പോസ്റ്റുകള്‍

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

അകാലത്തിൽ പൊലിഞ്ഞ വഴിവിളക്കുകൾ - 1

ഇമേജ്
ഹോമി ജെഹാംഗീർ ഭാഭ   പത്തൊൻപത് ഇരുപത് നൂറ്റാണ്ടുകളിൽ  ഭാരതം ജന്മം നൽകിയ ശാസ്ത്ര പ്രതിഭകൾ അനവധിയാണ് ..ശ്രീനിവാസ രാമാനുജൻ, ജഗദീഷ് ചന്ദ്രബോസ്, സുബ്രമണ്യം ചന്ദ്രശേഖർ ,വിക്രം സാരാഭായ് ,സി .വി.രാമൻ, ഇസിജി സുദർശൻ  അങ്ങിനെ ധാരാളം .... പക്ഷേ ,ഈ മഹാരഥന്മാരുടെ പ്രതിഭയുടെ ഫലം രുചിക്കാനൊ, വേണ്ട രീതിയിൽ അത് പ്രയോജനപ്പെടുത്താനോ നമുക്ക് കഴിഞ്ഞില്ല .....സുബ്രമണ്യം ചന്ദ്രശേഖരിനെയും , ഹര ഗോവിന്ദ് ഖുരാനയെയും  അമേരിക്ക സ്വന്തമാക്കി ... അവരുടെ നോബൽ സമ്മാനങ്ങൾ, അമേരിക്കയുടെ അക്കൌണ്ടിൽ ചേർക്കപ്പെട്ടു.... നോബൽ സമ്മാന നിർണയത്തിൽ, അമേരിക്കക്ക് സ്വാധീനം ഉണ്ടാകുന്നതിനു മുൻപായത് കൊണ്ട് സി.വി.രാമന് ഫിസിക്സിനുള്ള സമ്മാനം കിട്ടി... ടാകിയോനുകളുടെ ഗവേഷണത്തിൽ നിർണായക മുന്നെറ്റം നടത്തിയ ജോർജ് സുദർശന്, അമേരിക്കൻ പൌരത്വം സ്വീകരിക്കാതിരുന്നത് കൊണ്ട് മാത്രം നോബൽ നിഷേധിക്കപ്പെട്ടു. അതുപോലെ ,നമുക്ക് നിഷേധിക്കപ്പെട്ട ഒരു ശാസ്ത്ര നോബൽ സമ്മാനമാണ്  ഹോമി ജഹാംഗീർ ഭാഭയുടെത്. മാത്രവുമല്ല, ഇന്നും അജ്ഞാതമായി തുടരുന്ന, മറ്റൊരു  ദുരൂഹ മരണത്തിലെ ദുരന്തനായകനായി ആ ജീനിയസ് നമ്മെ വേട്ടയാടുന്നു... സമ്പന്നമായ ,പാഴ്സി കുടുംബത്തിൽ പിറ

നിങ്ങളെ രഹസ്യമായി പ്രേമിക്കുന്ന കാമുകനാര് ?

ഇമേജ്
Brilliant article by Ranjith Antony on cognitive conditioning. ​ "പതിനയ്യായിരം കൊല്ലത്തെ ഇൻഡ്യയുടെ ചരിത്രമാണ് മഹാഭാരതം." എന്റെ ഒരു പോസ്റ്റിൽ ഒരാൾ കമന്റ് ചെയ്തതാണ്. ആള് എഞ്ചിനീയറാണ്. വല്യക്കാട്ടെ കമ്പനിയിൽ ജോലിയൊക്കെ ഉണ്ട്. ആധുനിക മനുഷ്യന്റെ ചരിത്രം തുടങ്ങിയിട്ട് പതിനായിരം കൊല്ലമേ ആയിട്ടുള്ളു എന്നും. അവൻ ഗുഹയിൽ നിന്നിറങ്ങി കൄഷി ചെയ്ത് ജീവിക്കാൻ തുടങ്ങിയിട്ട് 6000 - 9000 വർഷമെ ആയിട്ടുള്ളു എന്നും. സ്റ്റോണ് എയ്ജ്, ബ്രോണ്സ് എയ്ജ്, അയണ് ഏജ് എന്ന മൂന്ന് ചരിത്ര കാലഘട്ടങ്ങളെ കുറിച്ചുമൊക്കെ 5 ആം ക്ലാസ്സിലെ ഹിസ്റ്ററി/ജിയോഗ്രഫി യിൽ എല്ലാവരെയും പോലെ ഇയാളും പഠിച്ചതാണ്. പക്ഷെ യുക്തിയുടെ എല്ലാം സീമകളെയും ഭേദിക്കുന്ന ഈ പതിനയ്യായിരത്തിന്റെ കണക്ക് ഇയാൾ എങ്ങനെ വിശ്വസിച്ചു. ? ​ ഇതിനാണ് കോഗ്നിറ്റീവ് കണ്ടീഷനിങ് എന്ന് പറയുന്നത്.  ​ മേൽ വിവരിച്ച ഉദാഹരണം ഒക്കെ ചെറുത്. പശുവിന്റെ കൊമ്പിന്റെ ഇടയിൽ റേഡിയൊ വെച്ചാൽ ഓംകാരം കേൾക്കും എന്ന് വിശ്വസിക്കുന്ന ആൾക്കാരുണ്ട്. ചാണകത്തിന് റേഡിയേഷൻ തടയാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. മനുഷ്യൻ ഉണ്ടായിട്ട് ബൈബിളിന്റെ കണക്കനുസരിച്ച് 5000 കൊല്ലമേ

സോപ്പിന്റെ ചരിത്രം

ഇമേജ്
വെള്ളത്തോടൊപ്പം ചേർത്ത് കഴുകലിനും വൃത്തിയാക്കലിനും ഉപയോഗിക്കുന്ന ഒരു ന്യൂന അയോണിക പദാർത്ഥമാണ് സോപ്പ്. ആദ്യകാലങ്ങളിൽ ഖരരൂപത്തിലാണ് നിർമ്മിക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ സോപ്പ് കട്ടിയുള്ള ദ്രാവക രൂപത്തിലും ലഭ്യമാണ്. എ.ഡി 77-ൽ ആണ് സോപ്പ് ആദ്യമായി നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു. ആട്ടിൻ നെയ്യും ചാരവുമായിരുന്നു തുടക്കത്തിൽ ഉപയോഗിച്ചിരുന്ന വസ്തുക്കൾ. വളരെ ചിലവേറിയതായിരുന്നു ഈ സോപ്പ്. സോപ്പു രംഗത്ത് ആദ്യകാലത്ത് വലിയ പുരോഗതിയോന്നുമുണ്ടായില്ല. മദ്ധ്യയുഗത്തിൽ സോപ്പ് നിർമ്മാണവിദ്യ ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ എതാനും നഗരങ്ങളിൽ നിലനിന്നിരുന്നു. 18-ാം നൂറ്റാണ്ടിൽ പൊട്ടാസിയം ഹൈഡ്രോക്സൈഡ് നിർമ്മാണം സാധ്യമായതോടെ സോപ്പ് നിർമ്മാണവും വ്യാപകമായി. മരം കത്തികിട്ടുന്ന ചാരത്തിലെ പൊട്ടാസിയം ഓക്സൈഡ്, കാർബണേറ്റ് ഇവ വെള്ളത്തിൽ അലിപ്പിച്ചെടുത്ത് ചുണ്ണാമ്പുമായി ചേർത്ത് മുഴുവനായും പോട്ടാസിയം ഹൈഡ്രോക്സൈഡാക്കുകയാണ് അക്കാലത്ത് ചെയ്തിരുന്നത്. ഇത്തരത്തിൽ നിർമ്മിച്ചെടുത്ത പോട്ടാസിയം ഹൈഡ്രോക്സൈഡ് സോഡിയം ലവണവുമായി പ്രവർത്തിച്ചാണ് സോഡിയം ഹൈഡ്രോക്സൈഡ് നിർമീച്ചിരുന്നത്. അതുകൊണ്ട് സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗി

ഭൂമിയിലെ അഞ്ജാത ശക്തികൾ

ഇമേജ്
വിശദീകരിക്കാനാകാത്ത സംഭവങ്ങളും അവ നടന്ന ധാരാളം സ്ഥലങ്ങളും ഭൂമിയിൽ ഉണ്ട്…മനുഷ്യനിർമ്മിതമായ ഒരു പരിഹാരവും ഇത് വരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല..അവയിൽ ചിലത് പ്രശസ്തമാണ്. ബെർമുഡ ട്രയാങ്കിൾ ഒക്കെ പോലെ. ഈ ആധുനിക കാലത്തും എന്താണീ സ്ഥലങ്ങളുടെ പ്രത്യേകതകൾ എന്ന് സംശയാതീതമായി തെളിയിക്കാൻ ശാസ്ത്രത്തിനായിട്ടില്ല. ബർമുഡ ട്രയാങ്കിൾ ബെർമുഡ ട്രയാങ്കിൾ     അറ്റ്ലാന്റിക് സമുദ്രത്തിൽ ത്രികോണാക്യതിയിൽ കിടക്കുന്ന, ലോകത്തിന് അഞ്ജാതമായ സ്ഥലങ്ങളിൽ മുൻപന്തിയിലാണ് ബർമുഡ ട്രയാങ്കിൾ. ചരിത്രാതീത കാലം തൊട്ടെ കുപ്രസിദ്ധിയാർജ്ജിച്ച ഈ സ്ഥലത്ത് കാണാതെപോയ കപ്പലുകൾക്കും വിമാനങ്ങളും അനേകമാണ്. വിമാനമായാലും കപ്പലായാലും ഈ സമുദ്ര ഭാഗത്തിനു മുന്നിൽ പെട്ടാൽ പകച്ചുപോവുകയെ ഉള്ളൂ. ഇവിടെ പെട്ടുപോയാൽ റഡാറുകൾ, മാഗ്നറ്റിക് കോമ്പസുകൾ, റേഡിയോ സിഗ്നലുകൾ, വാഹനത്തിന്റെ നിയന്ത്രണം എന്നിവ പരിപൂർണ്ണമായും നിലയ്ക്കുകയോ വിപരീതദിശയിൽ പ്രവർത്തിക്കുകയോ ഒക്കെ ചെയ്യും. ബർമുഡ ട്രയാങ്കിളിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട ആളുകൾക്ക് പറയാനുള്ളത് എല്ലാം സമാനമായ അനുഭവങ്ങളാണ്. 1970ൽ ബ്രൂസ് ജെർനോൺ എന്ന പൈലറ്റ് മയാമിയിൽ നിന്ന് ബർമുഡ ട്രയാങ്കിളിലൂടെ വിമ

തിരുവനന്തപുരത്തെ സ്ഥലനാമ വിശേഷങ്ങൾ

ഇമേജ്
തിരുവനന്തപുരത്തെ സ്ഥലനാമങ്ങളുടെ പ്രത്യേകതകൾ അറിയാമോ? ചില സ്ഥലങ്ങളുടെ രസകരമായ വിശേഷങ്ങൾ പറയാം. തമ്പാനൂർ  കുഞ്ഞുണ്ണി തമ്പാൻ എന്ന ഒരു പ്രമാണിയുടെ ഊർ (സ്ഥലം) എന്ന നിലക്കാണ് തമ്പാനൂർ എന്ന പേരുണ്ടായത്. കേശവദാസപുരം രാജാ കേശവദാസന്റെ ഓർമക്കായാണ് കേശവദാസപുരം എന്ന സ്ഥലപ്പേരു. കേശവദാസപുരത്തിന്റെ പഴയ പേര് കറ്റച്ചക്കോണം എന്നായിരുന്നു. കൽ - തച്ച - കോണം; കല്ലാശാരിമാരുടെ സ്ഥലമാരുന്നു അത്. മെഡിക്കൽ കോളേജ് ഉള്ളൂർ  നമ്മുടെ മെഡിക്കൽ കോളേജ് എന്ന സ്ഥലത്തിന്റെ മുന്പേര് "കുഴിയത്തുമുക്ക്" എന്നായിരുന്നു. ഒരു പത്തെഴുപത്‌ കൊല്ലം മുൻപ് വരെ നിബിഡവനമായിരുന്നു ആ സ്ഥലം. ഒരു സമയത്ത് രാജ്യദ്രോഹികളെ കഴുവേറ്റിയിരുന്ന സ്ഥലമാണ്‌ ഉള്ളൂർകുന്നു എന്ന് പണ്ട് അറിയപെട്ടിരുന്ന ഉള്ളൂർ. പൂജപ്പുര പൂജപ്പുര സരസ്വതി മണ്ഡപത്തിലെ പൂജവെയ്പ് പ്രസിദ്ധമാണല്ലോ അങ്ങിനെയാണ് പൂജപ്പുര ഉണ്ടായത്. ബ്രിട്ടീഷ്‌ ഗവർണർ ജെനറലിന്റെ റെസിഡന്റ്റ് ആയിരുന്നു G .W .D കോട്ടൻ എന്ന സായിപ്പിന്റെ കൊട്ടാരം നിലനിന്ന സ്ഥലമാണ് പിന്നീട് കോട്ടൻഹിൽ ആയതു. കോട്ടൺ ഹിൽ അത് പോലെ മരുതംകുഴി - മരുതം എന്നാൽ വെള്ളകെട്ടു നിറഞ

ആരാണ് “കരിന്തണ്ടന്‍” ?

ഇമേജ്
താമരശ്ശേരി ചുരത്തിന്‍റെ നിര്‍മാണത്തിന് പിന്നിലെ ബുദ്ധി, ബ്രിട്ടീഷ്‌കാര്‍ ചതിച്ചുകൊന്ന കരിന്തണ്ടന്‍റെ കഥ. കരിന്തണ്ടൻ     കോഴിക്കോട് താമരശ്ശേരി ചുരം നില്‍ക്കുന്നത് മൂന്ന് മലകളിലായാണ്. അതിന്‍റെ അടിവാരത്ത് ചിപ്പിലിത്തോട് ഭാഗത്ത് പണിയ കുടുംബത്തിലാണ് കരിന്തണ്ടന്‍ ജനിച്ചത്. പതിനേഴാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ വയനാട് ചുരത്തിന്റെ അടിവാരത്ത് താമസിച്ച ഒരു സാധാരണ മണ്ണിന്‍റെ മകന്‍. താമരശ്ശേരി ചുരം നിര്‍മ്മാണത്തിന്‍റെ പുറകിലെ കേന്ദ്രബുദ്ധി.   ഈ മൂന്ന് മലകള്‍ തന്നെയായിരുന്നു ഭാരതത്തെ കൊള്ളയടിച്ച ബ്രിട്ടീഷുകാര്‍ക്ക് മൈസൂരില്‍ പോയി ടിപ്പുവിനെ ഒതുക്കാനുള്ള തടസ്സവും. മലകളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു പാത വെട്ടി കോഴിക്കോട് നിന്നും സേനയെ മൈസൂരില്‍ എത്തിക്കാന്‍ ബ്രിട്ടീഷുകാര്‍ പണികള്‍ പലതും നോക്കി. എന്നാല്‍ റോഡിനു വേണ്ടി സര്‍വേ നടത്താന്‍ അവരുടെ എന്ജിനീയര്മാര്‍ക്ക് മല തടസ്സമായി നിന്നു.     അങ്ങനെ ബ്രിട്ടീഷുകാര്‍ അന്തം വിട്ട് മലയടിവാരത്തില്‍ നില്‍ക്കവേയാണ് എന്നും ഒരു കറുത്തവന്‍ സുഖമായി മൃഗങ്ങളെയും മേച്ചുകൊണ്ടു മലമുകളിലേക്ക് പോവുകയും തിരിച്ചു വരുകയും ചെയ്യുന്നത് അവരുടെ ശ്രദ്ധയില്‍പെട്ടത്.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകം

ഇമേജ്
        രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, സൈനിക സഖ്യങ്ങളുടെയും , രാജ്യാ തിർത്തികളുടെയും, ഭരണകൂടങ്ങളുടെയുമൊക്കെ തലവരകൾ മാറ്റിമറിച്ച ഒരു കാലഘട്ടമാണ് 1990-2000. ഇരുപതാം നൂറ്റാണ്ടിന്റെ ഈ അന്ത്യ ദശകത്തിൽ, ചരിത്രം ചലിച്ചത് അസാമാന്യമായ ഗതിവേഗത്തിലാണ്…ലോകത്തിന്റെ ഒരു ചേരിയെത്തന്നെ കൂടെ നിർത്തി അടക്കിവാണ സോവിയറ്റ് യൂണിയന്റെ പതനം, ഒരു ജനതയുടെ ഹൃദയങ്ങളെ കീറിമുറിച്ച് പണിത ജർമൻ മതിലിന്റെ തകർച്ച, ചീട്ടുകൊട്ടാരങ്ങൾ പോലെ തകർന്നടിഞ്ഞ കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ആധിപത്യങ്ങൾ, നാല്പത് കൊല്ലങ്ങൾ ലോകത്തിനെ മുൾമുനയിൽ നിർത്തിയ ശീതയുദ്ധത്തിന്റെ അന്ത്യം. അങ്ങിനെയങ്ങിനെ ഒരു തലമുറയുടെ ബൌദ്ധിക വ്യാപാരങ്ങളെ തന്നെ ദിശ തിരിച്ച് വിട്ട സംഭവ പരമ്പരകളുമായിട്ടാണ്, ഇരുപതാം നൂറ്റാണ്ട് വിടവാങ്ങിയത്. അതിലെ, എറ്റവും ജ്വലിക്കുന്ന ഒരു എടാണ് 1990-91 കാലത്തെ, ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും, തുടർന്നുണ്ടായ ഗൾഫ് യുദ്ധവും.           1982-88 കാലത്ത് നടന്ന ഇറാൻ -ഇറാഖ് യുദ്ധം കുറച്ചൊന്നുമല്ല ഇറാഖിനെ ക്ഷീണിപ്പിച്ചത്. ശീതയുദ്ധം പാരമ്യത്തിൽ നിന്ന സമയമായത് കൊണ്ട്, അമേരിക്കയും ,സോവിയറ്റ് യൂണിയനും, ഇരു രാജ്യങ്ങളെയും ആയുധങ്ങളാൽ