പോസ്റ്റുകള്‍

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

മരച്ചീനി – കപ്പ (Tapioca) കേരളത്തിൽ വന്നതെങ്ങിനെ?

ഇമേജ്
അരിയാഹാരമാണല്ലോ കേരളീയരുടെ പ്രധാന ഭക്ഷണം. എന്നാൽ കേരളത്തിനാവ ശ്യമായ നെല്ലു വിളയുന്ന ഭൂമി അന്നും ഇന്നും കേരളത്തിൽ പരിമിതമാണ്. പുറമെനിന്നും അരി വന്നില്ലായെങ്കിൽ മലയാളിയുടെ വയർ നിറയുകയുമില്ല. ഒന്നും രണ്ടും ലോകമഹാ യുദ്ധങ്ങളുടെ കാലത്തും, വരൾച്ച, പ്രകൃതിക്ഷോഭം ആദിയായ അവസര ങ്ങളിലും കോടിക്കണക്കിനാളുകൾ ലോകത്തു പട്ടിണിമൂലം മരണമടഞ്ഞിട്ടുണ്ട്. ഇന്ത്യയിലും പട്ടിണിമരണം ഉണ്ടായിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് കേരള ത്തിലും അരിക്ഷാമം ഉണ്ടായപ്പോൾ ബജ്ര വരുത്തി വിതരണം ചെയ്താണ് പരിഹാരം കണ്ടെത്തിയത്. അതുപോലെ ഗോതമ്പ് ഉപയോഗിക്കാത്ത മലയാളികൾക്ക് ഇന്നത് പഥ്യമായികഴിഞ്ഞല്ലോ. തിരുവിതാംകൂറുകാരുടെ ഇഷ്ടഭോജ്യങ്ങളി ലൊന്നായ മരച്ചീനി ഇവിടെ കൃഷിതുടങ്ങി യിട്ടു ഒന്നേകാൽ നൂറ്റാണ്ടു മാത്രമേയാകു ന്നുള്ളു. അത് പ്രചരിപ്പിച്ച ചരിത്രം കൗതുകകരമാണ്. തിരുവിതാംകൂറിൽ വിശാഖംതിരുനാൾ രാമവർമ്മ മഹാരാജാവ് (1837-1885) നാട് ഭരിച്ചിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിൻറ്റെ എട്ടാം ദശകത്തിൽ അതിരൂക്ഷമായ ഒരു ക്ഷാമം ഉണ്ടായി. അക്കാലത്തു തെക്കേ അമേരിക്കയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും മരച്ചീനി ഒരു പ്രധാന ആഹാരസാധനമാണെന്ന് മനസ്സിലാക്കിയ

ജെസിക്ക കോക്സ്

ഇമേജ്
"ഞാന്‍ നൃത്തംചെയ്യാന്‍ വരുന്നില്ല” “എല്ലാവരും നന്നായി നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ കാരണം നമ്മുടെ നൃത്ത മത്സരം മോശമാവരുത്” സ്റ്റേജില്‍ കയറേണ്ട സമയം ആയപ്പോള്‍ അവള്‍ ടീച്ചറെ അറിയിച്ചു. “നീ നൃത്തം ചെയ്യും അതും ഏറ്റവും മുന്പില്‍ നിന്ന് കൊണ്ട്” അവളുടെ ടീച്ചര്‍ അതിനു മറുപടി കൊടുത്തു .അവള്ക് ഏറ്റവും പ്രിയപ്പെട്ട ടീച്ചര്‍ അവളുടെ സ്വന്തം ടീച്ചര്‍ പറഞ്ഞത് കൊണ്ട് മാത്രം അവള്‍ സ്റ്റേജിലേക്ക് പേടിച്ചു പേടിച്ചു നടന്നു കയറി.അവള്‍ വന്നപ്പോ എല്ലാവരും അല്പം പിന്നിലേക്ക്‌ മാറി കൊടുത്തു. കൂട്ടുകാര്ക്കു ഒപ്പം നിന്ന് കൊണ്ട് അവള്‍ നൃത്തം ചെയ്തു. നൃത്തം നടന്നുകൊണ്ടിരുന്നപ്പോള്‍ കാണികളില്‍ എല്ലാ വരുടെയും കണ്ണുകള്‍ ആ ബാലികയില്‍ മാത്രം ആയിരുന്നു. നൃത്തം കഴിഞ്ഞപ്പോള്‍ നിലക്കാത്ത കയ്യടി. എല്ലാവരും സ്റ്റേജിനു പുറകിലോട്ടു ഓടി അവളെ ഒന്ന് അഭിനന്ദിക്കാന്‍. അത്രമാത്രം മനോഹരമായി അവള്‍ നൃത്തം ചെയ്തു. അതും രണ്ട് കൈകള്‍ ഇല്ലാഞ്ഞിട്ടു പോലും.     ജെസിക്ക കോക്സ്. അമേരിക്കയിലെ എരിസോണ(Arizona)-യില്‍ ഫിലിപ്പൈന്‍ വംശജരായ വില്യം കോക്സ് ഐനെസ കോക്സ് ദമ്പതികള്ക്ക് പിറന്ന രണ്ടാമത്തെ കുട്ടി ജെസിക്ക കോക്സ്ന(Jess

റെഡ് സ്ട്രീറ്റ് : ഇന്ത്യയുടെ ചുവന്ന തെരുവ് - PART-2

ഇമേജ്
ഇന്ത്യയുടെ ആത്മീയ തലസ്ഥാനം, വിശുദ്ധ നഗരം, പുണ്യപാവനമായ ഗംഗ നദീതീരത്തെ സാംസ്കാരിക നഗരം എന്നിങ്ങനെ വാരാണാസിക്ക് വിശേഷണങ്ങൾ അനവധിയുണ്ട്. എന്നാൽ ഇപ്പോൾ ഈ മഹത്വപൂര്ണമായ നഗരത്തിന് വിശുദ്ധവേശ്യാലയം എന്ന പേര് കൂടി നൽകേണ്ടിയിരിക്കുന്നു. പുണ്യവും പാപവും ഒരേ നഗരത്തിൽ വസിക്കുമ്പോൾ ഉണ്ടാകുന്ന വൈരുദ്ധ്യം ഇപ്പോൾ  വാരാണാസിക്ക് സ്വന്തം. ഗുഡിയ എന്ന ഡോക്യുമെന്ററി കാമഭ്രാന്തൻമാരുടെ കൈകളിലെ പാവക്കുട്ടിയായി മാറുന്ന വാരണാസിയിലെ പെൺകുട്ടികളുടെ ജീവിതത്തെ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കുകയാണ്. ബ്ലഷ് ഒർജിനൽസ് അവതരിപ്പിക്കുന്ന ഈ യഥാർത്ഥ വെളിപ്പെടുത്തലുകൾ മാംസക്കച്ചവടക്കാർക്ക് അടിയുറവ് വെച്ച പിഞ്ചോമനകളുടെയും പെൺകുട്ടികളുടെയും ജീവിതമാണ് . ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ ചോരയുടെ മനം മാറുന്നതിന് മുൻപ് തന്നെ കൊണ്ട് വന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ഇരയാക്കുകയും ഹോർമോൺ കുത്തിവെച്ച് അവരുടെ ബുദ്ധി നശിപ്പിച്ച് വെറും ലൈംഗീക ഉപകാരണങ്ങളാക്കി മാറ്റുകയും ചെയ്യുന്നു.കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നാണല്ലോ? ഈ കാമഭ്രാന്തൻമാരുടെ കൈയൂക്കിന് മുന്നിൽ ഈ കുട്ടികളുടെ മാതാപിതാക്കളും പോലീസുകാരും നിസഹായരായി നിൽക്കുകയാണ്. ഇന്ത്യയ

*ശ്രീപത്മനാഭസ്വാമിക്ഷേത്രം*

ഇമേജ്
സവിശേഷമായ 108 വൈഷ്ണക്ഷേത്രങ്ങളിൽ ഒന്നായ , അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവർ ചുരുക്കമാണ്. ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ഈ ക്ഷേത്രം , ഭഗവത് ചൈതന്യത്തിലൂടെയും, നിറഞ്ഞ ഐശ്വര്യത്തിലൂടെയും, അത്ഭുതങ്ങളിലൂടെയും വിശ്വാസികളെ എന്നും വിസ്മയിപ്പിക്കുന്ന സവിശേഷതകൾ നിറഞ്ഞൊരു ക്ഷേത്രമാണ് എന്നത് എടുത്തു പറയേണ്ട കാര്യമില്ല. എന്നിരുന്നാലും ,ക്ഷേത്രത്തിനുളളിൽ നില്ക്കും നേരത്തും, പലരും അറിയാണ്ട് പോകുന്നൊരു വസ്തുതയെന്തെന്നാൽ , പകരം ചൊല്ലാൻ യാതൊന്നുമില്ലാത്ത വാസ്തുവിദ്യയുടെയും, പാരമ്പര്യത്തിന്‍റെയും, നിശ്ചയദാര്‍ഢ്യത്തിന്‍റെയും, മകുടോദാഹരണമാണ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂർന്‍റെ , വേണാടിന്‍റെ , അനന്തപുരിയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ ക്ഷേത്രവും, ശ്രീപദ്മനാഭസ്വാമിയും അക്കമിട്ടു ചൊല്ലിയാൽ ഒട്ടനവധിയുണ്ടേങ്കിലും, ഓർമ്മയിൽ വരുന്നതും, കേട്ടതും, അറിഞ്ഞതുമായ കുറച്ചു സവിശേഷതകൾ ഇതൊക്കെയാണ്.. മൂന്നു വാതിലുകളിൽ കൂടി മാത്രം പൂർണ ദർശനം സാധ്യമാകുന്ന 18 അടി നീളമുള്ള അനന്തശയനം അപൂർവങ്ങളിൽ അപൂർവമായയൊരു പ്രതിഷ്ഠയാണ്. അനന്തശയനം നിർമ്മിച്ചിരിക്കുന്നത് എങ്ങിനെയെന്നാൽ , നേപ്പാളിലെ ഗന്ധകി നദിതീരത്ത

വേദങ്ങൾ

ഇമേജ്
വൈദികസംസ്കൃതത്തിൽ (അലൌകിക) രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. 'അറിയുക' എന്ന് അർത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാ​ണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബി.സി. 1500 നും 600 ഇടയ്ക്കാണ് വേദകാലഘട്ടം നിലനിന്നിരുന്നത്. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു.വേദമാണു മാനവരാശിക്കു പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളായി പാശ്ചാത്യരും പൗരസ്ത്യരും അംഗീകരിച്ചിട്ടുള്ളത് വേദകാലഘട്ടം, ക്രിസ്തുവിനു 1500-500 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതർ കരുതുന്നു. ബി.സി.ഇ. 1500-നടുത്തോ അതിനു ശേഷമോ ആയിരിക്കണം ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത്. 500 BC യിൽ പാണിനി, പഴയ സംസ്കൃതത്തെ ഇന്ന് നാം കാണുന്ന ആധുനിക (ലൌകിക) സംസ്കൃതമാക്കി ക്രോഡീകരിച്ചു. സ്വാമി ദയാനന്ദ സരസ്വതിയുടെ (ആര്യസമാജ സ്ഥാപകൻ) ശാസ്ത്രീയ വിശകലനത്തിൽ, ഭാരതീയ ജ്യോതിഷാനുസരണം വേദോല്പത്തി 197കോടി അഥവാ 1.97 ബില്യൺവർഷങ്ങൾക്ക് മുൻപാണു. വേദപണ്ഡിതനായിരുന്ന സ്വ.ആചാര്യ നരേന്ദ്രഭൂഷൺ സ്ഥാപക പത്രാധിപരായിരുന്ന ആർഷ നാദം വൈദിക മാസികയിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും ഇതേപ്പറ്റിയുള്ള വളരെ വ്യക്തമായ വിശകലനങ്ങൾ ഉണ്ട്. ഇന്തോ ആര്യ

പോപ് താരം കാത്തി പെറിക്ക് (Katy Perry) സംഭവിക്കുന്നതെന്ത് ?

ഇമേജ്
കൂടുതൽ പോസ്റ്റുകൾക്കും ചർച്ചകളിൽ പങ്കെടുക്കാനും ക്ഷണിക്കുന്നു  https://chat.whatsapp.com/AryktYSkw9j5osaes831GY  ലോകമെമ്പാടുമുള്ള പോപ് ആരാധകർ ചോദിക്കുന്ന ഒരേ ചോദ്യമാണിത്. പുതിയ ആൽബം ആയ  "വിറ്റ്നസ് " പ്രമോഷനായി നടത്തുന്ന വെറും പബ്ലിസിറ്റി സ്റ്റണ്ടോ അതോ മിക്ക പ്രശസ്ത സെലിബ്രിറ്റികളും കടന്നു പോകാറുള്ള ആ മനോ വിഭ്രാന്തിയിലൂടെ കാത്തിയും കടന്നു പോവുകയാണോ ? Katy Perry @ Met gala 2017 2007 ൽ ഇത് ബ്രിട്നി സ്പിയേഴ്സ് ആയിരുന്നു. അന്ന് ബ്രിട്നി ഒരു സലൂണിൽ ഓടിക്കയറി തല മുഴുവൻ ഷേവ് ചെയ്തു പിന്നീട് കാട്ടിക്കൂട്ടിയത് ആരാധകർ മറന്നു കാണില്ല. കഴിഞ്ഞ വർഷം ഇതേ സമയം അത് മൈലി സൈറസ് ആയിരുന്നു. MTV വീഡിയോ മ്യൂസിക് അവാർഡ് നിശയിൽ മൈലിയൂടെ ഞെട്ടിപ്പിക്കുന്ന പെർഫോമൻസ് ഒരുപാട് ചർച്ച ചെയ്യപ്പെട്ടു. പിന്നീട് മൈലി പ്രത്യക്ഷപ്പെട്ട വീഡിയോകളും ഫോട്ടോ ഷൂട്ടുകളിലും കാണപ്പെട്ട പ്രത്യേക സന്ദേശങ്ങളും ചിഹ്നങ്ങളും ഒരുപാട് വിവാദവുമായി. കാത്തി പെറി ഇന്നത്തെ ഏറ്റവും വലിയ പോപ് താരങ്ങളിലൊരാളാണ്. ഇതിനു മുമ്പും അവരുടെ വീഡിയോകളും , പബ്ളിക് പെർഫോമൻസുകളിലും, ഫോട്ടോ ഷൂട്ടുകളിലും നിഗൂ

റെഡ് സ്ട്രീറ്റ് : ഇന്ത്യയുടെ ചുവന്ന തെരുവ് - PART-1

ഇമേജ്
പ്രണയമാണ് യാത്രയോട് സമയം രാത്രി 11 മണി, ഇനി ഒരിക്കലും ഈ മണ്ണിലേക്കില്ല, ഹൃദയം തകരുന്നത് പോലെ, നെഞ്ചിൻ കൂടിനകത്ത്‌ ആരോ ശക്തമായി മര്ധിക്കുന്നത് പോലെ ചൗധരിയുടെ ടാക്സി ഇന്ത്യയുടെ ആ ചുവന്ന തെരുവോരത്തിലൂടെ നീങ്ങി കൊണ്ടേ ഇരുന്നു. കണ്ണ് നിറയുന്നുണ്ട് , ശരീരമാകെ ഒരു തരിപ്പ്. ചൗധരി എന്തൊക്കയോ വിവരിക്കുന്നുണ്ട് ഒന്നും കേൾക്കാൻ ഞാൻ കൂട്ടാക്കിയില്ല, എന്റെ കണ്ണുകൾ ആ തെരുവോരത്തെ വലയം വെച്ചു. ഒരായിരം കെട്ടിടങ്ങൾ തിങ്ങി നിൽക്കുന്നു, എല്ലാ കെട്ടിടങ്ങൾളും മുഷിഞ്ഞിരിക്കുന്നു അഴുക് പറ്റി പിടിച്ചിരിക്കുന്നു, മഞ്ഞ നിറമാണ് മിക്കതിനും. അടി വസ്ത്രങ്ങളും മറ്റും ഉണ്ണാക്കനായി കെട്ടിടങ്ങളുടെ ജനാലയിലും, മറ്റും തൂക്കിയിട്ടിരിക്കുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ പ്രകാശത്തെ കീറി മുറിച്ചു കൊണ്ട് ചൗധരി വളയം തിരിച്ചു കൊണ്ടേ ഇരുന്നു. എങ്ങും പുകയും പൊടിയും, വണ്ടികളുടെ ഹോർണടി ശബ്ദവും, വഴി വീഥികളിൽ നിന്നുമുള്ള ഒച്ചയേറിയ സംഭാഷണങ്ങളാലും അന്തരീക്ഷം ആകെ ശബ്ദ നിബിഡമാണ്. എങ്ങും കൊച്ചു കടകളും, വഴി വാണിഭക്കാരും, അതിൽ പ്രധാനികൾ പാനിപൂരി വില്പനക്കാരും, പാൻ വാലകളുമാണ് . എങ്ങു നിന്നോ നേർത്ത ശബ്ദത്തിൽ പഴയ കാല ഹിന്ദി പാട്ടുകൾ ഒഴു