലമായി ചില കണങ്ങളുടെ പ്രവാഹമുണ്ടാവുകയും അവയാണ് ടാക്കിയോണുകൾ എന്ന് അധികം അംഗീകരിക്കാത്ത ചില സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നു.
     ഐൻസ്റ്റീന്റെ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തമനുസരിച്ച് ശൂന്യതയിൽ കണങ്ങളുടെ പരമാവധി വേഗത സെക്കൻഡിൽ 3×10^8 m  ആണ്, മാത്രമല്ല ആ കണത്തിന്റെ ദ്രവ്യമാനം വേഗതയ്‌ക്കൊപ്പം വർദ്ധിച്ചു വരുന്നു. ആപേക്ഷിക സിദ്ധാന്തപ്രകാരം ഇങ്ങനെയുള്ളത് പ്രകാശ കണങ്ങളാണ്. ടാക്കിയോണുകൾ പ്രകാശ വേഗതയെ മറികടക്കുന്നുവെങ്കിൽ അവയുടെ ഊർജ-ദ്രവ്യ കൈമാറ്റവും അനന്തമായി വർദ്ധിക്കേണ്ടതാണ്. ടാക്കിയോണുകൾക്ക് അസ്തിത്വമുണ്ടെങ്കിൽ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തമുൾപ്പടെ തെറ്റാണെന്നു വാദിക്കേണ്ടി വരും. ഭൗതിക ശാസ്ത്രത്തിന്റെ നെടുംതൂണായ ആപേക്ഷിക സിദ്ധാന്തം തെറ്റാണെന്നു വാദിക്കുന്നത് സാധ്യമല്ല.
  ടാക്കിയോണുകളുടെ അസ്തിത്വവും ആപേക്ഷിക സിദ്ധാന്തവും ബന്ധപ്പെടുത്തി നമുക്കൊന്ന് പരിശോധിച്ച് നോക്കാം. നമുക്കെല്ലാവർക്കും സുപരിചിതമായ ഒരു സമവാക്യമാണ്  E=m[(1-(v/c)^2]^-1/2 ഇവിടെ ടാക്കിയോണുകൾക്ക് അസ്തിത്വമുണ്ടെങ്കിൽ സമവാക്യത്തിലെ പ്രകാശ പ്രവേഗ വില പ്രകാശത്തിന്റെ കേവല വിലയേക്കാളും ഉയർന്നിരിക്കേണ്ടതല്ലേ (v>c). അപ്പോൾ ഊർജമെന്നത് അയഥാർത്ഥമായി പോവുകയില്ലേ! . ത്വരണം വര്ധിക്കുന്നതിനനുസരിച്ച് ടാക്കിയോണുകളുടെ ഊർജവും കുറയുന്നു. ഊർജവസ്ഥ പൂജ്യത്തിലേക്ക് എത്തിച്ചേരുന്നതോടെ വേഗത അനന്തമായി ഉയരുന്നു. മറ്റു കണങ്ങളിൽ നിന്നും ടാക്കിയോണുകളെ വ്യസ്ത്യസ്തമാക്കുന്നത് ഈ പ്രതേകതയാണ്. ടാക്കിയോണുകൾക്ക് അതിന്റെതായ പരിണിത ഫലങ്ങളുണ്ട് , ഒരു ഉദാഹരണം പറയാം, വൈദ്യുത ചാർജുള്ള ടാക്കിയോണുകളെ സങ്കൽപ്പിക്കുക. അവ ശൂന്യതയിൽ പ്രകാശ വേഗത മറികടന്നാൽ ചെരങ്കോവ് തരംഗം എന്നൊരു തരം തരംഗം പുറപ്പെടുവിക്കുന്നു.
എന്താണ് ചെരങ്കോവ് തരംഗങ്ങൾ? 
     ഇലക്ട്രോൺ പോലെയുള്ള ചാർജ്ഡ് കണങ്ങൾ ഒരു പ്രതേക ഡൈ ഇലക്ട്രിക് മാധ്യമത്തിലൂടെ സഞ്ചരിക്കുമ്പോൾ അവ പ്രകാശത്തിന്റെ ദശപ്രവേഗം മറികടക്കുന്നു. ചെറങ്കോവ് തരംഗങ്ങളെ പരീക്ഷണപരമായി കണ്ടെത്തിയിട്ടുള്ളതാണ്. അന്തർജലീയ ആണവ നിലയങ്ങളിലെ നീല നിറത്തിലുള്ള പ്രസരിപ്പിനു കാരണം ഇത്തരം ചെരങ്കോവ് തരംഗങ്ങളുടെ സാന്നിധ്യം മൂലമാണ്. സോവിയറ്റ് ഭൗതിക ശാസ്ത്രകാരനായിരുന്ന വി എ ചെരങ്കോവാണ് ഈ തരംഗങ്ങളെ കണ്ടെത്തിയത്.
    അങ്ങനെ ഇത്തരം ചെരങ്കോവ് തരംഗങ്ങളെ ടാക്കിയോണുകൾ പുറപ്പെടുവിക്കുന്നതിനാൽ ടാക്കിയോണുകളുടെ പ്രതേകത അനുസരിച്ച് ഊർജം കുറഞ്ഞു ത്വരണം വർദ്ധിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ടാക്കിയോണുകൾ സഞ്ചരിക്കുമ്പോൾ അത്യധികമായ ഊർജ പ്രസരണമുണ്ടാകുന്നു. പക്ഷെ നമുക്ക് മുന്നിലുള്ള പ്രശ്നം ശൂന്യതയെ അസ്ഥിരമാക്കിക്കൊണ്ട് ഇവയെ കണ്ടു പിടിക്കാൻ കഴിയാത്തതാണ്. എന്നിരുന്നാലും ടാക്കിയോണുകൾ പരിപൂർണമായും അഗോചരമല്ല എന്നു ചില ശാസ്ത്രജ്ഞർ വാദിക്കുന്നുണ്ട്. അവർ പറയുന്നത് പ്രകാരം ഒരു വിചിത്ര അണുപ്രവർത്തനം ( Exotic Nuclear Reaction) സങ്കല്പിച്ചാൽ തീർച്ചയായും അതിൽ നിന്നു ചെരങ്കോവ് തരംഗങ്ങൾ ഉണ്ടാവുകയും, പിന്നിൽ ടാക്കിയോണുകൾ എവിടെയോ അഗോചരമായി നിലകൊള്ളുന്നു എന്നും അവർ പറയുന്നു. ആ വാദം ശരിയാണെങ്കിൽ എന്തുകൊണ്ട് ടാക്കിയോണുകളെ ചെരങ്കോവ് തരംഗങ്ങളിൽ നിന്നു കണ്ടെത്താനാകുന്നില്ല?. ടാക്കിയോണുകളെ കണ്ടെത്താൻ ആപേക്ഷിക സിദ്ധാന്തം തിരസ്കരിക്കുന്നത് സാധ്യമല്ല. ഗണിത ശാസ്ത്രപ്രകാരം ടാക്കിയോണുകളുടെ പിണ്ഡത്തിന്റെ വർഗം ഒരു നെഗറ്റീവ് സംഖ്യ ആണെന്നാണ് പറയുന്നത്. എന്നാൽ അപേക്ഷികതയിൽ അങ്ങനെയുള്ള ഒരു വസ്തുവിന് സ്ഥാനമില്ല. അതുകൊണ്ടാണ് ശാസ്ത്രം Hypothetical ' എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടാക്കിയോണുകളുടെ അസ്തിത്വം സ്ഥിതീകരിക്കാൻ ഇതുവരെ നടത്തിയ പരീക്ഷണ-നിരീക്ഷണങ്ങൾ പരാജയമായിരുന്നു.

#copy paste

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം