പോസ്റ്റുകള്‍

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

Power of Nature (2017 best photography award)

ഇമേജ്
മുപ്പതു രാജ്യങ്ങളിലെ 15,000 ഫോട്ടോഗ്രഫർമാർ മത്സരിച്ച ‘നാഷണൽ ജോഗ്രഫിക് ട്രാവൽ ഫോട്ടോഗ്രഫി’ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഫോട്ടോയാണിത്. ചിത്രമെടുത്തത് Sergio Tapiro Valesco എന്ന മെക്സിക്കൻ ഫോട്ടോഗ്രഫർ. മെക്‌സിക്കോയിലെ Colima എന്ന സജീവ അഗ്നിപർവതത്തിന്റെ മുഖത്തെ കരിമേഘങ്ങളിൽനിന്നും ഉണ്ടായ മിന്നൽപ്പിണറിന്റെ അത്യപൂർവ ചിത്രമാണ് സെർജിയോയ്ക്കു സമ്മാനം നേടിക്കൊടുത്തത്. അഗ്നിപർവത ലാവയുടെ വന്യതയും കരിമേഘങ്ങളുടെ ഇരുട്ടും മിന്നൽപ്പിണറിന്റെ വാൾത്തലപ്പും നക്ഷത്രാലംകൃത രാവിന്റെ വെളിച്ചവും ഒന്നിച്ച മനോഹര ചിത്രം. ഫോട്ടോയ്ക്ക് സെർജിയോ നൽകിയ പേര് “The Power of Nature”. അഗ്നിപർവത്തിന്റെ 12 കിലോമീറ്റർ അകലെ നിന്ന് രാത്രിയിലാണ് സെർജിയോ ഈ ചിത്രമെടുത്തത്. Sergio Tapiro Valesco A powerful eruption illuminates the slopes of Mexico’s Colima Volcano on December 13, 2015. I was in the town of Comala when I suddenly saw incandescence above the volcano's crater and started shooting. Seconds later, a powerful volcanic explosion expelled a

ഭൂമിയിൽ മനുഷ്യൻ ഇല്ലാതായാൽ…?

ഇമേജ്
ഒന്ന് ചിന്തിച്ചു നോക്കൂ … ഒരു ഭാവന എന്നൊക്കെ പറയാമെങ്കിലും അങ്ങനെ ഒരു കാലം ഉണ്ടാകും എന്ന് ചിലര് കരുതുന്നു … അതിനു പല കാരണങ്ങള് ഉണ്ടായേക്കാം .. നമ്മുക്ക് അത് ഒഴിവാക്കി മനുഷ്യന് മാത്രം ഇല്ലാതായ നമ്മുടെ ഭൂമിയെ കുറിച്ച് ചിന്തിക്കാ. വൈദ്യുതനിലയങ്ങളില് ഇന്ധനം നല്കാന് ആളില്ലാത്തതുകൊണ്ട്മനുഷ്യന് ഇല്ലാതായ മൂന്നോ നാലോ മണിക്കൂറുകള്ക്കുള്ളില് ലോകം ഇരുട്ടിലാകും. എല്ലാ പവര് പ്ലാന്റുകളും നിശ്ചലമാകും. 24 മണിക്കൂറിനു ശേഷം ന്യൂക്ലിയര് പവര് പ്ലാനില്നിര്മ്മിച്ച ഊര്ജ്ജം ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഓട്ടോമാറ്റിക് സിസ്റ്റം സ്വയം മനസിലാക്കും. അത് തനിയെ നിശ്ചലമാകും. വിന്ഡ്മില് അതിനകത്തെ ലൂബ്രിക്കന്റ് തീരുന്നത് വരെ കറങ്ങിക്കൊണ്ടിരിക്കും. അവനും നിശ്ചലമാകും. സോളാര് പാനലുകളിലെ അഴുക്കും പൊടിയും മണ്ണും വൃത്തിയാക്കാന്ആളില്ലാതെ നശിക്കും. മനുഷ്യന് ഇല്ലാതായി രണ്ടോ മൂന്നോ ദിവസങ്ങള്ക്ക് ശേഷം അണ്ടര്ഗ്രൗണ്ട്മെട്രോ ലൈനുകളില് വാട്ടര് പമ്പ് പ്രവര്ത്തിക്കാന് ആളില്ലാത്തതിനാല് അവിടെവെള്ളം കയറും. അണ്ടര്ഗ്രൗണ്ട്മെട്രോ സ്റെഷനുകളില് എല്ലാം വെള്ളത്താല് നിറയും.    വളര്ത്തുമൃഗങ്ങള് ഭക്ഷണം കിട്ടാതെ മരിച്ചു വീഴാന് തുടങ്ങും.

ആരാധനയുടെ കറുത്ത മുഖം!

ഇമേജ്
** Based on  an article written by Azeez Abdul “www.eastcoastdaily.com”**     ദൈവത്തിന്റെ ഒരു ദൂതനായിട്ടാണ്‌ സാത്താൻ സൃഷ്ടിക്കപ്പെട്ടത്‌. അവന്‍ പാപം ചെയ്യുന്നതിനു മുമ്പ്‌ ഒരു പക്ഷെ അരുണോദയപുത്രൻ എന്നര്‍ത്ഥം വരുന്ന ലൂസിഫർ എന്നാണ് അവൻ വിളിക്കപ്പെട്ടിരുന്നത്‌ എന്ന്‌ യെശയ്യാവ്.14:12 ൽ നിന്ന്‌ മനസ്സിലാക്കാം. യെഹസ്ക്കേൽ.18:12-14 വരെ വായിച്ചാൽ സൃഷ്ടിക്ക പ്പെട്ടതിൽ വച്ച്‌ അഗ്രഗണ്യനായ ഒരു കെരൂബ്‌ എന്ന ദൈവദൂതൻ ആയിരുന്നു സാത്താൻ എന്ന്‌ മനസ്സിലാക്കാം, അവന്റെ മനോഹരത്വത്തിലും അവന്റെ ഉയര്‍ച്ചയിലും അവൻ അഹങ്കരിച്ച്‌ ദൈവസിംഹാസനത്തിനു മേൽ ഇരിക്കു വാൻ അവൻ ആഗ്രഹിച്ചു. ശക്തനും ആയിരുന്നു. അവനു കൊടുക്കപ്പെട്ടിരുന്ന പദവിക്ക് മീതെ നിഗളിച്ച്, ദൈവസിംഹാസനത്തിനുമേല്‍ ഉയരണം എന്നും അത്യുന്നതനായ ദൈവത്തെ മഹത്വപ്പെടുത്താതെ ആ മഹത്വം സ്വന്തമാക്കണം എന്നുള്ള അവൻറെ ചിന്തകളാണ് ആദ്യപാപം ആയി കണക്കിടുകയും തൽക്ഷണ ന്യായവിധിയായി ദൈവം ലൂസിഫറിനെ വെട്ടി നിലത്തിടുകയും ചെയ്തത്.     നിഗളം പ്രവേശിച്ച് ലൂസിഫർ ദൈവത്തിൻറെ ശിക്ഷാവിധി ഏറ്റ് വാങ്ങി യതോട് കൂടെ ലൂസിഫർ എന്ന ദൂതൻ സാത്താൻ എന്ന വ്യക്തിത്വം ആയിമാറി.(യെശ 14:13-15). എ

ആരാണ് ഇന്ത്യയെ വിറ്റ ആ ചാരന്‍ ?

ഇമേജ്
എസ്. നമ്പിനാരായണന്‍ S.Nambi Narayanan 1994 നവംബര്‍ 30      തീവ്രവാദിയുടെ വീട്ടിലേക്കെന്നപോലെ പൊലീസുകാര്‍ എന്‍െറ വീട്ടിലേക്ക് വന്നുകയറി. നിമിഷാര്‍ധത്തില്‍ ഞാന്‍ അറസ്റ്റു ചെയ്യപ്പെട്ടു. മനസ്സില്‍ വേദന മുള്ളുകള്‍ പോലെ കുത്തിനോവിക്കാന്‍ തുടങ്ങി. പുറപ്പെടും മുന്നേ ഒന്നു തിരിഞ്ഞുനോക്കി, തളര്‍ന്ന് നിലത്തൂര്‍ന്നുവീഴുന്ന ഭാര്യയെയാണ് കണ്ടത്. പിന്നെ ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കാന്‍ ധൈര്യം അനുവദിച്ചില്ല. വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ചാരക്കേസിലെ പ്രതിയായി നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ മാറ്റപ്പെട്ടു.     പൂജപ്പുര ഗെസ്റ്റ് ഹൗസിലേക്കാണ് അവരെന്നെ കൊണ്ടുപോയത്. അവിടത്തെ പ്രകാശംകുറഞ്ഞ മുറിയിലായിരുന്നു ചോദ്യംചെയ്യല്‍. ലോക്കപ്പില്ലാ ത്തതിനാല്‍ മനസ്സിന് കുറച്ച് സമാധാനം തോന്നി. പക്ഷേ, വൈകാതെ ആ സമാധാനം അവര്‍തന്നെ തകര്‍ത്തു. നാലഞ്ചുപേര്‍ ഒരുമിച്ച് മുറിയിലേക്ക് കയറിവന്നു. അവര്‍ ആവുന്നത്ര ശക്തിയില്‍ എന്നെ പൊലീസ് ഭാഷ പഠിപ്പിച്ചു. മര്‍ദനമേറ്റ് ശരീരം ചുവന്നു തടിച്ചു. അവരില്‍ ആരുടെയും പേരുകള്‍ എനിക്കറിയില്ല. അവര്‍ പൊലീസുകാരാണോ ഐ.ബി ഉദ്യോഗസ്ഥരാണോ ഗുണ്ടകളാണോ എന്നറിയില്ല. അവര്‍ ആരാണെന്നുള്ള എന്‍െറ

മായൻ സംസ്കാരം

ഇമേജ്
മനുഷ്യരുടെ ഏറ്റവും ബുദ്ധിമാന്മാരായ പൂർവ്വികർ ആയിരുന്നു മായൻ സിവിലൈസേഷൻ.AD 900ൽ അഞ്ജാതമായ കാരണത്താൽ അവർ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാവുകയാണൂണ്ടായത്. മായൻസംസ്കാരത്തിന്റെ എഞ്ചിനീയറിങ്ങ് വൈദഗ്ധ്യം ഇന്നും ലോകമഹാ ത്ഭുതങ്ങളിലൊന്നായി നമുക്ക് മുന്നിൽ നിൽ‌പ്പുണ്ട്..താരതമ്യേന അപരിഷ്ക്യതർ എന്ന് ആധുനിക സമൂഹം കണക്കാക്കുന്ന ഇവർക്ക് എവിടെ നിന്ന് ഇത്രയും അറിവുകൾ പകർന്ന് കിട്ടി..ഗോത്രസംസ്കാരത്തിന്റെ ഇരുണ്ടകാലഘട്ടങ്ങളിൽ എങ്ങനെ ഇവർ നഗരങ്ങൾ പടുത്തുയർത്തി ഒരു സംസ്കാരമായി ജീവിച്ചു.അവിടെയും ഏലിയൻസിന്റെ സാന്നിദ്ധ്യം പ്രകടമാണ്. Mayan Pyramid ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് മായൻ സിവിലൈസേഷന്റെ ശേഷിപ്പുകളിൽ നിന്ന് ഗവേഷകർക്ക് ലഭിച്ചത്..അവർ ബഹിരാകാശ സഞ്ചാരം വരെ ചെയ്തവരാണ്. അല്ലെങ്കിൽ ബഹിരാകാശസഞ്ചാരികളുമായി സമ്പർക്കം പുലർത്തിയിരുന്നവരാണ്. മനുഷ്യർ ബഹിരാകാശപേടകത്തിൽ സഞ്ചരിക്കുന്നതിന്റെ മായൻ ചുവർചിത്രങ്ങൾ, സ്പേസ് സ്യൂട്ടണിഞ്ഞ മനുഷ്യർ എന്നിവ വ്യക്തമായി ഈ ചിത്രങ്ങളിൽ നിന്നും ഗവേഷകർക്ക് ലഭിക്കുകയുണ്ടായി. അന്റാർട്ടിക്ക എന്ന അഞ്ജാതമായ ഭൂപ്രദേശം മനുഷ്യൻ അറിഞ്ഞിട്ട് അധികം കാലം ആകുന്നില്ല. എന്നാൽ ഭൂമിയുടെ സു

മുത്തലാഖും ഇന്ത്യയും ചരിത്രവും

■ നിരോധിച്ചത് - സുപ്രീം കോടതി Aug 22-2017 ■എന്താണ് തലാഖ് ? ☆ ഒരു അറബി പദമാണ് തലാഖ് ☆ ഒരു മുസ്ലീം സമുദായത്തില്‍ പെട്ട വ്യക്തി തന്‍റെ ഭാര്യയെ '' ഞാന്‍ നിന്നെ വിവാഹ മോചനം ചെയ്തിരിക്കുന്നു '' എന്ന് മൂന്ന് തവണ ആവര്‍ത്തിച്ചു പറയുന്നതിലൂടെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നതിനെ മുത്തലാഖ് എന്നു പറയുന്നു ■ഇസ്ലാം ആചാരപ്രകാരം ഒരു പുരുഷന്‍ തന്‍റെഭാര്യയെ വിവാഹമോചനം ചെയ്യും മുന്‍പ് തങ്ങള്‍ തമ്മിലുള്ള പ്രശ്നം മുതിര്‍ന്നവരേയും മറ്റും അറിയിക്കേണ്ടതും അനുരഞ്ജനത്തിന് ശ്രമിക്കേണ്ടതുമാണ് . ഇതിനു ശേഷം വൈവാഹിക ബന്ധം തുടരാന്‍ സാധ്യമല്ലെങ്കില്‍ മൂന്ന് മാസം കാലാവധിക്ക് ശേഷമാണ് മൊഴി ചൊല്ലേണ്ടത് . ആദ്യ തവണ മൊഴി ചൊല്ലിയിരുന്ന ശേഷം ഒരു മാസം കാത്തിരുന്ന് രണ്ടാം തവണ മൊഴി ചൊല്ലും ,തുടര്‍ന്ന് ഒരു മാസത്തിനു ശേഷം മൂന്നാം തവണ മൊഴി ചൊല്ലാം . പക്ഷേ ദമ്പതികള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യത്തെ തലാഖ് അസാധുവാകും . ഈ കാലയളവില്‍ ഭാര്യക്ക് ഭര്‍ത്താവിന്‍റ് വീട്ടില്‍ താമസിക്കാനും കഴിയും. എന്നാല്‍ ഭാര്യാഭര്‍തൃബന്ധം പുലര്‍ത്താന്‍ പാടുള്ളതല്ല.പക്ഷേ മുത്തലാഖ് ഈ നിബന്ധനകള്‍ പാലിക്കാതെ ഒരേ സമയം മൂന്ന് ത

ദുർമന്ത്രവാദ നഗരം

ഇമേജ്
രണ്ടാം ലോക മഹായുദ്ധ സമയം യൂറോപ്പിനെ പിടിച്ചു കുലുക്കിയ ഹിറ്റ്ലറുടെ നാസിപ്പട പോലും കാലുകുത്താന്‍ മടിച്ചിരുന്ന ഒരു നഗരമുണ്ട് മധ്യയൂറോപ്പില്‍, അതിന്‍റെ പേരാണ് കാര്‍വാഷ്‌ക്ക. ക്രോയേഷ്യയുടെയും, സെര്‍ബിയുടെ ഭാഗങ്ങള്‍ ചേര്‍ന്നുണ്ടായ ക്രക്കോഷ്യ എന്ന തര്‍ക്ക രാജ്യത്തിലാണ് കാര്‍വാഷ്‌ക്ക നഗരം സ്ഥിതി ചെയ്യുന്നത്. ബോസ്നിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഈ നഗരം പക്ഷെ അധികമാര്‍ക്കും അറിയാത്ത ലോകത്തിലെ ഏറ്റവും നിഘൂടമായ സ്ഥലങ്ങളില്‍ ഒന്നാണ്. ഒരു ഷോപ്പിങ്ങ് മാളും, ആശുപത്രിയും, പാര്‍ക്കും, സ്കൂളും, റോഡുകളും ഒക്കെയുള്ള, ആയിരത്തില്‍ താഴെ മാത്രം ആളുകള്‍ പാര്‍ക്കുന്ന ഒരു സാധാരണ നഗരമാണ് കാര്‍വാഷ്‌ക്ക. പക്ഷെ ഇവിടെങ്ങും പകല്‍ സമയം ഒരു മനുഷ്യനെപ്പോലും കാണാന്‍ സാധിക്കില്ല എന്നതാണ് ഏറ്റവും രസകരമായ സത്യം. കൂടാതെ കാര്‍വാഷ്‌ക്കയില്‍ ബസ്സുകളോ, കാറുകളോ, മറ്റു വാഹനങ്ങളോ ഇല്ല. പോസ്റ്റ്‌ ഓഫീസ് അടക്കം, സ്കൂളുകളും ആശുപത്രിയും ഒക്കെ വെറും നോക്ക്കുത്തികള്‍ മാത്രമാണ്. ലോകത്തിന് മുന്നില്‍ ഇവര്‍ക്കായി എല്ലാം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട് എന്ന് കാണിക്കാനുള്ള ഒരു ശ്രമം മാത്രം. ഇതൊന്നും കാര്‍വാഷ്‌ക്കയിലെ ജനങ്ങള്‍ക്ക് ആവശ്യവുമില്ല, അവരൊ