പോസ്റ്റുകള്‍

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

എകെ-47

ഇമേജ്
വിനാശകരമായ ആയുധങ്ങള് പലതുമുണ്ടെങ്കിലും തോക്കുതന്നെ രാജാവ്. മറ്റൊരു ആയുധമില്ലെങ്കില് തോക്കില്ലാത്ത പടയുണ്ടാവില്ല. എംജിത്രീ മെഷീന് ഗണ്, എഫ്എന് എഫ്2000 അസോള്ട്ട് റൈഫിള് തുടങ്ങി പുറത്ത് ഒരു മുറിവുപോലും അവശേഷിപ്പിക്കാതെ ആളെ തീര്ക്കുന്ന തോക്കുകള് നിലവിലുണ്ട്. എന്നിരുന്നാലും എകെ-47 എന്ന തോക്ക് ലോകത്ത് സൃഷ്ടിച്ച തരംഗം തീര്ക്കാന് പുതിയൊരു തോക്ക് ജനിക്കേണ്ടിയിരിക്കുന്നു. ലോകത്തെ ഏറ്റവും പ്രശസ്തമായ തോക്ക് എന്ന ബഹുമതി എകെ-47ന് സ്വന്തമാണ്. എകെ-56, എകെ-74, എകെ-101 തുടങ്ങിയ റൈഫിള് സഹോദന്മാരേക്കാള് പ്രശസ്തനായ എകെ-47ന്റെ കഥയാണിത് . AK-47 അവ്റ്റോമാറ്റ് കലാനിഷ്ക്കോവാ എന്ന റഷ്യന് പേരിന്റെ ചുരുക്കെഴുത്താണ് എകെ-47. ഈ തോക്കിനു ജന്മം നല്കിയ സോവിയറ്റ് സൈന്യത്തിലെ ലെഫ്റ്റനന്റ് ജനറലായ മിഖായേല് കലാനിഷ്ക്കോവിന്റെ സ്മരണയ്ക്കായിയാണ് പേരില് കലാനിഷ്ക്കോവാ എന്നു ചേര്ത്തത്. “ഓവ” എന്നു സാധാരണ റഷ്യന് പെണ്കുട്ടികള്ക്കിടുന്ന പേരാണ്. അങ്ങനെയെങ്കില് കലാനിഷ്ക്കോവിന്റെ മകളാണ് എകെ-47. കലാനിഷ്ക്കോവ് വെറുമൊരു പട്ടാളക്കാരന് മാത്രമായിരുന്നില്ല. ശാസ്ത്രജ്ഞന്, എഞ്ചിനീയര്, എഴുത്തുകാരന്, ആയുധ രൂപകര്ത്താവ് എന്നീ നിലകളിലെല്ല

'Sleeping Beauty'- റൊസാലിയ ലംബാർഡോ

ഇമേജ്
'Sleeping Beauty'- Rosalia Lombardo(1918-1920) ഇറ്റലി     1920-ൽ, അസുഖം ബാധിച്ച് പെട്ടെന്നുള്ള കുഞ്ഞ് റൊസാലിയായുടെ മരണം ആ കുടുംബത്തെ വല്ലാതെ തകർത്ത് കളഞ്ഞു. അവളോടുള്ള അടങ്ങാത്ത സ്നേഹവും അവളെ എന്നും അതു പോലെ തന്നെ കാണുന്നതിന് വേണ്ടി അവളുടെ അച്ഛനായ ജനറൽ ലംബാർഡൊ ആ കുഞ്ഞു ശരീരം 'എംബാം' ചെയ്ത് സൂക്ഷിയ്കാൻ തീരുമാനിച്ചു. അതിനായ് അദ്ദേഹം ഇറ്റാലിയൻ എംബാമിംഗ് വിദഗ്ദ്ധനായ ഡോക്ടർ Alfredo Salafiya യുടെ സഹായം തേടി. അങ്ങനെ സലാഫിയ ,കുഞ്ഞ് റൊസാലിയായുടെ ശരീരം 'എംബാം' ചെയ്തു. അതിനായ് അദ്ദേഹം കെമിക്കൽ മിശ്രിതങ്ങൾ ചേർത്ത്- ബാക്ടീരിയയെ കൊല്ലുന്നതിനായ് Formalin, പിന്നെ ശരീരവും ഉള്ളിലെ അവയവങ്ങളും ചീഞ്ഞ് പോകാതിരിയ്കുന്നതിനായ് Salicylic Acid, Zinc, Salt, Glycerin തുടങ്ങിയ മിശ്രിതങ്ങൾ ചേർത്ത് ആ കുഞ്ഞു ശരീരം ' എംബാം' ചെയ്തു.    ഇന്നും ആ കുഞ്ഞു റൊസാലിയ അതു പോലെ തന്നെ ഉറങ്ങുകയാണ് ഒന്നുമറിയാതെ. ഒരു കേട് പോലും സംഭവിയ്കാതെ. ആ കുഞ്ഞു മാലാഖയെ ലോകം വിളിച്ചു "Sleeping Beauty" എന്ന്. ചരിത്രത്താളുകളിൽ ഇടം നേടിയ 'എംബാമിംഗ്'    ലോകത്തിലെ ഏറ്റവും സുന്ദരമായ '

ചുരുട്ട്-സിഗാർ

ഇമേജ്
പുകവലിയിലൂടെ ലഹരി ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന, പുകയില ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഉല്പ്പന്നമാണ്‌ സിഗാർ (Cigar) അഥവാ ചുരുട്ട്. പ്രാദേശികമായി ലഭ്യമാകുന്ന നാടൻ ചുരുട്ട്, ബീഡി, സിഗരറ്റ് എന്നിവയൊക്കെ പുകവലിക്കാനുപയോഗിക്കുന്ന ലഹരി വസ്തുക്കളാണെങ്കിലും സവിശേഷവും പരമ്പരാഗതവുമായ നിർമ്മാണരീതിയാലും മറ്റു സവിശേഷതകളാലും സിഗാർ മറ്റു പുകവലി ഉല്പ്പന്നങ്ങളിൽനിന്നും വ്യത്യസ്തവും വിലപിടിപ്പുള്ളതുമാണെന്ന് പറയാം   18 ആം നൂറ്റാണ്ടിലാണ്‌ പുകയില അടുക്കി ചുരുട്ടി വലിയ്ക്കുന്ന ഈ രൂപത്തിന്‌ സിഗാർ എന്ന പേര്‌ ലഭിയ്ക്കുന്നത്, മായൻ-ഇന്തോ ഭാഷയിൽ പുകയില എന്ന അർത്ഥമുള്ള 'സിക്' (si'c) എന്ന വാക്കും 'പുകവലിക്കുക എന്ന അർത്ഥത്തിലുള്ള സികാർ (sicar) എന്ന വാക്കും ചേരുകയും, സ്പാനിഷ് ഭാഷയിലെ സിഗാര (cigarra) എന്ന പദവും ഉരുത്തിരിഞ്ഞാണ്‌ അവസാന സിഗാർ എന്ന രൂപത്തിലെത്തിയത്. സിഗരറ്റ് ബീഡി എന്നീ പുകവലി ഉല്പ്പന്നനളെ അപേക്ഷിച്ച് സവിശേഷമായ നിർമ്മിതിയാണ്‌ സിഗാറിനുള്ളത്.     അരിഞ്ഞ പുകയില കടലാസിലോ തത്തുല്യമായ മറ്റെന്തെങ്കിലുമോ വച്ച് ഉരുട്ടിയെടുത്ത രൂപമാണ്‌ സിഗരറ്റ്. എന്നാൽ സിഗാറിൽ കടലാസ് ഉപയോഗിക്കുന്നില്ല, പ്ര

****നിഗൂഡതകളുടെ മേച്ചില്‍പ്പുറങ്ങള്‍ ***

ഇമേജ്
UFO capital of the world ” എന്ന  വിശേഷണം  ചാര്‍ത്തിക്കിട്ടിയ സ്ഥലമാണ് ചിലിയിലെ San Clemente.  കാരണം  മറ്റൊന്നുമല്ല, തൊണ്ണൂറുകളുടെ മധ്യത്തില്‍ നൂറുകണക്കിന്  ആളുകളുടെ റിപ്പോര്‍ട്ടുകളാണ്  പറക്കും  തളികകളെ  കണ്ടു എന്ന്  അവകാശപ്പെട്ട്  ഇവിടെ നിന്നും  അധികൃതര്‍ക്ക്  ലഭിച്ചത്. സാന്റ്റിയാഗോയില്‍  നിന്നും  ഏകദേശം 240 km തെക്ക്  മാറിയാണ് മഞ്ഞുമൂടിയ  ആണ്ടീസ് പര്‍വ്വത നിരകളുടെ  ചെരുവില്‍  സാന്‍  ക്ലമെന്റ്റെ സ്ഥിതിചെയ്യുന്നത് .  ഹിമാവൃതമായ  ഗിരിശൃംഗങ്ങളും  തണുത്ത്  കെട്ടടങ്ങിയ  അഗ്നിപര്‍വ്വതങ്ങളും   ചിലിയിലെ  ഏറ്റവും  വലിയ  കൃത്രിമ  തടാകമായ Colbún Lake ന്‍റെ  സാന്നിധ്യവും  കൂടെയാകുമ്പോള്‍  സാന്‍  ക്ലമന്റെയുടെ   നിഗൂഡ  സൗന്ദര്യം  സന്ദര്‍ശകരുടെ  മനസ്സിനെ ലഹരി പിടിപ്പിക്കും .  എന്തായാലും  ചിലിയന്‍  ടൂറിസം  വിഭാഗം  വെറുതെയിരുന്നില്ല .  ആളുകള്‍ പറക്കും തളികകളെ  കണ്ടു  എന്നവകാശപ്പെടുന്ന  സ്ഥലങ്ങളെ  എല്ലാം  കോര്‍ത്തിണക്കി  ഒരു  ടൂറിസം  റൂട്ട്  തന്നെ  അവര്‍  ഉണ്ടാക്കിയെടുത്തു .  UFO trail എന്ന്  പേരിട്ടിരിക്കുന്ന  ഈ  പാതയ്ക്ക്  ഏകദേശം  മുപ്പത്  കിലോമീറ്ററുകളോളം  നീളമുണ്ട് . Colbún തടാകവും , തീരങ്ങള

ഈജിപ്ത്തിലെ ഭീമൻ വിരൽ

ഇമേജ്
ഒരു ശരാശരി മനുഷ്യന്റെ  (ചൂണ്ടു) വിരലിന്റെ ശരാശരി നീളം എത്രയാണ്? ഏകദേശം 4 ഇഞ്ച് അഥവാ 10 സെന്റീമീറ്റർ. നമ്മൾ കാണാൻ പോകുന്നത് 15 ഇഞ്ച് വലിപ്പമുള്ള  ഒരു ഭീമൻ വിരലിന്റെ കഥയാണ്.                യൂറോപ്പിലെ ഒരു മുൻനിര പത്രമാണ്‌  'BILD. de'.       ആ പത്രത്തിൽ 2012 ഇൽ ജർമൻകാരനായ 'ഗ്രിഗറി സ്പോറി' എന്നയാളുടെ ഒരു അഭിമുഖം വരികയുണ്ടായി. ആ അഭിമുഖത്തിലൂടെയാണ് ഈ സംഭവം ലോക ശ്രദ്ധ ആകർഷിച്ചത്.           1988 ഇൽ ആണ്  സംഭവം നടക്കുന്നത്.  സ്പോറി ഈജിപ്തിൽ ആയിരുന്ന സമയം.  അദ്ദേഹത്തിന് ഒരു ഈജിപ്റ്റുകാരനെ പരിചയപ്പെടാൻ സാധിച്ചു.  ഈജിപ്തിലെ പിരമിടുകളിലെയും മറ്റും വലിയ നിധി ശേഖരങ്ങളെ പറ്റി നമുക്കറിയാമല്ലോ.  കണ്ടെത്താത്ത നിധികൾ ഇപ്പോഴും ധാരാളം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.  അങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നു ഗവണ്മെന്റിന്റെ അനുവാദം ഇല്ലാതെ സ്വർണവും മറ്റു അമൂല്യ വസ്തുക്കളുമൊക്കെ (അടിച്ചു മാറ്റി)  ശേഖരിച്ചു  പണം ഉണ്ടാക്കിയിരുന്ന ഒരാളായിരുന്നു അയാൾ. ധാരാളം പേർ അവിടെ അങ്ങനെ ചെയ്തിരുന്നു.  ഒരു തരം കൊള്ള എന്നു തന്നെ പറയാം.  അയാളുടെ കൈ വശം സ്പോറിക്ക് ഒരു ഭീമൻ വിരൽ കാണാൻ സാധിച്ചു. 'ജോലിക്ക്' പോയപ്പോൾ

ഹൊയ്യ ബസിയു; ഇന്നും ചുരുളഴിയാത്ത രഹസ്യം

ഇമേജ്
ട്രാന്‍സില്‍വാനിയ എന്ന പേരുകേട്ടാല്‍ മിക്കവരുടേയും മനസിലേക്കെത്തുന്ന ഒരു പേര് ഡ്രാക്കുള എന്നതായിരിക്കും. ഏവരെയും പേടിപ്പെടുത്തുന്ന പൈശാചിക സത്വം. എന്നാല്‍ ഈ പറഞ്ഞുവരുന്നത് ഡ്രാക്കുള പ്രഭുവിനെപ്പറ്റിയല്ല, ഡ്രാക്കുള പ്രഭുവിന്റെ പേരിനാല്‍ ശ്രദ്ധേയമായ ട്രാന്‍സില്‍വാനിയയുടെ ഹൃദയഭാഗത്തുള്ള ഒരു വനത്തെപ്പറ്റിയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു കഥയാണ്. ഒരാട്ടിടയന്‍ തന്റെ ആട്ടിന്‍പറ്റങ്ങളുമായി റുമേനിയയിലെ ഒരു കാട്ടിലേക്കു കയറിപ്പോയി. അയാളെ പിന്നീട് ആരും കണ്ടിട്ടില്ല. അദ്ദേഹം മാത്രമല്ല, ഒപ്പമുണ്ടായിരുന്ന ഇരുനൂറിലേറെ ആടുകളെയും. ഇന്ന് പ്രേതബാധയുടെ പേരില്‍ ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നയിടങ്ങളിലൊന്നാണ് ഈ കാട്. കാണാതായ ആ ആട്ടിടയന്റെ പേരുതന്നെയാണ് ഈ വനത്തിന് നല്‍കിയിരിക്കുന്നത്, ഹൊയ്യ ബസിയു. ട്രാന്‍സില്‍വാനിയയ്ക്കടുത്തുള്ള ക്ലൂഷ്‌നാപോക്ക നഗരത്തിന്റെ അതിര്‍ത്തി പ്രദേശത്താണ് ഈ പ്രേതവനം സ്ഥിതി ചെയ്യുന്നത്. അരനൂറ്റാണ്ടായി പാരാനോര്‍മ്മല്‍ ആക്റ്റിവിറ്റികളെ കുറിച്ച് അന്വേഷിക്കുന്നവരും ശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ ഈ വനത്തിന്റെ ദുരൂഹസ്വഭാവം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. 19

ഡൊറോത്തി ഈഡി: പുനർജനിച്ച ഫറവോ കന്യക

ഇമേജ്
 ഡൊറോത്തി. ഈ പേര് പലയിടത്തും കേട്ടിട്ടുണ്ടാവും എല്ലാരും. ഇതും ഒരു ഡൊറോത്തിയുടെ കഥയാണ്. വെറും കഥയല്ല.     1904 ൽ ലണ്ടൻ നഗരത്തിനു അടുത്താണ് ഡൊറോത്തി ജനിച്ചത്. മൂന്നു വയസ്സു വരെ ഏതൊരു കുട്ടിയെയും പോലെ അവളും ജീവിച്ചു. മൂന്നാം വയസിൽ അവൾക് ഒരു അപകടം ഉണ്ടായി. അപകടമെന്നു പറഞ്ഞാൽ പടിക്കെട്ടുകളിൽ നിന്നു അവൾ താഴെ വീണു. പക്ഷെ അത് നിസാരം ആയിരുന്നില്ല. അച്ഛനും അമ്മയും നിലവിളിയോടെ വന്നു അവളെ കോരി യെടുത്തപ്പോഴേക്കും ശ്വാസം നിലച്ചിരുന്നു. എങ്കിലും അവർ ഡോക്ടറെ വിളിച്ചു. ഡോക്ടർ എത്തി. പക്ഷെ ഒന്നും ചെയ്യാനില്ലായിരുന്നു. മരണം സ്ഥിരീകരിച്ചു. മൃതദേഹം അടക്കം ചെയ്യാനുള്ള ഒരുക്കങ്ങൾക്കായി ഡോക്ടർ ഒരു നഴ്‌സിനെ വിളിക്കാൻ പോയി. നഴ്സുമായി തിരിച്ചെത്തിയ ഡോക്ടർ പകച്ചു പോയി. അല്പം മുൻപ് താൻ മരിച്ചു പോയെന്നു കണ്ടു ബോധ്യപ്പെട്ടു വിധിയെഴുതിയ കുഞ്ഞ് ഒന്നും സംഭവിക്കാത്ത പോലെ കട്ടിലിൽ എഴുന്നേറ്റ് ഇരിക്കുന്നു! പക്ഷെ അവിടം മുതൽ കാര്യങ്ങൾ മാറി മറിയുകയായിരുന്നു.                 ഡൊറോത്തി ആളാകെ മാറി തുടങ്ങി. ആർക്കും മനസിലാകാത്ത കാര്യങ്ങൾ പറയുക, ചെറിയ ശബ്ദങ്ങൾ കേട്ടാൽ പോലും പേടിക്കുക, ഉൾവലിഞ്ഞു കഴിയുക. അങ്ങനെ വിചിത്ര സ്വഭാവങ്