പോസ്റ്റുകള്‍

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

രണ്ടാം ലോക മഹായുദ്ധ കാല കണ്ടുപിടുത്തങ്ങള്‍

ഇമേജ്
രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു . രണ്ടാം ലോക യുദ്ധം നിരവധി ശാസ്ത്ര ഗവേഷണത്തിന് വഴിവെച്ചു. യുദ്ധ രാജ്യങ്ങൾ ബഡ്ജറ്റിന്റെ മുഴുവൻ ഭാഗവും ശാസ്ത്ര ഗവേഷണങ്ങള്ക്ക്, അതായത് സൈനിക ഗവേഷണങ്ങള്ക്ക് മാറ്റി വെക്കുകയും മികച്ച റിസൾട്ടുകൾ അതിൽ നിന്നും ഉണ്ടാവുകയും ചെയ്തു. സൈനിക ഗവേഷണങ്ങൾ അവസാനം സിവിലിയൻ കാര്യങ്ങൾക്കും ഉപയോഗപ്പെട്ടു. മിസൈൽ  V-2 Rockets രണ്ടാം ലോകമഹായുദ്ധം യുദ്ധത്തിനായി ഉപയോഗിക്കുന്ന ഒരായുധമാണ്‌ മിസൈൽ. പുരാതനകാലത്ത് യുദ്ധത്തിന്‌ ചൈനക്കാർ ഉപയോഗിച്ച റോക്കറ്റുകളുടെ പരിഷ്കരിച്ച രൂപമാണിത്. അടിസ്ഥാനപരമായി റോക്കറ്റുക

ബിറ്റ് കോയിൻ - അറിയേണ്ടതെല്ലാം

ഇമേജ്
ബിറ്റ്‌കോയിനുകളെക്കുറിച്ച് പറയുമ്പോള്‍ ഒരുപക്ഷേ ഏറ്റവുമധികം ആശയക്കുഴപ്പമുണ്ടാക്കുന്ന സംഗതി ബിറ്റ്‌കോയിന്‍ ഖനനം അഥവാ ബിറ്റ്‌കോയിന്‍ മൈനിങ് ആയിരിക്കും. ബിറ്റ്‌കോയിന്‍ എന്ന വെര്‍ച്വല്‍ ക്രിപ്‌റ്റോകറന്‍സിയുടെ ഇടപാടുകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ ഒരു പ്രത്യേക വ്യക്തിയോ സ്ഥാപനമോ ഇല്ല. ഏതെല്ലാം അക്കൗണ്ടില്‍ എത്ര ബിറ്റ്‌കോയിനുകളുണ്ട് എന്ന വിവരം കുറിച്ചുവെച്ചിട്ടുള്ള ഒരു പൊതു കണക്കുപുസ്തകമാണ് ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിന്‍ . ആ ബ്ലോക്ക് ചെയിനിലേക്ക് ഇടപാടുകള്‍ രേഖപ്പെടുത്തുന്നതാണ് യഥാര്‍ത്ഥത്തില്‍ ബിറ്റ്‌കോയിന്‍ മൈനിങ്. ഇത്തരത്തില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുമ്പോള്‍ രണ്ടുതരത്തില്‍ പ്രതിഫലം സ്വീകരിക്കാം. ഒന്ന് ഇടപാടുകള്‍ പെട്ടന്ന് കണക്കില്‍ കൊള്ളിച്ചുകിട്ടാന്‍ നല്‍കുന്ന ഇടപാടുകാര്‍ നല്‍കുന്ന കമ്മീഷന്‍. രണ്ട് ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിനിലേക്ക് ഒരു പുതിയ ബ്ലോക്ക് കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ ബിറ്റ്‌കോയിന്‍ സംവിധാനം സൃഷ്ടിക്കുന്ന കോയിനുകള്‍ . ആര്‍ക്കും ഇടപെടാവുന്ന ഒരു പൊതുവിനിമയ സംവിധാനമെന്ന നിലയ്ക്ക് കയ്യാങ്കളിക്കുള്ള സാധ്യത പരമാവധി ഒഴിവാക്കപ്പെടേണ്ടതുണ്ട്. ബിറ്റ്‌കോയിന്‍

അത്ഭുത ഗോവണി..! (Mysterious Staircase at Loretto Chapel)

ഇമേജ്
ന്യൂ മെക്‌സികോയിലെ ലൊറീറ്റി ചാപ്പലില്‍ ഒരു കോണിപ്പടിയുണ്ട്. ശാസ്ത്ര കൗതുകമായി മാത്രമേ ഈ കോണിപ്പടിയെ വിളിക്കുവാൻ സാധിക്കൂ. കെട്ടിട നിർമ്മാണത്തിൽ മഹാത്ഭുതങ്ങൾ നടത്തിയ എഞ്ചിനീയേഴ്‌സ് പോലും ഈ ഗോവണിക്ക് മുന്നിൽ മുട്ടുമടക്കി എന്ന് പറയാം. കാരണം ഇതിന്റെ നിർമ്മാണത്തിന് പിന്നിലെ ശാസ്ത്രമെന്തെന്ന് അവർക്ക് മനസിലായിട്ടില്ല..! രണ്ട് റൗണ്ടിലായി ആറു മീറ്റർ പൊക്കമുള്ളതാണ് കോണിപടി. പക്ഷേ തൂണുകളൊന്നുമില്ലാതെ എങ്ങനെയാണ് ഇത് അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നതെന്നാണ് തച്ചുശാസ്ത്രകാരന്മാരുടെ ചോദ്യം. രണ്ടു ചുറ്റലോടെ നിര്‍മ്മിക്കപ്പെട്ട ആറു മീറ്ററോളം പൊക്കമുള്ള ഈ കോണിപടി എങ്ങനെയാണ് ഇത്തരത്തില്‍ നില്‍ക്കുന്നതെന്ന് ആര്‍ക്കും മനസിലായിട്ടില്ല. 1852-ല്‍ സാന്റാഫീയുടെ ബിഷപ്പിന്റെ കല്‍പ്പന പ്രകാരമാണ് ഔര്‍ ലേഡി ഓഫ് ലൈറ്റ് എന്ന ഈ ചാപ്പല്‍ നിര്‍മ്മിച്ചത്. സമീപത്തു തന്നെ ഉള്ള മഠത്തിന്റെ ആരാധനയ്ക്കു വേണ്ടിയാണ് ഈ ചാപ്പല്‍ നിര്‍മ്മിക്കപ്പെട്ടത്. മഠത്തിലെ കന്യാസ്ത്രീകള്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സ്‌കൂളും ഇവിടെ നടത്തുന്നുണ്ടായിരുന്നു. ചാപ്പലിന്റെ പണി പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ മാത്രമാണ് പണിക്കാര്‍ ആ പോരായ്

ദാനിയേല്‍ പ്രവചനം: സര്‍ ഐസക് ന്യൂട്ടന് തെറ്റുപറ്റിയോ? | Mathew Chembukandathil

ഇമേജ്
അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകാശത്തില്‍ രണ്‍ടായിരത്തോളം വിമാനങ്ങള്‍ പറന്നുകൊണ്‍ടിരിക്കുകയായിരുന്നു എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇപ്പോള്‍ പതിനൊന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു പതിനൊന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോക യാത്രാരംഗത്ത് വലിയ മാറ്റം പിന്നേയും ഉണ്‍ടായി. പുതിയ വിമാനങ്ങളും വിമാനത്താവളങ്ങളും ഉണ്‍ടായി, 9/11 ഭയത്തില്‍ വിമാനയാത്ര വേണ്ടെന്നുവച്ചവര്‍ പലരും യാത്ര പുനഃരാരംഭിച്ചിരിക്കുന്നു. ഇപ്പോള്‍ കുറഞ്ഞത് മൂവായിരം മുതല്‍ നാലായിരം വിമാനങ്ങള്‍വരെ ഒരേ സമയം മാനത്ത് ഒരേ സമയം പറന്നുകൊണ്‍ടിരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു വിമാനത്തിന് ശരാശരി 200 സീറ്റുകള്‍ കണക്കാക്കിയാല്‍ ഒരേസമയം ആറു ലക്ഷം മുതല്‍ എട്ടുലക്ഷം മനുഷ്യര്‍ മാനത്ത് കറങ്ങുന്നു എന്ന് ചുരുക്കം. കപ്പലിലും ട്രെയിനിലും ബസിലും കാറിലും തുടങ്ങി സൈക്കിളില്‍വരെ യാത്രചെയ്തുകൊണ്ടിരിക്കുന്നവരുടെ കൂടെ എണ്ണം എടുത്താല്‍ അവിശ്വസനീയമായ ഒരു സംഖ്യയായിരിക്കും ലഭിക്കുക!. അന്ത്യകാലത്ത് ജനങ്ങള്‍ സഞ്ചാരപ്രിയരും ജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതില്‍ തല്‍പ്പരരുമായിരിക്കുമെന്ന് ഒരു പ്രവചനം ദ

ബ്ലാക്ക്‌ നൈറ്റ്‌

ഇമേജ്
നിങ്ങൾക്ക്  അറിയാൻ  സാധ്യത ഉള്ള,  കുറച്ചൊക്കെ  പരസ്യം  ആയ, അതിലേറെ  രഹസ്യം  ആയ ഒരു  കണ്ടുപിടുത്തം... ബ്ലാക്  നൈറ്റ്‌  എന്നു  പേരിട്ട ഇ  സാറ്റലൈറ്റ്  ന്  13000 വർഷം പഴക്കം ഉണ്ട്.  ഭുമി  നിരീക്ഷിച്ചു വലം  വച്ചു  കൊണ്ടിരിക്കുന്ന ഇവനാണ്  നാസ യുടെ പ്രധാനിയായ  നോട്ടപ്പുള്ളി.ലോകവ്യാപകമായി  നിരീക്ഷണ  കേന്ദ്രങ്ങളുട പഠനമനുസരിച് ഏകാദശം 50 വര്ഷങ്ങള്ക്ക് മുൻപ്  വരെ ബ്ലാക്ക്‌  നൈറ്റ്‌ റേഡീയോ  സിഗ്നലുകൾ അയച്ചു  തന്നിരുന്നു.  അമേരിക്ക ഉം  റഷ്യ ഉം ബ്ലാക്ക്‌  നൈറ്റ്‌  ന്റെ  കാര്യത്തിൽ പ്രത്യകം  താല്പര്യം കാണിച്ചിരുന്നു. കണ്ടുപിടിച്ചതിനു  ശേഷം സ്വീഡൻ പോലുള്ള  രാജ്യങ്ങളും ഇതിന്റെ  പുറകെ  കൂടി.ശാസ്ത്രജ്ഞർ ക്  ഒരു  ഹോം റേഡിയോ ഓപ്പറെറ്റർ ഉപഗ്രഹത്തിൽ  നിന്ന്  ലഭിച്ചു. അതിലെ  സിഗ്നലുകളെ ഡീകോഡ്  ചെയ്‌തു. തുടർന്ന്  നടന്ന പഠനങ്ങളിലൂടെ ഒരു സ്റ്റാർ ചാർട്ട്  ഉണ്ടാകുകയും അതിലുടെ എപ്സിലോൺ ബൂട്ടീസ് എന്ന  നക്ഷത്ര  കുട്ടത്തിൽ  നിന്നും 13000 വര്ഷങ്ങള്ക്ക്  മുൻപ്  പുറപ്പെട്ടതാണ്  ഇ  ഉപഗ്രഹം എന്നു  മനസിലായി.  1957 ഇൽ  വെനുസ്വല കമ്മ്യൂണിക്കേഷൻ മിനിസ്ട്രി യിലെ DR. ലൂയിസ് കൊറോളൊസ്, സുപറ്റിനിക് 2,ന്റെ ചിത്രം  അടുക്കുന്ന

ഹിറ്റ്ലറിനെ പറ്റിയറിയാത്ത ചില കാര്യങ്ങൾ

ഇമേജ്
Adolf Hitler ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ആയ ഹിറ്റ്ലറിന്റെ ക്രൂരതയുടെ മുഖം എല്ലാവര്ക്കും അറിയാം. എന്നാല് ഹിറ്റ്‌ലറിനെ കുറിച്ച്   അ ധികമാര്ക്കും അറിയാത്ത പത്ത് കാര്യങ്ങളിതാ 1. 1939 ല് ഹിറ്റ്ലർ സമാധാനത്തിനുള്ള നോബൽ പ്രൈസിന് നാമ നിർദ്ദേശം ചെയ്യപ്പെട്ടിരുന്നു       ബ്രാന്റ് എന്ന സ്വീഡിഷ് പാലമെന്‍റ് അംഗമാണ് ഹിറ്റ്ലറിനെ നാമനിര്ദ്ദേശം നടത്തിയത്. ആന്റി ഫാസിസ്റ്റ് ആയ അദ്ദേഹം ഒരു തമാശയായാണ് ഹിറ്റ്ലറിന്റെ പേര് നിർദ്ദേശിച്ചത്. എന്നാല് നിര്ദ്ദേശം നോബല് കമ്മിറ്റി അംഗീകാരത്തിനായുള്ളവരുടെ പട്ടികയിലേക്ക് ഹിറ്റ്ലറിന്റെ പേരും സ്വീകരിച്ചു. 2. ഹിറ്റ്ലറിന്റെ ആദ്യ പ്രണയം      ഒരു ജൂതസ്ത്രീയോടായിരുന്നു   പക്ഷെ പേടി കാരണം ഒരിക്കല് പോലും അവരോട് അത് തുറന്ന് പറയാന് ഹിറ്റ്ലറിന് സാധിച്ചിരുന്നില്ല. വെറും പതിനാറ് വയസ്സുണ്ടായിരുന്ന ഹിറ്റ്ലര് അന്ന് നിരവധി പ്രണയ കവിതകള് എഴുതുമായിരുന്നു . പ്രണയ നൈരാശ്യം കാരണം ആത്മഹത്യയെ കുറിച്ച് പോലും ഹിറ്റ്ലർ ചിന്തിച്ചിരുന്നു. 3. ഹിറ്റ്ലര് തന്റെ സേനാംഗങ്ങള്ക്ക്  ലൈംഗിക കളിപ്പാട്ടങ്ങള്  ‍ നല്കിയിരുന്നു          നാസിപ്പട ഫ്രഞ്ച് വേശ്യകളുമായി കിടപ്പറ

റേ ഡോൾബി

ഇമേജ്
സിനിമ കാണുന്ന എല്ലാവർക്കും പരിചിതമായ ഒരു പേരാണ് ഡോൾബി അല്ലെങ്കിൽ ഡോൾബി സ്റ്റീരിയോ സിസ്റ്റംസ് എന്നത്. തിയറ്ററുകളുടെയൊക്കെ മുമ്പില്‍ എഴുതി വച്ചിരിയ്ക്കുന്നതും കാണാം. Ray Milton Dolby പ്രശസ്തമായ ഡോൾബി ലബോറട്ടറിയുടെ സ്ഥാപകനാണ് റേ ഡോൾബി. ശബ്ദസാങ്കേതിക രംഗത്തെ അതികായനും ശബ്ദസാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട ഡോൾബി ശബ്ദസംവിധാനത്തിന്റെ ഉപജ്ഞാതാവുമാണ്‌ റേ ഡോൾബി. ശബ്ദവുമായി ബന്ധപ്പെട്ട് സിനിമയിലും സംഗീതത്തിലും ഇന്ന് ഉപയോഗിക്കുന്ന മിക്ക സാങ്കേതിക വിദ്യകളുടെയും പിതാവാണ്. ശബ്ദരംഗത്തെ കണ്ടുപിടിത്തങ്ങൾക്ക് അമ്പതിലധികം പേറ്റൻറിനും റേ ഡോൾബി ഉടമയാണ്. നോയിസ് റിഡക്ഷൻ, സറൗണ്ട് സൗണ്ട് എന്നീ മേഖലകളിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങളാണ് ഇന്ന് ശബ്ദസാങ്കേതിക രംഗത്ത് കാണുന്ന വികസനങ്ങളുടെയെല്ലാം ആണിക്കല്ല്. ശബ്ദ സാങ്കേതിക പ്രവർത്തനത്തിന് റേ ഡോൾബിക്ക് ഓസ്‌കാറും ഗ്രാമിയും രണ്ട് തവണ എമി അവാർഡും ലഭിച്ചിട്ടുണ്ട്. 1933 ല്‍ അമേരിക്കയിലാണ് ഡോള്‍ബിയുടെ (Ray Milton Dolby) ജനനം. പോർട്ട്‌ലാന്റിലെ ഒറിഗോണിൽ ജനിച്ച റേ ഡോൾബി സാൻഫ്രാൻസിസ്‌കോയിലാണ് വളർന്നത്. ബ്രിട്ടനിലെ കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽ