പോസ്റ്റുകള്‍

History എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഒരു നിധിവേട്ടയുടെ ചരിത്രം !!! THE CURSE OF OAK ISLAND

1795 ലെ ഒരു രാത്രി . കാനഡയിലെ  Nova Scotia യിലെ  കടല്‍ തീരം . Daniel McGinnis എന്ന  ചെറുപ്പകാരന്‍ (18)  തന്‍റെ ഫിഷിംഗ്  ബോട്ടില്‍  ഏകനായി  ഇരിക്കുകയാണ്  .  എങ്ങും  ഇരുട്ട്  തന്നെ . തിരിച്ച് വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍  ആണ്  ഡാനിയേല്‍ ആ കാഴ്ച്ച  കണ്ടത് !  അങ്ങ്  എതിര്‍ വശത്ത്  കടലില്‍  നിന്നും  ഒരു  വെളിച്ചം !  ഇടക്ക്  മിന്നുന്നുണ്ടോ  എന്നൊരു  സംശയം . അതെ അത്  അനങ്ങുന്നുണ്ട് . തൊട്ടടുത്തുള്ള  ഒരു ചെറു ദ്വീപില്‍  നിന്നാണ്  ആ വെളിച്ചം  വരുന്നത് .  ആരോ  പന്തമോ റാന്തലോ മറ്റോ  കത്തിച്ച്  പിടിച്ചിട്ടുണ്ട് .  ആ തുരുത്തില്‍  ആരും താമസിക്കുന്നില്ല  എന്ന്  ഡാനിനു അറിയാം . പിന്നെ  ആരാണ്  ? പക്ഷെ ഇപ്പോള്‍  അങ്ങോട്ട്‌  പോകുന്നത്  ബുദ്ധിയല്ല  . വെളുക്കട്ടെ  എന്നിട്ട്  നോക്കാം എന്നുറച്ച്  വീട്ടിലേക്ക് തിരിച്ചു .അറിയാനുള്ള  ആകാംക്ഷ മൂലം   അതിരാവിലെ  തന്നെ  ആ ചെറുപ്പകാരന്‍ ദ്വീപിലേക്ക്  തിരിച്ചു . താന്‍ സ്ഥിരമായി ബോട്ടില്‍  പോകുമ്പോള്‍  കാണാറുള്ള ഓക്ക്  മരത്തിന്‍റെ  അടുക്കല്‍  നിന്നാണ്  രാത്രിയില്‍  വെളിച്ചം  വന്നതെന്ന്  ഡാനിനു അറിയാമായിരുന്നു . അവിടെ ചെന്നപ്പോള്‍  ആദ്യം പ്രത്യേകിച്ചൊന്നും

"ടൊൺകൊ" അഥവാ കൊച്ചിയിലെ നരകം

ഇമേജ്
പണ്ട്‌ നമ്മുടെ കൊച്ചി നഗരത്തിൽ വലിയൊരു നരകമുണ്ടായിരുന്നു. അതിലേക്ക്‌ ഇറക്കപ്പെടുന്ന മനുഷ്യർ ഈ ഭൂമിയിലെ ഏറ്റവും വലിയ കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. അതിലെ കൊടും ചൂട്‌ താങ്ങാനാവാതെ അവർ വിയർത്തൊലിച്ചു. പലരും ആ നരകത്തിലെ ദുരിതം താങ്ങാനാവാതെ മരണത്തിനു കീഴടങ്ങി. അതില്‍ നിന്ന് രക്ഷപ്പെട്ടവരാവട്ടെ മാറാവ്യാധികൾ പിടിപെട്ട്‌ ജീവച്ഛവങ്ങളായി. ഇത്‌ ഏതെങ്കിലും ഇതിഹാസത്തിലെ കഥയല്ല. കൊച്ചിയിൽ തലയുയർത്തി നിന്നിരുന്ന ഒരു ജയിലിന്റെ ചരിത്രമാണ്. ടൊൺകൊ എന്നായിരുന്നു ആ ജയിലിന്റെ പേര്. അത്‌ പണിതതാവട്ടെ കാടത്തത്തിന് പുകൾപെറ്റ പോർച്ചുഗീസുകാരും. ഗോവയിലായിരുന്നു അവർ ഇത്പോലെ മറ്റൊരു നരകം നിർമ്മിച്ചിരുന്നത്‌. അബദ്ദത്തിൽ പോർച്ചുഗീസുകാരുടെ ചതിയിൽപെട്ട്‌ ഈ തടവറയിൽ പത്തു ദിവസം കഴിയേണ്ടി വന്ന 'പിറാർഡ്‌ ഡി ലാവൽ' എന്ന ഫ്രഞ്ച്‌ വ്യാപാരിയാണ് കൊച്ചിയിലെ ഈ പറങ്കിനരകത്തെ പറ്റിയുളള വിവരങ്ങൾ നമുക്ക്‌ കൈമാറുന്നത്‌. കോഴിക്കോട്‌ സന്ദര്‍ശിക്കാൻ വന്ന അദ്ദേഹം  സന്ദര്‍ശന ശേഷം,  കോഴിക്കോട്‌ നിന്ന് തിരികെ ജന്മനാട്ടിലേക്ക്‌ , ( ഫ്രാൻസിലേക്ക്‌ ) മടങ്ങാൻ അങ്ങോട്ട്‌ പോവുന്ന ഡെച്ച്‌ കപ്പലിൽ കയറാൻ തുറമുഖത്തെത്തുമ്പോഴേക്ക

മരച്ചീനി – കപ്പ (Tapioca) കേരളത്തിൽ വന്നതെങ്ങിനെ?

ഇമേജ്
അരിയാഹാരമാണല്ലോ കേരളീയരുടെ പ്രധാന ഭക്ഷണം. എന്നാൽ കേരളത്തിനാവ ശ്യമായ നെല്ലു വിളയുന്ന ഭൂമി അന്നും ഇന്നും കേരളത്തിൽ പരിമിതമാണ്. പുറമെനിന്നും അരി വന്നില്ലായെങ്കിൽ മലയാളിയുടെ വയർ നിറയുകയുമില്ല. ഒന്നും രണ്ടും ലോകമഹാ യുദ്ധങ്ങളുടെ കാലത്തും, വരൾച്ച, പ്രകൃതിക്ഷോഭം ആദിയായ അവസര ങ്ങളിലും കോടിക്കണക്കിനാളുകൾ ലോകത്തു പട്ടിണിമൂലം മരണമടഞ്ഞിട്ടുണ്ട്. ഇന്ത്യയിലും പട്ടിണിമരണം ഉണ്ടായിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് കേരള ത്തിലും അരിക്ഷാമം ഉണ്ടായപ്പോൾ ബജ്ര വരുത്തി വിതരണം ചെയ്താണ് പരിഹാരം കണ്ടെത്തിയത്. അതുപോലെ ഗോതമ്പ് ഉപയോഗിക്കാത്ത മലയാളികൾക്ക് ഇന്നത് പഥ്യമായികഴിഞ്ഞല്ലോ. തിരുവിതാംകൂറുകാരുടെ ഇഷ്ടഭോജ്യങ്ങളി ലൊന്നായ മരച്ചീനി ഇവിടെ കൃഷിതുടങ്ങി യിട്ടു ഒന്നേകാൽ നൂറ്റാണ്ടു മാത്രമേയാകു ന്നുള്ളു. അത് പ്രചരിപ്പിച്ച ചരിത്രം കൗതുകകരമാണ്. തിരുവിതാംകൂറിൽ വിശാഖംതിരുനാൾ രാമവർമ്മ മഹാരാജാവ് (1837-1885) നാട് ഭരിച്ചിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിൻറ്റെ എട്ടാം ദശകത്തിൽ അതിരൂക്ഷമായ ഒരു ക്ഷാമം ഉണ്ടായി. അക്കാലത്തു തെക്കേ അമേരിക്കയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും മരച്ചീനി ഒരു പ്രധാന ആഹാരസാധനമാണെന്ന് മനസ്സിലാക്കിയ

*ശ്രീപത്മനാഭസ്വാമിക്ഷേത്രം*

ഇമേജ്
സവിശേഷമായ 108 വൈഷ്ണക്ഷേത്രങ്ങളിൽ ഒന്നായ , അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവർ ചുരുക്കമാണ്. ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ഈ ക്ഷേത്രം , ഭഗവത് ചൈതന്യത്തിലൂടെയും, നിറഞ്ഞ ഐശ്വര്യത്തിലൂടെയും, അത്ഭുതങ്ങളിലൂടെയും വിശ്വാസികളെ എന്നും വിസ്മയിപ്പിക്കുന്ന സവിശേഷതകൾ നിറഞ്ഞൊരു ക്ഷേത്രമാണ് എന്നത് എടുത്തു പറയേണ്ട കാര്യമില്ല. എന്നിരുന്നാലും ,ക്ഷേത്രത്തിനുളളിൽ നില്ക്കും നേരത്തും, പലരും അറിയാണ്ട് പോകുന്നൊരു വസ്തുതയെന്തെന്നാൽ , പകരം ചൊല്ലാൻ യാതൊന്നുമില്ലാത്ത വാസ്തുവിദ്യയുടെയും, പാരമ്പര്യത്തിന്‍റെയും, നിശ്ചയദാര്‍ഢ്യത്തിന്‍റെയും, മകുടോദാഹരണമാണ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂർന്‍റെ , വേണാടിന്‍റെ , അനന്തപുരിയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ ക്ഷേത്രവും, ശ്രീപദ്മനാഭസ്വാമിയും അക്കമിട്ടു ചൊല്ലിയാൽ ഒട്ടനവധിയുണ്ടേങ്കിലും, ഓർമ്മയിൽ വരുന്നതും, കേട്ടതും, അറിഞ്ഞതുമായ കുറച്ചു സവിശേഷതകൾ ഇതൊക്കെയാണ്.. മൂന്നു വാതിലുകളിൽ കൂടി മാത്രം പൂർണ ദർശനം സാധ്യമാകുന്ന 18 അടി നീളമുള്ള അനന്തശയനം അപൂർവങ്ങളിൽ അപൂർവമായയൊരു പ്രതിഷ്ഠയാണ്. അനന്തശയനം നിർമ്മിച്ചിരിക്കുന്നത് എങ്ങിനെയെന്നാൽ , നേപ്പാളിലെ ഗന്ധകി നദിതീരത്ത

രണ്ടാം ലോക മഹായുദ്ധ കാല കണ്ടുപിടുത്തങ്ങള്‍

ഇമേജ്
രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു . രണ്ടാം ലോക യുദ്ധം നിരവധി ശാസ്ത്ര ഗവേഷണത്തിന് വഴിവെച്ചു. യുദ്ധ രാജ്യങ്ങൾ ബഡ്ജറ്റിന്റെ മുഴുവൻ ഭാഗവും ശാസ്ത്ര ഗവേഷണങ്ങള്ക്ക്, അതായത് സൈനിക ഗവേഷണങ്ങള്ക്ക് മാറ്റി വെക്കുകയും മികച്ച റിസൾട്ടുകൾ അതിൽ നിന്നും ഉണ്ടാവുകയും ചെയ്തു. സൈനിക ഗവേഷണങ്ങൾ അവസാനം സിവിലിയൻ കാര്യങ്ങൾക്കും ഉപയോഗപ്പെട്ടു. മിസൈൽ  V-2 Rockets രണ്ടാം ലോകമഹായുദ്ധം യുദ്ധത്തിനായി ഉപയോഗിക്കുന്ന ഒരായുധമാണ്‌ മിസൈൽ. പുരാതനകാലത്ത് യുദ്ധത്തിന്‌ ചൈനക്കാർ ഉപയോഗിച്ച റോക്കറ്റുകളുടെ പരിഷ്കരിച്ച രൂപമാണിത്. അടിസ്ഥാനപരമായി റോക്കറ്റുക