പോസ്റ്റുകള്‍

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഇല്യൂമിനറ്റി - നിങ്ങൾ വിശ്വസിക്കാത്ത സത്യങ്ങൾ

ഇമേജ്
ഇല്യൂമിനറ്റി - നിങ്ങൾ വിശ്വസിക്കാത്ത സത്യങ്ങൾ A WONDERFUL , WORTH READING ARTICLE BY Vincent Velookkaran Antony  എന്താണ് ഇല്യൂമിനറ്റി? കേൾക്കുന്നതൊക്കെ നേരാണോ? ഇല്യൂമിനറ്റി എന്താണ് എന്ന് പൂര്‍ണ്ണമായി വിശദീകരിക്കുക പ്രയാസമാണ്. എന്തെന്നാല്‍ രഹസ്യാത്മകമായി പ്രവര്‍ത്തിക്കുന്ന, ഒരു അതിപുരാതന സംഘടനയെ, വളരെ കാലങ്ങള്‍ക്കു ശേഷം, അപ്പോള്‍ ലഭ്യമായ പരിമിതമായ അറിവുകള്‍ വെച്ചുകൊണ്ട്, പൂര്‍ണ്ണമായി ആവിഷ്കരിക്കുക പ്രയാസമാണ്. ഇല്യൂമിനറ്റിയും, ഭാരതവും. ഈ പ്രസ്ഥാനത്തിന്‍റെ തുടക്കം അശോകചക്രവര്‍ത്തിയിയുടെ കലിംഗ യുദ്ധസമയത്തു തന്നെയാണ് എന്നതാണ്, ശ്രദ്ധേയമായ ഒരു നിഗമനം. ആ കലഘട്ടം വരെ ശാസ്ത്രം ആർജിച്ച് എടുത്തു വെച്ച എല്ലാ അറിവുകളും, ഭാവിയിലെ മാനവകുലത്തിന്‍റെ പുരോഗതിക്ക് ഉപകരിക്കുന്ന രീതിയില്‍ മാത്രം എടുക്കാനും, പുതിയ അറിവുകൾ കണ്ടുപിടിക്കാനും, വേണ്ടി അശോകചക്രവര്‍ത്തി നിയോഗിച്ച, നമുക്ക് അജ്ഞാതരായ, അക്കാലത്തെ ഒമ്പത് അജ്ഞാതരായ മനുഷ്യർ, ഉൾപെടുന്ന ഒരു രഹസ്യ സംഘമായിട്ടാണ് ഇല്യൂമിനാറ്റി ആരംഭിക്കുന്നതത്രേ. ഈ അനുമാനങ്ങളെയൊക്കെ വളരെ ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. എന്നാലും ഇപ്പോള്‍ നിങ്ങള്‍ അവയെ പറ്റി അറിഞ

ഓര്‍മ്മകള്‍ കൊണ്ടൊരു കൊട്ടാരം

ഇമേജ്
ഷെര്‍ലോക്ക് ഹോംസിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? ശരിക്കും അയാള്‍ ഒരു അമാനുഷികനായിരുന്നോ ? അയാള്‍ പറയുന്നതും ചെയ്യുന്നതുമൊക്കെ ഒരു സങ്കല്‍പ്പികകഥാപാത്രത്തിനു മാത്രം സാധിക്കുന്ന കാര്യങ്ങള്‍ ആണോ?! ഒരിക്കലുമല്ല. ഷെര്‍ലോക്ക് ഹോംസ് എന്ന ബേക്കര്‍ സ്ട്രീറ്റിലെ ബുദ്ധി രാക്ഷസനെ നോവലിസ്റ്റ്‌ സൃഷ്ടിച്ചതുതന്നെ അക്കാലത്ത് ജീവിച്ചിരുന്ന ഒരു യഥാര്‍ത്ഥ വ്യക്തിയില്‍ നിന്നു പ്രചോദനമുള്‍കൊണ്ടായിരുന്നു. ഷെര്‍ലോക്ക് ചെയ്യുന്നതില്‍ 70%-വും ഒരു സാധാരണ മനുഷ്യനു നിരന്തര പരിശീലന-ത്തിലൂടെ ചെയ്യാവുന്നതേയുള്ളൂ. പക്ഷേ ദീര്‍ഘനാളത്തെ പരിശ്രമത്തിനുള്ള ക്ഷമ നമുക്കാര്‍ക്കുമില്ല. അതുകൊണ്ടാണ് ആര്‍ക്കും അതു സാധി-ക്കാത്തതും. ഷെര്‍ലോക്കിന്‍റെ എണ്ണമറ്റ അസാധാരണകഴിവുകളില്‍ ഒന്നാ-യിരുന്നു അപാരമായ അദ്ദേഹത്തിന്‍റെ ഓര്‍മശക്തി. ഒരു കൗതുകകരമായ വിദ്യ ഉപയോഗിച്ചാണ് ഷെര്‍ലോക്ക് നൂറുകണക്കിനു കേസുകളുടെ ഓരോ ചെറിയ വിവരങ്ങളും ഓര്‍ത്തുവെച്ചിരുന്നത്. ‘Method of Loci’ എന്ന ആ ‘മാന്ത്രിക’ വിദ്യ ആദ്യമായി അവതരിപ്പിച്ചത് ബി.സി അഞ്ചാം നൂറ്റാണ്ടില്‍ സിമോണിഡീസ് എന്ന ഒരു ഗ്രീക്ക് കവിയാണ്‌. ഇന്നു അസാധാരണമായ ഓര്‍മ്മശക്തിയുടെ പേരില്‍ അറിയപ്പെടുന്ന 90

ഇന്‍റെര്സ്റ്റെല്ലാര്‍ സിനിമയുടെ വിശദീകരണം

ഇമേജ്
ഇന്റർസ്റ്റെല്ലാർ എന്ന സിനിമയുടെ ക്ലൈമാക്സ് ഒട്ടേറെ പേരെ വല്ലാതെ കുഴക്കിയ ഒന്നാണ്. സിനിമയുടെ കഥ, അതിന്റെ വിഷ്വൽ ഇഫക്റ്റ്സിൽ ഉപയോഗിച്ചിരിക്കുന്ന മറ്റ് സങ്കല്പങ്ങൾ എന്നിവ ഒരു പുസ്തകം എഴുതാൻ മാത്രം സങ്കീർണമാണ് എന്നതിനാൽ അതിന് മുതിരുന്നില്ല. താത്പര്യമുള്ളവർക്ക് Kip Thorne എഴുതിയ The Science of Interstellar എന്ന പുസ്തകം വായിക്കാവുന്നതാണ്. സിനിമയുടെ ക്ലൈമാക്സിൽ പരാമർശിക്കപ്പെടുന്ന ഫൈവ് ഡയമെൻഷണൽ സ്പെയ്സ് എന്ന സങ്കല്പം വിശദീകരിക്കാനുള്ള ശ്രമം മാത്രമാണിവിടെ നടത്തുന്നത്. ഡയമെൻഷനുകളെ കുറിച്ച്  ഒരു ചെറിയ മുഖവുര ആവശ്യമുണ്ട്. സ്പെയ്സിലെ ഒരു കുത്തിന് (പോയിന്റ്) സീറോ ഡയമെൻഷൻ ആണെന്ന് പറയാം. അതായത് അതിന് നീളം, വീതി, ഉയരം എന്നിങ്ങനെയുള്ള പ്രത്യേകതകളൊന്നും ഇല്ല. സ്വാഭാവികമായും ഇങ്ങനെ ഒരു സംഗതി തിയറിയിൽ മാത്രം സാധ്യമാകുന്ന ഒന്നാണ്. കാരണം എത്ര കൂർത്ത പെൻസിൽ കൊണ്ട് ഒരു കുത്തിട്ടാലും, അതിന് ചെറുതെങ്കിൽ പോലും പൂജ്യമല്ലാത്തൊരു നീളവും വീതിയും ഒരു തന്മാത്രയുടെ അത്രയെങ്കിലും ഉയരവും ഉണ്ടാകും. അതുകൊണ്ട്, ഫൈവ് ഡയമെൻഷനെന്നല്ല, സീറോ ഡയമെൻഷൻ പോലും നമ്മുടെ മസ്തിഷ്കത്തിന് സങ്കല്പിക്കാൻ കഴിയുന്ന കാര്യമല്ല എന്ന യാഥ

രണ്ടാം ലോക മഹായുദ്ധ കാല കണ്ടുപിടുത്തങ്ങള്‍

ഇമേജ്
രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു . രണ്ടാം ലോക യുദ്ധം നിരവധി ശാസ്ത്ര ഗവേഷണത്തിന് വഴിവെച്ചു. യുദ്ധ രാജ്യങ്ങൾ ബഡ്ജറ്റിന്റെ മുഴുവൻ ഭാഗവും ശാസ്ത്ര ഗവേഷണങ്ങള്ക്ക്, അതായത് സൈനിക ഗവേഷണങ്ങള്ക്ക് മാറ്റി വെക്കുകയും മികച്ച റിസൾട്ടുകൾ അതിൽ നിന്നും ഉണ്ടാവുകയും ചെയ്തു. സൈനിക ഗവേഷണങ്ങൾ അവസാനം സിവിലിയൻ കാര്യങ്ങൾക്കും ഉപയോഗപ്പെട്ടു. മിസൈൽ  V-2 Rockets രണ്ടാം ലോകമഹായുദ്ധം യുദ്ധത്തിനായി ഉപയോഗിക്കുന്ന ഒരായുധമാണ്‌ മിസൈൽ. പുരാതനകാലത്ത് യുദ്ധത്തിന്‌ ചൈനക്കാർ ഉപയോഗിച്ച റോക്കറ്റുകളുടെ പരിഷ്കരിച്ച രൂപമാണിത്. അടിസ്ഥാനപരമായി റോക്കറ്റുക

ബിറ്റ് കോയിൻ - അറിയേണ്ടതെല്ലാം

ഇമേജ്
ബിറ്റ്‌കോയിനുകളെക്കുറിച്ച് പറയുമ്പോള്‍ ഒരുപക്ഷേ ഏറ്റവുമധികം ആശയക്കുഴപ്പമുണ്ടാക്കുന്ന സംഗതി ബിറ്റ്‌കോയിന്‍ ഖനനം അഥവാ ബിറ്റ്‌കോയിന്‍ മൈനിങ് ആയിരിക്കും. ബിറ്റ്‌കോയിന്‍ എന്ന വെര്‍ച്വല്‍ ക്രിപ്‌റ്റോകറന്‍സിയുടെ ഇടപാടുകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ ഒരു പ്രത്യേക വ്യക്തിയോ സ്ഥാപനമോ ഇല്ല. ഏതെല്ലാം അക്കൗണ്ടില്‍ എത്ര ബിറ്റ്‌കോയിനുകളുണ്ട് എന്ന വിവരം കുറിച്ചുവെച്ചിട്ടുള്ള ഒരു പൊതു കണക്കുപുസ്തകമാണ് ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിന്‍ . ആ ബ്ലോക്ക് ചെയിനിലേക്ക് ഇടപാടുകള്‍ രേഖപ്പെടുത്തുന്നതാണ് യഥാര്‍ത്ഥത്തില്‍ ബിറ്റ്‌കോയിന്‍ മൈനിങ്. ഇത്തരത്തില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുമ്പോള്‍ രണ്ടുതരത്തില്‍ പ്രതിഫലം സ്വീകരിക്കാം. ഒന്ന് ഇടപാടുകള്‍ പെട്ടന്ന് കണക്കില്‍ കൊള്ളിച്ചുകിട്ടാന്‍ നല്‍കുന്ന ഇടപാടുകാര്‍ നല്‍കുന്ന കമ്മീഷന്‍. രണ്ട് ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിനിലേക്ക് ഒരു പുതിയ ബ്ലോക്ക് കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ ബിറ്റ്‌കോയിന്‍ സംവിധാനം സൃഷ്ടിക്കുന്ന കോയിനുകള്‍ . ആര്‍ക്കും ഇടപെടാവുന്ന ഒരു പൊതുവിനിമയ സംവിധാനമെന്ന നിലയ്ക്ക് കയ്യാങ്കളിക്കുള്ള സാധ്യത പരമാവധി ഒഴിവാക്കപ്പെടേണ്ടതുണ്ട്. ബിറ്റ്‌കോയിന്‍

അത്ഭുത ഗോവണി..! (Mysterious Staircase at Loretto Chapel)

ഇമേജ്
ന്യൂ മെക്‌സികോയിലെ ലൊറീറ്റി ചാപ്പലില്‍ ഒരു കോണിപ്പടിയുണ്ട്. ശാസ്ത്ര കൗതുകമായി മാത്രമേ ഈ കോണിപ്പടിയെ വിളിക്കുവാൻ സാധിക്കൂ. കെട്ടിട നിർമ്മാണത്തിൽ മഹാത്ഭുതങ്ങൾ നടത്തിയ എഞ്ചിനീയേഴ്‌സ് പോലും ഈ ഗോവണിക്ക് മുന്നിൽ മുട്ടുമടക്കി എന്ന് പറയാം. കാരണം ഇതിന്റെ നിർമ്മാണത്തിന് പിന്നിലെ ശാസ്ത്രമെന്തെന്ന് അവർക്ക് മനസിലായിട്ടില്ല..! രണ്ട് റൗണ്ടിലായി ആറു മീറ്റർ പൊക്കമുള്ളതാണ് കോണിപടി. പക്ഷേ തൂണുകളൊന്നുമില്ലാതെ എങ്ങനെയാണ് ഇത് അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നതെന്നാണ് തച്ചുശാസ്ത്രകാരന്മാരുടെ ചോദ്യം. രണ്ടു ചുറ്റലോടെ നിര്‍മ്മിക്കപ്പെട്ട ആറു മീറ്ററോളം പൊക്കമുള്ള ഈ കോണിപടി എങ്ങനെയാണ് ഇത്തരത്തില്‍ നില്‍ക്കുന്നതെന്ന് ആര്‍ക്കും മനസിലായിട്ടില്ല. 1852-ല്‍ സാന്റാഫീയുടെ ബിഷപ്പിന്റെ കല്‍പ്പന പ്രകാരമാണ് ഔര്‍ ലേഡി ഓഫ് ലൈറ്റ് എന്ന ഈ ചാപ്പല്‍ നിര്‍മ്മിച്ചത്. സമീപത്തു തന്നെ ഉള്ള മഠത്തിന്റെ ആരാധനയ്ക്കു വേണ്ടിയാണ് ഈ ചാപ്പല്‍ നിര്‍മ്മിക്കപ്പെട്ടത്. മഠത്തിലെ കന്യാസ്ത്രീകള്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സ്‌കൂളും ഇവിടെ നടത്തുന്നുണ്ടായിരുന്നു. ചാപ്പലിന്റെ പണി പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ മാത്രമാണ് പണിക്കാര്‍ ആ പോരായ്